അതേ...
ദൈവം പ്രത്യക്ഷപ്പെടണം...
എല്ലാവരുടെ മുൻപിലും ദൈവം പ്രത്യക്ഷപ്പെടണം.
അതാണ് ശരി.
അല്ലെങ്കിൽ പിന്നെ പ്രത്യക്ഷമായതും പദാർത്ഥമായതും മുഴുവൻ ദൈവമാണെന്നു ബോധ്യപ്പെടണം
പ്രത്യേകിച്ചും എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവമാണെങ്കിൽ ആ എല്ലാവരുടെ മുൻപിലും പ്രത്യക്ഷപ്പെടണം.
അങ്ങനെയുള്ള എല്ലാവരുടെയും വിശ്വാസവും അനുസരണയും ആരാധനയും ആവശ്യപ്പെടുന്ന ദൈവം, താനാണ് ദൈവമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുംവിധം, താൻ ദൈവം തന്നെയെങ്കിൽ, എല്ലാ ഓരോ മനുഷ്യൻ്റെ മുൻപിലും, മനുഷ്യൻ ബോധപൂർവം ജീവിക്കാൻ തുടങ്ങിയതിനു ശേഷം ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെടണം.
പ്രത്യേകിച്ചും തന്നിൽ വിശ്വസിച്ചില്ലെങ്കിലും ആരാധിച്ചില്ലെങ്കിലും അനുസരിച്ചില്ലെങ്കിലും മനുഷ്യരെ ശിക്ഷിക്കുമെന്നും നരകത്തിലിടുമെന്നും ഭീഷണിപ്പെടുത്തുന്ന ദൈവമാണെങ്കിൽ.
ഒപ്പം, തന്നിൽ വിശ്വസിച്ചാലും അനുസരിച്ചാലും ആരാധിച്ചാലും മനുഷ്യരെ രക്ഷിക്കും സ്വർഗ്ഗംനൽകും എന്ന് വാഗ്ദാനം നൽകുന്ന ദൈവമാണെങ്കിൽ.
No comments:
Post a Comment