Sunday, September 23, 2018

ഒറ്റക്കെടുത്താൽ അക്ഷരവും കുത്തും കോമയും അർത്ഥമില്ലാത്തത്.

ഒറ്റക്കെടുത്താൽ അക്ഷരവും 
കുത്തും കോമയും അർത്ഥമില്ലാത്തത്.
മുഴുവന്റെയും ഭാഗമായാൽ അവക്കർത്ഥം.
മുഴുവനേയുള്ളൂ. അതിനു വേണ്ടഞാനും”. 

******** 

കുത്തായാലും കോമയായാലും അക്ഷരമായാലും 
അർഥം അറിയാൻ മുഴുവനെയും അറിയേണം.
മുഴുവനും അറിയുന്നവനേ സ്വന്തത്തെ അറിയൂ.
മൊത്തത്തിന്റെ ഞാനും എന്റെതുമേ ഉള്ളൂ.

*******

എന്നെ ഞാനാക്കുന്നതൊന്നും "ഞാന"ല്ല, "എന്റേത"ല്ല.
അവയില്ലാതായാൽ പിന്നെ "ഞാനി"ല്ല, "എന്റേതി"ല്ല.
പിന്നെന്ത് "ഞാൻ", “എന്റേത്"?

********

തലച്ചോറ് ഞാൻ എന്ന തോന്നലുണ്ടാക്കുമ്പോൾ തന്നെ
തലച്ചോറിലെ ഓരോ കോശത്തിനും അണുവിനും കണത്തിനും 
അവരുടെ "ഞാനുകൾ" വേറെ വേറെയാണ്.

*******

എന്നെ ഞാനാക്കുന്ന കോശങ്ങളും അണുക്കളും   
ജീവിക്കാനെടുക്കുന്ന 
മാനങ്ങളും മാനദണ്ഡങ്ങളും എന്റേതല്ല
പിന്നെ "ഞാൻ" ആരാണ്?


No comments: