ജീവിക്കുവോളം
ജീവിക്കാനുള്ള ശ്രമം
ജീവിതം.
എന്തൊക്കെ
പേരും പദവിയും കൊടുത്ത്
മോടി പിടിപ്പിച്ച് പറഞ്ഞാലും...
******
ജീവിതം തുടിക്കുന്നത്
മരിക്കാൻ കൂടി.
മരണത്തിലും മരണത്തിലൂടെയും
ജീവിതം കണ്ടെത്താൻ,
ജീവിതമായി തുടരാൻ.
ഓരോ നിമിഷവും
തുടിച്ച് തുടിച്ച് മരിച്ച്
അടുത്ത നിമിഷം നേടുന്നു,
അടുത്ത നിമിഷമാകുന്നു.
മരണം ജീവിതം തന്നെയാവുന്നു,
ജീവിതത്തിന് വേണ്ടിയാവുന്നു.
*"""""
ജീവിതം ജിവിക്കാനെടുക്കുന്ന
വേദന.
ഞാനും നീയും
ഞാനും നീയുമായ
ഈ ചെറിയ സംഗതിയാണ്
എന്ന് വിചാരിച്ച്,
അതിൽ അള്ളിപ്പിടിച്ചിരിക്കാൻ
ശ്രമിക്കുന്നതിൻ്റെ വേദനയാണ്
ജീവിതത്തിൻെറ വേദന.
ജീവിതം ജിവിക്കാനെടുക്കുന്ന
വേദന.
അത് തന്നെ ജീവിതം.
എൻ്റെയും നിൻ്റെയും ജീവിതം.
എന്ത് പേരും പദവിയും
പത്രാസും മേൽവിലാസവും
ആ ജീവിതത്തിന് നൽകിയാലും.
പക്ഷെ,
അങ്ങനെ തന്നെ മാത്രം
വിചാരിക്കാതിരിക്കാൻ തരമില്ല.
അടുത്ത് വെച്ചാൽ,
അടുത്ത് നിന്നാൽ
അടുത്തുള്ളത് മാത്രം
കാണുന്ന, അനുഭവിക്കുന്ന
അവസ്ഥ.
ഒന്ന് കാണുമ്പോൾ,
ഒന്നിനെ നോക്കുമ്പോൾ
ബാക്കിയെല്ലാം കാണാതാവുന്ന,
ബാക്കിയെല്ലാം നോക്കാതാവുന്ന
അവസ്ഥ.
ആ അവസ്ഥ
മുറിച്ചുകടന്ന് നടക്കാൻ
സാധിക്കുന്നില്ല.
ആ അവസ്ഥ മുറിച്ചുകടന്നാൽ
ഞാൻ നീ എന്നത് വിട്ടാൽ
മൊത്തം പ്രാപഞ്ചികതയാണ്.
ദൈവമാണ്.
മൊത്തവുമാണ്.
ഞാനും നീയും ഇല്ലാതെയാണ്.
*******
അറിയില്ല:
അറിയില്ലെന്ന് പറഞാൽ
ശരിക്കും അറിയില്ല.
ഒന്ന് കൂടി ഉറപ്പിച്ച് പറയാം
തീരേ അറിയില്ല.
എന്തറിയില്ലെന്ന്?
നന്മയെന്തെന്ന്,
തിന്മയെന്തെന്ന്,
ശരിയും തെറ്റും എന്തെന്ന്,
ആവശ്യവും അനാവശ്യവും എന്തെന്ന്.
അതേസമയം അറിയാം:
നാം അകപ്പെട്ട്
നമ്മളായ അവസ്ഥയിൽ
നമുക്ക് പിടിച്ചുനിൽക്കാനുള്ള
നന്മയെന്തെന്ന്,
തിന്മയെന്തെന്ന്,
ശരിയും തെറ്റും എന്തെന്ന്,
ആവശ്യവും അനാവശ്യവും എന്തെന്ന്.
നാം അകപ്പെട്ട്
നമ്മളായ അവസ്ഥയാണ്
ഏറ്റവും വലിയ ശരിയെന്ന
നമ്മുടെ തന്നെ ഏകപക്ഷീയമായ
ധാരണയുടെ പുറത്ത്
ആ അവസ്ഥയിൽ അള്ളിപ്പിടിച്ച്
നില്ക്കാനുള്ളതിന് വേണ്ടി, അതിനാൽ
നമ്മുടെ പ്രാർത്ഥനകളും
ആവശ്യങ്ങളും അധികവും.
പക്ഷേ,
നമ്മൾ അകപ്പെട്ട് നമ്മളായ
അവസ്ഥയിൽ പിടിച്ചുനിൽക്കാനുള്ള
നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
ശരിയും തെറ്റും
തന്നെയാണ്
ശരിയായ നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
ശരിയും തെറ്റും എന്ന്
യഥാർഥത്തിൽ ഒരുറപ്പുമില്ല.
ആത്യന്തികമായതിന്
നന്മയും തിന്മയുമില്ല,
ആവശ്യവും അനാവശ്യവുമില്ല,
തെറ്റും ശരിയും ഉണ്ടാവുക തരമില്ല.
അഥവാ,
ആത്യന്തിമായതിന്
നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
തെറ്റും ശരിയും
ഉണ്ടെന്ന് തന്നെ വെക്കുക.
ചുരുങ്ങിയത്
ആ നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
തെറ്റും ശരിയും
നമ്മുടെ നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
തെറ്റും ശരിയും ആവില്ല,
ആവുക തരമില്ല.
എങ്കിൽ,
ആത്യന്തികതയുടെ ആ നന്മയും തിന്മയും
ആവശ്യവും അനാവശ്യവും
തെറ്റും ശരിയും
എന്താണ് എങ്ങിനെയാണ്
എന്ന് മനസ്സിലാക്കാൻ
നമുക്ക് തരമില്ല.
എന്നിരിക്കേ,
ആ ആത്യന്തിക ശക്തിയോട്
എന്ത് നന്മയും തിന്മയും
എന്താവശ്യവും അനാവശ്യവും
എന്ത് തെറ്റും ശരിയും
സംഭവിപ്പിക്കാനാണ്
നാം ആവശ്യപ്പെടുക?
പ്രത്യേകിച്ചും,
ആത്യന്തിക ശക്തിക്ക്
അറിയാത്തത്
എനിക്കറിയാം എന്ന നിലക്കോ
ആത്യന്തിക ശക്തിയെ
തിരുത്തുകയും ഓർമ്മിപ്പിക്കുകയും
എന്ന നിലക്കോ
ആത്യന്തിക ശക്തിയോട്
നാം എന്തെങ്കിലും
ആവശ്യപ്പെടുന്നത് പോലും
വല്ലാത്തൊരു അല്പത്തവും
ആത്യന്തിക ശക്തിയുടെ മേലുള്ള
വലിയൊരു കുറ്റാരോപണവും പോലെ
ആവുമെങ്കിൽ..
No comments:
Post a Comment