Sunday, November 11, 2018

ഫാതിഹയിലും ഗായത്രിയിലും ഒന്ന് തന്നെ - പ്രകീർത്തിക്കലും നേർമാർഗം തേടലും

സത്യസന്ധമായിട്ടാണേൽ ആരും
പ്രകീർത്തിച്ചുപോകും. നേർവഴി തേടിപ്പോകും.
അനുകരിക്കാതെ, യന്ത്രികമാവാതെ.
അതാണ് ഫാതിഹയും ഗായത്രിമന്ത്രയും

*******

Question: കള്ള റാസ്കൽ.... ഹമ്മുക്കുൽ മുരിക്കേ..... തനിക്ക് ഗായത്രി മന്ത്രവും ഫാതിഹയും അറിയില്ല.... ആദ്യം പോയി രണ്ടും പഠിക്കണം... 

സ്വയം മഹാനാവാനായുള്ള ശ്രമം ഇവിടെ നിറുത്തിയാൽ നിന്റെ മാതാപിതാക്കളെ കുറിച്ച് മറ്റുള്ളവർ നല്ലത് മാത്രമേ പറയൂ... (The questioner to his level, No worries.... What to do? Helpless. The answer to him is as below:)


Answer: അയ്യൂബ്. രണ്ടും ഒന്ന് തന്നെയാണ്. ഫാതിഹയും ഗായത്രി മന്ത്രയും. ആത്മീയതയുടെ അങ്ങേയറ്റം എത്തിയ ഏതൊരുവനും ഗായത്രി മന്ത്രപോലെയും ഫാതിഹ പോലെയും തന്നെയേ പറയാൻ പറ്റൂ. പ്രാർത്ഥിക്കാൻ പറ്റൂ.

താങ്കൾ എന്തോ പറഞ്ഞു പൊടിപടലം ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കേണ്ട. തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. ശരിയായി ധരിക്കാനും ധരിപ്പിക്കാനും ആണ് പ്രയാസം. അതിനാൽ ആണ് ഫാതിഹയിലും ഗായത്രിയിലും വരെ ശരിയായ ധാരണയും വഴിയും തേടാൻ ആവശ്യപ്പെടുന്നത്. താങ്കളും അത് ദിവസം പതിനേഴു പ്രാവശ്യം ചുരുങ്ങിയത് നടത്തണം. നിർബന്ധമായും. അതാണല്ലോ അഞ്ചു നേരത്തെ നമസ്കാരം എന്ന സ്വലാത്. എന്നിട്ടും താങ്കളിങ്ങനെ? അത്ഭുതം തോന്നുന്നു.

ഫാതിഹയിലും ഗായത്രി മന്ത്രയിലും കാര്യമായി ഉള്ളത് ഒന്ന് മാത്രം. രണ്ടേ രണ്ട് കാര്യമായ ഒന്ന്.

ഒന്ന് ദൈവത്തെ പ്രകീർത്തിക്കലും അംഗീകരിക്കലും.
രണ്ടാമത് നേർമാർഗം എന്ന സന്മാർഗം തേടൽ. നേർമാർഗം എന്തെന്ന് നിർവചിച്ചു   പറയാൻ നില്കാതെ, നേര്മാര്ഗത്തിന് പേരും അഡ്രസ്സും നൽകാതെ.

ഫാതിഹയിൽ അത് കാലാകാലങ്ങളിലായി അനുഗ്രഹിക്കപ്പെട്ടവരുടെയും ശപിക്കപ്പെടാത്തവരുടെയും വ്യതിചലിക്കാത്തവരുടെയും എന്ന് പറഞ്ഞു തുറന്നു വിട്ടു എന്നല്ലാതെ.

അറിയേണം. ഇസ്ലാമിൽ മറ്റൊരു നിര്ബന്ധ പ്രാര്ഥനയില്ല. പതിനേഴു പ്രാവശ്യവും ഒരുവൻ ചോദിക്കേണ്ടത് ഇത് മാത്രം. നേർമാർഗം മാത്രം. മറ്റു ഇസ്ലാമിക അനുഷ്ഠാനങ്ങളിലൊന്നിലും നിര്ബന്ധമായ മറ്റൊരു പ്രാർത്ഥന ഇല്ല. അനുഷ്ഠാനം അല്ലാതെ. വെറും അനുഷ്ഠാനം. ശാരീരികവും സാമ്പത്തികവുമായ അനുഷ്ഠാനം.

നേർമാർഗം കണ്ടെത്തുക അന്വേഷിക്കുക എന്നത് അവസാനിക്കുന്ന അവസാനിപ്പിക്കേണ്ട കാര്യമല്ല എന്നർത്ഥം. താങ്കൾ അതിൽ അസ്വസ്ഥപ്പെട്ടിട്ടു കാര്യമില്ല. താങ്കളുടെ ആ അസ്വസ്ഥത നേർമാർഗം അന്വേഷിക്കുന്നതിലും കണ്ടെത്തുന്നതിലും ഉണ്ടായാൽ നന്ന്.

താങ്കൾ താങ്കളുടെ ഭാഷ എന്തെന്നറിയുന്നുണ്ടോ ആവോ. താങ്കളെ അറിയുന്നവരും അറിയുന്നുണ്ടോ ആവോ? അവർക്കൊന്നും താങ്കൾ ഇങ്ങനെ പറയുമ്പോൾ അസ്വസ്ഥത ഉണ്ടാവാത്തത് ശരിക്കും അത്ഭുതപ്പെടുത്തുന്നു. തിന്മ കണ്ടാൽ മനസ് കൊണ്ടെങ്കിലും വെറുക്കാനും എതിർക്കാനും കഴിയാത്തത്ര താഴ്ന്നു പോകുന്നുവോ നമ്മൾ? കൈ കൊണ്ടും നാവു കൊണ്ടും എതിർക്കാൻ ആവാത്തത് പോകട്ടെ.

ഇനി ഗായത്രി മന്ത്രയുടെ സാരം ചുവടെ കൊടുക്കാം. തർക്കം വേണ്ടല്ലോ?

"We meditate on that most adored Supreme Lord, the creator, whose effulgence (divine light) illumines all realms (physical, mental and spiritual). May this divine light illumine our intellect."

അല്ലെങ്കിൽ

“may the Almighty God illuminate our intellect to lead us along the righteous path.”

******

Question: സൂര്യനായ ദൈവം വേണൊ? നമ്മെ മാർഗ്ഗ ഭ്രംശം വരുത്താതെ നൊക്കണമെയെന്നുള്ള ദൈവത്തൊടുള്ള പ്രാർത്ഥന വേണൊ ?

Answer: 

"The Gayatri is a universal prayer enshrined in the Vedas. It is addressed to the Immanent and Transcendent Divine which has been given the name 'Savita,' meaning 'that from which all this is born.' The Gayatri may be considered as having three parts - (i) Adoration (ii) Meditation (iii) Prayer. First the Divine is praised, then It is meditated upon in reverence and finally an appeal is made to the Divine to awaken and strengthen the intellect, the discriminating faculty of man.
The Gayatri is considered as the essence of the Vedas. Veda means knowledge, and this prayer fosters and sharpens the knowledge-yielding faculty. As a matter of fact the four core-declarations enshrined in the four Vedas are implied in this Gayatri mantra"

സുഹൃത്തേ, ദൈവത്തെ സൂര്യനായി കണ്ടോ, സൂര്യനിലും ദൈവത്തെ കണ്ടോ എന്നതൊന്നും  പറഞ്ഞില്ല. ദൈവത്തെ സഗുണഭാവത്തിൽ കാണുന്നവരും നിർഗുണഭാവത്തിൽ കാണുന്നവരും  ഉണ്ടല്ലോ. ദൈവത്തിന് നൽകിയ നൂറു പേരുകളിൽ അധികവും സഗുണ ഭാവത്തെ ഉയർത്തിപ്പിടിക്കുന്നതാണ്. അല്ലാഹു എന്നത് നിർഗുണഭാവത്തെയും.

അല്ലാഹു എന്നാൽ ആകാശ ഭൂമികളിലെ വെളിച്ചം എന്ന് ഖുർആൻ തന്നെ വ്യക്തമായി, വിളക്ക്‌  ഉപമയായി പറഞ്ഞു കൊണ്ട് തന്നെ പറയുന്നുണ്ടല്ലോ സുഹൃത്തേ. സഗുണ ഭാവത്തെ ഭാഷയിൽ കൊത്തി പറഞ്ഞാലും, കല്ലിൽ കൊത്തി കണ്ടാലും ബിംബം തന്നെ. സൂര്യനെ പോലെയായി കണ്ടാലും ബിംബമായി സഗുണഭാവത്തിൽ കാണാനുള്ള ശ്രമം. അല്ലാഹു നൂറു അസ്സമാവാതി വൽ അര്ധ മസലu നൂറിഹി മിശ്കാത്തുന് ഫീഹാ മിസ്ബാഹ് (സൂറ: അന്നൂർ) എന്ന് പറഞ്ഞാലും അത് തന്നെ. (സൂറ: അന്നൂർ) എന്ന് പറഞ്ഞാലും അത് തന്നെ.

വ്യാഖ്യാനവും വിവർത്തനവും എങ്ങിനെയും ആവാം. ഫാതിഹയുടെ കാര്യത്തിലായാലും.  ഒരു കാര്യം ഉറപ്പാണ്. ഗായത്രി മന്ത്ര നടത്തുന്നത്  പ്രകീർത്തനവും, നേർവഴി തേടലും തന്നെയാണ്. ഫാതിഹയും അത് തന്നെ. നേർവഴി എന്തെന്നും ഇതെന്നും അവസാനിപ്പിച്ചു  പറയാത്ത തേടൽ.

അതിൽ ബ്രാഹ്മണ ശൂദ്ര വ്യത്യാസമൊക്കെ ഉണ്ടായിരുന്നെങ്കിൽ തിരുത്തപ്പെടേണ്ടതാണ്, തെറ്റുമാണ്. വ്യത്യാസവും പോരാടിയും അന്വേഷിച്ചു നടക്കൽ ഇവിടെ ഉദ്ദേശമില്ല.  ഇപ്പോൾ അതങ്ങിനെ ഇല്ല എന്നതിനാൽ പ്രത്യേകിച്ചും. എന്ന് വെച്ചാൽ തിരുത്തപ്പെട്ടിരിക്കുന്നു എന്ന് സാരം. മുന്പുണ്ടായിരുന്നെങ്കിൽ സംസ്കാരത്തിലും സമൂഹത്തിലും വന്ന അപചയത്തിന്റെ  ഭാഗം. എല്ലാ  സമൂഹത്തിലും സംസ്കാരത്തിലും അങ്ങിനെ സംഭവിച്ചിട്ടുണ്ട്. തിരുത്തപ്പെടേണം, ചിലത് തിരുത്തപ്പെട്ടിട്ടുണ്ട്.

ഒന്നുമറിയാതെ, സന്മാർഗം തേടണമെന്നും നേർമാർഗം നേടണമെന്നും ഒരു കണിക പോലും  ഉദ്ദേശിക്കാത്ത, തങ്ങൾ നേർമാർഗവും സന്മാർഗവും നേടിക്കഴിഞ്ഞു എന്ന് കരുതി വെറുതെ യാന്ത്രീകമായി മാത്രം അനുകരിച്ചു പ്രാര്ഥിക്കുന്നവർ തന്നെയല്ലേ ഫാതിഹ ചൊല്ലുന്നവരിലും മഹാഭൂരിപക്ഷവും.

എല്ലാവർക്കുമായി നൽകിയാലും എല്ലാവരും ഉൾകൊള്ളില്ല, നടപ്പിൽ വരുത്തില്ല.  ഒരു ചെറിയ വിഭാഗം തന്നെയേ ഉൾക്കൊളളൂ, നടപ്പിൽ വരുത്തൂ. ആ ചെറിയ അവിഭാഗത്തെ ശൂദ്രർ എന്ന് വിളിച്ചാലും ബ്രാഹ്‌മണർ എന്ന് വിളിച്ചാലും ശരി. വിശ്വാസി എന്ന് വിളിച്ചാലും നിഷേധി എന്ന് വിളിച്ചാലും ശരി.

അത്കൊണ്ട് ജനങ്ങളിൽ വിഭജനം ഉണ്ടാക്കുന്നത്  ചിന്തിക്കാതെ എല്ലാം ശരി, എല്ലാം ഒന്ന് എന്ന് ചിന്തിക്കാനും, എല്ലാത്തിലും ശരിയുണ്ടായിരുന്നു, എല്ലാം ഒന്നായി കാണാൻ ഉദ്ദേശിച്ചതായിരുന്നു എന്ന് പറയാനും മാത്രം ഉദ്ദേശിച്ചു.

വ്യാഖ്യാനങ്ങളധികവും ശേഷം ഉണ്ടായത് മാത്രം. കൂടെ ജീവിച്ചപ്പോൾ മഹാനെന്നു മനസ്സിലാക്കിയവർ ചുരുക്കം. സ്വന്തം നാട്ടുകാർ മനസ്സിലാക്കുക പ്രയാസം. അവർ ചരിത്രവും വേരും നോക്കി കുറ്റം പറഞ്ഞു, കുടുംബത്തോടൊപ്പം നിന്ന് തള്ളിക്കളയും. അത് കൊണ്ടാണല്ലോ പാലായനം ചെയ്യേണ്ടി വരുന്നത്.

സംഭവിച്ചപ്പോൾ കൂടെ തന്നെ ഉണ്ടായ വ്യാഖ്യാനം ഇല്ല തന്നെ. കൂടെ ഉള്ളവർ അങ്ങിനെ മനസ്സിലാക്കുമായിരുന്നെങ്കിൽ യേശുവും സോക്രടീസും കൊല്ലപ്പെടില്ലായിരുന്നു.  മുഹമ്മദും ബുദ്ധനും നാട് വിടേണ്ടി വരികയും ഇല്ലായിരുന്നു. ഇത്രയ്ക്കു മഹാന്മാരായി വാഴ്ത്തപ്പെടും എന്ന്  അറിഞ്ഞിരുന്നെങ്കിൽ, അവർ വെറുതെ സെൽഫി എടുത്തു ഫോട്ടോയുടെ ഭാഗമായി നിന്ന് വിടുമായിരുന്നു, ചുരുങ്ങിയത്.

No comments: