Saturday, June 1, 2024

ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.

ഇന്ത്യൻ ജനത പൊതുവെ പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന തരമല്ല.

അങ്ങിങ്ങ് ഒറ്റതിരിഞ്ഞുണ്ടായ ചില സംഭവങ്ങളെയും വ്യക്തികളെയും പാർവ്വതീകരിച്ച് സാമാന്യവൽക്കരിച്ച് ഇന്ത്യ മുഴുവൻ പ്രതികരിക്കുന്നു, പ്രതിഷേധിക്കുന്നു എന്ന് വരുത്തിപ്പറയുന്നത് ഒഴിവാക്കിയാൽ മാത്രം മതി.

അന്നും എന്നും അങ്ങനെ കാര്യമായി പ്രതികരിക്കാത്ത കൂട്ടത്തിൽ തന്നെയാണ്, തന്നെയായിരുന്നു ഇന്ത്യൻ ജനത കുടികൊണ്ടത്. 

ഇന്നും ഇന്ത്യൻ ജനത അങ്ങനെ തന്നെയെന്ന്, അവരെ വളരെ പ്രതികൂലമായി ബാധിച്ച, പ്രതികൂലമായി ബാധിക്കുന്ന നൂറായിരം തെളിവുകളും സംഭവങ്ങളും എടുത്തുദാഹരിച്ച് പറയാൻ സാധിക്കും.

ഈയടുത്തകാലത്ത് ഒന്നിനുംമല്ലാതെ ഒരു ജനതയെ മൊത്തം കഷ്ടപ്പെടുത്താൻ മാത്രം നടന്ന നോട്ട് നിരോധനവും നികുതി വർദ്ധനവും നിത്യോപയോഗ സാധന പെട്രോൾ ഡീസൽ വില വർദ്ധനവും വരെ തെളിവുകളും ഉദാഹരണങ്ങളും

അധിനിവേശം നടത്തിയ ഭരണാധികാരികൾക്കും ഇപ്പോഴുള്ള സ്വദേശക്കാർ എന്ന് വിശേഷണമുള്ള അധിനിവേശം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്കും വല്ലാതെ നിസ്സംഗതയും നിഷ്ക്രിയത്വവും പുലർത്തുന്ന ഈയൊരു ഇന്ത്യൻ മാനസികാവസ്ഥ വല്ലാതെ ഉപയോഗപ്പെട്ടിട്ടുണ്ട്, ഉപയോഗപ്പെടുന്നുണ്ട്.

ചരിത്രത്തിൽ ഒരിക്കലും ഇന്ത്യൻ ജനത സ്വാതന്ത്ര്യ ദാഹമോ ജനാധിപത്യ വാഞ്ചയോ പുലർത്തി കാര്യമായും ഒന്നടങ്കം പ്രതിഷേധിച്ചതായും പ്രതികരിച്ചതയും കാണില്ല. എന്തെല്ലാം കൊടുംക്രൂര അധിനിവേശങ്ങൾ നടന്ന കാലത്ത് പോലും ഇന്ത്യൻ ജനത അധികാരികളെ പാടിപ്പുകാഴ്‌ത്തുക മാത്രം ചെയ്തതല്ലാതെ ബാക്കി എല്ലാ നിലക്കും നിസ്സംഗത പുലർത്തിയർ മാത്രമായിരുന്നു..

വളരേ അലസമായ, പ്രതികരിക്കാത്ത, നിഷ്ക്രിയ, നിസ്സംഗ, ഉദാസീന സ്വഭാവം ഉള്ളരാണ് ഇന്ത്യൻ ജനത എന്നത് എക്കാലത്തും ഭരണകൂടത്തിന് ഇന്ത്യയിൽ ഒരു ഈസി വാക്കോവർ സമ്മാനിക്കാറുണ്ട്.

ഇന്ത്യയ്ക്ക് കിട്ടിയതെന്ന് നാം കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യം പോലും ഇന്ത്യൻ ജനതയുടെ പൊതുവായ പ്രതിഷേധവും പ്രതികരണവും മൂലമല്ല.

അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ എല്ലാ കോളനികൾക്കും നൽകിയ സ്വാതന്ത്ര്യം ഇന്ത്യക്കും നൽകി/കിട്ടി എന്നുമാത്രം.

അക്കാലത്ത്, ബ്രിട്ടീഷുകാർ അവരുടെ എല്ലാ കോളനികളെയും വിട്ടൊഴിഞ്ഞുപോകാൻ തീരുമാനിച്ചപ്പോൾ അതിൻ്റെ ഫലമായി എല്ലാവർക്കും കിട്ടിയ സ്വാതന്ത്ര്യം ഇന്ത്യക്കും കിട്ടി എന്നുമാത്രം.

അതുകൊണ്ട് തന്നെ കാര്യമായ ഒരു സാഹിത്യഗ്രന്ഥം പോലും സ്വാതന്ത്ര്യസമരക്കാലം എന്ന് നാം പാടിപ്പുകഴ്‌ത്തിപ്പറയുന്ന കാലഘട്ടത്തിൽ പ്രതിഷേധിച്ചും പ്രതികരിച്ചും സ്വാതന്ത്ര്യദാഹം വിളിച്ചറിയിച്ചു ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ രചിക്കപ്പെട്ടതായി കാണില്ല.

എല്ലാറ്റിനെയും കുറിച്ച് എല്ലാം എഴുതിയ, സംസാരിച്ച അംബേദ്ക്കർ പോലും അക്കാലത്തെ അധിനിവേശ ഭരണകൂടത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ കാര്യമായി എന്തെങ്കിലും എവിടെയെങ്കിലും പ്രതികരിച്ച്, പ്രതിഷേധിച്ച് എഴുതിയതായും പറഞ്ഞതായും കാണില്ല.

അക്കാലത്തെ സാഹിത്യത്തിലെ നൊബേൽ സമ്മാന ജേതാവായ രവീന്ദ്ര നാഥ ടാഗോറും ബ്രിട്ടീഷുകാർക്കെതിരെ കാര്യമായി എന്തെങ്കിലും എവിടെയെങ്കിലും പ്രതികരിച്ച്, പ്രതിഷേധിച്ച് എഴുതിയതായി കാണില്ല.

ഇങ്ങനെ ഒട്ടും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാതിരിക്കുന്ന ഇന്ത്യൻ ജനതയുടെ പൊതുവായ പ്രകൃതം നല്ലതാണോ മോശമാണോ എന്ന് പറയാനും തരമില്ല.

ഒരു ജനത അങ്ങനെയാണ് എന്ന് മാത്രം പറയാം.

അതുകൊണ്ട് തന്നെ ആ ജനതക്ക് എല്ലാ കാലത്തും കിട്ടിയ ഭരണനേതൃത്വവും അങ്ങനെത്തന്നെ ആയിരുന്നു എന്നും പറയാം.
********
നിരാശപ്പെട്ട, എന്നാൽ തീർത്തും നിസ്സംഗരും നിഷ്ക്രിയരുമായ ഒരു ജനതയിൽ കാര്യമായും ഉണ്ടാവുക, ഉണ്ടാക്കാനാവുക അസൂയ, വെറുപ്പ്. പിന്നെ നിരാശയും അസൂയയും വെറുപ്പും ഉണ്ടാക്കുന്ന അഹങ്കാരം, നന്മ കണ്ടില്ലെന്ന് നടിക്കുന്ന നിഷേധം. ആ അഹങ്കാരവും നിഷേധവും ഉണ്ടാക്കുന്ന ധാർഷ്ട്യം, ധിക്കാരം. ഇന്ത്യൻജനതയിൽ ഇപ്പോൾ വേണ്ടത്ര വളരുന്നതും നിഴലിടുന്നതും തന്നെ

No comments: