ഒന്നുമില്ലാത്തപ്പോഴും എന്തെങ്കിലും പറയും.
അതാണ് ഒന്നുമില്ലായ്മയിൽ നിന്നുണ്ടാവുന്ന ഉണ്മ.
ഒന്നുമില്ലെന്ന് പറയുന്ന,
ഒന്നുമില്ലെന്ന് പറയേണ്ടി വരുന്ന
ഉണ്മ.
ഒന്നുമില്ലെന്നത് തന്നെ ഉണ്ടാവുന്ന,
ഒന്നുമില്ലെന്നത് ഉണ്ടാക്കുന്ന
ഉണ്മ.
ഒന്നുമില്ലായ്മ തന്നെ ഒരുണ്മ.
*******
ജീവിതം ജിവിക്കാനെടുക്കുന്ന
വേദന.
ഞാനും നീയും
ഞാനും നീയുമായ
ഈ ചെറിയ സംഗതിയാണ്
എന്ന് വിചാരിച്ച്,
അതിൽ അള്ളിപ്പിടിച്ചിരിക്കാൻ
ശ്രമിക്കുന്നതിൻ്റെ വേദനയാണ്
ജീവിതത്തിൻെറ വേദന.
ജീവിതം ജിവിക്കാനെടുക്കുന്ന
വേദന.
അത് തന്നെ ജീവിതം.
എൻ്റെയും നിൻ്റെയും ജീവിതം.
എന്ത് പേരും പദവിയും
പത്രാസും മേൽവിലാസവും
ആ ജീവിതത്തിന് നൽകിയാലും.
പക്ഷെ,
അങ്ങനെ തന്നെ മാത്രം
വിചാരിക്കാതിരിക്കാൻ തരമില്ല.
അടുത്ത് വെച്ചാൽ,
അടുത്ത് നിന്നാൽ
അടുത്തുള്ളത് മാത്രം
കാണുന്ന, അനുഭവിക്കുന്ന
അവസ്ഥ.
ഒന്ന് കാണുമ്പോൾ,
ഒന്നിനെ നോക്കുമ്പോൾ
ബാക്കിയെല്ലാം കാണാതാവുന്ന,
ബാക്കിയെല്ലാം നോക്കാതാവുന്ന
അവസ്ഥ.
ആ അവസ്ഥ
മുറിച്ചുകടന്ന് നടക്കാൻ
സാധിക്കുന്നില്ല.
ആ അവസ്ഥ മുറിച്ചുകടന്നാൽ
ഞാൻ നീ എന്നത് വിട്ടാൽ
മൊത്തം പ്രാപഞ്ചികതയാണ്.
ദൈവമാണ്.
മൊത്തവുമാണ്.
ഞാനും നീയും ഇല്ലാതെയാണ്.
No comments:
Post a Comment