പ്രേമത്തിൽ പെണ്ണ് കാണുന്നതും തേടുന്നതും
ബഹുമാനം, അംഗീകാരം.
വിവാഹശേഷം എത്ര തെരഞ്ഞാലും കാണാത്തത്.
പുരുഷനത് വിത്ത് വിതറാനുള്ള കാമം.
*******
പുരുഷന് കാഴ്ച ഉണ്ടാക്കുന്ന കെണി.
ഓരോ സ്ത്രീയും വേറെയെന്ന തോന്നൽ.
സ്വയം ചെയ്ത് കിട്ടുന്നതിനേക്കാൾ ഇല്ലെങ്കിലും
കെണിഞ്ഞു പോകുന്ന കെണി.
********
എല്ലാ സ്ത്രീകളിലും ഒന്ന്.
എന്നാലും സങ്കല്പത്തിൽ വ്യത്യാസം.
തന്നിൽ നിന്നും കിട്ടാത്തത്
സ്ത്രീയിലും ഇല്ല. എന്നിട്ടും കെണിയുന്നു.
*******
പുരുഷന്റെ കെണി. വ്യത്യസ്തതകൾക്ക്
പിന്നാലെ പോയിപ്പോകുന്നു.
വിതരണവും പ്രജനനവും ജീവിത തുടർച്ചയും
ഉറപ്പു വരുത്തുന്നത്.
**********
പ്രേമം. നടക്കാത്ത പരുവപ്പെടാത്ത കാമം
പ്രച്ഛന്നവേഷം കെട്ടുന്നത്.
എതിർലിംഗം എന്നതുണ്ട്; പൊലിയും.
സ്നേഹം കാമമല്ലാത്തത്; പൊലിയില്ല.
No comments:
Post a Comment