ഇല്ലാത്ത പാമ്പ് മുമ്പിലുണ്ട് എന്ന് സങ്കല്പിക്കുക.
സംശുദ്ധമായും നിഷ്കളങ്കമായും തന്നെ.
എന്നാലോ യഥാർഥത്തിൽ ഉള്ള പാമ്പിനെ അതുള്ള ഇടത്ത് കാണാതെ, അറിയാതെ, സങ്കല്പിക്കാതെ.
എന്നിട്ടോ?
യഥാർഥത്തിൽ ഇല്ലാത്ത ആ പാമ്പിനെ കൊല്ലാൻ എല്ലാവരും തടിച്ചുകൂടുക.
എല്ലാവരും കൂടി പാമ്പിനെ എന്ന വിശ്വാസത്തിൽ തല്ലുക.
തല്ലുന്ന ആളുകൾ ഒരു കുറേ.
യഥാർഥത്തിൽ പാമ്പ് ഉണ്ടെങ്കിൽ തന്നെയും ആളുകൾ ഏറിയ സ്ഥിതിക്ക് പാമ്പിന് തല്ല് കൊള്ളാത്ത വിധം ആളുകൾ, തല്ലുകൾ.
തല്ലുന്നത് ഫലത്തിൽ പരസ്പരം.
തല്ല് കൊടുക്കുന്നതും വാങ്ങുന്നതും തല്ലുന്നവർ തന്നെ. പരസ്പരം.
ഇല്ലാത്ത പാമ്പിന് തല്ല് കൊള്ളാനില്ല.
ഉണ്ടെങ്കിൽ പോലും ആളുകൾ ഏറിയാൽ തല്ല് കൊള്ളില്ല.
സങ്കല്പിച്ച് തടിച്ചുകൂടി തല്ലിയ എല്ലാവർക്കും തല്ല് കിട്ടുന്നു.
പരസ്പരം തല്ല് വാങ്ങിയ എല്ലാവരും പരസ്പരം ശത്രുക്കളായി മടങ്ങുന്നു.
ഇല്ലാത്ത പാമ്പ് തല്ല് വാങ്ങിയില്ല, ചത്തില്ല?
എന്തിന് ഇല്ലാത്ത പാമ്പിനെ സങ്കല്പിച്ച് ആ പാമ്പിൻ്റെ പേരിൽ, ആ പാമ്പിനെ അങ്ങേയറ്റം വെറുത്തുപോകും വിധം
തല്ല് കൊള്ളുന്നവരായി?
എന്തിന് യഥാർഥത്തിൽ ഉള്ള പാമ്പിനെ, സങ്കല്പത്തിൽ വരാത്ത പാമ്പിനെ അതുള്ളയിടത്ത് കാണാതെയും നേരിടാതെയും കൈകാര്യം ചെയ്യാതെയും പോകുകയും ചെയ്തു?
No comments:
Post a Comment