Friday, September 27, 2024

ചോദിച്ചുവരുന്നവർക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്"

ആർക്കൊക്കെയോ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ട് കൂടിയാണ് നമ്മളടക്കമുള്ള പലർക്കും തൊഴിലിലും സമ്പത്തിലും അവസരം കിട്ടിയത് എന്നുകൂടി ഓർത്താൽ നല്ലത്.

"അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും (അവസരങ്ങൾ) നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്" ( ഖുർആൻ).

*********

ചോദിച്ചുവരുന്നവർ പുരോഹിതന്മാരോ പുരോഹിത വേഷവും മറയും കൂട്ടിനുള്ളവരോ ആണെങ്കിൽ ദാനം നൽകുന്നതിൽ അസ്വസ്ഥപ്പെടുക, മടികാണിക്കുക, ചോദ്യങ്ങൾ ചോദിക്കുക, സംശയിക്കുക. 

പക്ഷേ, നിങൾ വാരിക്കോരി കൊടുക്കുന്നത് മുഴുവൻ പുരോഹിതന്മാർക്കും പുരോഹിത വേഷം മറയുള്ളവർക്കും മാത്രം. 

അറിയുക: "പുരോഹിതന്മാരിലും പുണ്യവേഷം കെട്ടുന്നവരിലും മഹാഭൂരിപക്ഷവും ജനങ്ങളുടെ സമ്പത്ത് അനാവശ്യമായി, അവാവശ്യമാക്കി തിന്നുന്നു." (ഖുർആൻ)

1 comment:

Waheed said...

ജ്ഞാനികളുടെ വേഷം എന്തായിരിക്കും? പുരോഹിതനെവിടുന്നാ വേഷം കിട്ടിയത്? ചൈതന്യം വേഷത്തിലല്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം... എന്നാലും മനസ്സിൽ തെറ്റും. മുൻധാരണ കൂടാതെ ചെയ്യുക എന്നതെത്ര കടുപ്പം!