പരമാത്മാവ് പ്രത്യേക ദൗത്യവുമായി അയച്ചവൻ ഇപ്പോൾ എന്ത് പറയുന്നു?
ജനാധിപത്യത്തിൽ പരമാത്മാവല്ല, ജനങ്ങളാണ് തെരഞ്ഞെടുത്തയക്കേണ്ടത് എന്നയാൾക്ക് മനസ്സിലായോ?
ജനങ്ങളും അയാളെ ശരിക്കും തെരഞ്ഞെടുക്കുന്നില്ലെന്ന് ഭൂരിപക്ഷം നാലിലൊന്നായി, ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി കിട്ടിയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായപ്പോൾ മനസ്സിലായോ?
********
അങ്ങ് കമലാ ഹാരിസിന് വൈസ് പ്രസിഡണ്ടും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമാവാം.
ഋഷിസുനാക്കിന് പ്രധാനമന്ത്രിയാവാം.
പക്ഷേ ഇവിടെ നമ്മൾ രാഹുലിനെയും സോണിയയെയും വംശവും ദേശവും മതവും പറഞ്ഞ് തടയും.
നമുക്കതിനുള്ള ന്യായമുണ്ട്.
എന്താണ് ആ ന്യായമെന്നറിയാമോ?
വെറുപ്പും അസൂയയും കളവും വേഗം ചിലവാകുന്ന ഒന്നിനും കൊള്ളാത്ത ജനത.
ഒട്ടും വളർന്നിട്ടില്ലാത്ത ജനാധിപത്യം.
*********
ഇത് സാദാ മനുഷ്യനായിപ്പോയി. കോഴിക്കോട്ടുകാരൻ അർജുൻ ആയിപ്പോയി.
മഹാഭാരതകഥയിലെ കഥാപാത്രമായ അർജ്ജുന വിഗ്രഹമോ മറ്റോ ആയിരുന്നുവെങ്കിൽ :
നമ്മൾ ഓടിപ്പോയേനെ,
ഒരുകുറേ ജയ് മുദ്രാവാക്യങ്ങൾ വിളിച്ചേനെ,
എന്ത് വേണേലും തകർത്ത് പുറത്തെടുത്തേനെ,
ഒരുകുറേ തെരഞ്ഞെടുപ്പുകൾക്ക് തുറുപ്പുചീട്ട് ആക്കിയേനെ.
*******
ജനാധിപത്യത്തിൽ അങ്ങനെ വേണമല്ലോ? പ്രതികരിക്കണമല്ലോ? പതിരോധിക്കണമല്ലോ?
ജനങ്ങളാണല്ലോ ജനാധിപത്യത്തിൽ യഥാർത്ഥ അധികാരി?
ജനങ്ങൾക്ക് വേണ്ടിയാണല്ലോ ജനാധിപത്യം?
അല്ലാതെ ഏതോ ചില്ലറ പാർട്ടികൾക്കും ഗുണ്ടാനേതാക്കൾക്കും വേണ്ടിയല്ലല്ലോ ജനാധിപത്യം?
അവർ ജനാധിപത്യത്തെ അട്ടിമറിച്ച് മറിച്ച് നമ്മേക്കൊണ്ട് തോന്നിപ്പിച്ചാലും.
ജനങ്ങളെ പറ്റിക്കുന്നവരാണ് അധികാരികളെന്ന് ഒരുവേള നമുക്കപ്പോൾ തോന്നുമെങ്കിലും.
No comments:
Post a Comment