തൊഴിലാളിയുടെ അവകാശം
മാത്രം പറഞ്ഞ പാർട്ടി പരാജയപ്പെടും.
ജനങ്ങളും രാജ്യസ്നേഹവും
ബാധ്യതാബോധവും കൂടി വിഷയമാകണം.
*******
Question: ജനങ്ങൾ മുതലാളിമാരാണോ ?
Answer:
Dear Sahar Hassan, അതെ സുഹൃത്തേ, ജനങ്ങളെ ആകമാനം മുതലാളിമാരായി കണക്കാക്കിയത് പോലെയുണ്ട് പല തൊഴിലാളി സമരങ്ങളും. ജനങളുടെ അവകാശങ്ങൾക്കും അവസ്ഥകൾക്കും ഒരു പരിഗണനയും കൊടുക്കാതെ. അല്ലെങ്കിൽ സമരമുറകൾ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല.

ജനങ്ങളിൽ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും തൊഴലില്ലാത്തവരും തൊഴിലെടുക്കാൻ കഴിയാത്തവരും ഉണ്ടെന്നും അവർക്കും ജീവിക്കേണമെന്നും, അവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അവർക്കു വേണ്ടി കരയാനും പറയാനും ആരുമില്ലെന്നും ഇത്തരം പാർട്ടികൾ നന്നേ മറന്നു പോയിരിക്കുന്നു. തങ്ങളുടെ പാർട്ടിയെ അന്ധമായും ശക്തിപ്പെടുത്തുന്നവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവർ ആയിരിക്കുന്നു ഇവർ.
പോരാത്തതിന് തൊഴിലാളിക്ക് അവകാശം ബോധം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. തൊഴിലാളി യൂണിയനുകളിലൂടെ. തൊഴിലാളി സംസ്കാരവും ബാധ്യതബോധവും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ജനങ്ങൾക്കു യൂണിയൻ ഇല്ലെന്നു അവരെ പറഞു മനസിലാക്കിക്കൊടുത്തിട്ടില്ല. തൊഴിലാളികളും ഉത്തരവാദികളാവണം എന്ന ബോധം പഠിപ്പിച്ചിട്ടില്ല.
കൂലി വർധിപ്പിക്കാനല്ലാതെ പണിയെടുപ്പ്പിക്കാൻ ഒരു പാർട്ടിക്കാരും ഇവിടെ ഇല്ല. അതിനു കുറച്ചു രാജ്യ ബോധവും സംസ്കാരവും കൂടി പഠിപ്പിക്കണം. രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിക്കേണം. തന്റെ പാർട്ടി വളരാനും ഭരണം കയ്യേറാനും ഒരു രാജ്ജ്യമല്ല. പകരം രാജ്യത്തോട് സ്നേഹം ഉള്ളതിനാൽ ആ രാജ്യത്തെ സേവിക്കാനും സഹായിക്കാനും ഒരു പാർട്ടിയാവണം ഉണ്ടാവേണ്ടത്. പാർട്ടിയെ അല്ല ആദ്യവും അവസാനവും സ്നേഹിക്കേണ്ടതു. രാജ്യത്തെയും ജനങ്ങളെയും അവരുടെ സംസ്കാര രീതികളെയും ആയിരിക്കേണം.
ജനങ്ങളുടെ മുതുകത്തു ചവിട്ടി നൃത്തം ചെയ്യാൻ തന്നെയാണ് ഏറെ എളുപ്പമെന്നു ഓരോ പാർട്ടിയും വ്യക്തമായറിയുന്നു. അതിനാൽ ജനങ്ങൾക്കു ബാധ്യത കൂട്ടുന്ന പരിഷ്കാരങ്ങളേ ഇവിടെ ഉണ്ടാവുന്നുള്ളു. അത് ശമ്പള വർധനയാണേലും, പെൻഷൻ നൽകുന്ന കാര്യത്തിലായാലും, പെട്രോൾ വില വർധനയാണേലും.
തൊഴലാളിക്കപ്പുറം ജീവിതത്തെയും ജനതയെയും ജനതയ്ക്ക് ആകെമൊത്തമുള്ള പരിഹാരത്തെയും കാണേണം. സംഘടിത സ്വഭാവമുള്ള തൊഴിലാളികളെ മാത്രം കണ്ടാൽ പോരാ. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വിദ്യ മാത്രം നടപ്പാക്കിയാലും പോരാ.
********
Question:
വ്യക്തിപരമായ ചോദ്യം ചോദിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു.
തൊഴിലാളികളുടെ വിഷമം താങ്കൾക്ക് മനസ്സിലാകാത്തതാണോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്.
മുതലാളി തന്നെയാണെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി അത് അന്വേഷിക്കുന്നതിൽ അർത്ഥമില്ല.
വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഒരു രാത്രി നിങ്ങളുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചു എന്നും അതിൽ താങ്കൾക്കുള്ള നീരസം വലുതാണെന്നും മനസ്സിലാക്കുന്നു. താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.

സുഹൃത്തേ, താങ്കൾ മനസിലാക്കിയിരിക്കും എന്ന് ഞാൻ കരുതി. പക്ഷെ എങ്ങിനെ ഇങ്ങനെ ചുരുങ്ങി മനസിലാക്കാൻ നിർബന്ധിതനായി എന്ന് മാത്രം മനസിലാക്കാൻ പറ്റിയില്ല. പ്രത്യേകിച്ച് ഇത് സംബന്ധമായി ഒരു പോസ്റ്റ് മയ്യഴിക്കൂട്ടത്തിലും മറ്റും താങ്കൾ ഇതിനകം കണ്ട സ്ഥിതിക്ക്.
എന്റെ വീട്ടിലെ പ്രശ്നം ലോക പ്രശ്നമായി അവതരിപ്പിച്ചതല്ല. അങ്ങനെ ഒരു സാമാന്യവത്കരണം നടത്തേണ്ടതില്ല, നടത്തില്ല. എന്റെ വീട്ടിൽ അങ്ങനെ ഒരു പ്രശ്നം നടന്നിട്ടുമില്ല.
നാട്ടിലെ മൊത്തം കറന്റ് കട്ട് ചെയ്യുന്ന പണി തൊഴിലാളികൾ അവരുടെ സമരത്തിന്റെ ഭാഗമായി നടത്തിയപ്പോൾ അതിലാണ് അപാകത കണ്ടത്. അതും രാത്രിയിൽ. ആശാരിയെയും കടിച്ചു നായ വീണ്ടും മുന്നോട്ടു തന്നെ എന്ന് കണ്ടപ്പോൾ.
അങ്ങനെ ഒരു സമരരീതി ഇത് വരെ കണ്ടതും ഉണ്ടായിരുന്നില്ല എന്നതിനാൽ. അവകാശങ്ങൾക്കു വേണ്ടി മാത്രം ചിന്തിക്കുമ്പോൾ സാമാന്യയുക്തിയിൽ തെളിയേണ്ട ബാധ്യതാ ബോധം നഷ്ടപെട്ടത് കണ്ടപ്പോൾ. അവർക്കു എന്തെല്ലാം മറ്റു പ്രയാസങ്ങൾ തൊഴിലിൽ ഉണ്ടായിരുന്നാലും.
ഒന്നുമറിയാത്ത, നികുതി ഭാരം മാത്രം പേറി കഴുത്തു വളഞ്ഞ പൊതുജനങ്ങളെയും രോഗികളെയും വൃദ്ധന്മാരെയും പഠിക്കുന്ന കുട്ടികളെയും ഒറ്റയ്ക്ക് വീടുകളിൽ കഴിയാൻ ഇടവരുന്ന കുടുംബിനികളായ സ്ത്രീകളെയും ഒക്കെ പരീക്ഷിക്കുന്ന, ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഒരു സമരം അസ്തമയം തെരഞ്ഞെടുത്തു നടത്തിയപ്പോൾ.
No comments:
Post a Comment