Saturday, September 29, 2018

പോരെന്നു തോന്നുന്നവൻ, അംബാനിയാണേലും, ദരിദ്രൻ.

തൊഴിലാളിയുടെ അവകാശം  
മാത്രം പറഞ്ഞ പാർട്ടി പരാജയപ്പെടും.
ജനങ്ങളും രാജ്യസ്നേഹവും 

ബാധ്യതാബോധവും കൂടി വിഷയമാകണം.

**********

Question: ചോദിച്ച ചോദ്യത്തിന് ഉത്തരം വ്യക്തമല്ല.
ജനങ്ങളുടെ കാര്യം പോട്ടെ, നിങ്ങൾ മുതലാളി ആണോ

Answer: 

Dear Sahar Hassan, സഹർ, സുഹൃത്തേ, തീർത്തും വ്യക്തിപരമായതാണ് ചോദ്യം? എങ്കിലും അധിക്ഷേപവും അന്ധമായ വിരോധവും അല്ല ന്യായമെന്ന് ഉറപ്പുള്ളതിനാൽ ചില്ലറ ഉത്തരം തരികയുമാവാം. ഉത്തരം ഈ പോസ്റ്റിൽ പറഞ്ഞ കാര്യത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് ഒരുറപ്പും ഇല്ലെങ്കിലും .

സുഹൃത്തേ, മതിയെന്ന് തോന്നുന്നവൻ, അതല്ലേൽ തോന്നിയവൻ, ആരായാലും മുതലാളിയും സമ്പന്നനുമാണ്. സന്തോഷം ഉള്ളവൻ വിജയിച്ചവനും ആണ്. അളവ് കോൽ "മതി", "സന്തോഷം" എന്ന തോന്നൽ തന്നെ. വളരെ ആത്മനിഷ്ടമായത്. 

ഇത് വെച്ച് കൊട്ടാരത്തിലുള്ളവനും അംബാനിയും ഒബാമയും മോദിയും ഒരു പക്ഷെ പരാജപ്പെട്ടവരാവാം, ദരിദ്രരാവാം. അവർ "സന്തുഷ്ടര"ല്ലെൽ, അവർക്കു "മതി"യെന്ന തോന്നൽ ഇല്ലെങ്കിൽ. അതെ സമയം, തെരുവ് തെണ്ടികളെന്നു നാം കണക്കാക്കുന്നവർ വിജയിച്ചവരും ആവാം. അവർ "സന്തുഷ്ടരാ"ണെൽ, അവർക്കു "മതി"യെന്ന തോന്നൽ ഉണ്ടെങ്കിൽ. എന്ത് ന്യായം വെച്ചും.

പോരെന്നു തോന്നുന്നവൻ, അംബാനിയാണേലും, ദരിദ്രൻ. പോരെന്നു തോന്നുന്നവർ വിശപ്പ് മാറിയിട്ടില്ലാത്തവരാണ്. വിശപ്പ് മാറിയിട്ടില്ലാത്തവരും മാറ്റാൻ കഴിയാത്തവരും. അവർ ആരായാലും ദരിദ്രർ തന്നെ. 

ദരിദ്രരെന്നു പറയാൻ ന്യായവും അളവ് കോളും "മതി"യാവായ്ക്കയും "പോരെ"ന്ന തോന്നലും തന്നെ. വളരെ ആത്മ നിഷ്ടമായത്. ഒരു പക്ഷെ അത്തരം തോന്നാൽ ഒരു രോഗം തന്നെയാകാമെങ്കിലും.

ആ നിലക്ക്, സുഹൃത്തേ, ഞാൻ മുതലാളി തന്നെയാണ്. സമ്പന്നനും. ലോകം മുതലിനും സമ്പത്തിനും വെക്കുന്ന അളവും അളവുകോലും വെച്ചല്ല. ഒരു പക്ഷെ സഹർ വെക്കുന്നതും വെച്ചല്ല.(സഹർ അങ്ങിനെ വെക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ആരോപിക്കാനും വിധി പറയാനും ഞാൻ ആളുമല്ല). അത്രയ്ക്ക് മുതലൊന്നും കയ്യിൽ ഇല്ലെന്നതിനാൽ. പക്ഷെ ഞാൻ വെക്കുന്ന, നേരത്തെ പറഞ്ഞ ആത്മനിഷ്ഠമായ മതിയെന്ന തോന്നലുള്ള, അളവും അളവ് കോലും വെച്ച് ഞാൻ മുതലാളിയുമാണ്. സമ്പന്നൻ.

എന്ത് എത്രയുണ്ടോ ഇല്ലയോ അത് "മതി"യെന്ന് വെച്ച് തൊഴിൽ ജീവിതം മതിയാക്കിയവനും, വെറും പന്ത്രണ്ട് കൊല്ലം മാത്രം ജോലി ചെയ്തു വിശ്രമ ജീവിതം നയിക്കുന്നവനും ആണ്. പ്രായോഗികാർത്ഥത്തിൽ തെറ്റാവാമെങ്കിലും. 

പക്ഷെ അത് സ്വന്തം മാനസികാവസ്ഥ രൂപപ്പെടുത്തിയ മുതലാളിത്വമാണ്, സമ്പന്നതയാണ്, വിജയമാണ്.

No comments: