Tuesday, November 20, 2018

പ്രതിഷേധിക്കുന്നത് കൊണ്ട് ഭരണഘടന വേണ്ടെന്നു വെച്ചാൽ? സുപ്രീം കോടതി പൂട്ടിയിട്ടാൽ?

ശബരിമല. കുറച്ചാളുകൾ 
പ്രതിഷേധിക്കുന്നത് കൊണ്ട് 
ഭരണഘടന വേണ്ടെന്നു വെച്ചാൽ? 
സുപ്രീം കോടതി പൂട്ടിയിട്ടാൽ? 
നാട് ചിന്നഭിന്നമായാൽ?

*******

ശബരിമല
: വിഷയദാരിദ്ര്യം ദേശീയ പാർട്ടികളെ 
എവിടെയോ ചെന്നെത്തിക്കുന്നു.
എവിടെയോ തുടങ്ങിയ അവർ 
എവിടെയോ ഒടുങ്ങുന്നു.  

********

എത്രയോ കാലമായല്ലോ ശബരിമല?
പിന്നെന്തേ ഇപ്പോഴൊരു പുകിൽ?
കേരളം തങ്ങൾക്കു വഴങ്ങാത്തതിന്റെ ദേഷ്യം
സന്നിധാനത്തോ? അയ്യപ്പനോടോ?

അങ്ങാടിയിൽ തോറ്റാൽ അമ്മയോടോ?

********

ശബരിമല. രാജ്യം ഭരിക്കുന്നവർക്ക്
രാജ്യത്തോടും നിയമത്തോടും കൂറില്ലെന്നോ?
രാജ്യസ്നേഹത്തേക്കാൾ വലുത്
അധികാരവും അധികാരസ്‌നേഹവുമെന്നോ?


********

ശബരിമല: വെള്ളം സംരക്ഷിക്കാൻ 
ചുറ്റും തീയിട്ടു വെള്ളം വറ്റിക്കുന്നു.
ആചാരം പറഞ്ഞു ആചാരം ലംഘിക്കുന്നു.
ശ്വാസം മുട്ടിച്ചു കൊല്ലാൻ ചുംബിക്കുന്നു 

********



ശബരിമലജനാധിപത്യം പഠിപ്പിക്കുന്ന,
പ്രയോഗിക്കുന്ന പാർട്ടികൾ നമുക്കില്ല
ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന 
ജനങ്ങളെ പ്രകോപിതരാക്കുന്ന പാർട്ടികളെ നമുക്കുള്ളു.

*******

ശബരിമല. പാർട്ടികൾക്ക് പ്രധാനം
രാജ്യവും രക്ഷയും നന്മയുമല്ല.
രാജ്യ ഭരണം മാത്രം. വിശ്വാസികളെന്നു

പറഞ്ഞു കാണിക്കുന്നത് ഓലപ്പാമ്പിനെ വരെ. 

******
ശബരിമലകലാപം എളുപ്പം.
അതൊഴിവാക്കാൻ ബുദ്ധിമുട്ടു.അയക്കാനും 
പോകാനും ആയിരങ്ങൾ ഇല്ലാഞ്ഞല്ല.
പക്ഷെകലാപം ഒഴിവാക്കാനുള്ള വിവേകമുണ്ട്

********

ശബരിമല വിധികേട്ടാൽ പുരോഗമനപരം
സംഗതി തീക്കളി.
കമ്മ്യുണിസ്റ്റുകൾക്കും ഇതിലെ 
കെണി മനസ്സിലായില്ലെന്ന് തോന്നുന്നു.

********

ശബരിമലനട്ടെല്ലും നിലപാടുമില്ലാതെ
മൃദു സമീപനവുമായി നീങ്ങുന്ന 
കോൺഗ്രസിനെ ബി ജെ പി 
സ്വന്തം നിഴലിൽ വീഴ്ത്തി വിഴുങ്ങും

*******

ശബരിമലസ്വന്തം കൊടി പാറിക്കാനാവാത്ത,
എവിടെയും നിൽക്കാത്ത കാപട്യം
കോൺഗ്രസിനെ ഉത്തരേന്ത്യയിലെന്നപോലെ 
കേരളത്തിലും അനാവശ്യമാക്കും.  

********

ശബരിമലരാമജന്മഭൂമിയിലും 
കോൺഗ്രസിന് പറ്റിയത് ഇതേ അമളി.
"തൊട്ടു തൊട്ടീലമിണ്ടി മിണ്ടീല".
ഡ്യൂപ്ലിക്കേറ്റ് വേർഷൻജനം ഒറിജിനൽ തേടി.

**********

ശബരിമലതുപ്പിയും വിഴുങ്ങിയും 
ബി ജെ പിയും സി പി എമ്മും.
തുപ്പാതെവിഴുങ്ങാതെ ശ്വാസം മുട്ടുന്നു കോൺഗ്രസിന്
ശ്വാസം മുട്ടുന്നവൻ മരിക്കും

*********

ശബരിമലവിധി നടപ്പാക്കാൻ സി പി എം 
എതിർക്കാൻ ബി ജെ പി
അപ്പോൾ പിന്നെ കോൺഗ്രസ്
ചെസ്സ് കളിക്കാനറിയാതെ 
ഓരംപറ്റി കാളി കാണുക.

*******

ശബരിമലവീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

******

ശബരിമല.
നിലപാടില്ലാതെ ഉഴലുന്ന കോൺഗ്രസിന്റെ ധൈര്യം
45 % വരുന്ന മതന്യൂനപക്ഷം
 കേരളത്തിന്റെ പ്രത്യകത എന്നതിലോ?

********

ശബരിമലസുപ്രീകോടതി ബി ജെ പിക്ക് നൽകിയത് 
ബാലികേറാമല കയറാനുള്ള വിദ്യയോ?
കേരളത്തിലൊരു അയ്യപ്പ ജനഭൂമി
ബി ജെ പി യുടെ വസന്തഭൂമി

*********

ശബരിമലവീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

********

ശബരിമലഉത്തരവാദിത്വമുള്ള പാർട്ടികൾ
ബോധവത്കരിക്കുകയായിരുന്നു വേണ്ടത്.
പ്രകോപിപ്പിക്കുകയായിരുന്നില്ല.

വിധി തെറ്റായാലും ശരിയായാലും.

No comments: