പുരോഹിതൻ രാഷ്ട്രീയ നേതാക്കളെ ഉപദേശിക്കുന്നത് കാണുമ്പോൾ:
ഒരഭിസാരിക മറ്റഭിസാരികകളെ അഭിസാരികപ്പണി എങ്ങിനെ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് ഉപദേശിക്കുന്നത് പോലെ തോന്നുന്നു.
വൃത്തികേട് മറ്റ് വൃത്തികേടുകളോട് ഒന്നുകൂടി എങ്ങിനെ കൂടുതൽ വൃത്തികെടാമെന്ന് ഉപദേശിക്കുന്നത് പോലെയും തോന്നുന്നു.
*********
വേശ്യകൾ മോശം പേരല്ല, മോശക്കാരല്ല.
സമൂഹത്തിലെ സർവ്വരുടെയും യഥാർത്ഥ മനോവികാര നിലയെ പ്രതിബിംബിച്ച് കാണിക്കുന്ന കണ്ണാടികൾ മാത്രമാണ് വേശ്യകൾ.
പലരെയും നല്ലവരായി പരിശുദ്ധരായി പുറമെയുള്ള കാഴ്ചക്ക് നിർത്തുന്ന യഥാർത്ഥ ദിവ്യരും പുരോഹിതരുമാണവർ.
വേശ്യകൾ എന്ന് ആരാലൊക്കെയോ വിളിക്കപ്പെടുന്നവർ അങ്ങനെ വിളിക്കപ്പെടുക മാത്രമാണ്. എല്ലാ സ്ത്രീ പുരുഷന്മാരിലും അവരുണ്ട്. പക്ഷേ, കാപട്യം അത് മറച്ചു പിടിക്കുന്നു എന്ന് മാത്രം.
എന്നാൽ, വേശ്യകൾ എന്ന് ആരാലൊക്കെയോ വിളിക്കപ്പെടുന്നവർ സത്യസന്ധതയുടെയും നിസ്സഹായതയുടെയും ആർക്കും മനസ്സിലാവാത്ത പരിശുദ്ധിയുടെയും പര്യായങ്ങളാണ്, ആൾരൂപങ്ങളാണ്.
അവർ ആർക്കും ഏത് വണ്ടിനും പൂമ്പാറ്റക്കും തേനീചക്കും ചിലന്തിക്കും കയറിവന്ന് തൊഴുതു പോകാവുന്ന ദേവാലയങ്ങൾ.
അവർ ആരെയും വഞ്ചിക്കില്ല, വഞ്ചിച്ചിട്ടില്ല.
അവർ ആരുടെ മുൻപിലും കപടനാടകം കളിച്ചിട്ടില്ല, കളിക്കുന്നില്ല.
അവർ ഉള്ളും പുറവും ഒന്നുപോലെ ആക്കിയവർ. ഉള്ളിനെ പുറത്ത് കാട്ടുന്നവർ.
അവർ കളവും വെറുപ്പും കൊണ്ടുനടക്കുന്നില്ല, വിതരണം ചെയ്യുന്നില്ല.
അവർ അവരെ സമീപിക്കുന്ന എല്ലാവർക്കും അവരുടെ ശൂന്യതയെ തൊട്ടുകാണിച്ചു കൊടുക്കുന്നു.
ഒന്നുമില്ലെന്നവറിയാനാണ്, ഒന്നുമല്ലെന്നുമറിയാനാണ് ഒരു വലിയ ജീവിതം പോലും ജീവിച്ചുതീർക്കുന്നത് എന്നവരെല്ലാവരെയും അറിയിക്കുന്നു
രാഷ്ട്രീയനേതാക്കളുമായും പുരോഹിതന്മാരുമായും വേശ്യകളെ ഉപമിക്കുന്നതും താരതമ്യം ചെയ്യുന്നതും തെറ്റാണ്.
അങ്ങനെ ഉപമിക്കുന്നത് വേശ്യകളെ ഇകഴ്‌ത്തുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ്.
രാഷ്ട്രീയനേതാക്കളുമായും പുരോഹിതന്മാരുമായും ആരെയും ഒന്നിനെയും ഉപമിക്കരുത്.
രാഷ്ടീയ പുരോഹിത നേതൃത്വത്തേക്കാൾ കളങ്കപ്പെട്ടതും മോശമായതുമായി ഒന്നും പ്രകൃതിയിൽ ഇല്ല, ഒന്നും ഉണ്ടാവുക സാധ്യമല്ല.
മണ്ണ് കൊണ്ട് മൺകലം ഉണ്ടാക്കുന്നത് പോലെ വൃത്തികേടുകൾ കൊണ്ട് ഉണ്ടാവുന്നതാണ് രാഷ്ടീയനേതൃത്വവും പുരോഹിതവർഗ്ഗവും
എന്നിട്ടും നിർവ്വഹമില്ലാതെ വേശ്യകളെക്കുറിച്ച സമൂഹത്തിൻ്റെ തെറ്റായ ധാരണയും സമീപനവും ഉപജീവിച്ച് അങ്ങനെ രാഷ്ട്രീയക്കാരുമായൂം പുരോഹിതന്മാരുമായും ഉപമിച്ചുപോയത് മാത്രമാണ്.
അത് പാടില്ലാത്തതാണ്.
എന്നാലും ചെയ്യേണ്ടി വന്നു.
ക്ഷമ ചോദിക്കുന്നു..
No comments:
Post a Comment