വരുമാനവും ലാഭവുമുണ്ടാകുമ്പോൾ ഇരുപതും മുപ്പതും ശതമാനം നികുതി വാങ്ങാൻ രാജ്യം.
കഷ്ടവും നഷ്ടവുമുണ്ടാകുമ്പോൾ നഷ്ടം നികത്താനും വാങ്ങിയ നികുതിയെങ്കിലും തിരിച്ചുനൽകാനും രാജ്യമില്ല.
വരുമാനനികുതിയടച്ച് ബാക്കി വന്ന തുച്ഛം പൈസ കൊണ്ട് എന്തെങ്കിലും വാങ്ങുമ്പോഴോ?
വീണ്ടും രാജ്യം ഈടക്കുന്നു പതിനെട്ടും ഇരുപത്തിയെട്ടും ശതമാനം നികുതി.
രാജ്യം സംരക്ഷണമാകുന്നതിന് പകരം ബാധ്യതയും ഭാരവും ആവുകയോ?
******
ഈ പറയുന്നതിൽ വെറുപ്പിക്കുന്ന കാര്യം എന്താണ്?
നാട്ടിലെ മൊത്തം ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം പറയുന്നത് വെറുപ്പിക്കലാണോ?
അങ്ങനെ പറയാൻ സാധിക്കുകയല്ലേ രാജ്യനിവാസികളോടുള്ള സ്നേഹം?
രാജ്യനിവാസികളോടുള്ള സ്നേഹമല്ലേ യഥാർത്ഥ രാജ്യസ്നേഹം?
അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ അന്ധനായ ഭക്തനായി ശരിയും തെറ്റും നീതിയും അനീതിയും മനസ്സിലാകാതിരിക്കലല്ല രാജ്യസ്നേഹം
അതുമൂലമുള്ള അഹിഷ്ണുതയും തീവ്രതയും അല്ല രാജ്യസ്നേഹം.
********
അനർഹത സ്ഥാനവും അധികാരവും നേടുമ്പോൾ, കാര്യങ്ങൾ നടത്തുമ്പോൾ, ശരിയും തെറ്റും നിശ്ചയിക്കുമ്പോൾ അർഹതയെ നിശ്ചയിക്കുന്ന, ശരി തെറ്റുകളെ മനസ്സിലാക്കേണ്ട മാനദണ്ഡങ്ങൾ നഷ്ടമാവുന്നു.
********
എല്ലാ പ്രവൃത്തിക്കും കൃത്യമായ വിപരീത ഫലം ഉണ്ടാവും എന്ന ന്യൂട്ടൻ്റെ പറച്ചിൽ ശരിയാവുന്ന പ്രായോഗിക രൂപം.
അനർഹത അധികാരം വാഴുമ്പോൾ അർഹതയുള്ളവർക്ക് അർഹമായത് നിഷേധിക്കപ്പെടുന്നു.
കൃത്യമായ വിപരീത ഫലം.
No comments:
Post a Comment