Friday, November 16, 2018

അനൽഹഖും അഹം ബ്രഹ്‌മാസ്‌മിയും. നമ്മുടെ അഹങ്കാരത്തെ വലുതാക്കുന്ന വാക്കല്ല; പകരം ദൈവത്തിന്റെ അഹങ്കാരത്തെ വലുതാക്കുന്ന വക്കാണത്

Question:
ഖൂർആൻ ഓതിയിട്ട് വിവരദൊഷം പറയല്ലെ .

അനൽ ഹഖ് എന്നത് ഖൂർആനിലുണ്ടോ? 😘

ഖൂർആനിൽ അദ്വൈതം കാട്ടുക.

******

Answer:
"അനൽഹഖ്" ഖുർആനിൽ ഉണ്ടോ ഇല്ലേ എന്നത് വിഷയം ആകുന്നത് എങ്ങിനെ?  ഗായത്രി മന്ത്രയും ഫാതിഹയും ഒരുപോലെ എന്നും, രണ്ടിലും ഒരുപോലെ പ്രകീർത്തനവും നേർമാർഗ തേട്ടവുമാണ് ഉള്ളതെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നില്ലേ?? ദൈവം വെളിച്ചവും വിളക്കും ആകുന്നതിന്റെ സാധുതയും അതിനാൽ സൂര്യാരാധനയും ദീപം തെളിയിക്കുന്നതും (ഇസ്ലാമികമായി പോലും) തെറ്റല്ലെന്നും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുക മാത്രമായിരുന്നില്ലേ?

അനൽഹഖിനെ കുറിച്ച് ഇയ്യുള്ളവൻ സംസാരിച്ചില്ലല്ലോ? പിന്നെ അങ്ങനെ ഒരു ചോദ്യം? അടിസ്ഥാനവും കാരണവും മനസ്സിലായില്ല.

"അനൽഹഖ്" കൊണ്ട് വന്നതും അത് ഖുർആനിലുണ്ടോ എന്ന് ചോദിച്ചതും താങ്കൾ. അതെന്താണെന്നു അറിയുന്നത് കൊണ്ടായിരിക്കില്ലേ താങ്കൾ അങ്ങനെ ഉദ്ധരിച്ചത്, ചോദിച്ചത്? എങ്കിൽ ഉത്തരം താങ്കൾക്കു തന്നെ പറയാമായിരുന്നില്ലേ?

അനൽഹഖ് ഉണ്ടാവാനും ഇല്ലാതാവാനും അടിസ്ഥാനം ഖുർആനിൽ ഉണ്ടാവുക ഇല്ലാതാവുക എന്നതാണോ? എവിടെ നിന്ന് കിട്ടിയോ അവിടെ നിന്നുണ്ടായി എന്ന് മനസ്സിലാക്കിയാൽ പോരെ? മൻസൂർ അൽ ഹല്ലാജ് പറഞ്ഞപ്പോൾ അതുണ്ടായി എന്നെങ്കിലും മനസ്സിലാക്കിയാൽ പോരെ?

പറഞ്ഞപ്പോൾ മാത്രവും പറയുമ്പോൾ മാത്രവും ഉണ്ടായതല്ല, ഉണ്ടാവുന്നതല്ല സത്യം, ശരി. എപ്പോഴും ഒരുപോലെ ഉള്ളതാണ്, ഉണ്ടായിരുന്നതാണ്, ഉണ്ടായിരിക്കുന്നതാണ്. അതെപ്പോഴും പഴയതും പുതിയതും ആണ്. വെള്ളവും വായുവും പോലെ. എപ്പോഴും വേണം. എപ്പോഴും പുതിയത്. അറിയാൻ താമസിക്കുന്നു എന്നത് അതിനെ പുതിയതാക്കില്ല. അറിഞ്ഞത് എന്നത് അതിനെ പഴയതുമാക്കില്ല. ഭൂഗുരുത്വഘര്ഷണം ന്യൂട്ടൻ കണ്ടെത്തിയാലും ഇല്ലെങ്കിലും ഉണ്ടായിരുന്നു. ആപേക്ഷിക സിദ്ധാന്തവും ഐൻസ്റ്റീൻ കണ്ടെത്തിയാലും ഇല്ലെങ്കിലും ബാധകമായിരുന്നു. ഭൂമിയും ആപേക്ഷിക പ്രാപഞ്ചികതയും ഉണ്ടെങ്കിൽ. ഒരു ആപേക്ഷിക സത്യമായിട്ടു.

******

ഇനി താങ്കളുടെ ചോദ്യം.
അനൽഹഖ് അതാവാനും ശരിയാവാനും ഖുർആനിൽ ഉണ്ടാവണം എന്നുണ്ടോ? ഖുർആൻ ആണ് എല്ലാത്തിനും അടിസ്ഥാനം എന്നുണ്ടോ? എന്നുണ്ടെങ്കിൽ, എന്ന് ആര് പറഞ്ഞു? അതല്ലെങ്കിൽ എല്ലാം പറയപ്പെട്ട ഗ്രൻഥം ഖുർആൻ ആണ് എന്ന് ആര് പറഞ്ഞു? താങ്കൾ അങ്ങനെ മനസ്സിലാക്കിയത് പോലെയുണ്ടല്ലോ?

സുഹൃത്തേ, ഒരു കാര്യം ശരിയാവാനും തെറ്റാവാനും അടിസ്ഥാനം ഖുർആൻ ആണെന്നും ആവണമെന്നും ഇല്ല. എല്ലാ ശരിക്കും അടിസ്ഥാനം ഖുർആൻ ആയിരിക്കേണം എന്നും ഇല്ല.  താങ്കൾക്കു അങ്ങനെ ആവണം എന്ന ഒരു വിചാരവും വിശ്വാസവുമുണ്ടോ? ഉള്ളത് പോലുണ്ടല്ലോ ചോദ്യം കാണുമ്പോൾ ? എല്ലാ കാര്യങ്ങളും പറഞ്ഞ അവസാന പുസ്തകം ഖുർആൻ ആണെന്നും ആരും സമര്ഥിച്ചില്ലല്ലോ? പിന്നെ എന്തിനാണ് അങ്ങനെയൊരു ചോദ്യം എന്ന് മനസ്സിലായില്ല.

ഇനി, അറബിയിൽ ആയത് കൊണ്ട് എന്തൊക്കെയോ ജനങ്ങൾ ധരിച്ചു വശായി എന്നത് മാറ്റി നിർത്തിയാൽ, അതിനു മാത്രം ഖുർആൻ  ഉണ്ടോ? ധമ്മപഥയും ഗീതയും തായോ തേച്ചിങ്ങും സാദൃശ്യ വാക്യങ്ങൾ പോലെയും മുഴുവൻ അർത്ഥവത്തായി ഖുർആനിൽ ഒന്നുമില്ല.

പിന്നെ എന്താണ് ഖുർആൻ? രാഷ്ട്രീയമായി ഉണ്ടായ ഒരു ഗ്രൻഥം. രാഷ്ട്രം ഉണ്ടായതിനു ശേഷം, മുഹമ്മത് നബി മരിച്ചു ഏകദേശം ഇരുപത് കൊല്ലങ്ങൾക്കു ശേഷം മാത്രം, ഭരണകൂടം ഉണ്ടാക്കിയ ഗ്രൻഥം. രാഷ്ട്രീയമായി ഉണ്ടായി എന്നത് അതിനു കൃത്യമായ ഒരു കെട്ടും മട്ടും ഉണ്ടാക്കി എന്ന ഒരു പ്രത്യേകത ഉണ്ടായി. വ്യത്യസ്തമായ പകർപ്പുകളുണ്ടാവാനുള്ള സാധ്യതയും ഇല്ലാതെയാക്കി.

"അനൽഹഖ്" പോലുള്ള അതികഠിനമായ കാര്യങ്ങളും ചിന്തോദ്ധീപകമായ നിഗമനങ്ങളും കുർആനിൽ ഉണ്ടാവാൻ സാധ്യതയില്ല. അക്കാലത്തെ ക്രിസ്തീയ ജൂത വിശ്വാസികളുമായി ബന്ധപ്പെട്ട അവരുടെ കാര്യങ്ങളുടെയും കഥകളുടെയും വിശ്വാസത്തിന്റെയും ആവർത്തനവും പുനർവായനയും തിരുത്തും വാഗ്വാദങ്ങളും അല്ലാതെ ഒന്നും അതിൽ ഇല്ല.   ചൈനയിലും ഇന്ത്യയിലും മറ്റു പല ഭാഗങ്ങളിലുമുണ്ടായ ചിന്താധാരകളൊന്നും അതിൽ കൈകാര്യം ചെയ്യപ്പെട്ടിട്ടുമില്ല.

പിന്നെ "അനൽഹഖ്".  ആരു പറഞ്ഞോ അയാൾ പറഞ്ഞു എന്ന് മാത്രം മനസ്സിലാക്കിയാൽ പോരെ? അല്ലാതെ ഖുർആനിൽ ഉണ്ടാവണമെന്നും ഖുർആനിൽ ഉണ്ടായാലേ സ്വീകരിക്കാൻ പറ്റൂ എന്നും അർത്ഥമാക്കേണ്ടതില്ലല്ലോ?  ഖുർആനിൽ ഇല്ലെങ്കിൽ എല്ലാം തള്ളിക്കളയണമെന്നും വെക്കേണ്ടതില്ലല്ലോ? അതൊരു തീവ്രവാദപരമായ അസഹിഷ്ണുതയയുടെ വാദമല്ലേ, തലമല്ലേ?

*************

ഇനി എന്താണ് "അനൽഹഖ്"?
അതെന്താണെന്നു പറയാൻ ഇയ്യുള്ളവൻ ബാധ്യസ്ഥനല്ല. ഇയ്യുള്ളവൻ അതൊരു വാദമായി ഉദ്ധരിക്കാത്ത സ്ഥിതിക്ക്. അതിനു മാത്രം പാണ്ഡിത്യം ഉള്ളവനും അവകാശപ്പെടുന്നവനും അല്ല ഇയ്യുള്ളവൻ  എന്നതിനാൽ.  ഇയ്യുള്ളവൻ പറയുന്ന ഒന്നിനും ഓർമകളുടെ പാണ്ഡിത്യം അടിസ്ഥാനവും അല്ല. റെഫെറെൻസുകളല്ല ഇയ്യുള്ളവൻ പറയുന്നതിനെ അതാക്കുന്നത് . ബോദ്ധ്യതയും തെളിച്ചവും മാത്രമല്ലാതെ. ഒരുപക്ഷെ, എതിർ വാദങ്ങളെ അവരുടെ തട്ടകത്തിൽ വെച്ച് കൈകാര്യം ചെയ്യുന്ന വഴിയിൽ ചിലപ്പോഴൊക്കെ അവരുടെ ഗ്രൻഥങ്ങളിൽ നിന്നും റെഫെറെൻസ് എടുത്തിട്ടുണ്ടാവാമെങ്കിലും.

ഒന്നുകിൽ ഏകപക്ഷീയമായി അതുദ്ധരിച്ച താങ്കൾ തന്നെ പറയണം. താങ്കൾക്ക് തോന്നുന്നുവെങ്കിൽ. ആരും ഉത്തരം പറയാൻ താങ്കളോട് ആവശ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിലും. അല്ലെങ്കിൽ ആ വാക്ക്  ആര് പറഞ്ഞാതായ് താങ്കൾക്കു അറിയുമോ അവർ അതിനു എന്ത് അർഥം കൊടുത്തു എന്നു പറയാൻ താങ്കൾക്കു ആവണം. അതാണ് അതിനോടുള്ള ഒരു നീതി.

എന്തായാലും അങ്ങനെയൊരു വാക്കു താങ്കൾ സന്ദർഭവും സാഹചര്യവും ഇല്ലാതെ ഉദ്ധരിച്ച സ്ഥിതിക്ക് ഒരു കാര്യം പറയാം.

ഇയ്യുള്ളവൻ "ഞാൻ" ഇല്ലെന്നു വിശ്വസിക്കുന്നവനും പറയുന്നവനും ആണ്. സ്ഥായിയായ "ഞാൻ" ബോധം ഇല്ലെന്ന് വ്യക്തമാക്കി പറയുന്നവൻ.  അതിനാൽ ഇയ്യുള്ളവന്റെ "ഞാൻ" ബോധം അതായിത്തന്നെ ഇല്ലായിരുന്നു എന്ന് കരുതുന്നവൻ. ഈ എന്റെ "ഞാൻ"  അതായിത്തന്നെ തുടരില്ലെന്ന് കരുതുന്നവൻ. ഞാൻ ഇല്ലെന്നു തൊട്ടറിയുന്നത് കൊണ്ട് ദൈവം മാത്രമേ ഉള്ളൂ എന്ന് കരുതുന്നവൻ, പറയുന്നവൻ.

ആ നിലക്കുള്ള  മാത്രമേ ഇയ്യുള്ളവന്നു അറിയൂ. ഉള്ളതും അവശേഷിക്കുന്നതും ഇയ്യുള്ളവനും ഇയ്യുള്ളവന്റെ "ഞാൻ" ബോധവും അല്ല; പകരം സത്യം മാത്രം, ദൈവം മാത്രം എന്ന സത്യം.  അഥവാ പരബ്രഹ്മം മാത്രം എന്ന സത്യം. കുllu man അലയഹ ഫാൻ, വാ yabkha വാജഹി റബ്ബിക ധിൽജലാലി വാല് ഏറാം (സുറ: അൽ റഹ്‌മാൻ). "അതിന്മേലുള്ള എല്ലാം നശിക്കുന്നത്; ദൈവം (നിന്റെ നാഥന്റെ മുഖം) മാത്രം അവശേഷിക്കുന്നു" എന്ന്.

"അനൽഹഖ്"  എന്നാൽ "ഞാൻ ആ സത്യം",  അല്ലെങ്കിൽ  "ഞാൻ സത്യം" എന്നർത്ഥം. അഥവാ "ആ  സത്യം ഞാൻ" എന്നർത്ഥം.

ഞാൻ തന്നെ സാത്യം എന്നും എന്നിൽ നിന്നും വ്യത്യസ്തമായി മാറി നിൽക്കുന്ന സത്യം ഇല്ലെന്നും സാരം. തന്നിൽ നിന്നും തന്റെ ലോകത്തു നിന്നും വേറിട്ട ഒരു ദൈവം ഇല്ലെന്നു സാരമാക്കുന്ന വാക്യം. എല്ലാം കൂടി ഏകം. ഏകമല്ലാത്തതില്ല.

ഇയ്യുള്ളവനെ സംബന്ധിച്ചേടത്തോളം "അനൽഹഖ്" എന്നത് "ഞാൻ" വലുതാവുന്നത് കൊണ്ടുള്ള പറച്ചിലള്ള. പകരം ഞാൻ ഇല്ലെന്നറിയുന്ന, പകരം ദൈവം മാത്രമേ ഉള്ളൂ എന്നറിയുന്ന, ആ ദൈവം തന്നെയാണ് ഞാ ആയും ഭവിക്കുന്നതെന്നറിയുന്ന നിസ്സഹായതയുടെയും തുറന്നു പറച്ചിലിന്റെയും എളിമയുടെയും വിനയത്തിന്റെയും പറച്ചിലാണ്.

ഇത് ഭാരതത്തിൽ നിലനിൽക്കുന്ന, മുൻപ് നിലനിന്ന മറ്റൊരു വാക്യവുമായി ഈ "അനൽഹഖി"ന് സാമ്യം ഉണ്ട് എന്നതാവും താങ്കളെ അസ്വസ്ഥമാക്കുന്ന കാര്യം. ഭാരതീയമാണെങ്കിൽ, ശരിയായാലും വെറുക്കപ്പെടേണം നിഷേധിക്കപ്പെടേണം എന്ന് നിർബന്ധം ഉള്ളത് പോലെ.

"അനൽഹഖി"ന് അഹം ബ്രഹ്‌മാസ്‌മിയുമായി അർത്ഥസാമ്യവും ഉണ്ട്. അദ്വൈതം "അനൽഹഖി"ൽ ഒളിഞ്ഞിരിപ്പമുണ്ട്. സന്ദർഭവും സാഹചര്യവും നോക്കാതെ ആ വാക്കിനെ തന്നെ എടുത്ത് കടന്നാക്രമിക്കാം എന്ന് വെച്ചത് അതുകൊണ്ടായിരിക്കും.

ഞാൻ സത്യം, ഞാൻ വഴി, ഞാൻ ദൈവ വചനം, ഞാൻ ദൈവ പുത്രൻ എന്ന് യേശുക്രിസ്തു പറഞ്ഞതിലും അഹം ബ്രഹ്‌മാസ്‌മിയും അനൽഹഖും  തന്നെയായിരുന്നു വ്യത്യസ്തമായ രീതിയിൽ ഒളിഞ്ഞും തെളിഞ്ഞും നിന്നത്. ഞാൻ എന്ന് പറഞ്ഞ യേശുക്രിസ്തു നിങ്ങളും അല്ലെന്നു പറഞ്ഞില്ല, പറയാൻ ഉദ്ദേശിച്ചില്ല. നിങ്ങളും ആണെന്ന് തന്നെയാണ് പറഞ്ഞത്, പറയാൻ ഉദ്ദേശിച്ചത്.  പക്ഷെ നിങ്ങൾ എന്ന് തെളിച്ചു പറയാതിരുന്നത്, അത് നിങ്ങളോരോരുവരും  സ്വന്തമായി അനുഭവിച്ചു പറയേണ്ടതായിരുന്നു, ആണ് എന്നതിനാൽ മാത്രമാണ്. അതോരോരുത്തന്റെയും അറിവും അനുഭവവും ആകാത്തിടത്തോളം ഒരുവനും അവന്റെ മോക്ഷം, അഥവാ നിത്യജീവൻ, ബോധ്യമാവില്ല എന്നതിനാൽ.

പക്ഷെ ഒന്ന് വ്യക്തമാക്കാം.

"ഞാൻ" എന്നതിനെ വലുതാക്കിക്കണ്ട് അഹങ്കാരത്തെ വളർത്തുന്ന അനൽഹഖ് ഉം  അഹം ബ്രഹ്‌മാസ്‌മിയും ഇയ്യുള്ളവന്നു ഇല്ല, അറിയില്ല. അഹങ്കാരത്തെ വലുതാക്കി പ്രതിഷ്ഠിക്കുന്ന, അങ്ങനെ കൊണ്ട്നടത്തി, ഒളിച്ചോടി വിഭ്രമചിന്തയിൽ പെട്ടുപോകുന്നവരുണ്ട്. "ഞാൻ" എന്തോ ആണെന്ന് സ്വയം ആശ്വസിക്കാൻ കൊണ്ട് നടക്കുന്നവർ. ഒളിച്ചോടുന്നവർ.

"അനൽഹഖ്" എന്ന് പറഞ്ഞവൻ എന്ത് ഉദ്ദേശിച്ചു, അർത്ഥമാക്കി എന്നറിഞ്ഞും പഠിച്ചും അല്ല ഇയ്യുള്ളവൻ ഇത്രയും ഇനിയുള്ളതും പറയുന്നത്. ഇയ്യുള്ളവൻ സ്വന്താമായി പറയാൻ ഇടയായാൽ അത് എന്തായിരിക്കും, എങ്ങിനെ ആയിരിക്കും എന്നത് വെച്ചാണ് പറയുന്നത്. അത് അഹം ബ്രഹ്‌മാസ്‌മി എന്ന വാക്കായാലും.

അല്ലാതെ, ഇയ്യുള്ളവൻ പണ്ഡിതൻ അല്ല. പണ്ഡിതോചിതമായി സംസാരിച്ചു  ആരെയെങ്കിലും ന്യായീകരിക്കാനും കൊണ്ട് നടക്കാനും പറയുന്നതും അല്ല. മാർകെറ്റിംഗും അതിലെ കമ്മീഷനും ഇയ്യുള്ളവന് ലക്ഷ്യമല്ല. ഇയ്യുള്ളവന്റെ ദൈവവും സത്യവും അങ്ങനെയൊന്നു ആവശ്യപ്പെടുന്നുമില്ല. അതെപ്പോഴും എങ്ങിനെയോ അങ്ങനെ തന്നെ തുടരും.

ആരെങ്കിലും താൻ ("ഞാൻ") ദൈവം ആണെന്ന് കരുതുന്നുവെങ്കിൽ തെറ്റ്. "അനൽഹഖി"നും അഹം ബ്രഹ്മഅസ്മിക്കും അങ്ങനെ ഒരർത്ഥം ഇല്ല, ഉണ്ടാവില്ല. അറിഞ്ഞു പറയുന്നവൻ അങ്ങനെ ഒരർത്ഥവും അവകാശവാദവും ഉണ്ടാക്കുകയും പറയുകയും ഇല്ല. അങ്ങനെ ഒരർത്ഥ ം ഉണ്ടായാൽ താങ്കളെ പോലുള്ളവർ ചോദിക്കുന്ന കുറെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടാത്ത പ്രശ്നം വരും. അതങ്ങനെ ചോദിച്ചു താങ്കൾ കുഴപ്പിക്കാൻ ഉദ്ദേശിക്കുന്നുമുണ്ടാവും. അതുകൊണ്ടായിരിക്കേണം "അനൽഹഖ്" ഖുർആനിൽ ഉണ്ടോ എന്ന ചോദ്യം ചോദിച്ചു തുടങ്ങിയത്.

വലുതായിരിക്കെ തന്നെ ദൈവം ചെറുതാവുന്നു എന്നാണ് സാരം. ഒന്നായിരിക്കെ തന്നെ പലതാവുന്നു എന്ന്. എന്ന് വെച്ച് ചെറുത് വലുതും മുഴുവൻ ദൈവവും അല്ല, ആവുന്നില്ല. ചിലത് (ചില ഒന്നുകൾ) ഒരേ സമയത്ത് പലതും ആവുന്നില്ല. എന്നാലും അനൽഹഖിന്റെ സാരാംശം അവിടെ രൂപപ്പെടുന്നു. എല്ലാം ദൈവവും സത്യവും തന്നെ എന്നത്. ദൈവം ഞാനും കൂടി എന്ന് മാത്രമേ അതിനര്ഥമുള്ളൂ. ദൈവം എന്നാൽ ഞാൻ മാത്രം എന്നതിന് അർഥം ഇല്ല.

ആ നിലക്ക് അഹം ബ്രഹ്‌മാസ്‌മിയെയും "അനൽഹഖി"നെയും മാനിക്കുന്നു. ഇഷ്ടപ്പെടുന്നു. അർത്ഥവത്തായി കാണുന്നു.

എങ്ങിനെ?

"ഞാനു"ണ്ടെന്നു മനസ്സിലാക്കാനല്ല. എന്നെ വലുതാക്കാനും എന്നെ വലുതാക്കി പ്രതിഷ്ഠിക്കാനും "ഞാൻ" ദൈവം തന്നെ എന്ന് പറയാനയും അല്ല. അഹങ്കാരത്തിന്റേതും അഹങ്കാരത്തിനും അല്ല. പകരം ദൈവത്തിന്റെ അഹങ്കാരം മാത്രമേ ഉള്ളൂ, അത് മാത്രമേ നിലനില്കുന്നുള്ളൂ എന്നുറക്കെ പറയാൻ.

"ഞാൻ" ഇല്ല. സ്ഥിരതായാര്ന്ന "ഞാൻ" ഇല്ല. തുടർച്ചയായുള്ള "ഞാൻ" ഇല്ല. ജനിക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന "ഞാൻ" ഇല്ല. എന്ന് മനസ്സിലാക്കി "അനൽഹഖ്" എന്ന് പറയാൻ. ഉള്ള "ഞാൻ" സത്യമായ ദൈവമായ "ഞാൻ" മാത്രം എന്ന് പറയാൻ. ഉള്ളത് സത്യവും ദൈവവും മാത്രം എന്ന് പറയാൻ. സ്ഥിരതായാര്ന്ന, ജനിക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന,  തുടർച്ചയുള്ള  "ഞാൻ" ദൈവവും ദൈവത്തിന്റെ "ഞാനും" എന്ന് മനസ്സിലാക്കാൻ. ജീവിതവും ജീവിതത്തിന്റെ "ഞാനും" എന്ന് മനസ്സിലാക്കാൻ.  ആ നിലക്കുള്ള അനൽഹഖ്, അഹം ബ്രഹ്‌മാസ്‌മി.

അതിനാൽ ഉള്ളത് അത് മാത്രം, ബ്രഹ്മം മാത്രം, സത്യം മാത്രം, ദൈവം മാത്രം എന്ന് പറയാൻ.

ആ ദൈവവും ബ്രഹ്മവും സത്യവും ആണ് ഈ "ഞാനും" കൂടി  എന്ന് പറയാൻ. ഈ എന്നെ "ഞാൻ" ആക്കിയത് ആ ദൈവവും ബ്രഹ്മവും സത്യവും ആണ് എന്ന് പറയാൻ. നിസ്സഹായതയും അതുണ്ടാക്കുന്ന വിനയവും കൈമുതലാക്കിക്കൊണ്ട്.

ദൈവം ഞാൻ ആവുന്നു, എല്ലാം ആവുന്നത് പോലെ; എന്ന് വെച്ച് ഞാൻ ദൈവം ആകുന്നില്ല. ദൈവം ഞാൻ ആകുന്നതിനാൽ ഞാൻ ദൈവം എന്ന് പറയാമെന്നല്ലാതെ, ഞാൻ ശരിക്കും മുഴു അർത്ഥത്തിലുള്ള ദൈവം ആവുന്നില്ല.

അതിനാൽ അഹം ബ്രഹ്‌മാസ്‌മി, അനൽഹഖ്.

"ഞാനി"ല്ലാതെ സത്യം മാത്രം, ദൈവം  മാത്രം ബാക്കിയാവുന്ന അനൽഹഖ്.
"ഞാൻ" ഇല്ലാതെ ബ്രഹ്മം മാത്രം ബാക്കിയാവുന്ന അഹം ബ്രഹ്‌മാസ്‌മി.
എല്ലാം ഇല്ലാതെയാവുന്നു, ദൈവം മാത്രം ബാക്കിയാവുന്നു എന്ന് പറയുന്ന സത്യം.

************

സന്ദർഭവും സാഹചര്യവും ആവശ്യപ്പെടാതെ "അനൽഹഖ്" ഖുർആനിൽ ഉണ്ടോ എന്ന്  ചോദിച്ചത്, ചിലപ്പോൾ ഇയ്യുള്ളവൻ ഖുർആൻ ഉദ്ധരിച്ചു ഉത്തരം പറയുന്നത് കൊണ്ടായിരിക്കും.

ശരിയാണ്. ഖുർആനിൽ വിശ്വസിക്കുന്നവരോട് അത് ഉദ്ധരിച്ചു തന്നെ ഉത്തരം പറയുന്നു. ഖുർആൻ മാത്രം ശരിയായത് കൊണ്ടും എല്ലാ ശരിക്കും അടിസ്ഥാനവും അവസാനവാക്കും ഖുർആൻ മാത്രം ആണ് എന്നത് കൊണ്ടുമല്ല.

പകരം അവരുടെ അളവുകോലെടുത്തു അവർക്കു വേണ്ടി അളക്കുന്നതാണ്‌. അവർ  മനസ്സിലാക്കിയതിനു വിപരീതമായി ചിലതു ഖുർആനിലും ഉണ്ട് എന്നുണർത്താൻ. ഭാരതീയമായതിനെയും ഉൾകൊള്ളുന്ന, ഉൾക്കൊള്ളാനാവുന്ന രീതിയിൽ.
അവരുടെ തുണിയും അളവും വെച്ച് തന്നെ വസ്ത്രം തുന്നാൻ.
അല്ലാതെ എല്ലാറ്റിനും അവസ്സാന വാക്കും ഉത്തരവും ഖുർആൻ ആണെന്ന വിശ്വാസത്തിലൂന്നി നിന്ന് കൊണ്ടല്ല.

*****************
ഇനി ഖുറാനികമായി തന്നെ പറയാം. താങ്കൾ ഖുർആൻ ഉയർത്തിക്കൊണ്ട് വന്ന സ്ഥിതിക്ക്.

ആത്മാവ് റൂഹ് ആണല്ലോ?
റൂഹ് ആത്മാവ് എന്നാണല്ലോ അർഥം വെക്കലും വിശദീകരിക്കലും.
ആത്മാവ് സ്ഥിരമായതാണല്ലോ?

എങ്കിൽ  ആ ആത്മാവ് (റൂഹ്) ഈ "ഞാൻ" ആണോ?
അല്ല. ആവാൻ തരമില്ല.

എന്ത്കൊണ്ട് അല്ല? എന്ത്കൊണ്ട് ആവാൻ തരമില്ല? എന്താണ് കാരണം?

ഈ "ഞാൻ" സ്ഥിരതയുള്ളതും തുടർച്ചയുള്ളതും അല്ല എന്നത്  ഈ ഞാൻ തന്നെ അറിയുന്നു.

ജനിച്ചപ്പോൾ ഉണ്ടായിരുന്ന "ഞാൻ" അല്ല ഇപ്പോൾ ഉള്ള "ഞാൻ".

"ഞാൻ" ബോധം മാറിക്കൊണ്ടിരിക്കുന്നു. കുഞ്ഞായും  ബാലനായും യുവാവായും വൃദ്ധനായും രോഗിയായും ഒക്കെ.

ജനിക്കുമ്പോൾ ഞാൻ ബോധത്തോടെ, ജനിക്കുന്നു എന്ന നിലക്കു ജനിച്ചിട്ടില്ല.

ജനിക്കുന്നതിനു മുൻപേ ഉണ്ടായിരുന്ന ഞാൻ ബോധവുമായി അതറിഞ്ഞും ഉൾകൊണ്ടും  ജനിച്ചിട്ടില്ല.

അപ്പോൾ ആത്മാവെന്നത് എന്താണ്? ആരാണ് ഞാൻ?

ഖുറാനികമായി ആത്മാവ് ജീവൻ അഥവാ ദൈവം. ആത്മാവ് തന്നെയാണ് പാതാർത്ഥവും പാതാർത്ഥം തന്നെയാണ് ആത്മാവും. നിലനിൽപ് തന്നെ ആത്മാവ്. ജീവനും ജീവിതവും തന്നെ ആത്മാവ്.

അഥവാ ആത്മാവ് വേറെ "ഞാൻ" വേറെ. ജീവിതം വേറെ "ഞാൻ" വേറെ.

"ഞാൻ" ഇല്ലാത്തത്.

"ഞാൻ" എന്നത് താത്കാലികമായ ബുദ്ധിപരമായ അതിജീവന ബോധം മാത്രം. ജീവിതം ജീവിതത്തിനു വേണ്ടിയും ജീവൻ ജീവന് വേണ്ടിയും ഉണ്ടാക്കുന്ന ബോധം മാത്രം "ഞാൻ". മരിക്കുന്നതോടെ ഇല്ലാതാവുന്നത്.

തുടരുന്നത് ജീവിതം മാത്രം, ജീവൻ മാത്രം. ആത്മാവ് മാത്രം. പലതായി മാറുന്ന പാതാർത്ഥം.

ജീവൻ മാത്രം; പലതായി. ആത്മാവ് മാത്രം; പലതായി. ദൈവം മാത്രം; പലതായി. സത്യം മാത്രം; പലതായി.

ഖുർആനിൽ തെളിവുണ്ട്. "നഫാഖ്‌നാ ഫീഹി മിൻ റോഹിൻ മിന്നാ".

എന്താണ് ഈ വാക്കിന്റെ അർഥം?

"നമ്മളിൽ നിന്നുള്ള ചൈതന്യം (ആത്മാവ് - റൂഹ്) നാം അതിൽ (അവനിൽ) ഊതി".

ആ ദൈവത്തിന്റെ നമ്മളും (ദൈവത്തിന്റെ ഞാൻ) ചൈതന്യവും നിലനിൽക്കുന്നത്.

ഈ "ഞാനും" "അവനും" "നീയും" നിലനില്കാത്തത്.

ഈ "ഞാനും" "അവനും" "നീയും" ആ ഊതിയ ചൈതന്യമല്ലെന്നും ഊതിയ  ചൈതന്യം വേറെ എന്നും അർഥം. ആ ചൈതന്യം ദൈവം തന്നെ, ദൈവത്തിൽ നിന്ന് തന്നെ എന്നുമാർത്ഥം. ഒരു പ്രത്യേക കെട്ടുറപ്പിൽ ഉണ്ടാവുന്ന ചൈതന്യം. ആ കെട്ടുറപ്പുണ്ടാവുമ്പോൾ ഉണ്ടാവുന്ന, തോന്നുന്ന ബോധം "ഞാൻ" ബോധം.

ദൈവത്തിന് തുടർച്ചയുണ്ട്. അതിനാൽ ദൈവ ചൈതന്യത്തിന്. ചൈതന്യമായ ജീവന്. ജീവൻ നൽകുന്ന ജീവിതത്തിന്. പക്ഷെ, എനിക്കും നിനക്കും അവനും തുടർച്ചയില്ല.

ആ ചൈതന്യം മാത്രം തുടരുന്നു. ജീവൻ തുടരുന്നു. ജീവിതം തുടരുന്നു. ദൈവം തുടരുന്നു.

ദൈവം, അഥവാ സത്യം മാത്രം അവശേഷിക്കും. അഹം ബ്രഹ്‌മാസ്‌മി. അനൽഹഖ്.

ഞാൻ ഇല്ല. ഉള്ള ഞാൻ സത്യവും ബ്രഹ്മവും ദൈവവുമായ ഞാൻ.

സത്യവും ദൈവവും ബ്രഹ്മവും അല്ലാത്ത ഞാൻ നിലനിൽക്കുന്നില്ല.

നിലനിൽക്കുന്നത് സത്യവും ബ്രഹ്മവും ദൈവവുമായ ഞാൻ മാത്രം.

അഹം ബ്രഹ്‌മാസ്‌മി. അനൽഹഖ്.

*************

അനൽഹഖും അഹം ബ്രഹ്‌മാസ്‌മിയും. ഞാൻ ദൈവമാകുന്ന, ഞാൻ മാത്രം ദൈവം എന്ന് പറയുന്ന, എന്നെ വലുതാക്കുന്ന അവകാശ വാദത്തിന്റെ, എന്റെ അഹങ്കാരത്തെ വലുതാക്കുന്ന വാക്കല്ല.

പകരം, ദൈവം ഞാൻ കൂടി ആണ്, എന്നിലും കൂടി എന്ന് പറയുന്ന, എല്ലാം ദൈവം ആണെന്ന് പറയുന്ന, ഉള്ളും പുറവും, പ്രത്യക്ഷവും പരോക്ഷവും ദൈവം എന്ന് പറയുന്ന, എല്ലാറ്റിലും ദൈവം തന്നെ നിറഞ്ഞു തുളുമ്പി ഉണ്ടെന്നു പറയുന്ന, ദൈവത്തെ മാത്രം വലുതാക്കുന്ന, സത്യം മാത്രമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കുന്ന, ദൈവത്തിന്റെ മുഖവും അഹങ്കാരവും മാത്രമേ ഉള്ളൂ എന്ന് പറയുന്ന, ദൈവത്തിന്റെ മുഖത്തിനും അഹങ്കാരത്തിനും മുൻപിൽ എന്റെ മുഖത്തെയും അഹങ്കാരത്തെയും ഇല്ലാതാക്കുന്ന വളരെ ചെറിയ വലിയ വക്കാണത്.

*******

പിന്നെഞാൻബ്രഹ്മവും സത്യവും ദൈവവും ആവുന്നതിലും, ബ്രഹ്മവും സത്യവും ദൈവവുംഞാൻആകുന്നതിലും അപകർഷ ഉത്കര്ഷ ചിന്ത വെക്കേണ്ടതില്ല. ദൈവത്തിന്റെ മഹത്വമോ എന്റെ നിസ്സാരതയോ വെച്ച് ചിലപ്പോൾ അങ്ങിനെ അപകർഷ ഉത്കര്ഷ ചിന്ത തോന്നിപ്പോവും. നമ്മുടെ ആപേക്ഷിക മാനത്തിൽ നിന്നും ചിന്തിക്കുമ്പോൾ.

നന്മയും തിന്മയും അപകര്ഷതയും ഉത്കര്ഷയും  ആപേക്ഷിക മാനത്തിൽ നിൽക്കുന്നവർക്ക്‌  മാത്രം ബാധകം. ആത്യന്തികതയിൽ ബാധകം അല്ല. അഥവാ ദൈവത്തിന് ബാധകം അല്ല. അവിടെ നന്മയും തിന്മയും വൃത്തിയും വൃത്തികേടും എന്നതില്ല. നന്മയും തിന്മയും തെറ്റും ശരിയും നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി നിലകൊള്ളാൻ നാം നമുക്ക് വേണ്ടി ഉണ്ടാക്കുന്ന വേലിക്കെട്ടുകൾ മാത്രമാണ്.


നോക്കൂ. നമ്മുടെ മലവും മൂത്രവും മറ്റു ജീവികൾക്ക് രുചികരമായ ഭക്ഷണം, വളംമറ്റു പല ജീവികളുടെയും വൃക്ഷങ്ങളുടെയും വിസർജ്യം നമുക്ക് ഭക്ഷണവും പഴവും പൂവും. ആത്യന്തികതയിൽ നിന്ന് നോക്കിയാൽ പഴവും മലവും ഒന്ന് തന്നെ. കുളിമുറിയും പൂജാമുറിയും ഒന്ന് തന്നെ. നമ്മളുണ്ടാക്കുന്ന വ്യത്യാസം നമുക്ക് മാത്രം ബാധകം. ദൈവത്തിന് ബാധകം അല്ലഈച്ച ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുക നാം വിചാരിക്കുന്ന സ്ഥലത്തു വെച്ച് തന്നെയായിരിക്കില്ല. അവർക്കു ദേവാലയം ആവുക നമ്മുടെ ദേവാലയം ആയിരിക്കില്ല. അവർക്കു സുഗന്ധദ്രവ്യം എന്നത് നമ്മുടേതായിരിക്കില്ല.



No comments: