Wednesday, July 31, 2024

വയനാട് ദുരന്തം: സംഭവിച്ചു കഴിഞ്ഞു.

വയനാട് ദുരന്തം: 


സംഭവിച്ചു കഴിഞ്ഞു. 


"ആയിരുന്നെങ്കിൽ" "ഒരുപക്ഷേ" എന്നീ വാക്കുകൾ ഉപയോഗിക്കാതിരിക്കുക, അവയ്ക്ക് വലിയ പ്രസക്തിയില്ല. 


പോയ് ബുദ്ധി ആന വലിച്ചാലും തിരിച്ചു വരില്ല.


പ്രകൃതിക്ക് തടയിടുക അസാധ്യം. 


നമുക്ക് പ്രകൃതി എവിടെവെച്ചെങ്കിലും തടയിടും എന്നതുറപ്പ്.


പ്രകൃതിയിൽ കല്ലും മണ്ണും വെള്ളവും ആടും പശുവും മരവും മനുഷ്യനും എല്ലാം ഒരുപോലെ. 


എല്ലാം ഒരുപോലെ പ്രകൃതിയെ വളർത്തുന്ന പ്രകൃതിയുടെ കോശങ്ങൾ. 


വളർത്തുന്ന വഴിയിൽ നശിപ്പിക്കുന്ന, നശിക്കുന്ന വഴിയിൽ വളർത്തുന്ന പ്രകൃതിയുടെ തന്നെ രീതിയായ കോശങ്ങളും അത് വെച്ചുള്ള പ്രകൃതിയുടെ കളികളും.


പ്രകൃതിയിൽ ആരെങ്കിലും ഒഴിഞ്ഞുപോകുന്നതും കെണിഞ്ഞുപോകുന്നതും ഒരുപോലെ.


പ്രകൃതിയിൽ നഷ്യപ്പെടുന്നതും നേടുന്നതും ഒരുപോലെ.


പ്രകൃതിയിൽ രക്ഷപ്പെടുന്നതും പെട്ടുപോകുന്നതും ഒരുപോലെ.


പ്രകൃതിയിൽ തെറ്റും ശരിയും നന്മയും തിന്മയും ഒരുപോലെ.


നമുക്ക് സാധിക്കുക പാഠമുൾക്കൊള്ളുക മാത്രം. അതും നമ്മുടെ മാനവും മാനദണ്ഡങ്ങളും ഉപയോഗിച്ച്, നമുക്ക് വേണ്ടി. 


പ്രകൃതി നമ്മുടെ മാനത്തിനും മാനദണ്ഡങ്ങൾക്കും അപ്പുറത്താണെന്ന തിരിച്ചറിവോടെ.


നമുക്ക് സാധിക്കുക ഭാവിയിൽ ദുരന്തങ്ങളും അതിൻ്റെ വ്യാപ്തിയും കുറക്കാനുള്ള നടപടികൾ നമുക്കാവുന്നത് പോലെ ആവുന്നത്ര നടപ്പാക്കുക. 


പ്രകൃതിലോല പ്രദേശങ്ങളിൽ താമസിക്കാതിരിക്കുക.


പ്രകൃതിലോല പ്രദേശങ്ങളിൽ താമസിക്കുന്നുവെങ്കിൽ (നാം നമുക്ക് വേണ്ടി ഉണ്ടാക്കിയ) സുരക്ഷാക്രമീകരണങ്ങളും മാനദണ്ഡങ്ങളും ആവത് പാലിക്കുക. 


നാം നമുക്ക് വേണ്ടി ഉണ്ടാക്കുന്നതും പ്രകൃതിയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നറിഞ്ഞു കൊണ്ട് തന്നെ.


പ്രകൃതിലോല പ്രദേശങ്ങളെ ഒന്നുകൂടി ദുർബകപ്പെടുത്താതിരിക്കുക, ദുർബലപ്പെടുത്തുന്ന പണികൾ നടത്താതിരിക്കുക.

വയനാട് ദുരന്തം: മനുഷ്യൻ തന്നെ പ്രകൃതിയെ ബാധിച്ച അർബുദമാണ്.

വയനാട് ദുരന്തം: 

മനുഷ്യൻ തന്നെ പ്രകൃതിയെ (ഭൂമിയെ) ബാധിച്ച അർബുദം. 

മനുഷ്യനെ വലുതായിക്കാണുന്ന മനുഷ്യൻ അതറിയില്ല, അംഗീകരിക്കില്ല എന്ന് മാത്രം.

മനുഷ്യനെ പ്രാപഞ്ചികത്തയുടെ കേന്ദ്ര ബിന്ദുവായി കാണുന്ന മനുഷ്യൻ്റെ പുരോഗതി ഇങ്ങനെയൊക്കെയേ ആവൂ. 

അർബുദം പോലെ ചുരന്നും കാർന്നുതിന്നും മനുഷ്യൻ. 

ആ മനുഷ്യൻ്റെ പുരോഗതി പുരോഗതി നിർബന്ധമായും കൊണ്ടുവരേണ്ടതൊക്കെ കൊണ്ടുവരും. 

പ്രകൃതി അതിന് ബാധിച്ച അർബുദത്തെ പ്രതിരോധിച്ച് ചികിത്സിക്കുന്ന വഴിയിൽ വരേണ്ടത് മുഴുവൻ വരും.

എല്ലാറ്റിനും ഒരേയൊരു കാരണമല്ല. 

ഒരേ കാരണത്തെ എല്ലായിടത്തും വെച്ചുകെട്ടുകയുമരുത്. 

കാള പെറ്റുവെന്ന് കേട്ടാൽ കയറെടുക്കുന്നവർ ഓരോന്നിനും എന്തൊക്കെയോ കാരണങ്ങൾ പറയുന്നു. 

അമിതമഴ അല്ലെങ്കിലും ഇത്തരം ദുരന്തങ്ങൾ എല്ലാ കാലത്തും ഉണ്ടാക്കിയിട്ടുണ്ട്. 

സോഷ്യൽ നെറ്റ്‌വർക്ക് ഉള്ളത് കൊണ്ട് ഇപ്പോൾ നമ്മളത് കൂടുതൽ അറിയുന്നു എന്ന് മാത്രം. 

ഇന്ന് ഡൽഹിയിൽ ഒരു ബലാൽസംഗം നടന്നാൽ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടന്നതും നടക്കുന്നതും പോലെയാണ്.

Sunday, July 28, 2024

നികുതി ഭീകരത: എത്ര കിട്ടിയാലും പോര. രാജ്യം ജനങ്ങൾക്ക് ഒരു ബാധ്യതയാവുന്നു.

ഭരിക്കുന്ന പാർട്ടിയുടെയും നേതാക്കകളുടെയും ഉദ്യോഗസ്ഥപ്രഭുത്വത്തിൻ്റെയും അഴിമതിയും ആർഭാടവും എത്രത്തോളമെന്ന് അവർ നടപ്പാക്കുന്ന നികുതി ഭീകരതയുടെ വലുപ്പത്തിൽ നിന്നും നീരാളിപ്പിടുത്തത്തിൽ നിന്നും മനസ്സിലാക്കാം. 

എത്ര കിട്ടിയാലും പോര. 

രാജ്യം ജനങ്ങൾക്ക് ഒരു ബാധ്യതയാവുന്നു. 

ജനങ്ങളെ എല്ലാ ഭാഗത്ത് നിന്നും മുച്ചൂടും മുടിച്ചാലും പിഴിഞ്ഞാലും പോരെന്ന് വരുന്നു.

*********

രാഹുൽ പറഞ്ഞത് എത്ര വലിയ ശരി. 

അഭിമന്യുവിനെ കുരുക്കി ശ്വാസംമുട്ടിച്ച അതേ ചക്രവ്യൂഹം എന്ന പാത്മവ്യൂഹം വർത്തമാനകാല ഇന്ത്യയെയും ഇന്ത്യക്കാരെയും കുരുക്കുന്നു, ശ്വാസംമുട്ടിക്കുന്നു. 

നികുതി ഭീകരതയിലൂടെയും മറ്റുപക വിധത്തിൽ ജനതയെ ആകമാനം ഭീതിയിലാഴ്ത്തിയും

********

നികുതി എന്നത് നിത്യജീവിതത്തിലെ ഒഴിയാബാധയാണ്.


എന്നിരിക്കെ, 

എന്തുകൊണ്ട് നികുതി സമ്പ്രദായം 

സ്കൂൾ/പ്ലസ് ടൂ/കോളേജ് തലത്തിൽ

ഒരു നിർബന്ധ പാഠമാകുന്നില്ല? 


ഇന്ത്യ പ്രധാനമായും നികുതി പിരിക്കുന്ന രാജ്യമായിരിക്കെ, 

എല്ലാവരിൽ നിന്നും പലവിധ നികുതികൾ ഈടാക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും. 


ഏറ്റവും വലിയ ഗുണ്ടയും ഗുണ്ടാപിരിവ് നടത്തുന്ന ചൂഷകനും സർക്കാരാണെന്ന് ജനങ്ങൾ മനസ്സിലാക്കിപ്പോകുന്നത് ഒഴിവാക്കാനാണോ??

*******

ജനങ്ങളെ സംബന്ധിച്ചേടത്തോളം സർക്കാരെന്നത് ഏറ്റവും ചിലവേറിയ ദുരന്തം. 

ജനം പട്ടിണി കിടക്കുമ്പോഴും ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന ക്രൂരൻമാർ ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം. 

ആരാൻ്റെ ചിലവിൽ ആർഭാടം നടത്തുന്ന മുടിയപുത്രൻ ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം. . 

ജനങ്ങളുടെ തലയിൽ വന്നുപെട്ട ഏറ്റവും വലിയ ഭീഷണിയും ബാധ്യതയും ഭാരവും ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം. 

ഏറെക്കുറെ സ്വന്തമായി ഒന്നും തിരിച്ചു നൽകാത്തത് ഭരണകൂടം, ഉദ്യോഗസ്ഥ പ്രഭുത്വം. 

********

എത്ര കപടരാണ്, ഭീതിയിലാണ് നമ്മുടെ സുഹൃത്തുക്കളൊക്കെ??? 

മുതുകൊടിക്കുന്ന നികുതിഭാരത്തെ കുറിച്ചും രാജ്യഭരണത്തിലെ പൊള്ളത്തരത്തെ കുറിച്ചും ഒന്നും മിണ്ടുന്നില്ല. 

നികുതിഭാരത്തെ കുറിച്ചും രാജ്യഭരണത്തിലെ പൊള്ളത്തരത്തെ കുറിച്ചും എന്തെങ്കിലും പറഞ്ഞാൽ അതൊന്നും കണ്ടെന്ന് പോലും നടിക്കില്ല, മിണ്ടില്ല. 

അത്രയ്ക്ക് കാപട്യമാണ്, ഭയമാണ് ജനങ്ങളെ ഭരിക്കുന്നത്. 

നിത്യജീവിത വിഷയങ്ങളിൽ ഭരണാധികാരികൾക്കെതിരെ മിണ്ടിയാൽ രാജ്യദ്രോഹമെന്ന് കരുതുന്നത്ര ഭീതിയിലാണ് പൊതുവെ പൊതുജനം എത്തിയിരിക്കുന്നത്.

Friday, July 26, 2024

സനാതനത്തിൻ്റെ സംരക്ഷകരാണ് സനാതനത്തെ പരിഹസിക്കുന്നത്. കാരണം?

സനാതനമെന്നാൽ ഒരിക്കലും നശിക്കാത്തത്, എപ്പോഴും നിലനിൽക്കുന്നത്. 

പിന്നെന്തിനാണ്  സനാതനത്തെ അവർ നശിപ്പിക്കും ഇവർ നശിപ്പിക്കുമെന്ന് ചിലർ പറയുന്നത്? 

നശിക്കുന്നതും നശിപ്പിക്കാൻ സാധിക്കുന്നതും സനാതനമാകുമോ? 

സനാതനത്തിൻ്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരാണ് സനാതനത്തെ പരിഹസിക്കുന്നത്. 

അവരാണ് സനാതനം നശിക്കുന്നതും നശിപ്പിക്കാനാവുന്നതും എന്ന് പറഞ്ഞുപരത്തുന്നത്. 

അവരാണ് സനാതനം സനാതനമല്ലെന്ന് വരുത്തുന്നത്.

*******"

പ്രത്യേകിച്ചൊരു മുഖവും ലക്ഷ്യവുമില്ലാത്തത് ഹൈന്ദവം, ഭാരതീയം, സനാതനം. 

ഹൈന്ദവം, ഭാരതീയം, സനാതനം എന്ന് പറയാവുന്ന ഏക ദർശനശാഖയോ ജീവിതരീതിയോ ഉണ്ടോ? 

ഇല്ല. 

ഹൈന്ദവം, ഭാരതീയം എന്ന പേരും പ്രയോഗവും ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ സ്മൃതിയിലോ ശ്രുതിയിലോ ഉണ്ടോ? 

ഇല്ല. 

പിന്നെന്താണുള്ളത്? 

അങ്ങിങ്ങുണ്ടായ പലത്. 

ആ പലതായ വ്യത്യസ്തമായവയെ ഒന്നാണെന്ന് വരുത്തി ഇന്ന് ഹൈന്ദവം, ഭാരതീയം, സനാതനം എന്ന് പേര് വിളിക്കുക മാത്രം. 

********

അദ്വൈതം ശരിയാണ്.

പക്ഷേ ഹൈന്ദവം ഭാരതീയം എന്നത് എവിടെയും കാണാത്തത്, ഇല്ലാത്തത്. 

ഇവിടെ പലയിടങ്ങളിൽ പല കാലത്ത് പലതുണ്ടായി. പേരും വിലാസവും ഇല്ലാതെ. 

ഒന്നും എന്തെങ്കിലും മുഖവും ലക്ഷ്യവും പേരും വെച്ചിട്ടില്ല.

ഇപ്പോൾ ഉണ്ടാകുന്നത് മുഴുവൻ സംഭവാനനന്തരം നടക്കുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.

സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.

സംഭവിക്കുമ്പോൾ അറിഞ്ഞിട്ടുപോലും ഇല്ലാത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും. 

******

അദ്വൈതം ശരിയാണ്.

ഇസ്‌ലാം പറയുന്ന ഏക ദൈവവിശ്വാസം പോലെ തന്നെ അദ്വൈതവും. 

ഏകത്വം എന്നത് തന്നെയാണ് രണ്ടല്ല എന്ന് പറയുന്ന അദ്വൈതവും. 

എത്രയെല്ലാം സങ്കൽപങ്ങളുണ്ടായാലും അതെല്ലാം ഒന്നാണ്, ഒന്നാവും എന്നതാണ് ഏകത്വം, എകദൈവത്വം.

ഏകദൈവ വിശ്വാസത്തെ സൃഷ്ടി സൃഷ്ടാവ് എന്നതാക്കിയത് മറ്റാരൊക്കെയോ ആണ്, വിവരക്കേട് മാത്രമാണ്.

അതല്ലെങ്കിൽ ഏകദൈവത്വം തന്നെയാണ് അദ്വൈതവും. അദ്വൈതം തന്നെയാണ് ഏകദൈവത്വം.

അദ്വൈതം തന്നെയാണ് സ്രഷ്ടാവായി മാറിനിൽക്കുന്ന ദൈവമില്ലെന്ന് കരുതുന്നതും....., 

ഉള്ളതിനെ പദാർത്ഥമെന്നോ ആത്മാവെന്നോ ബോധമെന്നോ ഊർജമെന്നോ ആക്കി ചുരുക്കിയും വിശാലമാക്കിയും വിളിക്കുന്നതും.

Tuesday, July 23, 2024

പരമാത്മാവ് പ്രത്യേക ദൗത്യവുമായി അയച്ചവൻ ഇപ്പോൾ എന്ത് പറയുന്നു?

പരമാത്മാവ് പ്രത്യേക ദൗത്യവുമായി അയച്ചവൻ ഇപ്പോൾ എന്ത് പറയുന്നു? 

ജനാധിപത്യത്തിൽ പരമാത്മാവല്ല, ജനങ്ങളാണ് തെരഞ്ഞെടുത്തയക്കേണ്ടത് എന്നയാൾക്ക് മനസ്സിലായോ? 

ജനങ്ങളും അയാളെ ശരിക്കും തെരഞ്ഞെടുക്കുന്നില്ലെന്ന് ഭൂരിപക്ഷം നാലിലൊന്നായി, ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി കിട്ടിയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായപ്പോൾ മനസ്സിലായോ?

********

അങ്ങ് കമലാ ഹാരിസിന് വൈസ് പ്രസിഡണ്ടും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമാവാം. 

ഋഷിസുനാക്കിന് പ്രധാനമന്ത്രിയാവാം. 

പക്ഷേ ഇവിടെ നമ്മൾ രാഹുലിനെയും സോണിയയെയും വംശവും ദേശവും മതവും പറഞ്ഞ് തടയും. 

നമുക്കതിനുള്ള ന്യായമുണ്ട്. 

എന്താണ് ആ ന്യായമെന്നറിയാമോ? 

വെറുപ്പും അസൂയയും കളവും വേഗം ചിലവാകുന്ന ഒന്നിനും കൊള്ളാത്ത ജനത. 

ഒട്ടും വളർന്നിട്ടില്ലാത്ത ജനാധിപത്യം.

*********

ഇത് സാദാ മനുഷ്യനായിപ്പോയി. കോഴിക്കോട്ടുകാരൻ അർജുൻ ആയിപ്പോയി. 

മഹാഭാരതകഥയിലെ കഥാപാത്രമായ അർജ്ജുന വിഗ്രഹമോ മറ്റോ ആയിരുന്നുവെങ്കിൽ :

നമ്മൾ ഓടിപ്പോയേനെ, 

ഒരുകുറേ ജയ് മുദ്രാവാക്യങ്ങൾ വിളിച്ചേനെ, 

എന്ത് വേണേലും തകർത്ത് പുറത്തെടുത്തേനെ, 

ഒരുകുറേ തെരഞ്ഞെടുപ്പുകൾക്ക് തുറുപ്പുചീട്ട് ആക്കിയേനെ.

*******

ജനാധിപത്യത്തിൽ അങ്ങനെ വേണമല്ലോ? പ്രതികരിക്കണമല്ലോ? പതിരോധിക്കണമല്ലോ? 

ജനങ്ങളാണല്ലോ ജനാധിപത്യത്തിൽ യഥാർത്ഥ അധികാരി? 

ജനങ്ങൾക്ക് വേണ്ടിയാണല്ലോ ജനാധിപത്യം? 

അല്ലാതെ ഏതോ ചില്ലറ പാർട്ടികൾക്കും ഗുണ്ടാനേതാക്കൾക്കും വേണ്ടിയല്ലല്ലോ ജനാധിപത്യം? 

അവർ ജനാധിപത്യത്തെ അട്ടിമറിച്ച് മറിച്ച് നമ്മേക്കൊണ്ട് തോന്നിപ്പിച്ചാലും. 

ജനങ്ങളെ പറ്റിക്കുന്നവരാണ് അധികാരികളെന്ന് ഒരുവേള നമുക്കപ്പോൾ തോന്നുമെങ്കിലും.

Sunday, July 21, 2024

ഓരോ അസ്തമയവും നിരാശയല്ല, നിരാശയിലല്ല.

ഓരോ ഉദയവും ഉദയസൂര്യനും 

വലിയൊരാകാശം മുൻപിലും ഉയരത്തിലും കാണുന്ന 

പ്രതീക്ഷയാണ്, പ്രതീക്ഷയിലാണ്. 

എന്നുവെച്ച് 

ഓരോ അസ്തമയവും അസ്തമയസൂര്യനും 

വലിയൊരാകാശം  മുൻപിലും ഉയരത്തിലും ഇല്ലാത്ത 

നിരാശയല്ല, നിരാശയിലല്ല. 

ഓരോ അസ്തമയവും 

ഓരോ കൂടിച്ചേരൽ കൂടിയാണ്. 

അറിയാത്തത് തമ്മിലുള്ള കൂടിച്ചേരൽ. 

അറിയാനുള്ള കൂടിച്ചേരൽ.

********

ചരിത്രാതീതകാലം തൊട്ട്, 

പ്രാപഞ്ചികതയുടെ സർവ്വകോണിലും മൂലയിലും വെച്ച് 

ആരൊക്കെ എന്തൊക്കെ പറഞ്ഞോ, ചെയ്തോ 

അതൊക്കെ ചെയ്തതും പറഞ്ഞതും ഞാനായിരുന്നു. 

ഇതേ ഞാൻ ബോധമായിരുന്നു. 

ആ ചെയ്തതും പറഞ്ഞതും 

അണുവായാലും പുഴുവായാലും ആളായാലും  

ഞാൻ തന്നെയായിരുന്നു. 

ഇതേ ഞാൻ ബോധമായിരുന്നു.

*******


Saturday, July 20, 2024

ഏത് കാര്യങ്ങളിൽ, ഏതറ്റം വരെ. മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കരണം?

മാതാപിതാക്കളെയും വൃദ്ധന്മാരെയും മുതിർന്നവരെയും നീ ആദരിക്കരണം, സംരക്ഷിക്കണം. 

ശരിയാണ്. 

ഏത് കാര്യങ്ങളിൽ, ഏതറ്റം വരെ? 

അവരുടെ ശാരീരിക, മാനസിക, ഭൗതിക കാര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്നത് വരെ. 

അല്ലാതെ അവരുടെ "മോനേ മോളേ" വിളികളിൽ കുടുങ്ങി നിൻ്റെ ചിന്താപരവും വിശ്വാസപരവുമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറവെക്കുന്നത് വരെയല്ല.

അവർ പറയുന്നത് മുഴുവൻ ശരിയെന്ന് പറയേണ്ടിയും സമ്മതിക്കേണ്ടിയും വരുന്നിടത്തല്ല.

*******

അതുകൊണ്ട്:

"മോനേ, മോളെ" വിളികളെ പോലും നീ പേടിക്കണം. 

പ്രത്യേകിച്ചും അത്തരം "മോനേ, മോളെ" വിളികൾ വരുന്നത് മത-രാഷ്ടീയ-സാമൂഹ്യ-സംഘടനാ പ്രവർത്തനവും നേതൃത്വവും പ്രസംഗവും ശീലമാക്കിയവരിൽ നിന്നാണെങ്കിൽ.

കാരണം, എല്ലാ സ്നേഹവും സ്നേഹമല്ല. പ്രത്യേകിച്ചും അത് മേൽപറഞ്ഞ വിഭാഗങ്ങളിൽ നിന്നാണെങ്കിൽ ഏറേയും കപടമാണ്, കൃത്രിമമാണ്.

അത്തരക്കാരുടെ "മോനേ, മോളെ" വിളികൾ സ്നേഹമെന്ന് തോന്നിപ്പിക്കുന്ന തന്ത്രമാണ്. അമൃതെന്ന് പേരുള്ള വിഷമാണ്. 

അത്തരം "മോനേ, മോളെ" വിളികൾ നിന്നെ വളർത്താനുള്ളതല്ല, വ്യക്തിപരമായ സ്വതന്ത്ര വ്യക്തിത്വത്തിലേക്ക് നിന്നെ വളർത്താനുള്ളതല്ല; പകരം നിൻ്റെ വളർച്ചയെയും വ്യക്തിത്വത്തെയും നിഷേധിക്കുന്നതാണ്, നിഷേധിക്കാനാണ്.

വളർന്നയിടത്ത് നിന്നും നിന്നെ താഴോട്ടു ഉരുട്ടിയിടാനുള്ളതാണ് അത്തരക്കാരുടെ അത്തരം "മോനേ, മോളെ" വിളികൾ.

ഒരിത്തിരി പ്രായമായിക്കഴിഞ്ഞാൽ സ്വന്തം കുട്ടിയായായിട്ട് പോലും അമ്മ കുട്ടിയുടെ മുലകുടി നിർത്തും. 

അതുപോലെ തന്നെ നിൻ്റെ വളർച്ചയുടെ ഒരുഘട്ടം കഴിഞ്ഞും ആ മോനേ മോളേ വിളി അവർ നിർത്തുന്നില്ലെങ്കിൽ ആ വിളി സ്നേഹത്തിൻ്റേതല്ല; പകരം നിൻ്റെമേൽ നിനക്ക് നിഷേധിക്കാനും കുതറിമാറാനും സാധിക്കാത്ത വിധം മേൽക്കോയ്മയും ആധിപത്യവും നേടാനുള്ള മനശ്ശാസ്ത്രപരമായ കുറുക്കുവഴി മാത്രമാണ്.

അടിമയോടുള്ള, അല്ലെങ്കിൽ വേലക്കാരനോടുള്ള ഉടമയുടെ സ്നേഹം അടിമയെയോ വേലക്കാരനെയോ ഉടമയാക്കാനുള്ളതല്ല. പകരം അടിമായും വേലക്കാരനും തന്നെയായി നിലനിർത്താനുള്ളതാണ്. അടിമയായിരിക്കുന്നിടത്തോളവും വേലക്കാരനായിരിക്കുന്നിടത്തോളവും മാത്രമാണ്.

സ്നേഹമെന്ന് തോന്നുന്ന അത്തരം പല സ്നേഹപ്രകടനങ്ങളും നിന്നെ നിരായുധനാക്കാനാണ്, കീഴ്‌പ്പെടുത്താനാണ്, കീഴാളനാക്കാനാണ്, ഉടമപ്പെടുത്താനാണ്.

"മോനേ" "മോളേ" വിളികളിൽ വളർന്നുകഴിഞ്ഞ നിൻ്റെ വളർച്ചയും വ്യക്തിത്വവും അംഗീകരിക്കാത്ത വിളിക്കുന്നവരുടെ തന്ത്രജ്ഞതയും  കുടിലമനസ്സുമുണ്ട്, അവ വെച്ച് അവർ തന്ത്രപൂർവ്വം നടത്തുന്ന നിൻ്റെ വ്യക്തിത്വനിരാസമുണ്ട്, കീഴ്‌പ്പെടുത്തലുണ്ട്, കീഴാളനാക്കലുണ്ട്, ഉടമപ്പെടുത്തലുണ്ട്. നിനക്ക് പോലും നേരിട്ട് ബോധ്യമാകാത്ത വിധമുള്ള അവരുടെ സർപ്രസ്തിബോധവും ആധിപത്യവും  ചെലുത്തലുമുണ്ട്.

അത്തരം "മോനേ, മോളേ" വിളികളെ നീ തീർത്തും ഭയക്കണം, അനുവദിക്കരുത്. 

കാരണം, അത്തരം "മോനേ" "മോളേ" വിളികളിൽ വിളിക്കുന്നവരോളം വളർന്ന, ഒരുപക്ഷേ അവരെക്കാൾ വളർന്ന നീയെന്ന പൂർണ വളർച്ചയെത്തിയ വ്യക്തിയെ അംഗീകരിക്കാതിരിക്കലുണ്ട്, കീഴ്‌പ്പെടുത്തലുണ്ട്, കീഴാളനാക്കലുണ്ട്. ഉടമപ്പെടുത്തലുണ്ട്.

നീ വളരുമ്പോൾ, നീ അവരെക്കാൾ ഉയരത്തിലാണെന്നു വരുമ്പോൾ, ഉള്ളാലെ അതംഗീകരിക്കാൻ സാധിക്കാതെ, പകരം സ്‌നേഹമെന്ന് നിന്നേക്കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന അവരുടെ പ്രകടനത്തിൻ്റെ ഗതിയും സ്വഭാവവും മാറും. 

പിന്നങ്ങോട്ട് അവരുടെ സ്‌നേഹപ്രകടനത്തിൻ്റെ ഗതിയും സ്വഭാവവും മാറി, ഉള്ളിൽ അസൂയയായ് നിറഞ്ഞ്, കാഴ്ചയിൽ വരാത്ത, പ്രത്യക്ഷത്തിൽ ഒരു കുറ്റവും പറയാൻ സാധിക്കാത്ത, നിന്നോടുള്ള അവരുടെ വെറുപ്പായും ആസൂയയായും അസഹിഷ്ണുതയായും അത് മാറും.

നാമറിയാതെ തന്നെ നമ്മളിൽ എല്ലാവരിലും ഏറിയും കുറഞ്ഞും ഇത് സംഭവിക്കുന്നു. നാം നമ്മെ തന്നെ നിരീക്ഷിച്ചാൽ മനസ്സിലാവുന്നത് മാത്രമാണ്.

വളരാത്തിടത്തോളമുള്ള, സ്നേഹമെന്ന് തോന്നുന്ന ഉടമപ്പെടുത്തൽ മാത്രമാണ് ഇത്തരത്തിലുള്ള ഉയർന്നപക്ഷത്ത് നിൽക്കുന്നുവെന്ന് സ്വയം ധരിച്ചുവശായ മേൽപറഞ്ഞ പലരുടെ പല സ്‌നേഹപ്രകടനങ്ങളും. 

സ്നേഹിക്കപ്പെടുന്നവൻ വളരുമെന്ന് പ്രതീക്ഷിക്കാത്തവരുടെ, വളരണമെന്ന് ആഗ്രഹിക്കാത്തവരുടെ അഭിനയം മാത്രം അത്തരം സ്നേഹപ്രകടനങ്ങൾ.

അത്തരം സ്നേഹപ്രകടനങ്ങളെ ഭയക്കുക. 

കാരണം അവ യഥാർത്ഥത്തിൽ സ്നേഹപ്രകടനങ്ങളല്ല; ഉടമപ്പെടുത്തലും, കീഴ്പ്പെടുത്തലും അധീശത്വം സ്ഥാപിക്കലുമാണ്.

അത്തരം സ്‌നേഹപ്രകടനങ്ങൾ കണ്ടാൽ ശത്രുവിൽ നിന്നെന്നന്ന പോലെ, വന്യമൃഗങ്ങളിൽ നിന്നെന്ന പോലെ നീ കുതറിമാറി ഓടണം, രക്ഷപ്പെടണം.  

അത്തരം സ്നേഹപ്രകടനങ്ങൾ നിന്നെ ഉളളിൽ നിന്നും കാർന്നുതിന്നുന്ന തീയും ചിതലുമാണ്. എലിയെ പോലെ ഉളളിൽ കയറി നിന്നെ ഊറ്റിക്കളയും വിധം പുറത്തേക്ക് തുറന്നിടുകയാണത്.

അത്തരം സ്നേഹപ്രകടനങ്ങൾ നിൻ്റെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ഭസ്മീകരിക്കാനുള്ളതാണ്, ചോർത്താനുള്ളതാണ്, നിന്നെ എപ്പോഴും ചെറുതാക്കാനും ചെറുതാക്കി കാണിക്കാനുള്ളതുമാണ്.

അത്തരം സ്നേഹപ്രകടനങ്ങൾ നീ വ്യക്തിയായി വളരുന്നത് അംഗീകരിക്കാത്തതാണ്, സഹിക്കാത്തതാണ്. 

അത്തരം സ്നേഹപ്രകടനങ്ങൾ നിന്നിലെ വളർന്നുവരുന്ന വ്യക്തിത്വത്തെ മുളയിലേ നുള്ളുന്നതാണ്. 

നീ വളരുമ്പോഴും നീ വളർന്നാലും അവർ നിനക്ക് നേരിട്ട് കണ്ണ് തരില്ല. 

കാരണം, വളർന്ന നിന്നെ വളർന്ന നീയായി അംഗീകരിക്കാനും ബഹുമാനിക്കാനും അവർക്ക് സാധിക്കുന്നില്ല. അവർ പോലുമറിയാതെ അവർ സൂക്ഷിക്കുന്ന ഉടമ-യജമാന ബോധവും സർപ്രസ്തി ചിന്തയും കാരണം അവർക്കത് സാധിക്കില്ല. 

നിന്നെ നിയായി, വളർന്നവനായി  മാനിക്കുന്നവന്നും ബഹുമാനിക്കുന്നവന്നും മാത്രമേ നിൻ്റെ കണ്ണിലേക്ക് നേരിട്ട് നോക്കാൻ സാധിക്കൂ. നീ പറയുമ്പോൾ കണ്ണിലേക്ക് നോക്കി അതാസ്വദിക്കൂ.

ഉടമ-യജമാന-സർപ്രസ്തീ ബോധവും ചിന്തയും ഒരു മാനസികരോഗം പോലെ ഒളിപ്പിച്ചു സൂക്ഷിക്കുന്നവർക്ക്, അവർ അവരുടെ കീഴാളനായി കണ്ട നിനക്ക് നേരിട്ട് കണ്ണ് തരാൻ സാധിക്കില്ല, നിൻ്റെ വളർച്ചയെ അംഗീകരിക്കാൻ അവർക്ക് സാധിക്കില്ല.

പ്രത്യക്ഷത്തിൽ അംഗീകരിക്കേണ്ടി വന്നാലും അവർക്കവരുടെ ഉള്ളിൽ നിന്നെ അംഗീകരിക്കാൻ സാധിക്കില്ല.

അതുകൊണ്ട് തന്നെ അത്തരക്കാരുടെ "മോനേ, മോളേ" വിളിയെ നീ തിരിച്ചറിയണം, ഭയക്കണം...

ഇങ്ങനെ കൃത്രിമമായയും കപടമായും സ്‌നേഹം നടിക്കുന്നവരെക്കാൾ നല്ലത് നേർക്കുനേർ നിൻ്റെ ശത്രു ആവുന്നവരാണ്. 

നേർക്കുനേർ വരുന്ന ശത്രു ശത്രുവാകുന്നതി്ന് കാരണം നിന്നെയവർ ഒരു വളർന്ന വ്യക്തിയായി പ്രതിയോഗിയായി കാണുന്നു എന്നതാണ്. നിൻ്റെ വളർച്ചയും വ്യക്തിത്വവും അംഗീകരിക്കുന്നവനാണ്, വളർത്തുന്നവനാണ് അവനെന്നത് കൊണ്ടാണ് അവന് നീ ശത്രുവും പ്രതിയോഗിയും ആവുന്നത്. 

അത്തരം നേർക്കുനേർ വരുന്ന ശത്രുവിനെ പ്രതിരോധിക്കുന്ന വഴിയിൽ നീ സ്വയം സായുധനായി, നിൻ്റേതായ താന്ത്രം നടപ്പാക്കി കൂടുതൽ വളരുകയും ചെയ്യും.

അത്തരക്കാർ നിൻ്റെ കണ്ണിലേക്ക് നേർക്കുനേർ നോക്കി നീയുമായി തർക്കിക്കും, നിന്നെ തോല്പിക്കാൻ ശ്രമിക്കും. 

കാരണം അവർ നിന്നെ ഒരു വ്യക്തിയായും പ്രതിയോഗിയായും കാണുന്നു, അംഗീകരിക്കുന്നു. നീ പറയുന്നതിനെ അവർ കാര്യമായി കേൾക്കുന്നു, ഗൗനിക്കുന്നു (അതംഗീകരിച്ചാലും ഇല്ലേലും).

അത്തരം നിന്നെ ശക്തമായി എതിർക്കുന്നവരാണ് ശത്രുക്കളാണ് നിനക്ക് നല്ലത്, വിശ്വസിക്കാൻ പറ്റിയവർ. 

നിന്നെ "മോനേ, മോളേ" എന്ന് വിളിച്ചു കൊച്ചാക്കുന്നവർ നിന്നോട് തർക്കിക്കില്ല, നിന്നെ തോപിക്കാൻ ശ്രമിക്കില്ല. 

കാരണം അവർ നിന്നെ അവരുടെ ഉള്ളിൻ്റെയുള്ളിൽ ഒരു വ്യക്തിയായും പ്രതിയോഗിയായും കാണുന്നില്ല, അംഗീകരിക്കുന്നില്ല. നീ പറയുന്നതിനെ അവർ കാര്യമായി കേൾക്കുന്നുമില്ല, ഗൗനിക്കുന്നുമില്ല.

അത്തരക്കാർ നിനക്ക് നല്ലതല്ല, വിശ്വസിക്കാൻ പറ്റിയവരല്ല. 

അവർ പറയുന്നത് മുഴുവൻ ശരിയെന്ന് പറയേണ്ടിയും സമ്മതിക്കേണ്ടിയും വരുന്നിടത്തല്ല.

*********

മാതാപിതാക്കളെയും വൃദ്ധന്മാരെയും മുതിർന്നവരെയും നീ ആദരിക്കരണം, സംരക്ഷിക്കണം. 

ശരിയാണ്. 

ഏത് കാര്യങ്ങളിൽ, ഏതറ്റം വരെ? 

അവരുടെ ശാരീരിക, മാനസിക, ഭൗതിക കാര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്നത് വരെ. 

അല്ലാതെ അവരുടെ "മോനേ മോളേ" വിളികളിൽ കുടുങ്ങി നിൻ്റെ ചിന്താപരവും വിശ്വാസപരവുമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറവെക്കുന്നത് വരെയല്ല.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട്

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. 

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവട കേന്ദ്രം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതാത്തിടത്ത് അതാത് കാലത്ത് നിങൾ എല്ലാവരെയും വെറുത്തു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ നിങ്ങളുടെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ആദ്യ ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദിആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് നിങൾ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. അവർക്ക് കുറ്റബോധം ഉണ്ടാവില്ല. കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല.

********

അവർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. പഠിപ്പിച്ചു കൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അത്തരക്കാർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും. 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്.

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും.

Wednesday, July 17, 2024

അടിയന്തരാവസ്ഥ ജനവിരുദ്ധമായിരുന്നില്ല.

അടിയന്തരാവസ്ഥ ജനവിരുദ്ധമായിരുന്നില്ല. 

അതുകൊണ്ട് തന്നെ ജനങ്ങൾ കണ്ടറിഞ്ഞ് വോട്ട് ചെയ്ത ദക്ഷിണേന്ത്യ അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ്സും ഇന്ദിരയും തൂത്തുവാരി. 

ഉത്തരേന്ത്യയിൽ അക്കാലത്ത്, ഏറെക്കുറെ ഇക്കാലത്തും, ജനങ്ങളല്ല, ഗുണ്ടകളും ഭൂജന്മിമാരുമാണ് ജനങ്ങളുടെ വോട്ട് ചെയ്തത്. 

അടിയന്തരാവസ്ഥ അത്തരക്കാരായ ഗുണ്ടകളെയും ജന്മിമാരെയും വല്ലാതെ ബാധിച്ചിരുന്നതിനാൽ കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിലംപരിശായി.

ചോദ്യം: നിങ്ങൾക്കെന്തു പറ്റി ഇങ്ങനെ പറയാൻ?

 ഉത്തരം: അടിയന്തരാവസ്ഥയെക്കാൾ മോശമായി കാര്യങ്ങൾ കൊണ്ടുപോകുന്നവരോട് ഇങ്ങനെ തന്നെയാണ് പറയേണ്ടത്. അവർ ഫലത്തിൽ, അടിയന്തരാവസ്ഥയെക്കാൾ ഭീതിതമായ നിലയിൽ വെറുപ്പും ഭീതിയുമാണ് ഉണ്ടാക്കുന്നതും ഭരണത്തിലേക്കും ഭരണം നിലനിർത്താനും വഴിയാക്കുന്നതും

Tuesday, July 16, 2024

പൂജാ ഖേദ്കർ ബിജെപി എംഎൽഎ സ്ഥാനാർത്ഥിയുടെ മകളായത് നന്നായി.

സംവരണത്തെ നഖശിഖാന്തം എതിർക്കുന്ന ബിജെപി നേതാക്കളും അവരുടെ മക്കളും തന്നെ തെറ്റായ രേഖകൾ ഉണ്ടാക്കിയും സമർപ്പിച്ചും സംവരണ ആനുകൂല്യങ്ങൾ നേടുന്ന അത്യന്തം രസകരമായ കാഴ്ച.

സംവരണാനുകൂല്യങ്ങൾ നേടാൻ ഒരെറെ തട്ടിപ്പുകൾ കളിച്ചെന്ന് ആരോപിക്കപ്പെടുന്ന ഐഎഎസ്കാരി പൂജാ ഖേദ്കർ. 

അവർ ബിജെപി എംഎൽഎ സ്ഥാനാർത്ഥിയുടെ മകളായത് നന്നായി. 

ചുരുങ്ങിയത് ഒരു മുസ്ലിംനാമധാരിയല്ലാതിരുന്നത് ഒന്നുകൂടി നന്നായി? 

സംവരണാനുകൂല്യങ്ങൾ മുഴുവൻ നേടുന്നത് മുസ്ലിംകഉൾ മാത്രമെന്ന് വരുത്തിത്തീർക്കുന്നവർക്ക് നല്ല പാഠം. 

അവർക്ക് നഷ്ടം ഇന്ത്യയെ മൊത്തം ഒന്നുകൂടി തെറ്റിദ്ധരിപ്പിക്കാൻ പാകത്തിലുള്ള നല്ല രുചിയുള്ള ഒരിര. 

ഇത്തരുണത്തിൽ അവരാരും കാര്യമായി മിണ്ടുന്നുമില്ല.

നീ നിന്നെ അറിയണമെന്നും ആര് പറഞ്ഞു? പൂമണം പൂവ് അറിയേണ്ടതില്ല.

നീ നിന്നെ അറിയണമെന്നും 

ആര് പറഞ്ഞു?


നീ നിന്നെ അറിയുന്നതും

അറിയാതിരിക്കുന്നതും 

നീയറിയാതെയും 

നീ ആയതും ആയിരിക്കുന്നതും 

തമ്മിലെന്ത് ബന്ധം?


നീയാവും സ്വാഭാവികമായി.

നീ ആയതും സ്വാഭാവികമായി.


പൂവിനെ കാണിച്ച് പൂവെന്ന് 

പൂവിന് സ്വയം പറയേണ്ടിവരുന്നുവെങ്കിൽ 

അതിലൊരസാംഗത്യമുണ്ട്, 

അസംബന്ധമുണ്ട്.


നീ നിന്നെ അറിയണമെന്നതും

നിന്നെ നിനക്ക് അറിയിക്കണമെന്നതും

നിൻ്റെയാ അറിവാണ്, അറിയിക്കലാണ്, 

നിന്നെക്കുറിച്ചുള്ള നിൻ്റെ അറിവാണ്, അറിയിക്കലാണ് 

ഏറ്റവും വലിയ അറിവെന്നത്

നിൻ്റെ അല്പധാരണ. 

നിന്നെ നീ വലുതായിക്കാണുന്ന

നിൻ്റെ അല്പധാരണ.


********


പൂമണം പൂവ് അറിയേണ്ടതില്ല.

പൂവത് അറിഞ്ഞാലും അറിഞ്ഞില്ലേലും 

പൂവ് പൂവ് തന്നെ,

പൂവിൻ്റെ പൂമണം ഒന്ന് തന്നെ. 


ആ പൂമണം പൂവിനെ പൂവ് 

പൂവായ് സ്വയം അറിഞ്ഞത് കൊണ്ട് 

കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

അതുകൊണ്ട് പൂവ് പൂവല്ലാതാവുകയോ 

കൂടുതൽ പൂവാവുകയോ ചെയ്യുന്നില്ല.

പൂമണം അറിയാനാവുന്ന മറ്റാരും

പൂമണം അറിയാതിരിക്കുന്നുമില്ല.


പൂമണം അറിയുന്നവരും അനുഭവിക്കുന്നവരും 

അവർക്ക തിരിച്ചറിയാൻ വേണ്ടി മാത്രം 

പേരിട്ടുവിളിക്കുന്നതാണ് പൂവ്, പൂമണം.


പൂവ് പൂവിനെ അറിഞ്ഞത് കൊണ്ട്

വിളിക്കുന്ന പേരല്ല പൂവ്, പൂമണം.


അതിനാലുമല്ലേലും

സ്വയമറിഞ്ഞാലും ഇല്ലേലും

പൂവെന്തിന് അസ്വസ്ഥപ്പെടണം?


*******


ഒഴുകുന്ന പുഴ 

ഒന്നും ലക്ഷ്യമാക്കുന്നില്ല. 

പുഴ പോലും പുഴയ്ക്ക് ലക്ഷ്യമല്ല.


പുഴയാകാൻ ഒഴുകി ആയതല്ല ഒരു പുഴയും.


ഒഴുകിയപ്പോഴും ഒഴുകുമ്പോഴും

നീയും നീയല്ലാത്തവരും വിളിച്ച 

പേര് മാത്രം പുഴ.


ലക്ഷ്യരാഹിത്യം പുഴക്ക് ലക്ഷ്യം.

ഉദ്ദേശരാഹിത്യം പുഴക്ക് ഉദ്ദേശം.


കടലിലെത്തി 

കടലായി തീരുമ്പോഴും പുഴ

കടലിൻ്റെ അലക്ഷ്യതയെ സ്വന്തമാക്കുന്നു.

കടലിനെ പോലും സ്വന്തമാക്കാതെ,

കടലെന്നു വിളിക്കപ്പെടുക പോലും 

ഉദ്ദേശവും ലക്ഷ്യവുമാക്കാതെ.


അലക്ഷ്യത സ്വന്തമാക്കി 

കടലായി സ്വയമില്ലാതാവുന്നു പുഴ.


വിത്ത് വിത്തല്ലാതായി 

വൃക്ഷമാവും പോലെ തന്നെ 

പുഴയും കടലും. 


*********


ഒഴുകുന്ന വഴിയിൽ 

തന്നെ വൃത്തികേടുത്തുന്നവരെയും

വൃത്തിയാക്കുന്നു പുഴ.

അവരുടെയും 

ദാഹം ശമിപ്പിക്കുന്നു പുഴ.


വെട്ടിത്തീരുന്നത് വരെ 

തന്നെ വെട്ടിവീഴ്‌ത്തുന്നവന് 

തണൽ വിരിക്കുന്നു

വൃക്ഷം.

Monday, July 15, 2024

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് എന്ത്?

1. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഇത്രയെങ്കിലും ഭൂരിപക്ഷം കിട്ടിയത് പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വം കൊണ്ട് മാത്രമാണെന്നോ?

2. സംസ്ഥാന തെരഞ്ഞെടുപ്പിൽ പൊതുവെ പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വം അത്രയ്ക്ക് സാധിക്കില്ല, അല്ലെങ്കിൽ സാധിക്കാത്തത് കൊണ്ടാണെന്നോ?

3. കേന്ദ്ര ഭരണത്തോടൊപ്പം സംസ്ഥാന ഭരണവും കൂടി കയ്യിലില്ലാത്ത സംസ്ഥാനങ്ങളിൽ പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വത്തിന് പരിമിതികളുണ്ട് എന്നതിനാലാണെന്നോ?.

4. പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വം കൊണ്ട് കിട്ടാവുന്ന മെച്ചത്തേക്കാൾ എത്രയോ മടങ്ങ് ശക്തമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ ബിജെപി വിരുദ്ധ ജനവികാരം എന്നതോ?

5. മോഡിയുടെ വരാണസിയിലെ ഭൂരിപക്ഷം നാലിലൊന്നായതും, രാഹൂലിൻ്റെ റായ്ബറേലിയിലെ മുൻപരാജയം അഞ്ച് ലക്ഷം വരുന്ന വൻഭൂരിപക്ഷമായി മാറിയതും, സ്മൃതി ഇറാനിയുടെ അമേഠിയിലെ മുൻ വൻഭൂരിപക്ഷ വിജയം വൻപരാജയമായി മാറിയതും ഏറെക്കാലമായി ബിജെപിയുടെ തുറുപ്പുചീട്ടായ ബാബരി മസ്ജിദ് പൊളിച്ചുണ്ടാക്കിയ രാം മന്ദിർ നിലനിൽനിൽക്കുന്ന അയോധ്യയിലും ചുറ്റുവട്ട മണ്ഡലങ്ങളിലും നേരിട്ട വൻപരാജയങ്ങളും സൂചിപ്പിക്കുന്നത് വേറെന്താണ്? 

6. പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വത്തിനും തടയാൻ സാധിക്കാത്തത്ര വലുതായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പിലെ ഭരണവിരുദ്ധ/ബിജെപി വിരുദ്ധ ജനവികാരം എന്നത തന്നെയല്ലേ ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്?

7. ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് പരക്കെ ആരോപിക്കപ്പെടുന്ന EVM കൃത്രിമത്വം ഇത്രയെങ്കിലും സാധിച്ചു കൊടുത്തുവെന്നത് തന്നെയല്ലേ ആ സൂചന? 

8. പരക്കെ ആരോപിക്കപ്പെടുന്നത് പോലെ EVM കൃത്രിമത്വം മൂന്നാമതും ഭരണം ഉറപ്പിച്ചു കൊടുത്തുവെന്നത് തന്നെയല്ലേ ആ സൂചന?

9. പരക്കെ ആരോപിക്കപ്പെടുന്നത് പോലെ EVM കൃത്രിമത്വം പ്രതിപക്ഷത്തെ അവരർഹിച്ച വിജയത്തിൽ നിന്നും ഭരണത്തിൽ നിന്നും വീണ്ടുമകറ്റി എന്നത് തന്നെയല്ലേ ആ സൂചന?

10. പരക്കെ ആരോപിക്കപ്പെടുന്നത് പോലെ EVM കൃത്രിമത്വം പ്രതിപക്ഷം ഭരണത്തിൽ വരുമായിരുന്നെങ്കിൽ നടക്കുമായിരുന്ന നിയമനടപടികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ഇപ്പോഴത്തെ ഭരണപക്ഷത്തെയും ഭരണ നേതൃത്വത്തെയും രക്ഷപ്പെടുത്തിയെന്നത് തന്നെയല്ലേ ആ സൂചന?

11. അല്ലാതെ, പിന്നെ എന്താണ് ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം തരുന്ന കാര്യമായ സൂചന? യഥാർത്ഥത്തിൽ നാനൂറ് പോയിട്ട് നാൽപ്പത് പോലും കിട്ടുമായിരുന്നില്ലെന്നോ?

Sunday, July 14, 2024

യഥാർത്ഥ സുഹൃത്ത്.

ചിലർ ഇടക്കിടക്ക് ഫോൺ വിളിക്കും. 

എന്നിട്ട് പറയും. "ഒന്നുമില്ല. വെറുതേ വിളിച്ചതാണ്".

വല്ലാത്തൊരു പറച്ചിലാണത്.

ആ പറച്ചിലിലാണ് ആ സൗഹൃദം.

പേടിക്കേണ്ട, ഗൗരവതരമായ ഒന്നുമില്ല എന്ന് പറയാൻ കൂടിയാവും അങ്ങനെ പറയുന്നതും പറഞ്ഞുപോകുന്നതും.

ഇനിയതല്ല, വെറുതെ തന്നെയാണെങ്കിലും 

വെറുതേ വിളിക്കാൻ തോന്നുന്ന സൗഹൃദമുണ്ടല്ലോ, 

അതൊരു വേറെ തന്നെ സൗഹൃദമാണ്

"ഒന്നുമില്ല. വെറുതേ വിളിച്ചതാണ്" എന്ന അവരുടെ പറച്ചിലിൽ, അവരങ്ങനെ വിളിക്കുന്നതിൽ എന്തോ കുറ്റബോധം പേറുന്നത് പോലെയും അങ്ങനെ വിളിക്കുന്നതിന് ന്യായവും ന്യായീകരണവും പറയുന്നത് പോലെയും.

പക്ഷെ, അവരെന്തിന് കുറ്റബോധപ്പെടണം? 

അവരെന്തിന് ന്യായവും ന്യായീകരണവും വെക്കണം?

അവരോട് പറയാനുള്ളത്. 

വെറുതേ വിളിക്കുന്നത് ഒരു കുറ്റമല്ല; 

പകരം വെറുതേ വിളിക്കാനാവുക വലിയൊരു കാര്യമാണ്. 

വിത്ത് മണ്ണിൽ വീണ് വേരിറക്കും പോലെ സംഭവിക്കുന്നതാണത്. 

കാറ്റും വെളിച്ചവും കൊണ്ടുവരാൻ ജനാലകൾ താനേ തുറന്നുവരുന്നത് പോലെയാണത്.

വെറുതെ വിളിക്കുന്നതിൽ, വിളിച്ചുപോകുന്നതിൽ കുറ്റബോധപ്പെടാനില്ല. 

കാരണം, മഴ വർഷിക്കുന്നതും മണ്ണ് നനയുന്നതും കുളിർക്കുന്നതും ഒരു കുറ്റമല്ല, കുറ്റബോധപ്പെടാനുള്ളതല്ല.  

മഴ പെയ്യാതെ കാർമേഘം പോലെ ഇരുട്ടി ഭാരംതൂങ്ങി നിൽക്കുന്ന മനസ്സുകളെ അലിയിച്ച് പെയ്യിക്കുന്നതാണത്തരം വിളികൾ.

വെറുതേ വിളിക്കുന്നതും വിളിക്കാൻ തോന്നുന്നതും അങ്ങനെ വിളിക്കാൻ സാധിക്കുന്നതുമാണ് സൗഹൃദം.

അതാണ്, അങ്ങനെയാണ് മഴപെയ്യൽ, മണ്ണ് നനഞ്ഞ് കുളിരൽ, വിത്ത് വീണ് മുളക്കൽ. 

വെറും വെറുതേ എന്നപോലെ മഴപെയ്യുന്നതും മണ്ണ് നനഞ്ഞ് കുളിരുന്നതും വിത്ത് മുളക്കുന്നതുമാണ് സൗഹൃദത്തിന് ആധാരമായ യോഗ്യത.

വെറും വെറുതേ വിളിക്കുന്നതാണ് വിളി. ശരിയായ വിളി.

വെറും വെറുതേ വിളിക്കാൻ തോന്നുന്നതാണ് തോന്നൽ, ശരിയായ തോന്നൽ. 

ഉപചാരവും ഉപചാരം നൽകുന്ന വസ്ത്രങ്ങളും നാട്യങ്ങളും വിശദീകരണങ്ങളും ആവശ്യമില്ലാത്ത തോന്നലിലാണ് വെറും വെറുതേ വിളികളുണ്ടാവുന്നത്, സൗഹൃദങ്ങൾ പൂത്തുലയുന്നത്. 

അങ്ങനെ വെറും വെറുതേ വിളിക്കാൻ തോന്നുന്നതാണ് സഹൃദം.

വെറും വെറുതേ വിളിക്കാൻ തോന്നും. അത് സൗഹൃദത്തിൻ്റെ തോന്നൽ. 

വെറും വെറുതേയിരിക്കാൻ കൂടെ കിട്ടുന്നവനും വെറും വെറുതേയിരിക്കുമ്പോൾ കൂടെകൂടുന്നവനും സുഹൃത്ത്.

ഓരോരുത്തനിലും ഒരുകുറേ വിട്ട ഭാഗങ്ങളൂണ്ട്. 

ഓരോരുത്തൻ്റെയും വിട്ട ഭാഗം പൂരിപ്പിക്കുമ്പോലെ വന്നിരിക്കുന്നവൻ സുഹൃത്ത്.

എവിടെയോ എങ്ങനെയോ നഷ്ടപ്പെട്ടത് എവിടെനിന്നോ എങ്ങിനെയോ തിരിച്ചുകിട്ടുമ്പോലെ സൗഹൃദം. 

അങ്ങനെ തിരിച്ചുകൊണ്ടുവരുന്നവൻ സുഹൃത്ത്. 

അറിയാത്ത വഴികളെ അറിയുന്നതാക്കാൻ സൗഹൃദം. അതറിയുന്നതാക്കുന്നവൻ സുഹൃത്ത്.

ഒന്നുമല്ലാതെ ഒന്നിനുമല്ലാതെ ഒന്നുമാവാനില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ കൂടെ കൂടുന്നതും കൂടെയിരിക്കുന്നതും സൗഹൃദം. കൂടെ കൂടുന്നവനും കൂടെയിരിക്കുന്നവനും സുഹൃത്ത്. 

ഭാരമിറക്കാനും ഭാരംപേറാനും പരസ്പരം സാധിക്കുന്നവർ. 

എന്നതിനാൽ മാത്രം വെറുതേ വിളിക്കുന്നതും അങ്ങനെ വെറുതേ വിളിക്കാൻ തോന്നുന്നതും സൗഹൃദം.

ഭാരമിറക്കാനും ഭാരംപേറാനും സാധിക്കുന്നതും വെറുതേ നിന്നുകൊടുക്കുന്നതും സൗഹൃദം. 

അങ്ങനെ ഭാരമിറക്കാനും ഭാരംപേറാനും വെറുതേ നിന്നുകൊടുക്കുന്നവർ സുഹൃത്തുക്കൾ.

കാര്യത്തിനും ആവശ്യത്തിനും എല്ലാവരും വിളിക്കും, നിൻ്റടുക്കൽ വരും. 

അങ്ങനെ കാര്യത്തിനും ആവശ്യത്തിനും വിളിക്കുന്നവർ കാര്യവും ആവശ്യവും നടന്നുകിട്ടാൻ മാത്രം വിളിക്കുന്നവർ. 

നടന്നുകിട്ടേണ്ട കാര്യങ്ങൾ വേറെ ഏതെങ്കിലും വിധത്തിൽ വേറെ എവിടെയെങ്കിലും വെച്ച് നടന്നുകിട്ടുമായിരുന്നെങ്കിൽ അവർ നിങ്ങളെ വിളിക്കില്ല, നിങ്ങളുമായി സംസാരിക്കില്ല എന്നർത്ഥം. 

അവരുടെ വിളിക്ക് കാരണങ്ങളുണ്ട്. 

കാരണങ്ങളില്ലാതായാൽ അവരുടെ ആ വിളി നിൽക്കും.

സുഹൃത്ത് അതല്ല, അങ്ങനെയല്ല. 

അവൻ കാരങ്ങളില്ലാതെ തന്നെ സുഹൃത്തായിരിക്കുന്നവനാണ്.

നിൻ്റെ ഒഴിഞ്ഞ ഇടങ്ങളെ പൂരിപ്പിക്കുന്നവനാണ് സുഹൃത്ത്. 

എന്തിനെന്നറിയാതെ. എന്തിനെന്നില്ലാതെ.

അവൻ വെറുതേ വിളിക്കും. 

അവനോട് നിന്നെ വെറുതേ വിളിച്ചുപോകും.

സൗഹൃദത്തിന് കാരണങ്ങൾ ഇല്ല, കാരണങ്ങൾ അറിയില്ല, കാരണങ്ങൾ അറിയേണ്ടതില്ല. 

സൗഹൃദം കാരണങ്ങളെയും കാര്യങ്ങളെയും ചികയുന്നുമില്ല, ബന്ധപ്പെടുത്തുന്നുമില്ല.

സൗഹൃദം കാര്യകാരണ ബന്ധം നിഷേധിക്കും.

അറിയണം. വെറും വെറുതേയിലാണ് സൗഹൃദം. 

കല്യാണത്തിനും സൽക്കാരത്തിനും ജന്മദിന ആഘോഷങ്ങൾക്കും ആരും വന്നുചേരും. പ്രത്യേകിച്ചും നീ അവരെ ക്ഷണിക്കുമെങ്കിൽ.

അങ്ങനെ വന്നുചേരുന്നവർ ഏറിയാൽ പരിചയക്കാർ മാത്രം. 

അല്ലെങ്കിലവർ കുടുംബ ബന്ധുക്കൾ മാത്രം. 

അതൊരു കുറെയുണ്ടാവും. 

സ്ഥാനവും പത്രാസും സമ്പത്തും അധികാരവും ഉണ്ടെങ്കിൽ കൂടെ കൂടുന്നവർ. അഴുക്കുചാലിനു ചുറ്റും ഈച്ച കൂടുന്നത് പോലെ കൂടുന്നവർ.

നീ തെരഞ്ഞെടുക്കാതെ ആയവർ. 

നിൻ്റെ ആഘോഷവേളകളിൽ വന്നുചേരുന്നവർ. 

നിൻ്റെ പ്രതിസന്ധികൾ അറിയാത്തവരും പ്രതിസന്ധികളിൽ വന്നുചേരാത്തവരും.

പക്ഷേ സുഹൃത്തുക്കൾ ഒരുകുറേ ഉണ്ടാവില്ല.

കുറേ പൂക്കും,.

പൂത്തതിൽ കുറച്ച് കായ്ക്കും. 

കായ്ച്ചതിൽ കുറച്ച് മൂക്കും. 

മൂത്തതിൽ കുറച്ച് പഴുക്കും. 

പഴുത്തതിൽ ചിലത് മാത്രം വിത്തായ് ആവശേഷിക്കും. 

വിത്തായി അവശേഷിച്ചതിൽ ഒന്നോ രണ്ടോ മാത്രം രണ്ടാമതും മുളക്കും വളരും. 

അങ്ങനെയാണ് സൗഹൃദം,

അങ്ങനെ ഒന്നോ രണ്ടോ മാത്രമായി യഥാർത്ഥത്തിൽ അവശേഷിക്കുന്ന സൗഹൃദം, സുഹൃത്ത്. 

ഉണ്ടായിരുന്ന ഒരു നൂറായിരം സാദ്ധ്യതകളിൽ ഒന്നോ രണ്ടോ മാത്രമായി അവശേഷിക്കുന്നത്.

കല്യാണത്തിനും സൽക്കാരത്തിനും ജന്മദിന ആഘോഷങ്ങൾക്കും പിന്നെ മരിച്ചാലും മാത്രം വന്നുചേരുന്നവരല്ല സുഹൃത്തുക്കൾ. 

ജിവിതം നിന്നെക്കൊണ്ട്, നിന്നെ കൊണ്ടുനടക്കാൻ തെരഞ്ഞെടുപ്പിച്ച ചിലരാണ് നിൻ്റെ സുഹൃത്തുക്കൾ. 

നിൻ്റെ പ്രതിസന്ധികളെ സ്വന്തം ചുമലിലേറ്റുന്ന ചിലർ.

അങ്ങനെ ചിലർ നിനക്കില്ലെ? 

ഇല്ലെങ്കിൽ ഉടനേ അതന്വേഷിച്ചു നടക്കുക. 

വഴിയിലെവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട അത്തരം സൗഹൃദത്തെയും സുഹൃത്തിനേയും കണ്ടെത്തുക. 

അങ്ങനെ ചിലർ നിനക്കില്ലെങ്കിൽ ജീവിതം തന്നെ നഷ്ടപ്പെട്ടവനാണ് നീയെന്നറിയുക.

വെറുതേയിരിക്കാൻ കൂടെ കിട്ടുന്നവനും വെറുതേയിരിക്കുമ്പോൾ കൂടെ കിട്ടുന്നവനുമായ അവനാണ് നിൻ്റെ ജീവിതം അർത്ഥപൂർണമാക്കുന്നത്.

അങ്ങനെ ഒന്നുമല്ലാതെ ഒന്നിനുമല്ലാതെ ഒന്നുമാവാനില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ കൂടെയിരിക്കുന്നവൻ സുഹൃത്ത്. 

രണ്ടിലച്ചെടിക്ക് രണ്ടില പ്രധാനം,.

രണ്ടിലച്ചെടിക്ക് രണ്ടില പ്രധാനം, 

ആൻ രണ്ടിലയും അതിജീവനത്തിൻ്റെ നിർബന്ധ വാതായനങ്ങൾ. 

എന്നുവെച്ച് വൻവൃക്ഷത്തിന് നൂറായിരം ഇലകൾ ഒരുമിച്ച് പൊഴിക്കാതിരിക്കാൻ സാധിക്കില്ല. 

വൻവൃക്ഷം അങ്ങനെ നൂറായിരം ഇലകൾ ഒരുമിച്ച്  പൊഴിക്കുന്നതിനെ രണ്ടിലച്ചെടി ആർഭാടവും വൃഥാവ്യയവും അഴിമതിയും ആയിക്കണ്ട് ആരോപിച്ചത് കൊണ്ടും വിമർശിച്ചത് കൊണ്ടും കാര്യമില്ല.

*******

എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. 

എന്തിന്? 

തന്നെത്തന്നെ ബോധ്യപ്പെടുത്താൻ. 

പിന്നെ? 

ചുറ്റുപാടുള്ളവരെ ബോധ്യപ്പെടുത്താൻ. 

ഈ ഞാനോ ചുറ്റുപാടുള്ളവരോ നിലനിൽക്കുന്നില്ല, ബോധ്യത നിലനിർത്തുന്നില്ല. 

എന്നിട്ടും ഇങ്ങനെ ചെയ്തുകൂട്ടിക്കൊണ്ടേയിരിക്കുന്നു.

*******

ഭാര്യ മൂന്നാമതും നാലാമതും ഗർഭിണിയായിപ്പോയതിൽ ജാള്യതയും ടെൻഷനുമടിക്കുമ്പോഴാണ് ആളുകൾ അഭിനന്ദനങ്ങൾ അറിയിക്കുക. 

എന്തിന്? 

പറ്റിയ അബദ്ധം നേട്ടവും കഴിവുമാണോ? 

അല്ലെങ്കിൽ, അവരുടെ അഭിനന്ദനങ്ങൾ വെറും ക്രൂരവിനോദമോ?

*********




Tuesday, July 9, 2024

പ്രത്യക്ഷലോകത്ത് ദ്വൈതമുണ്ട്.

നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് തീർത്തും അദ്വൈതമല്ലാത്ത ദ്വൈതലോകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപദേശവും ചിന്തയും. 

ബാഹ്യാർത്ഥത്തിലെങ്കിലും അതങ്ങനെ മാത്രം. 

തീർത്തും ദ്വൈതലോകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപദേശവും ചിന്തയും. 

ചുരുങ്ങിയത്  പ്രത്യക്ഷലോകത്ത് ദ്വൈതമുണ്ട്, ദ്വന്ദം ബാധകമാണ് എന്നത് കൊണ്ട് മാത്രം ഉണ്ടാവുന്ന ചിന്തയും ഉപദേശവും.

ദ്വന്ദമുണ്ട് എന്നതാണ് അത്തരം ഉപദേശത്തിനർത്ഥം. 

ദ്വന്ദമുണ്ട് എന്നതാണ് അത്തരം ഉപദേശം ആവശ്യമാക്കുന്നത്.

എന്തിനേറെ പറയണം?

ദ്വന്ദമുള്ളത് കൊണ്ടാണ് യേശുവിന് പോലും ഇങ്ങനെ പറയേണ്ടിയും ഓർമ്മിപ്പിക്കേണ്ടിയും ഉപദേശിക്കേണ്ടിയും വരുന്നത്.

അങ്ങനെ ഉപദേശിക്കുന്ന, ഉണർത്തുന്ന യേശുവരെ വേറെ മാറിനിൽക്കുന്നു, അതിനാൽ ഉണർത്തേണ്ടിയും ഉപദേശിക്കേണ്ടിയും വരുന്നു എന്ന ദ്വന്ദവും ഉണ്ട് എന്ന് ഇതിനർത്ഥം.

എല്ലാവരും ബാഹ്യമായി പൊതുവെ മനസ്സിലാക്കുന്നത് പോലെ നീയും നീയല്ലാത്തവരും, ഞാനും ഞാനല്ലാത്തവരും വേറെ വേറെ ഉണ്ട് എന്നത് ഒന്നുകൂടി അറിയിച്ചു തരുന്നത്, ഉപദേശിക്കേണ്ടി വരുന്നത് മാത്രം.

അതിനാൽ നിന്നെ കാണുന്നത് പോലെ നീ രണ്ടാമതും മൂന്നാമതുമായുള്ള മറ്റുള്ളവരെയും കാണുക, കരുതുക, അതിന് വേണ്ടി ശ്രമിക്കുക എന്നർത്ഥം.

Sunday, July 7, 2024

ഓം ബിർള (പാർലമെൻ്റ് സ്പീക്കർ) ക്ക് പറ്റുന്നത് തന്നെയോ ഇന്ത്യൻ ജനാധിപത്യത്തിന് പറ്റുന്നത്?

യു. കെ തെരഞ്ഞെടുപ്പ്: 

29 ഇന്ത്യൻ വംശജർ വിജയിച്ചു. 

ഇത്ര പക്വതയുള്ള ജനാധിപത്യത്തിലേക്ക് നമ്മുടെ ഇന്ത്യ എപ്പോൾ വളർന്നെത്തും?

******

ബിജെപിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ സാമ്പത്തിക ദർശനമോ പ്രത്യേശാസ്ത്രമോ ഇല്ല. 

എന്നിട്ടും ബിജെപി പെട്ടെന്ന് പടർന്നുപന്തലിക്കുന്നു. 

എന്തുകൊണ്ട്? 

വെറുപ്പും അസൂയയും ശത്രുതയും കളവും പെട്ടെന്ന് പടർന്നുപന്തലിക്കുമെന്നതിനാൽ. 

കളകൾ വിളയെ എളുപ്പം നശിപ്പിക്കും എന്നതിനാൽ.

കളകൾ പെട്ടെന്ന് പടർന്നുപന്തലിക്കും എന്നതിനാൽ. 

ഏറ്റവും നല്ല വിത്തും വളവും വെറുപ്പും അസൂയയും ശത്രുതയും കളവും ആണെന്ന് ബിജെപി നടപ്പാക്കി മനസ്സിലാക്കിയതിനാൽ.

*******

രാജ്യസ്നേഹം പറഞ്ഞു രാജ്യദ്രോഹം നടത്തുന്ന രാഷ്ട്രീയം. 

അമ്മയെ കൊന്ന് വില്‍ക്കുന്ന മാതൃസ്നേഹം. 

ഇടതും വലതും മധ്യവും ഒരുപോലെ മോശം.

********

ഓം ബിർള (പാർലമെൻ്റ് സ്പീക്കർ) ക്ക് പറ്റുന്നത് തന്നെയോ ഇന്ത്യൻ ജനാധിപത്യത്തിന് പറ്റുന്നത്? 

അത് തന്നെയോ ഇന്ത്യയിലെ എല്ലാ അധികാരസ്ഥാപനങ്ങൾക്കും പറ്റുന്നത്?  

ഭരണഘടന നൽകിയ സ്ഥാനവും അധികാരവും മറന്ന് ആരെയൊക്കെയോ പേടിച്ചും വിധേയപ്പെട്ടും തലകുനിക്കുന്നതും വിധേയപ്പെടുന്നതും അതുകൊണ്ടോ?

*******

അടിയന്തരാവസ്ഥ ജനവിരുദ്ധമായിരുന്നില്ല. 

അതുകൊണ്ട് തന്നെ ജനങ്ങൾ കണ്ടറിഞ്ഞ് വോട്ട് ചെയ്ത ദക്ഷിണേന്ത്യ അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ്സ് തൂത്തുവാരി. 

ഉത്തരേന്ത്യയിൽ പൊതുവെ, പ്രത്യേകിച്ചും അക്കാലത്ത്, ഏറെക്കുറെ ഇക്കാലത്തും, ജനങ്ങളല്ല പകരം ഗുണ്ടകളും ഭൂജന്മിമാരുമാണ് ജനങ്ങളുടെ വോട്ട് ചെയ്തത്. 

അടിയന്തരാവസ്ഥ അത്തരക്കാരെ വല്ലാതെ ബാധിച്ചിരുന്നതിനാൽ കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ നിലംപരിശായി.

*******

ഇന്ത്യാവിഭജനത്തിനു ശേഷം എത്രയെല്ലാം രാജ്യങ്ങൾ വിഭജിച്ചുണ്ടായി? 

ചെക്കോസ്‌ലാവാക്യയും ബൾഗേറിയയും യുഗോസ്ലാവിയയും റഷ്യയും ഒക്കെ എത്ര രാജ്യങ്ങളായി? 

വെറുപ്പും വിഭജനവും നടത്തുന്ന മതവും മതരാഷ്ട്രീയവും ഭൂതം കൊണ്ട് (പലപ്പോഴും യഥാർത്ഥത്തിലില്ലാത്ത) വർത്തമാനത്തെ നിയന്ത്രിക്കും. 

അതിനായവർ പഴയതും പക്കടാച്ചിയും തന്നെ പറഞ്ഞുനടന്ന് വെറുപ്പും വിഭജനവും ഉറപ്പുവരുത്തും.

അങ്ങനെയൊരു രാഷ്ട്രീയം ഇന്ത്യയിലും തഴച്ചുവളരുന്നു.

******

കൂടുതൽ കളവ് കൂടുതൽ നന്നായി പറയുന്നവനെ കൂടുതൽ കാലം ഭരണാധികാരിയാക്കും. 

വേണമെങ്കിൽ വിശ്വഗുരുവും ദൈവാവതാരവും തന്നെയാക്കും. 

കളവ് നന്നായി പറയുന്നുവെന്നത് തന്നെ ഭരണാധികാരിയാക്കാനും വിശ്വഗുരുവക്കാനുമുള്ള യോഗ്യത, ന്യായം.

*******

തട്ടിപ്പുവീരന്മാരെയും കളവ് പറയുന്നവരെയും ആൾദൈവവും ദൈവാവതാരവും ആക്കുന്നത്ര ഒരു നിലവാരവും ബോധവും വിവേചനാധികാരവും ഇല്ലാത്തവരായിപ്പോയി നമ്മുടെ ജനത. 

ഈ ജനത തന്നെയാണ് ഉത്തരേന്ത്യയിൽ മേൽക്കോയ്മ നേടുന്നവരുടെ ധൈര്യവും.

Monday, July 1, 2024

ചോദ്യമുണ്ട്. ഉത്തരമില്ല.

ഓരോരുത്തനും ജീവിക്കാൻ തയ്യാറാവുന്നത് തന്നെയാണ് അവർ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗം, സാഹസികത.

ജീവിക്കുന്നു, മക്കളെ ഉണ്ടാക്കുന്നു, മക്കളെ പോറ്റുന്നു, മക്കളെ പോറ്റാൻ വേണ്ടി അധ്വാനിക്കുന്നു, പദ്ധതിയിടുന്നു, അവരെയും ജീവിക്കാൻ പാകത്തിലാക്കുന്നു.

എന്തിന്?

എന്തിനെന്നറിയാതെ.

എന്നാലോ?

സ്വന്തം ജീവിതത്തിന് പോലും അർത്ഥം കണ്ടെത്താതെ.

*******

എത്ര ഭീഷണി നിറഞ്ഞതാണ് ഓരോ ജീവിതവും!!?? 

എത്ര വലിയ ഭീഷണിക്ക് കീഴിലാണ് ഓരോരുത്തനും ജീവിക്കുന്നത്!!?? 

മൂർച്ചയുള്ള വാളിന് കീഴെ കഴുത്ത് വെച്ച് നടക്കുന്നത് പോലെ ഓരോ ജീവിതവും ഓരോരുത്തനും ജീവിക്കുന്നത്. 

പലപ്പോഴും സ്വയം തെരഞ്ഞെടുത്ത് മൂർച്ചയുള്ള വാളിന് കീഴെ കഴുത്ത് വെച്ച് നടക്കുന്നത് പോലെ ഓരോ ജീവിതവും ഓരോരുത്തനും.

ഏത് സമയത്തും വന്നുപെടാവുന്ന അപകടങ്ങളുടെയും രോഗങ്ങളുടെയും ഭീഷണിയിൽ ഓരോ ജീവിതവും ഓരോരുത്തനും.

********

എന്തായാലും മരിക്കും. 

ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും മരിക്കും. 

എന്തായാലും മരിക്കുമെന്നറിഞ്ഞിട്ടും, 

'ഞാനും' 'നീയും' ഇല്ലാത്തതും നിൽനിൽക്കാത്തതും എന്നറിഞ്ഞിട്ടും. 

എന്തിന് ജീവിക്കുന്നു? 

എന്തിന് ജീവിപ്പിക്കുന്നു? 

********