എല്ലാ "ഞാനും" ദൈവത്തിന്റെ "ഞാൻ".
ജീവിതത്തിന്റെ "ഞാൻ".
പദാർത്ഥമെന്നായാലും ആത്മാവെന്നായാലും.
ബോധമെന്നായാലും ഊർജമെന്നായാലും.
********
ഈ "ഞാൻ" ഇല്ലെന്നറിയുന്ന,
ദൈവത്തിന്റെ "ഞാൻ" മാത്രമേ ഉള്ളൂ
എന്നാവുന്ന, എന്നറിയുന്ന
അഹം ബ്രഹ്മാസ്മിയെ ഉള്ളൂ.
സത്യസന്ധമായിട്ടാണേൽ ആരും
പ്രകീർത്തിച്ചുപോകും. നേർവഴി തേടിപ്പോകും.
അതാണ് ഫാതിഹയും ഗായത്രിമന്ത്രയും.
പക്ഷെ, അനുകരിക്കാതെ, യന്ത്രികമാവാതെ മാത്രം.
*******
തെറ്റിദ്ധാരണ എളുപ്പം, ആദ്യം.
അത് വിശാസമുണ്ടാക്കുന്നു.
ധാരണ പ്രയാസം, മെല്ലെ. അത് വിശാസം
ഇല്ലാതാക്കി ഉറപ്പ് നൽകുന്നു.
*******
ഫാതിഹയും ഗായത്രി മന്ത്രയും.
പ്രകീർത്തനം നേർവഴി തേടൽ.
രണ്ടും ഒന്ന്. ആരും നടത്തേണ്ട ഒന്ന്.
സത്യസന്തമായ്, യാന്ത്രികമല്ലാതെ.
No comments:
Post a Comment