സനാതനമെന്നാൽ ഒരിക്കലും നശിക്കാത്തത്, എപ്പോഴും നിലനിൽക്കുന്നത്.
പിന്നെന്തിനാണ് സനാതനത്തെ അവർ നശിപ്പിക്കും ഇവർ നശിപ്പിക്കുമെന്ന് ചിലർ പറയുന്നത്?
നശിക്കുന്നതും നശിപ്പിക്കാൻ സാധിക്കുന്നതും സനാതനമാകുമോ?
സനാതനത്തിൻ്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരാണ് സനാതനത്തെ പരിഹസിക്കുന്നത്.
അവരാണ് സനാതനം നശിക്കുന്നതും നശിപ്പിക്കാനാവുന്നതും എന്ന് പറഞ്ഞുപരത്തുന്നത്.
അവരാണ് സനാതനം സനാതനമല്ലെന്ന് വരുത്തുന്നത്.
*******"
പ്രത്യേകിച്ചൊരു മുഖവും ലക്ഷ്യവുമില്ലാത്തത് ഹൈന്ദവം, ഭാരതീയം, സനാതനം.
ഹൈന്ദവം, ഭാരതീയം, സനാതനം എന്ന് പറയാവുന്ന ഏക ദർശനശാഖയോ ജീവിതരീതിയോ ഉണ്ടോ?
ഇല്ല.
ഹൈന്ദവം, ഭാരതീയം എന്ന പേരും പ്രയോഗവും ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ സ്മൃതിയിലോ ശ്രുതിയിലോ ഉണ്ടോ?
ഇല്ല.
പിന്നെന്താണുള്ളത്?
അങ്ങിങ്ങുണ്ടായ പലത്.
ആ പലതായ വ്യത്യസ്തമായവയെ ഒന്നാണെന്ന് വരുത്തി ഇന്ന് ഹൈന്ദവം, ഭാരതീയം, സനാതനം എന്ന് പേര് വിളിക്കുക മാത്രം.
********
അദ്വൈതം ശരിയാണ്.
പക്ഷേ ഹൈന്ദവം ഭാരതീയം എന്നത് എവിടെയും കാണാത്തത്, ഇല്ലാത്തത്.
ഇവിടെ പലയിടങ്ങളിൽ പല കാലത്ത് പലതുണ്ടായി. പേരും വിലാസവും ഇല്ലാതെ.
ഒന്നും എന്തെങ്കിലും മുഖവും ലക്ഷ്യവും പേരും വെച്ചിട്ടില്ല.
ഇപ്പോൾ ഉണ്ടാകുന്നത് മുഴുവൻ സംഭവാനനന്തരം നടക്കുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.
സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.
സംഭവിക്കുമ്പോൾ അറിഞ്ഞിട്ടുപോലും ഇല്ലാത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.
******
അദ്വൈതം ശരിയാണ്.
ഇസ്‌ലാം പറയുന്ന ഏക ദൈവവിശ്വാസം പോലെ തന്നെ അദ്വൈതവും.
ഏകത്വം എന്നത് തന്നെയാണ് രണ്ടല്ല എന്ന് പറയുന്ന അദ്വൈതവും.
എത്രയെല്ലാം സങ്കൽപങ്ങളുണ്ടായാലും അതെല്ലാം ഒന്നാണ്, ഒന്നാവും എന്നതാണ് ഏകത്വം, എകദൈവത്വം.
ഏകദൈവ വിശ്വാസത്തെ സൃഷ്ടി സൃഷ്ടാവ് എന്നതാക്കിയത് മറ്റാരൊക്കെയോ ആണ്, വിവരക്കേട് മാത്രമാണ്.
അതല്ലെങ്കിൽ ഏകദൈവത്വം തന്നെയാണ് അദ്വൈതവും. അദ്വൈതം തന്നെയാണ് ഏകദൈവത്വം.
അദ്വൈതം തന്നെയാണ് സ്രഷ്ടാവായി മാറിനിൽക്കുന്ന ദൈവമില്ലെന്ന് കരുതുന്നതും.....,
ഉള്ളതിനെ പദാർത്ഥമെന്നോ ആത്മാവെന്നോ ബോധമെന്നോ ഊർജമെന്നോ ആക്കി ചുരുക്കിയും വിശാലമാക്കിയും വിളിക്കുന്നതും.
No comments:
Post a Comment