സാമ്പത്തികം അങ്ങനെ.
മഴ കുറേ പെയ്തിട്ടുണ്ടാവും.
എന്നുവെച്ച് പെയ്ത മഴയിലെ മുഴുവൻ വെള്ളവും ശേഖരിക്കാനായവരും സമ്പാദിച്ചവരും ഇല്ല.
എന്നല്ല അതിൽ പത്ത് ശതമാനം പോലും ശേഖരിച്ചവരും സമ്പാദിച്ചവരും ഉണ്ടാവില്ല.
പെയ്തതിലധികവും ഒഴുകിപ്പോയിട്ടുണ്ടാവും.
സ്വന്തമായ കിണറുള്ളവൻ മാത്രം, അതും ആ കിണറിൽ സ്വന്തമായ ഉറവയൂണ്ടെങ്കിൽ മാത്രം, ഉഷ്ണകാലത്ത് വെളളം കുടിക്കാം.
കിണറിലെ വെളളം ആരെങ്കിലും ബോധപൂർവ്വം ഒഴിച്ച് നിറച്ചത് കൊണ്ട് ഉണ്ടായതും കിട്ടുന്നതുമല്ല താനും.
********
സാമ്പത്തികം പിന്നങ്ങനെയും.
ഉറച്ച മണ്ണ് പോലെയെങ്കിൽ, ഒരു കണ്ടമായി നിന്നാൽ എത്ര കാലവും നിൽക്കും.
ഏത് ദുരിതവും പേമാരിയും മറികടക്കും.
പക്ഷേ അതേ മണ്ണ് കിളച്ചുവെച്ചാലോ?
ഒലിച്ചുപോകും.
ആരെൻ്റെ മണ്ണ് (സമ്പത്ത്) കൊണ്ടുപോയെന്ന് ചോദിക്കരുത്.
ഏത് മഴയിലും കാറ്റിലും കിളച്ചമണ്ണ് ഒലിച്ചുപോകും.
ആരെന്നില്ലാതെ അതെല്ലാരിലേക്കും ഒലിച്ചുപോയിട്ടുണ്ടാവും.
********
കൃഷിക്ക് വേണ്ടി കിളക്കുന്നതല്ല ഉദ്ദേശിച്ചത്.
അങ്ങനെ കൃഷിക്ക് വേണ്ടി കിളക്കുന്നത് മണ്ണിനെ വളർത്തലും പരിവർത്തിപ്പിക്കലും ആണല്ലോ?
മണ്ണിനെ മാത്രം തന്നെ സമ്പത്തായി കണ്ട്, ഉപമിച്ച് പറഞ്ഞതാണ്. അങ്ങനെ കാണുമ്പോഴുള്ള കാര്യം പറഞ്ഞതാണ്.
അങ്ങനെ വരുമ്പോൾ, വെറുതേ, കൃഷിക്ക് വേണ്ടിയല്ലാതെ മുഴുവൻ കിളച്ചിട്ട്, മഴയും കാറ്റും മണ്ണ് കൊണ്ടുപോയിട്ട് എവിടെപ്പോയി എൻ്റെ മണ്ണെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്ന് പറയുകയായിരുന്നു.
No comments:
Post a Comment