യു. കെ തെരഞ്ഞെടുപ്പ്:
29 ഇന്ത്യൻ വംശജർ വിജയിച്ചു.
ഇത്ര പക്വതയുള്ള ജനാധിപത്യത്തിലേക്ക് നമ്മുടെ ഇന്ത്യ എപ്പോൾ വളർന്നെത്തും?
******
ബിജെപിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ സാമ്പത്തിക ദർശനമോ പ്രത്യേശാസ്ത്രമോ ഇല്ല.
എന്നിട്ടും ബിജെപി പെട്ടെന്ന് പടർന്നുപന്തലിക്കുന്നു.
എന്തുകൊണ്ട്?
വെറുപ്പും അസൂയയും ശത്രുതയും കളവും പെട്ടെന്ന് പടർന്നുപന്തലിക്കുമെന്നതിനാൽ.
കളകൾ വിളയെ എളുപ്പം നശിപ്പിക്കും എന്നതിനാൽ.
കളകൾ പെട്ടെന്ന് പടർന്നുപന്തലിക്കും എന്നതിനാൽ.
ഏറ്റവും നല്ല വിത്തും വളവും വെറുപ്പും അസൂയയും ശത്രുതയും കളവും ആണെന്ന് ബിജെപി നടപ്പാക്കി മനസ്സിലാക്കിയതിനാൽ.
*******
രാജ്യസ്നേഹം പറഞ്ഞു രാജ്യദ്രോഹം നടത്തുന്ന രാഷ്ട്രീയം.
അമ്മയെ കൊന്ന് വില്‍ക്കുന്ന മാതൃസ്നേഹം.
ഇടതും വലതും മധ്യവും ഒരുപോലെ മോശം.
********
ഓം ബിർള (പാർലമെൻ്റ് സ്പീക്കർ) ക്ക് പറ്റുന്നത് തന്നെയോ ഇന്ത്യൻ ജനാധിപത്യത്തിന് പറ്റുന്നത്?
അത് തന്നെയോ ഇന്ത്യയിലെ എല്ലാ അധികാരസ്ഥാപനങ്ങൾക്കും പറ്റുന്നത്?
ഭരണഘടന നൽകിയ സ്ഥാനവും അധികാരവും മറന്ന് ആരെയൊക്കെയോ പേടിച്ചും വിധേയപ്പെട്ടും തലകുനിക്കുന്നതും വിധേയപ്പെടുന്നതും അതുകൊണ്ടോ?
*******
അടിയന്തരാവസ്ഥ ജനവിരുദ്ധമായിരുന്നില്ല.
അതുകൊണ്ട് തന്നെ ജനങ്ങൾ കണ്ടറിഞ്ഞ് വോട്ട് ചെയ്ത ദക്ഷിണേന്ത്യ അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ്സ് തൂത്തുവാരി.
ഉത്തരേന്ത്യയിൽ പൊതുവെ, പ്രത്യേകിച്ചും അക്കാലത്ത്, ഏറെക്കുറെ ഇക്കാലത്തും, ജനങ്ങളല്ല പകരം ഗുണ്ടകളും ഭൂജന്മിമാരുമാണ് ജനങ്ങളുടെ വോട്ട് ചെയ്തത്.
അടിയന്തരാവസ്ഥ അത്തരക്കാരെ വല്ലാതെ ബാധിച്ചിരുന്നതിനാൽ കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിലംപരിശായി.
*******
ഇന്ത്യാവിഭജനത്തിനു ശേഷം എത്രയെല്ലാം രാജ്യങ്ങൾ വിഭജിച്ചുണ്ടായി?
ചെക്കോസ്‌ലാവാക്യയും ബൾഗേറിയയും യുഗോസ്ലാവിയയും റഷ്യയും ഒക്കെ എത്ര രാജ്യങ്ങളായി?
വെറുപ്പും വിഭജനവും നടത്തുന്ന മതവും മതരാഷ്ട്രീയവും ഭൂതം കൊണ്ട് (പലപ്പോഴും യഥാർത്ഥത്തിലില്ലാത്ത) വർത്തമാനത്തെ നിയന്ത്രിക്കും.
അതിനായവർ പഴയതും പക്കടാച്ചിയും തന്നെ പറഞ്ഞുനടന്ന് വെറുപ്പും വിഭജനവും ഉറപ്പുവരുത്തും.
അങ്ങനെയൊരു രാഷ്ട്രീയം ഇന്ത്യയിലും തഴച്ചുവളരുന്നു.
******
കൂടുതൽ കളവ് കൂടുതൽ നന്നായി പറയുന്നവനെ കൂടുതൽ കാലം ഭരണാധികാരിയാക്കും.
വേണമെങ്കിൽ വിശ്വഗുരുവും ദൈവാവതാരവും തന്നെയാക്കും.
കളവ് നന്നായി പറയുന്നുവെന്നത് തന്നെ ഭരണാധികാരിയാക്കാനും വിശ്വഗുരുവക്കാനുമുള്ള യോഗ്യത, ന്യായം.
*******
തട്ടിപ്പുവീരന്മാരെയും കളവ് പറയുന്നവരെയും ആൾദൈവവും ദൈവാവതാരവും ആക്കുന്നത്ര ഒരു നിലവാരവും ബോധവും വിവേചനാധികാരവും ഇല്ലാത്തവരായിപ്പോയി നമ്മുടെ ജനത.
ഈ ജനത തന്നെയാണ് ഉത്തരേന്ത്യയിൽ മേൽക്കോയ്മ നേടുന്നവരുടെ ധൈര്യവും.
No comments:
Post a Comment