സംഭവിച്ചു. അതുകൊണ്ടായി.
മുഹമ്മദും ബുദ്ധനും കൃഷ്ണനും യേശുവും ഒക്കെ.
സംഭവിച്ചു. അതുകൊണ്ടായി.
മുഹമ്മദായാലും ബുദ്ധനായാലും കൃഷ്ണനായാലും യേശുവായാലും ആരും ഒന്നും മുൻകൂട്ടി അവനവൻ ചിന്തിച്ച്, പദ്ധതിയിട്ട് Planned ആയി സംഭവിച്ചതല്ല, സംഭവിപ്പിച്ചതല്ല.
ചുരുങ്ങിയത് മനുഷ്യൻ അറിയും വിധം, മനുഷ്യന് അറിയാനാവും വിധം പദ്ധതിയിട്ട് Planned ആയി സംഭവിച്ചതല്ല, സംഭവിപ്പിച്ചതല്ല. ഒന്നും ആരും.
മനുഷ്യൻ ജീവിക്കുന്ന ലോകത്ത്, മനുഷ്യൻ്റെ കാര്യത്തിൽ, മനുഷ്യൻ ജനിച്ചുവളർന്നു പലതുമായിമാറിയ കാര്യത്തിൽ ഒന്നും പദ്ധതിയിട്ട് Planned ആയി സംഭവിച്ചതല്ല, സംഭവിപ്പിച്ചതല്ല. ബുദ്ധനും മുഹമ്മദും യേശുവും കൃഷ്ണനും വരെ.
എല്ലാം സംഭവിച്ചു. അതുകൊണ്ടായി.
ആർക്കും ഒന്നും അങ്ങനെ planned ആയി സംഭവിപ്പിക്കാൻ സാധിക്കില്ല.
ഒരു മുഹമ്മദിനും യേശുവിനും ബുദ്ധനും അവറെ ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് പോലെ ഒരു ബുദ്ധനും യേശുവും മുഹമ്മദും ആകുമെന്നും വിളിക്കപ്പെടുമെന്നും അറിയില്ലായിരുന്നു, പ്ലാൻ ഇല്ലായിരുന്നു.
അധികാരവും രാഷ്ട്രീയവും അത് സംരക്ഷിക്കാൻ ഉണ്ടാക്കിയത് മാത്രം നാം ഇപ്പോൾ അറിയുന്ന, കേൾക്കുന്ന ബുദ്ധനും യേശുവും മുഹമ്മദും. അപ്പപ്പോൾ അതത് പോലെ പറഞ്ഞത്, സംഭവിച്ചത്.
ഇപ്പോൾ ഇവിടെ നിന്ന് നാം നോക്കുമ്പോൾ, post event ആയി (സംഭവാനന്തരമായി) ചിന്തിക്കുമ്പോൾ അതൊക്കെയും അവരൊക്കെയും planned ആണെന്നും planned ആയി സംഭവിച്ചതാണെന്നും തോന്നും.
Pre event ആയി (സംഭവാനന്തരമായി) നമ്മൾ ഇപ്പോൾ post eventൽ കാണുന്നത് പോലെ ഒരു കാര്യം ഉണ്ടാവണം എന്ന നിലക്കുള്ള ഒരു planning അന്ന് ഒരു ബുദ്ധനും മുഹമ്മദിനും യേശുവിനും ഉണ്ടായിരുന്നില്ല, ഉണ്ടായിരിക്കണമെന്നില്ല.
പലപ്പോഴും ആരെറിഞ്ഞാലും മാങ്ങ വീഴില്ല.
എപ്പോഴെങ്കിലും ആരെരിഞ്ഞാലും ഏറ് കൊണ്ട് മാങ്ങ വീഴുകയും ചെയ്യും.
ഏറ് കൊണ്ട് മാങ്ങ വീണാൽ, വീണതിന് ശേഷം post event ആയി (സംഭവാനന്തരമായി) ഒരവകാശവാദം പോലെ ചിന്തിച്ച് വ്യാഖ്യാനിച്ച് പലതും പറയാം. അതൊരു pre-planned സംഗതിയും സംഭവവും ആയിരുന്നുവെന്ന് വരെ പറയാം. നാം അങ്ങനെ എറിഞ്ഞത് കൊണ്ട് ഇങ്ങനെ എറിഞ്ഞത് കൊണ്ട് മാങ്ങ വീണു എന്ന് വീരവാദം പറയാം. ഇന്ന് നമ്മൾ മുഹമ്മദിൻ്റെയും യേശുവിൻ്റെയും കൃഷ്ണൻ്റെയും ബുദ്ധൻ്റെയും കാര്യത്തിൽ കേൾക്കുന്ന കഥകളും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പോലെ.
യഥാർത്ഥത്തിൽ ആവർത്തിക്കാനും അനുകരിക്കാനും സാധിക്കാത്തവിധം എങ്ങിനെയൊക്കെയോ സംഭവിച്ചു. അതുകൊണ്ടായി. മുൻകൂട്ടി ഒരുവിവരവും പദ്ധതിയും ഇല്ലാതെ ആയി. അതിനപ്പുറം ഒന്നുമില്ല.
No comments:
Post a Comment