നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് തീർത്തും അദ്വൈതമല്ലാത്ത ദ്വൈതലോകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപദേശവും ചിന്തയും.
ബാഹ്യാർത്ഥത്തിലെങ്കിലും അതങ്ങനെ മാത്രം.
തീർത്തും ദ്വൈതലോകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപദേശവും ചിന്തയും.
ചുരുങ്ങിയത് പ്രത്യക്ഷലോകത്ത് ദ്വൈതമുണ്ട്, ദ്വന്ദം ബാധകമാണ് എന്നത് കൊണ്ട് മാത്രം ഉണ്ടാവുന്ന ചിന്തയും ഉപദേശവും.
ദ്വന്ദമുണ്ട് എന്നതാണ് അത്തരം ഉപദേശത്തിനർത്ഥം.
ദ്വന്ദമുണ്ട് എന്നതാണ് അത്തരം ഉപദേശം ആവശ്യമാക്കുന്നത്.
എന്തിനേറെ പറയണം?
ദ്വന്ദമുള്ളത് കൊണ്ടാണ് യേശുവിന് പോലും ഇങ്ങനെ പറയേണ്ടിയും ഓർമ്മിപ്പിക്കേണ്ടിയും ഉപദേശിക്കേണ്ടിയും വരുന്നത്.
അങ്ങനെ ഉപദേശിക്കുന്ന, ഉണർത്തുന്ന യേശുവരെ വേറെ മാറിനിൽക്കുന്നു, അതിനാൽ ഉണർത്തേണ്ടിയും ഉപദേശിക്കേണ്ടിയും വരുന്നു എന്ന ദ്വന്ദവും ഉണ്ട് എന്ന് ഇതിനർത്ഥം.
എല്ലാവരും ബാഹ്യമായി പൊതുവെ മനസ്സിലാക്കുന്നത് പോലെ നീയും നീയല്ലാത്തവരും, ഞാനും ഞാനല്ലാത്തവരും വേറെ വേറെ ഉണ്ട് എന്നത് ഒന്നുകൂടി അറിയിച്ചു തരുന്നത്, ഉപദേശിക്കേണ്ടി വരുന്നത് മാത്രം.
അതിനാൽ നിന്നെ കാണുന്നത് പോലെ നീ രണ്ടാമതും മൂന്നാമതുമായുള്ള മറ്റുള്ളവരെയും കാണുക, കരുതുക, അതിന് വേണ്ടി ശ്രമിക്കുക എന്നർത്ഥം.
No comments:
Post a Comment