Friday, June 7, 2024

വിഷമം. 140 കോടി ഉണ്ടായിട്ടും ഭരിക്കാനും നയിക്കാനും വിഡ്ഢികളും തെമ്മാടികളും കള്ളന്മാരും മാത്രം.

വിഷമം. 140 കോടി ഉണ്ടായിട്ടും ഭരിക്കാനും, നയിക്കാനും വിഡ്ഢികളും തെമ്മാടികളും കള്ളന്മാരും തന്നെയെ ഉള്ളൂ എന്നോർക്കുമ്പോൾ. 

വിഷമം. പച്ചക്കളവും വെറുപ്പും വിഭജനവും ഭരിക്കുന്ന രാജ്യത്തിൻ്റെ ഗതികേട് ഓർക്കുമ്പോൾ.  

അന്ധത പൂകാത്ത, അടിമത്തംവരിക്കാത്ത, തലച്ചോർ ആർക്കും ഒരു പാർട്ടിക്കും മതത്തിനും പണയം വെക്കാത്ത യഥാർത്ഥ രാജ്യസ്നേഹം നൽകുന്ന വിഷമം.

*******

മഹത്തായ ഭാരതീയതയെയും ഹൈന്ദവതയേയും വ്യഭിചരിച്ചും ഉപജീവിച്ചും ചുറ്റുവട്ടത്ത് വെറുപ്പും വിഭജനവും കളവും മാത്രം പറഞ്ഞപരത്തുന്നത് നോക്കി നിന്നുകൂടല്ലോ? 

അതുകൊണ്ട് മാത്രം...

*******

"കോൺഗ്രസ്സ് മുക്ത ഭാരതം" എന്ന മുദ്രാവാക്യം തന്നെ ജനാധിപത്യവിരുദ്ധമാണ്. 

ജനാധിപത്യത്തിൽ പ്രതിപക്ഷവും പാർട്ടികളും ഭിന്നാഭിപ്രായങ്ങളും വേണം. 

കോൺഗ്രസ്സ് ഇല്ലാതായാൽ തോന്നിയത് പോലെ എന്തും ചെയ്യാം, തങ്ങളെ ചോദ്യംചെയ്യാൻ ആരും വരില്ല എന്നുറപ്പിക്കാനായിരുന്നോ "കോൺഗ്രസ്സ് മുക്ത ഭാരതം" ലക്ഷ്യം വെച്ചത്?

******

ശരിയാണ്. 

കളവും വെറുപ്പും വിഭജനവും evmഉം പിന്നെ എല്ലാവിധ അധികാരശക്തിയും ഏജൻസികളും കൂടി ആഞ്ഞുപിടിച്ചിട്ടും, മുൻകൂട്ടി നാനൂറെന്ന് പറഞ്ഞ് അതുവെച്ച് നടത്താൻ പോകുന്ന വിരുതിന് ന്യായം ഉണ്ടാക്കി, അതിനു വേണ്ടി മുഴുവൻ വാർത്താമാധ്യമങ്ങളെയും വിലക്ക് വാങ്ങി കൂട്ടുപിടിച്ചിട്ടും, പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും ആവത് ഭീഷണിപ്പെടുത്തിയിട്ടും കൂട്ടിലടച്ചിട്ടും ബിജെപിക്ക് ആകെ കിട്ടിയത് വെറും 240. 

അതും ധൃതിപ്പെട്ട് പൂർത്തിയാക്കാതെ പൂർത്തിയാക്കിയ രാമക്ഷേത്രമെന്ന തുറുപ്പ്ചീട്ട് വെച്ച് കളിച്ചിട്ട്, രാമക്ഷേത്രം നിർമ്മിച്ച നഗരിയും മണ്ഡലവും നഷ്ടപ്പെടുത്തിയിട്ട്. 

അതിനാൽ തന്നെ കോൺഗ്രസ്സിൻ്റെ 99ന് ബിജെപിയുടെ 240നേക്കാൾ എത്രയോ വിലയും തൂക്കവും ഉണ്ട്.

*******

അതേ...

ബിജെപിക്ക് ഇത്രയെങ്കിലും നേട്ടം കിട്ടിയത് evm കൊണ്ട് തന്നെയാണ്. അത്രയ്ക്ക് ജനരോഷം അവർക്കെതിരെ ഇപ്പോഴും ഇന്ത്യ മുഴുക്കെ ഉണ്ട്. ബീഹാറും ഡൽഹിയും മധ്യപ്രദേശും ഗുജറാത്തും ഹിമാചൽ പ്രദേശും evm നൽകിയതോ എന്ന് പൂർണമായും സംശയിക്കണം.

******

Evmന് ഇപ്പോഴും കുഴപ്പമുണ്ട്. 

ഇപ്പോഴും ഇന്ത്യയിൽ സ്വതന്ത്രവും സത്യസന്ധവും ആയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 

Evm വെച്ച് നടത്തിയ തിരിമറിക്കപ്പുറത്ത് ജനരോഷം ഉണ്ട് ഇന്ത്യയിൽ എന്നതിനാൽ, evmനും അതിലെ തിരിമറികൾക്കും പൂർണമായും ജനരോഷം മുൻകണ്ട് നിയന്ത്രിക്കാൻ സാധിച്ചില്ല എന്ന് മാത്രം കരുതണം. 

2019ഉം 2014ഉം evm മാത്രം നൽകിയ  വിജയ മായിരുന്നോ എന്ന് സംശയിക്കേണ്ടത് തന്നെയാണ്. 

പക്ഷേ ആരുണ്ട് ഇവിടെ പൂച്ചയ്ക്ക് മണികെട്ടാൻ?

*******

ജനാധിപത്യത്തിന് വേണ്ട പകുതി വളർച്ച പോലും എത്തിയ ജനത ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് ഇവിടെ നടമാടുന്ന ജനാധിപത്യം എന്ന പൊറാട്ട് നാടകത്തിൽ വിശ്വാസമില്ല, വിശ്വസിക്കേണ്ടതില്ല. 

********




No comments: