ഒരു സർക്കാർ സ്കൂൾ അധ്യാപകനോട് ചോദിച്ചു.
'ഒരു ദിവസം എത്രസമയം ചെലവഴിക്കുന്നു കുട്ടികള്‍ക്കും സ്കൂളിനും വേണ്ടി?'
'ഒന്ന്, ഏറിയാല്‍ രണ്ട് മണിക്കൂര്‍'.
'ശമ്പളം മുഴുവനും കിട്ടുന്നുണ്ടല്ലോ, അല്ലേ?'
'ഓ... കിട്ടുന്നുണ്ടണ്ടപ്പാ...'
********
ശരിയാണ്.
മഹാഭൂരിപക്ഷം അധ്യാപകരും എന്തോ കുറേ ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുണ്ട്.
പക്ഷേ, ആ അധ്യാപകരുടെ തന്നെ നിലവാരവും അവർ ചെയ്യുന്നതിൻ്റെ ഗുണവും ഫലവും വളരെ കുറവും മോശവുമാണ്.
എല്ലാം ചടങ്ങ് പോലെ തത്തമ്മേ പൂച്ച പൂച്ചയായി മാത്രം.
ദിശയും മുഖവും ഇല്ലാതെ.
തെറ്റായ ദിശയിൽ വേണ്ടത്ര യോഗ്യതയും വിവരവും സത്യസന്ധതയും ഇല്ലാതെ കുറേ ശ്രമിക്കുന്നു എന്നത് ഗണഫലത്തെ ഉറപ്പാക്കില്ല.
സ്വന്തം മക്കളെ പോലും ആ രീതി മാത്രം വെച്ച് വഴിനടത്താനാവാതെ വരികയും ചെയ്യുന്നു.
*********
നേരിട്ട് പറഞ്ഞുകേട്ട അനുഭവമാണ്.
ആളുടെ പേരും സ്കൂളിൻ്റെ പേരും പറയുന്നത് ശരിയല്ല.
നമുക്ക് വേണ്ടത് പാഠവും അറിവുമാണ്; ആളെയല്ല.
പറഞ്ഞ ആളാരും ആയിക്കൊള്ളട്ടെ, പറയുന്ന കാര്യം ശരിയോ അല്ലേ എന്നത് മാത്രമേ വിഷയം ആകേണ്ടതുള്ളൂ?
അധ്യാപകർ സ്കൂളിൽ വന്ന് സമയം ചിലവഴിക്കുന്ന നാടകം നടത്തുന്നില്ല എന്ന അർത്ഥം മേൽപറഞ്ഞതിന് ഇല്ല.
അതൊക്കെ ഒരു സർക്കീറ്റ് പോലെ കുട്ടികളുടെ പേരിൽ കിട്ടുന്ന വൻശമ്പളം കൈക്കലാക്കാൻ നടക്കുന്നുണ്ട്.
കുട്ടികൾക്ക് കാര്യമായ ഒരുപകാരവും ഇല്ലാതെ.
കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടും, എപ്ലസ് എന്ന മിഥ്യാധാരണയിൽ അകപ്പെടുത്തി അപകടപ്പെടുത്തിക്കൊണ്ടും ഏറെക്കുറെ തത്തമ്മേ പൂച്ച പൂച്ചകൾ ആവർത്തിച്ചുകൊണ്ടും അത് നടക്കുന്നു. എന്ത് എന്തിനെന്ന് കൃത്യമായ ലക്ഷ്യബോധമോ അതിന് വേണ്ട കരുത്തോ നിലവാരമോ ഇല്ലാതെ, ഉണ്ടാക്കാതെ. ഡൽഹിക്ക് പോകേണ്ടവൻ ചെന്നൈ ക്കുള്ള വണ്ടിയിൽ കയറി ശ്രമിച്ചിട്ട്, വല്ലാതെ ശ്രമിക്കുന്നുണ്ട് എന്ന് പറയുമ്പോലെയും, വരുത്തുമ്പോലെയും.
അറിവിൽ , ഒന്നിലധികം സമർത്ഥരായ കുട്ടികൾ സ്കൂളിൽ പോകുന്നത് സയത്തെ വെറുതെ വേസ്റ്റ് ആക്കലാണ് എന്ന് സ്വയം മനസ്സിലാക്കി സ്വയം സ്കൂളിൽ പോകാതെ ഒൻപതും പത്തും പ്ലസ് വണ്ണും പ്ലസ് ടൂവും പഠിച്ചവരാണ്.
അധ്യാപകരോട് കാര്യം പറഞ്ഞ് മുൻകൂട്ടി അനുവാദം വാങ്ങി, ഹാജരല്ലല്ലോ പ്രധാനം കുട്ടികൾ ശരിക്കും പഠിക്കുകയും പഠിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും അല്ലേ പ്രധാനം, സ്കൂളിൽ വരുന്ന കുട്ടികളെക്കാൾ എല്ലാ മേഖലയിലും തിളങ്ങുന്നു എന്ന് ഉറപ്പ് വരുത്തിയാൽ പോരേ എന്നവരോട് ചോദിച്ചു.
അവർ ഏറ്റവും നല്ല റിസൾട്ട് വാങ്ങിക്കൊടുക്കുകയും ചെയ്തും.
സ്കൂളിൽ നിന്ന് എട്ടും പത്തും മണിക്കൂർ പഠിപ്പിച്ചെങ്കിൽ പഠിപ്പിച്ചു എന്ന് വരുത്തുന്നത് പഠിക്കാൻ അവർക്ക് വീട്ടിൽ അര മണിക്കൂർ പോലും വേണ്ടിവന്നില്ല, വരുന്നില്ല.
ബാക്കി സമയം അവർ മറ്റുനിലക്ക് ഒരുങ്ങാനും വളരാനും ഉപയോഗപ്പെടുത്തി.
JEE പോലുള്ള മത്സരപരീക്ഷഹൽക്കുള്ള ഒരുക്കവും മറ്റും നടത്താൻ ആ വഴിയിൽ സമയം കണ്ടെത്തി.
ഒപ്പം റൗളിങ്ങും കാഫ്കയും ഓർവലും കമ്യൂവും ദാസ്തേവസ്കിയും ഹെമിംഗ്വേയൂം ചെക്കോവും ഹ്യൂഗോയും കുന്ദേരയും പൗലോ കൊയ്‌ലോയും ജിബ്രാനും ഹെസ്സെയും ഖാലിദ് ഹുസൈനും അടങ്ങുന്ന മെച്ചപ്പെട്ട ലോകസാഹിത്യം വളരെ ചെറിയ പ്രായത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷയിൽ തന്നെ വായിക്കാനും വളരാനും അവർക്ക് സാധിക്കുകയും ചെയ്തു.
അവരിൽ രണ്ടുപേർ ഇപ്പൊൾ എറ്റവും വലിയ MNCകളിൽ ഉയർന്ന സ്ഥാനം വഹിച്ച് വളരെ ഉയർന്ന ശമ്പളം വാങ്ങുന്നു.
വെറും ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വയസ്സ് ആകുമ്പോഴേക്കും.
*******
ഒറ്റപ്പെട്ടുള്ളത് നല്ല വളരെ കുറച്ച് അധ്യാപകർ.
അവർക്കൊന്നും ചെയ്യാൻ സാധിക്കാതെ. അവരും അജപ്പെട്ടിരിക്കുന്നത് തെറ്റായ വണ്ടിയിൽ തേട്ടായ ദിശയിൽ.
മഹാഭൂരപക്ഷവും വൻശമ്പളം കൈക്കലാക്കാൻ വേഷംകെട്ടി സമയം തള്ളുന്നവർ.
*******
പ്രൈമറി അധ്യാപകരുടെ കാര്യം വേറെ തന്നെയാണ്. അവരാണ് എന്തെങ്കിലും സത്യസന്ധമായി ചെയ്യുന്നത്. അവർക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്. പക്ഷേ, അവരിലും യോഗ്യർ വളരെ കുറവാണ്. ഏറ്റവും യോഗ്യതയും മനശ്ശാസ്ത്രം വും അറിയുന്നവർ വേണ്ടത് പ്രൈമറി തലത്തിലാണ്. കോളേജ് തലത്തിലുള്ള അദ്ധ്യാപകരിൽ അധികവും വെറും വെറുതെയാണ്. പ്രത്യേകിച്ചും ആർട്സ് കോളേജിലെ അധ്യാപക ർ. വിദ്യാർത്ഥികൾ മഹാഭൂരിപക്ഷവും ഒറ്റക്ക് തന്നെ പഠിക്കുകയാണ്.
********
അഞ്ചും ആറും മണിക്കൂറുകൾ സ്കൂളിൽ അധ്യാപകർ ചിലവഴിക്കുന്നു എന്നത് ഒന്നിനും തെളിവല്ല, ന്യായമല്ല.
ഗുണനിലവാരത്തെയൂം സത്യസന്ധതയെയും ആത്മാർഥതയെയും അത് സൂചിപ്പിക്കില്ല.
വെറുതേയും ഡ്യൂട്ടി പോലെയും സമയം ചിലവഴിക്കാൻ ആർക്കും സാധിക്കും.
ചിലവഴിച്ചുവെന്ന് വരുത്തിയാൽ മാത്രം മതി.
കുട്ടികൾക്ക് അവരുടെ അവകാശം അറിഞ്ഞ് ചോദിച്ച് വാങ്ങാൻ അറിയില്ല എന്നത് അധ്യാപകരെ രക്ഷപ്പെടുത്തുന്നു.
********
കളി:
അതും ആരെയും സ്കൂളിൽ നിന്ന് പഠിപ്പിച്ചതല്ല, പഠിപ്പിക്കുന്നില്ല.
PT, drill സമയത്തെ കുട്ടികൾ പുറത്ത് പോയി എന്തെങ്കിലും കളിക്കാനുള്ള സമയമായി കണ്ടതാണ്.
സ്കൂളിൽ നിന്നുള്ള പഠിപ്പിക്കൽ കൊണ്ടും പരിശീലനം കൊണ്ടും കളിക്കാരനായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കില്ല.
സ്കൂളിൽ എല്ലാം "കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി" എന്ന മട്ടിലാണ്.
അതിന് മാത്രം നിലവാരവും ആത്മാർഥതയും ഉള്ള pt, drill അധ്യാപകരെ ഒരു സ്‌കൂളിലും കാണിക്കാനും പറ്റില്ല.
ഒരു പണിയും ഇല്ലാതെ വെറും വെറുതേ ശമ്പളം വാങ്ങി തടിച്ചു കൊഴുക്കുന്ന ഒരു വിഭാഗം കൂടിയാണ് pt, drill അദ്ധ്യാപകർ.
*******
ചിലരെ മാനിക്കുന്നു. പക്ഷേ, ആ ചിലർ ഒരപവാദമാണ്, ആ നിലക്ക് ബഹുമാനവും അർഹിക്കുന്നു.
പക്ഷേ അപവാദങ്ങളെ വെറും അപവാദങ്ങൾ മാത്രമായ് മാത്രമേ ഏത് പഠന ശാസ്ത്ര തൊഴിൽ രംഗത്തും കാണൂ.
മഹാഭൂരിപക്ഷവും തത്തമ്മേ പൂച്ചപൂച്ച എന്ന പോലെ വളരെ കൃത്രിമവും യാന്ത്രികവും ആയി പോകുന്നു, ചുരുങ്ങിയത് മാറ്റപ്പെടുന്നു.
അനുഭവം സാക്ഷി.
വ്യക്തിപരമായല്ല ഇവിടെ വിഷയം എടുക്കേണ്ടത്.
അതുകൊണ്ട് തന്നെയാണ് ഒരു സംഭാഷണം വഴി പൊതുവായ കാര്യം ധ്വനിപ്പിച്ചപ്പോൾ ആ വ്യക്തിയുടെയോ സ്‌കൂളിൻ്റെയോ പേര് പറയുന്നത് അപ്രസക്തമായതും.
No comments:
Post a Comment