രണ്ടിലച്ചെടിക്ക് രണ്ടില പ്രധാനം,
ആൻ രണ്ടിലയും അതിജീവനത്തിൻ്റെ നിർബന്ധ വാതായനങ്ങൾ.
എന്നുവെച്ച് വൻവൃക്ഷത്തിന് നൂറായിരം ഇലകൾ ഒരുമിച്ച് പൊഴിക്കാതിരിക്കാൻ സാധിക്കില്ല.
വൻവൃക്ഷം അങ്ങനെ നൂറായിരം ഇലകൾ ഒരുമിച്ച് പൊഴിക്കുന്നതിനെ രണ്ടിലച്ചെടി ആർഭാടവും വൃഥാവ്യയവും അഴിമതിയും ആയിക്കണ്ട് ആരോപിച്ചത് കൊണ്ടും വിമർശിച്ചത് കൊണ്ടും കാര്യമില്ല.
*******
എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
എന്തിന്?
തന്നെത്തന്നെ ബോധ്യപ്പെടുത്താൻ.
പിന്നെ?
ചുറ്റുപാടുള്ളവരെ ബോധ്യപ്പെടുത്താൻ.
ഈ ഞാനോ ചുറ്റുപാടുള്ളവരോ നിലനിൽക്കുന്നില്ല, ബോധ്യത നിലനിർത്തുന്നില്ല.
എന്നിട്ടും ഇങ്ങനെ ചെയ്തുകൂട്ടിക്കൊണ്ടേയിരിക്കുന്നു.
*******
ഭാര്യ മൂന്നാമതും നാലാമതും ഗർഭിണിയായിപ്പോയതിൽ ജാള്യതയും ടെൻഷനുമടിക്കുമ്പോഴാണ് ആളുകൾ അഭിനന്ദനങ്ങൾ അറിയിക്കുക.
എന്തിന്?
പറ്റിയ അബദ്ധം നേട്ടവും കഴിവുമാണോ?
അല്ലെങ്കിൽ, അവരുടെ അഭിനന്ദനങ്ങൾ വെറും ക്രൂരവിനോദമോ?
*********
No comments:
Post a Comment