ഖുർആനും ഹദീസും ചരിത്രവും എല്ലാം മുഹമ്മദ് മരിച്ചിട്ട് എത്രയോ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായതാണ്, ഉണ്ടാക്കിയതാണ്.
മുഹമ്മദ് (അവസാന) പ്രവാചകനാണെന്ന വാദവും ഖുർആൻ അവസാനഗ്രന്ഥമാണെന്ന വാദവും മുഹമ്മദ് നബിയോ കൂടെ ജീവിച്ചവരോ അറിഞ്ഞിരുന്നിട്ട് പോലും ഉണ്ടാവില്ല.
കൂടെ ജീവിച്ചവർ അങ്ങനെ അറിഞ്ഞിരുന്നുവെങ്കിൽ ഖുർആനും ഹദീസും മുഹമ്മദിൻ്റെ ചരിത്രവും എല്ലാം ഉണ്ടാക്കുന്ന പണിയൊക്കെ അവർ സ്വയം തന്നെ തികഞ്ഞ ഗൗരവബോധത്തോടെ ചെയ്യുമായിരുന്നു.
പോരാത്തതിന് ദൈവവും (ദൈവം തന്നെയെങ്കിൽ) ആകാശത്ത് നിന്ന് ഖുർആൻ ഗ്രന്ഥരൂപേണ തന്നെ, എല്ലാ ഭാഷകളിലായും തന്നെ, ആർക്കും ഒരു സംശയവും ഉണ്ടാകാത്ത വിധം, ആർക്കും ഒരു തർക്കവും പണിയുമാകാത്ത വിധം ഇറക്കുമായിരുന്നു.
ദൈവവും അറിയില്ലായിരുന്നു മുഹമ്മദും ഖുർആനും ഇവർ പറയും പോലെ അവസാന പ്രവാചകനും അവസാന ഗ്രന്ഥവും ആവുന്ന കാര്യം എന്ന് തോന്നുന്നു.
********
ഇങ്ങനെയാണെങ്കിൽ ദൈവം എല്ലാവർക്കും അവരുടെ മുമ്പിൽ വന്ന് പ്രത്യക്ഷപ്പെടാണം എന്നും നിങൾ ആവശ്യപ്പെട്ടേക്കുമല്ലോ?
അതേ, അതേ...
ദൈവം പ്രത്യക്ഷപ്പെടണം...
എല്ലാവരുടെ മുൻപിലും ദൈവം പ്രത്യക്ഷപ്പെടണം.
അതാണ് ശരി.
അല്ലെങ്കിൽ എല്ലാ പ്രത്യക്ഷമായതും പദാർത്ഥമായതും മുഴുവൻ ദൈവമാണെന്നു വരേണം, ബോധ്യപ്പെടണം
പ്രത്യേകിച്ചും എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവമാണെങ്കിൽ ആ ദൈവം എല്ലാവരുടെ മുൻപിലും പ്രത്യക്ഷപ്പെടണം.
അങ്ങനെയുള്ള, എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവം, താനാണ് ദൈവമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തും വിധം, താൻ ദൈവം തന്നെയെങ്കിൽ, എല്ലാ ഓരോ മനുഷ്യൻ്റെ മുൻപിലും, മനുഷ്യൻ ബോധപൂർവം ജീവിക്കാൻ തുടങ്ങിയതിനു ശേഷം ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെടണം.
പ്രത്യേകിച്ചും ആ ദൈവം, തന്നെ വിശ്വസിച്ചില്ലെങ്കിലും ആരാധിച്ചില്ലെങ്കിലും അനുസരിച്ചില്ലെങ്കിലും മനുഷ്യരെ ശിക്ഷിക്കുമെന്നും നരകത്തിലിടുമെന്നും ഭീഷണിപ്പെടുത്തുന്ന ദൈവമാണെങ്കിൽ.
ഒപ്പം, തന്നെ വിശ്വസിച്ചാലും അനുസരിച്ചാലും ആരാധിച്ചാലും മനുഷ്യരെ രക്ഷിക്കും സ്വർഗ്ഗംനൽകും എന്ന് വാഗ്ദാനം നൽകുന്ന ദൈവമാണെങ്കിൽ.
No comments:
Post a Comment