ഓരോ ഉദയവും ഉദയസൂര്യനും
വലിയൊരാകാശം മുൻപിലും ഉയരത്തിലും കാണുന്ന
പ്രതീക്ഷയാണ്, പ്രതീക്ഷയിലാണ്.
എന്നുവെച്ച്
ഓരോ അസ്തമയവും അസ്തമയസൂര്യനും
വലിയൊരാകാശം മുൻപിലും ഉയരത്തിലും ഇല്ലാത്ത
നിരാശയല്ല, നിരാശയിലല്ല.
ഓരോ അസ്തമയവും
ഓരോ കൂടിച്ചേരൽ കൂടിയാണ്.
അറിയാത്തത് തമ്മിലുള്ള കൂടിച്ചേരൽ.
അറിയാനുള്ള കൂടിച്ചേരൽ.
ചരിത്രാതീതകാലം തൊട്ട്,
പ്രാപഞ്ചികതയുടെ സർവ്വകോണിലും മൂലയിലും വെച്ച്
ആരൊക്കെ എന്തൊക്കെ പറഞ്ഞോ, ചെയ്തോ
അതൊക്കെ ചെയ്തതും പറഞ്ഞതും ഞാനായിരുന്നു.
ഇതേ ഞാൻ ബോധമായിരുന്നു.
ആ ചെയ്തതും പറഞ്ഞതും
അണുവായാലും പുഴുവായാലും ആളായാലും
ഞാൻ തന്നെയായിരുന്നു.
ഇതേ ഞാൻ ബോധമായിരുന്നു.
*******
No comments:
Post a Comment