Friday, June 14, 2024

സ്വാതന്ത്ര്യത്തിൽ പിരാന്തുണ്ട്. പിരാന്തിൽ സ്വാതന്ത്ര്യവുമുണ്ട്.

സ്വാതന്ത്ര്യത്തിൽ പിരാന്തുണ്ട്. 

പിരാന്തിൽ സ്വാതന്ത്ര്യവുമുണ്ട്. 

സ്വാതന്ത്ര്യം മറ്റാരെയും പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യം. 

സ്വാതന്ത്ര്യം നൽകുന്നതല്ല.

സ്വാതന്ത്ര്യം സ്വയം എടുക്കുന്നതും നേടുന്നതുമാണ്. 

സ്വാതന്ത്ര്യം നേടുക എളുപ്പവുമല്ല. 

ആശ്രയം ശീലമാക്കിയ ലോകം സ്വാതന്ത്ര്യത്തെ ഭയക്കും. 

കാരണം, 

സ്വാതന്ത്ര്യം അവനവൻ്റെ ഉത്തരവാദിത്തമാണ്. 

അവനവൻ നിരാശ്രനാവുന്നത് കൂടിയാണ് സ്വാതന്ത്ര്യം. 

അതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ഒറ്റയിൽ ഒറ്റക്ക് മാത്രം. 

കൂട്ടത്തിനും രാജ്യത്തിനും സ്വാതന്ത്ര്യമില്ല.

No comments: