വയനാട് ദുരന്തം:
സംഭവിച്ചു കഴിഞ്ഞു.
"ആയിരുന്നെങ്കിൽ" "ഒരുപക്ഷേ" എന്നീ വാക്കുകൾ ഉപയോഗിക്കാതിരിക്കുക, അവയ്ക്ക് വലിയ പ്രസക്തിയില്ല.
പോയ് ബുദ്ധി ആന വലിച്ചാലും തിരിച്ചു വരില്ല.
പ്രകൃതിക്ക് തടയിടുക അസാധ്യം.
നമുക്ക് പ്രകൃതി എവിടെവെച്ചെങ്കിലും തടയിടും എന്നതുറപ്പ്.
പ്രകൃതിയിൽ കല്ലും മണ്ണും വെള്ളവും ആടും പശുവും മരവും മനുഷ്യനും എല്ലാം ഒരുപോലെ.
എല്ലാം ഒരുപോലെ പ്രകൃതിയെ വളർത്തുന്ന പ്രകൃതിയുടെ കോശങ്ങൾ.
വളർത്തുന്ന വഴിയിൽ നശിപ്പിക്കുന്ന, നശിക്കുന്ന വഴിയിൽ വളർത്തുന്ന പ്രകൃതിയുടെ തന്നെ രീതിയായ കോശങ്ങളും അത് വെച്ചുള്ള പ്രകൃതിയുടെ കളികളും.
പ്രകൃതിയിൽ ആരെങ്കിലും ഒഴിഞ്ഞുപോകുന്നതും കെണിഞ്ഞുപോകുന്നതും ഒരുപോലെ.
പ്രകൃതിയിൽ നഷ്യപ്പെടുന്നതും നേടുന്നതും ഒരുപോലെ.
പ്രകൃതിയിൽ രക്ഷപ്പെടുന്നതും പെട്ടുപോകുന്നതും ഒരുപോലെ.
പ്രകൃതിയിൽ തെറ്റും ശരിയും നന്മയും തിന്മയും ഒരുപോലെ.
നമുക്ക് സാധിക്കുക പാഠമുൾക്കൊള്ളുക മാത്രം. അതും നമ്മുടെ മാനവും മാനദണ്ഡങ്ങളും ഉപയോഗിച്ച്, നമുക്ക് വേണ്ടി.
പ്രകൃതി നമ്മുടെ മാനത്തിനും മാനദണ്ഡങ്ങൾക്കും അപ്പുറത്താണെന്ന തിരിച്ചറിവോടെ.
നമുക്ക് സാധിക്കുക ഭാവിയിൽ ദുരന്തങ്ങളും അതിൻ്റെ വ്യാപ്തിയും കുറക്കാനുള്ള നടപടികൾ നമുക്കാവുന്നത് പോലെ ആവുന്നത്ര നടപ്പാക്കുക.
പ്രകൃതിലോല പ്രദേശങ്ങളിൽ താമസിക്കാതിരിക്കുക.
പ്രകൃതിലോല പ്രദേശങ്ങളിൽ താമസിക്കുന്നുവെങ്കിൽ (നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ) സുരക്ഷാക്രമീകരണങ്ങളും മാനദണ്ഡങ്ങളും ആവത് പാലിക്കുക.
നാം നമുക്ക് വേണ്ടി ഉണ്ടാക്കുന്നതും പ്രകൃതിയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നറിഞ്ഞു കൊണ്ട് തന്നെ.
പ്രകൃതിലോല പ്രദേശങ്ങളെ ഒന്നുകൂടി ദുർബകപ്പെടുത്താതിരിക്കുക, ദുർബലപ്പെടുത്തുന്ന പണികൾ നടത്താതിരിക്കുക.
No comments:
Post a Comment