വിവാഹം. സൂചി വെക്കാൻ ഇടം.
സ്ത്രീ ഒട്ടകം വെക്കും.
പുരുഷൻ മാവേലി ആവും.
സ്ത്രീ വാമനനെയും തോൽപിക്കും.
********
********
എല്ലാ വിജയിച്ച പുരുഷന്റെ പിന്നിലും സ്ത്രീയുണ്ടെന്നു പൊതുവെ പറയും. പക്ഷെ, എത്ര പേര് സ്ത്രീ കാരണം പിന്നാക്കം പോയി പരാജയപ്പെട്ടു എന്ന വാർത്ത ആരും പുറത്തു പറയാത്തത് കൊണ്ട് മാത്രം ഉണ്ടായ പൊതുവായ വാക്കാണത്. വിജയിച്ചവർ വളരെ കുറച്ചും പരാജയപ്പെട്ടവർ പുറത്തു പറയാതെ എത്രയോ പതിന്മടങ്ങുമാണ്.
അവൾക്കു അവളുടെ ലോകം സൂക്ഷിക്കുന്ന ഒരു ഭർത്താവ് മാത്രമേ വേണ്ടു. അതിനപ്പുറം ഒരു ലോകവും, അതിനപ്പുറത്തേക്ക് പോകുന്ന ഒരു ഭർത്താവും വേണ്ട. കെട്ട്യോളും കുട്ട്യോളും തട്ടാനും എന്ന പഴമൊഴി അങ്ങനെ ഉണ്ടായതാണ്. ഇത് ശിവ പർവ്വതിമാർക്കിടയിലാണേലും അപ്പടി.
സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുത്തു നോക്കൂ. അവൾ കയറിക്കയറിപ്പിടിക്കും. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായ മുന്നോട്ടു എന്ന മട്ടിൽ. അവളങ്ങു കയർത്തു കത്തിക്കയറും. പുരുഷൻ ഓച്ഛാനിച്ചു നിന്നുപോവുകയേ ഉള്ളൂ. മസിലിന്റെയും മദ്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻബലം ഇല്ലെങ്കിൽ. കാരണം പ്രകൃതി എന്ന പദാർത്ഥം സ്ത്രീയിലൂടെയാണ്.
ഒരർത്ഥത്തിൽ സ്ത്രീയെ പഴയ കാരണവന്മാർ മുറുക്കി അമർത്തിപ്പിടിച്ചതിന്റെ ന്യായം ഇതൊക്കെ ആയിരുന്നോ എന്ന് പോലും തോർന്നിപ്പോകും. അവർ അറിഞ്ഞു കൊണ്ടായിരിക്കേണം എന്നില്ല. അതല്ലേൽ പറ്റിപ്പോയി എന്നതിന്റെ അരിശം തീർത്തതും ആയിരിക്കാം. സ്ത്രീ ുണ്ടാക്കുന്ന മോഹവലയത്തിന്റെ അർത്ഥരാഹിത്യം വിവാഹാനന്തരം കണ്ടറിഞ്ഞവൻ അങ്ങിനെ ആയിപ്പോയില്ലെങ്കിലേ ഉള്ളൂ. വിവാഹം പ്രകൃതിപരമായ, അതിനാൽ ദൈവികമായ, ഒരേർപ്പാടല്ല എന്നിരിക്കിലും പ്രത്യേകിച്ചും. കൊടുത്താൽ അവളെടുക്കുന്ന സ്വാതന്ത്ര്യത്തിനു ഒരതിരും അറ്റവും ഉണ്ടാവില്ല. വാമനൻ തോറ്റുപോകും. മാവേലിയായി പുരുഷൻ പാതാളത്തിൽ ഒളിക്കേണ്ടി വരും. സ്ത്രീ പദാർത്ഥം ആകയാൽ, പദാർത്ഥം ശക്തിയാകയാൽ. പുരുഷൻ അതെ പദാർത്ഥത്തിന്റെ ആത്മരൂപം പോലെ വെറും സങ്കല്പവും സങ്കല്പത്തിൽ അഭിരമിക്കുന്നവനുമാണ്. സൃഷ്ടാവ്.
അവൾ കണ്ണ് മിഴിച്ചാൽ പുരുഷൻ ചൂളും ഉറപ്പു. അത് ശിവനായാലും ശരി. പക്ഷെ നേരെ തിരിച്ചു പുരുഷൻ കണ്ണ് മിഴിച്ചാൽ സ്ത്രീ ചൂളിപ്പോവില്ല. കാരണം, ശിവനും പുരുഷനും അഭിമാനം വലിയ പ്രശ്നമാണെന്ന് ഷ്ട്രീക്ക് നന്നായറിയാം. പുരുഷന്, അഥവാ ശിവന് സ്ത്രീയാം ഭൂമിയെ ചുറ്റിനിൽകുന്ന ആകാശമാവാനേ പറ്റൂ എന്നും. കാരണം മറ്റൊന്നുമില്ല. ജീവിതം സ്ത്രീയിലൂടെ മാത്രം, പുരുഷൻ വെറും കാരണം മാത്രമായി, ജനിയും പുനർജനിയും തുടർച്ചയും ഒഴുക്കും തേടുന്നു, നേടുന്നു.
പുരുഷൻ അഭിമാനിയാണെന്നു അറിയുന്ന അവൾ പുരുഷനെ അതെ നാണയത്തിൽ മലർത്തിയടിക്കും. സമൂഹത്തെ പേടിക്കുന്ന പുരുഷനെ സമൂഹത്തെ വെച്ച് തന്നെ, തന്റെ വക സമൂഹത്തിനു ഒരു സംഭാവനയും കൊടുക്കാതെ തന്നെ, പുരുഷനെയും അതിനു അനുവദിക്കാതെ തന്നെ, സ്ത്രീ മലർത്തിയടിക്കും.
സ്ത്രീക്ക് സമൂഹവും ദൈവവും അവൾക്കുള്ളിലാണ്. അതിനാലാണ് അമ്പലത്തിലും പള്ളിയിലും പോകാതെ തന്നെ അവൾക്കു പുണ്യവതിയാവാൻ പറ്റുന്നത്. പുരുഷന് സമൂഹവും ദൈവവും പുറത്താണ്. അതിനാലാണ് അവൻ നാട് ചുറ്റുന്നതും അന്വേഷിക്കുന്നതും അധികാരം കയ്യാളുന്നതും ആലോചിക്കുന്നതും അദ്ധ്വാനിക്കുന്നതും തളരുന്നതും ഭയക്കുന്നതും.
No comments:
Post a Comment