തമിഴ്നാടും കേരളവും പോലുള്ള ചില ദക്ഷിണേന്ത്യൻ സംസ്ഥാങ്ങൾ ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആറും ഏഴും ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നു.
എന്നിട്ടും പറയുന്നു, ഇന്ത്യ മുഴുവൻ ഒരൊറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന്.
അതും ലോകസഭാതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും വരെ ഒരൊറ്റ ഘട്ടമായി നടത്തുമെന്ന്.
അതിന് മാത്രം പട്ടാളക്കാർ എവിടെ?
അതല്ലെങ്കിൽ ഉദ്ദേശം മറ്റെന്തെങ്കിലുമാണോ?
ജനാധിപത്യത്തെ തന്നെ റാഞ്ചുകയും വിലക്ക് വാങ്ങുകയും ഉദ്ദേശമാകുമോ?
********
ഒരൊറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതല്ല എന്ന വാദമില്ല.
പക്ഷേ, ഇന്ത്യയെയും ഇന്ത്യയുടെ വിഭവസാധ്യതയെയും ജവസംഖ്യയെയും പരിഗണിച്ച് സാധിക്കുന്നത് പറയണം, ചെയ്യണം എന്ന് മാത്രം.
അല്ലാതെ ബാക്കിനിൽക്കുന്ന പേരിനുള്ള ജനാധിപത്യവും കളവുപോകാനും അധികാരത്തിൻ്റെ താക്കോൽ കള്ളന്മാരെ ഏൽപിക്കാൻ മാത്രം അധികാരമുള്ള പാവം ജനങ്ങളെ ഒന്നുകൂടി വിഡ്ഢികളാക്കാനും വേണ്ടിയായിരിക്കരുത് ഒരു നീക്കവും.
********
തെമ്മാടികളും മനസ്സാക്ഷി നഷ്ടപ്പെട്ടവരും മാത്രം രാഷ്ട്രീയനേതാക്കളാവുന്നു.
അവർ ജീവിക്കുന്നത് പാവം ജനങ്ങൾക്ക് നികുതിഭാരം കൂട്ടി, അതേ പാവം ജനങ്ങളുടെ ചിലവിൽ.
അവർ മരിക്കുന്നതോ?
അതേ പാവം ജനങ്ങളുടെ ജീവിതവും ഉപജീവനവും മുടക്കുംവിധം നാട് മുടക്കിക്കൊണ്ട്, ഹർത്താലും ബന്ദും അടിച്ചേൽപ്പിച്ചു കൊണ്ട്.
No comments:
Post a Comment