മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് വരാൻപോകുന്ന തെരഞ്ഞെടുപ്പ് ഫലമെങ്കിൽ, എക്സിറ്റ് പോളിനെ മാത്രം കുറ്റം പറയേണ്ടതില്ല.
ഭരണകൂടത്തെ ഭയന്നും ഭരണകൂടത്തിൻ്റെ തണൽപറ്റിയും വാർത്താമാധ്യമങ്ങൾ കൂടെ നിൽക്കുന്നുവെന്ന് മാത്രം കരുതിയാൽ മതി.
എന്തായാലും തെറ്റില്ലെന്നുറപ്പുള്ളതിനാൽ വാർത്താമാധ്യമങ്ങൾക്ക് ഭയക്കാനുമില്ല.
എങ്കിൽ എക്സിറ്റ് പോൾ പറയുന്നത് ശരി തന്നെയേ ആവൂ. എക്സിറ്റ് പോൾ ഫലം തെറ്റാവുമെന്ന് തർക്കിക്കാനും ഇല്ല.
മുൻകൂട്ടി നാനൂറിന് മേൽ കിട്ടുമെന്ന് പറഞ്ഞ് വരുത്തിയത് കൊണ്ട് സംഗതി കുശാലാണ്.
അപ്പറഞ്ഞുണ്ടാക്കിയ തിരക്കഥ പോലെ തന്നെ പിന്നീട് സംവിധാനിച്ച് വരുത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് മനസ്സൊരുക്കിവെക്കുന്ന പണിയും ആ വകയിലും വഴിയിലും എല്ലാവരും എടുത്തുവെച്ചതാണെങ്കിലും എടുത്തുവെക്കുന്നതാണെങ്കിലും പ്രത്യേകിച്ച്.
*******
അറിയില്ല.
അറിയേണ്ടതും അറിവിനനുസരിച്ച് പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും പ്രതിപക്ഷ പാർട്ടികൾ ആണ്.
അവരാരും കാര്യമായും ഒന്നും പറയുന്നില്ല, പ്രതിഷേധിക്കുന്നില്ല, പ്രതികരികരിക്കുന്നില്ല..
********
ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.
No comments:
Post a Comment