ഭരിക്കുന്ന പാർട്ടിയുടെയും നേതാക്കകളുടെയും ഉദ്യോഗസ്ഥപ്രഭുത്വത്തിൻ്റെയും അഴിമതിയും ആർഭാടവും എത്രത്തോളമെന്ന് അവർ നടപ്പാക്കുന്ന നികുതി ഭീകരതയുടെ വലുപ്പത്തിൽ നിന്നും നീരാളിപ്പിടുത്തത്തിൽ നിന്നും മനസ്സിലാക്കാം.
എത്ര കിട്ടിയാലും പോര.
രാജ്യം ജനങ്ങൾക്ക് ഒരു ബാധ്യതയാവുന്നു.
ജനങ്ങളെ എല്ലാ ഭാഗത്ത് നിന്നും മുച്ചൂടും മുടിച്ചാലും പിഴിഞ്ഞാലും പോരെന്ന് വരുന്നു.
*********
രാഹുൽ പറഞ്ഞത് എത്ര വലിയ ശരി.
അഭിമന്യുവിനെ കുരുക്കി ശ്വാസംമുട്ടിച്ച അതേ ചക്രവ്യൂഹം എന്ന പാത്മവ്യൂഹം വർത്തമാനകാല ഇന്ത്യയെയും ഇന്ത്യക്കാരെയും കുരുക്കുന്നു, ശ്വാസംമുട്ടിക്കുന്നു.
നികുതി ഭീകരതയിലൂടെയും മറ്റുപക വിധത്തിൽ ജനതയെ ആകമാനം ഭീതിയിലാഴ്ത്തിയും
********
നികുതി എന്നത് നിത്യജീവിതത്തിലെ ഒഴിയാബാധയാണ്.
എന്നിരിക്കെ,
എന്തുകൊണ്ട് നികുതി സമ്പ്രദായം
സ്കൂൾ/പ്ലസ് ടൂ/കോളേജ് തലത്തിൽ
ഒരു നിർബന്ധ പാഠമാകുന്നില്ല?
ഇന്ത്യ പ്രധാനമായും നികുതി പിരിക്കുന്ന രാജ്യമായിരിക്കെ,
എല്ലാവരിൽ നിന്നും പലവിധ നികുതികൾ ഈടാക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.
ഏറ്റവും വലിയ ഗുണ്ടയും ഗുണ്ടാപിരിവ് നടത്തുന്ന ചൂഷകനും സർക്കാരാണെന്ന് ജനങ്ങൾ മനസ്സിലാക്കിപ്പോകുന്നത് ഒഴിവാക്കാനാണോ??
*******
ജനങ്ങളെ സംബന്ധിച്ചേടത്തോളം സർക്കാരെന്നത് ഏറ്റവും ചിലവേറിയ ദുരന്തം.
ജനം പട്ടിണി കിടക്കുമ്പോഴും ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന ക്രൂരൻമാർ ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം.
ആരാൻ്റെ ചിലവിൽ ആർഭാടം നടത്തുന്ന മുടിയപുത്രൻ ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം. .
ജനങ്ങളുടെ തലയിൽ വന്നുപെട്ട ഏറ്റവും വലിയ ഭീഷണിയും ബാധ്യതയും ഭാരവും ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം.
ഏറെക്കുറെ സ്വന്തമായി ഒന്നും തിരിച്ചു നൽകാത്തത് ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം.
********
എത്ര കപടരാണ്, ഭീതിയിലാണ് നമ്മുടെ സുഹൃത്തുക്കളൊക്കെ???
മുതുകൊടിക്കുന്ന നികുതിഭാരത്തെ കുറിച്ചും രാജ്യഭരണത്തിലെ പൊള്ളത്തരത്തെ കുറിച്ചും ഒന്നും മിണ്ടുന്നില്ല.
നികുതിഭാരത്തെ കുറിച്ചും രാജ്യഭരണത്തിലെ പൊള്ളത്തരത്തെ കുറിച്ചും എന്തെങ്കിലും പറഞ്ഞാൽ അതൊന്നും കണ്ടെന്ന് പോലും നടിക്കില്ല, മിണ്ടില്ല.
അത്രയ്ക്ക് കാപട്യമാണ്, ഭയമാണ് ജനങ്ങളെ ഭരിക്കുന്നത്.
നിത്യജീവിത വിഷയങ്ങളിൽ ഭരണാധികാരികൾക്കെതിരെ മിണ്ടിയാൽ രാജ്യദ്രോഹമെന്ന് കരുതുന്നത്ര ഭീതിയിലാണ് പൊതുവെ പൊതുജനം എത്തിയിരിക്കുന്നത്.
No comments:
Post a Comment