Sunday, September 29, 2024

ഒരൊറ്റ ദിവസം ഒരൊറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നോ? എങ്ങിനെ?

തമിഴ്നാടും കേരളവും പോലുള്ള ചില ദക്ഷിണേന്ത്യൻ സംസ്ഥാങ്ങൾ ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആറും ഏഴും ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നു. 

എന്നിട്ടും പറയുന്നു, ഇന്ത്യ മുഴുവൻ ഒരൊറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന്. 

അതും ലോകസഭാതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും വരെ ഒരൊറ്റ ഘട്ടമായി നടത്തുമെന്ന്. 

അതിന് മാത്രം പട്ടാളക്കാർ എവിടെ? 

അതല്ലെങ്കിൽ ഉദ്ദേശം മറ്റെന്തെങ്കിലുമാണോ? 

ജനാധിപത്യത്തെ തന്നെ റാഞ്ചുകയും വിലക്ക് വാങ്ങുകയും ഉദ്ദേശമാകുമോ?

********

ഒരൊറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതല്ല എന്ന വാദമില്ല. 

പക്ഷേ, ഇന്ത്യയെയും ഇന്ത്യയുടെ വിഭവസാധ്യതയെയും ജവസംഖ്യയെയും പരിഗണിച്ച് സാധിക്കുന്നത് പറയണം, ചെയ്യണം എന്ന് മാത്രം.  

അല്ലാതെ ബാക്കിനിൽക്കുന്ന പേരിനുള്ള ജനാധിപത്യവും കളവുപോകാനും അധികാരത്തിൻ്റെ താക്കോൽ കള്ളന്മാരെ ഏൽപിക്കാൻ മാത്രം അധികാരമുള്ള പാവം ജനങ്ങളെ ഒന്നുകൂടി വിഡ്ഢികളാക്കാനും വേണ്ടിയായിരിക്കരുത് ഒരു നീക്കവും.

********

തെമ്മാടികളും മനസ്സാക്ഷി നഷ്ടപ്പെട്ടവരും മാത്രം രാഷ്ട്രീയനേതാക്കളാവുന്നു. 

അവർ ജീവിക്കുന്നത് പാവം ജനങ്ങൾക്ക് നികുതിഭാരം കൂട്ടി, അതേ പാവം ജനങ്ങളുടെ ചിലവിൽ. 

അവർ മരിക്കുന്നതോ? 

അതേ പാവം ജനങ്ങളുടെ ജീവിതവും ഉപജീവനവും മുടക്കുംവിധം നാട് മുടക്കിക്കൊണ്ട്, ഹർത്താലും ബന്ദും അടിച്ചേൽപ്പിച്ചു കൊണ്ട്.

Friday, September 27, 2024

ചോദിച്ചുവരുന്നവർക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്"

ആർക്കൊക്കെയോ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ട് കൂടിയാണ് നമ്മളടക്കമുള്ള പലർക്കും തൊഴിലിലും സമ്പത്തിലും അവസരം കിട്ടിയത് എന്നുകൂടി ഓർത്താൽ നല്ലത്.

"അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും (അവസരങ്ങൾ) നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്" ( ഖുർആൻ).

*********

ചോദിച്ചുവരുന്നവർ പുരോഹിതന്മാരോ പുരോഹിത വേഷവും മറയും കൂട്ടിനുള്ളവരോ ആണെങ്കിൽ ദാനം നൽകുന്നതിൽ അസ്വസ്ഥപ്പെടുക, മടികാണിക്കുക, ചോദ്യങ്ങൾ ചോദിക്കുക, സംശയിക്കുക. 

പക്ഷേ, നിങൾ വാരിക്കോരി കൊടുക്കുന്നത് മുഴുവൻ പുരോഹിതന്മാർക്കും പുരോഹിത വേഷം മറയുള്ളവർക്കും മാത്രം. 

അറിയുക: "പുരോഹിതന്മാരിലും പുണ്യവേഷം കെട്ടുന്നവരിലും മഹാഭൂരിപക്ഷവും ജനങ്ങളുടെ സമ്പത്ത് അനാവശ്യമായി, അവാവശ്യമാക്കി തിന്നുന്നു." (ഖുർആൻ)

Thursday, September 26, 2024

യാചകൻ്റെ അലസതയെ കുറിച്ച് നിങൾ ആവലാതിപ്പെടുന്നു.

യാചകൻ്റെ അലസതയെ കുറിച്ച് നിങൾ ആവലാതിപ്പെടുന്നു.

യാചകന് ദാനം കൊടുത്താൽ അവനിലെ അലസതയെ പ്രോത്സാഹിപ്പിക്കലാവുമെന്നും നിങ്ങൾ ആവലാതിപ്പെടുന്നു.

ഒന്ന് ചോദിക്കട്ടെ.

അലസതയെ കൊതിക്കാത്തവർ ആരുണ്ട്?

അലസത തന്നെയല്ലേ എല്ലാവരും വിശ്രമം എന്ന പേരിൽ കൊതിക്കുന്നത്? 

ജോലികൾ ചെയ്യേണ്ടി വരുന്നത് കൊണ്ട് മാത്രം ചെയ്യുന്നതും ചെയ്യേണ്ടിവരുന്നതുമല്ലേ?

യാചിച്ച് ചോദിച്ചുവരുന്നവന് എന്തെങ്കിലും ജോലിയെടുത്തുകൂടെ എന്നും നിങൾ ചോദിക്കുന്നു.

എന്താണ് ജോലി? 

ആരാണ് യഥാർത്ഥത്തിൽ ഉപജീവനം മാത്രം ഉദ്ദേശിച്ചല്ലാതെ, നിർബന്ധിതമായല്ലാതെ, ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്?

എല്ലാ ജോലികളും ആരുടെയൊക്കെയോ മുൻപിൽ വേഷം കെട്ടി, ആർക്കൊക്കെയോ വിധേയപ്പെട്ട് നടത്തുന്ന വേഷംകെട്ട് തന്നെയല്ലേ? 

ആർക്കൊക്കെയോ വേണ്ടി വേണ്ടാത്തതും ആർക്കൊക്കെയോ വേണ്ടതും ചെയ്തുകൊടുത്തു നടത്തുന്ന യാചന തന്നെയല്ലേ ജോലി?

ആരുടെ മുമ്പിലും വേഷം കെട്ടാതെ, ആർക്കും വിധേയപ്പെടാതെ, ആർക്കൊക്കെയോ വേണ്ടി വേണ്ടാത്തതും വേണ്ടതും ചെയ്തുകൊടുക്കാതെ നടത്തുന്ന വേഷം കെട്ടില്ലാത്ത ജോലി തന്നെയല്ലേ യാചന?

എന്തെങ്കിലും ദാനമായി കൊടുക്കാൻ യാചിച്ചു ചോദിച്ചുവരുന്നവൻ്റെ അർഹത എങ്ങിനെ നിശ്ചയിക്കുമെന്നും നിങൾ ചോദിക്കുന്നു.

പ്രകൃതിയിൽ ഒന്നും ആരുടെയും അർഹത ചോദിക്കുന്നില്ല. ഒന്നുകിൽ തരുന്നു, അല്ലെങ്കിൽ തരുന്നില്ല. അത്രമാത്രം.

പുഴയും മരവും വെള്ളവും തങ്ങൾക്കാവുന്ന പഴവും തണലും അവ അനുഭവിക്കുന്നവൻ്റെ അർഹത അന്വേഷിച്ചുറപ്പിച്ചല്ല നൽകുന്നത്. 

നൽകുന്നത് പോലുമല്ല, അനിവാര്യമായും നൽകിപ്പോകുന്നത് മാത്രമാണ്, സംഭവിച്ചുപോകുന്നത് മാത്രമാണ്.

പിന്നെന്തിന് നിങൾ നൽകുന്ന ചെറിയ തുകക്ക് വേണ്ടി വലിയ അവൻ്റെ യോഗ്യത അന്വേഷിക്കുകയും നിശ്ചയിക്കുകയും വിധി പറയുകയും വേണം?

യാചിച്ച് ചോദിച്ചുവരുന്നവൻ്റെ അർഹത നിശ്ചയിക്കുന്ന വഴിയിൽ നിങൾ ചെയ്യുന്നത് മറ്റൊന്നാണ്. 

കൊടുക്കാതിരിക്കാനുള്ള നിങ്ങളുടെ സ്വന്തം പിശുക്കിനും അതുമൂലമുള്ള കുറ്റപ്പെടുത്തലിനും ഒരു ന്യായം മറക്കൂടയായി പിടിക്കുക മാത്രം. 

അല്ലെങ്കിലും യാചിച്ച് ചോദിച്ചുവരുന്നവൻ്റെ അർഹത ആ ഒരു ചെറിയ ഇടവേളയിൽ എങ്ങിനെ നിശ്ചയിക്കും? 

അതും പലപ്പോഴും വെറുമൊരു അപരിചിതൻ മാത്രമായ ഒരാളുടെ അർഹത ആ ഒരു ചെറിയ ഇടവേളയിൽ നിങൾ എങ്ങിനെ നിശ്ചയിക്കും? 

നിങ്ങളുടേതൊരു ഒഴികഴിവ് മാത്രം. 

വഴിയിൽ എല്ലാം നഷ്ടപ്പെട്ട് കുടുങ്ങി വരുന്നവനെ കുറിച്ചൊക്കെ നിങ്ങളൊന്ന് ഓർത്തുനോക്കൂ... 

അല്ലാതെ എന്തന്വേഷിക്കാനാണ്?  

സാധിക്കുമെങ്കിൽ ആര് ചോദിച്ച് വന്നാലും സ്നേഹപൂർവ്വം വിശ്വസിക്കുക.

ഒന്നും നൽകാൻ സാധിക്കില്ലെങ്കിൽ അവരോട് ആശ്വാസത്തിൻ്റെ നല്ല വാക്കുകൾ പറയുക.

എന്തെങ്കിലും നൽകാൻ സാധിക്കുമെങ്കിൽ ആവുന്നത് നൽകുക, ആശ്വസിപ്പിക്കുക.

Wednesday, September 25, 2024

മതിയായാൽ മതിയാക്കുക. ചോദിച്ചുവരുന്നവനെ മടക്കാതിരിക്കുക. നൽകുക ശീലമാക്കുക. വാങ്ങുക ശീലമാക്കരുത്.

മതിയായാൽ മതിയാക്കാൻ പഠിക്കണം, തീരുമാനിക്കണം.

പക്ഷേ, അതിന് മതിയായെന്ന് അറിയണം, തോന്നണം.

മതി അറിയാത്തതും തോന്നാത്തതുമാണ് പ്രശ്നം.

ഭക്ഷണത്തിൻ്റെ കാര്യത്തിൽ മതിയായെന്ന് നിനക്ക് അറിയാറുണ്ട്, തോന്നാറുണ്ട്.

ഭക്ഷണം കഴിച്ച് മതിയായാൽ, മതിയാക്കി തീൻമേശയിൽ നിന്നും നീ എഴുന്നേറ്റ് പോകാറുമുണ്ട്. 

ഭക്ഷണം ബാക്കി ഉണ്ടല്ലോ എന്നത് മതിയാവാതിരിക്കാനും മതിയാക്കി എഴുന്നേൽക്കാതിരിക്കാനും അവിടെത്തന്നെ ഇരുന്ന് വീണ്ടും വീണ്ടും കഴിക്കാനും നിനക്ക് ന്യായമാകാറില്ല, കാരണമാകാറില്ല.

പക്ഷേ, സമ്പത്തിൻ്റെ കാര്യത്തിലും സമ്പാദിക്കുന്ന കാര്യത്തിലും ഇത് സംഭവിക്കുന്നില്ല.

സമ്പത്തും സമ്പാദിക്കുന്നതും മതിയാവാറില്ല. 

സമ്പത്തും സമ്പാദിക്കുന്നതും മതിയെന്ന് എങ്ങിനെ തോന്നും തീരുമാനിക്കും എന്ന് നിനക്കറിയുകയും ഇല്ല.

********

നൽകുന്നത് ശീലമാക്കാം. 

പക്ഷേ, വാങ്ങുന്നതും സ്വീകരിക്കുന്നതും ശീലമാക്കരുത്. 

ചോദിച്ചുവരുന്നവനെ വെറുംകയ്യോടെ മടക്കാതിരിക്കുക ശീലമാക്കാം. 

പക്ഷെ ചോദിച്ച്, യാചിച്ച് പോകുന്നത് ശീലമാക്കാതിരിക്കാം. 

ആരെങ്കിലും നൽകുന്നു എന്നതല്ല സ്വീകരിക്കാനുള്ള ന്യായം. 

വേണമെങ്കിൽ മാത്രമാണ് സ്വീകരിക്കേണ്ടത്. 

വേണമെങ്കിൽ ചോദിച്ചും വാങ്ങാം. 

വേണ്ടെങ്കിൽ വെറുതേ കിട്ടുമെങ്കിലും വേണ്ടെന്ന് വെക്കണം. 

വെറുതേ കിട്ടുന്നതൊക്കെയും വേണമെന്ന് വെച്ച് പീന്നീടങ്ങനെ വെറുതേ കിട്ടുന്നതിനെ അവകാശമാക്കി, സുഖവും എളുപ്പവും കണ്ട് തരംതാഴുമ്പോഴാണ് പുരോഹിതനും അഴിമതിക്കാരനും കൈക്കൂലി വാങ്ങുന്നവനും ഉണ്ടാകുന്നത്.

******

യാചിച്ച് ചോദിച്ച് വരുന്നവൻ എത്ര വൃത്തികെട്ടവനാണെന്ന് നിനക്ക് തോന്നുകിലും നീ കൊടുക്കണം. 

കാരണം, യാചിച്ച് ചോദിച്ച് വരുന്നവൻ അങ്ങനെ ആയ, അവനെ അങ്ങനെ ആക്കിയ പശ്ചാത്തലവും ഭൂതവും നിനക്കറിയില്ല. അതിൽ നിനക്ക് നിയന്ത്രണമില്ല.

മഴയിലും വെയിലിലും പൊടിപടലങ്ങളിലും ബഹളങ്ങളിലും ഉള്ള തെരുവിലെ അവൻ്റെ കിടപ്പും, നീയറിയാത്ത അവൻ്റെ എന്തൊക്കെയോ വേദനകളും, നിനക്ക് ഭക്ഷണം പോലെ അവന് മദ്യവും മയക്ക് മരുന്നും ആവശ്യമാക്കുന്നുണ്ടാവും. 

നിൻ്റെ ശരിയും തെറ്റുമല്ല അവൻ്റെ ശരിയും തെറ്റും. 

ശരി തെറ്റുകൾക്കുള്ള അവൻ്റെ പശ്ചാത്തലവും അളവുകോലുകളും വേറെ നിൻ്റെ പശ്ചാത്തലവും അളവുകോലുകളും വേറെ.

പിറകോട്ട് പോയി അവൻ അങ്ങനെ ആയ, അവനെ അങ്ങനെ ആക്കിയ പശ്ചാത്തലവും അളവുകോലുകളും മാറ്റിയെടുക്കുക നിനക്ക് സാധ്യവുമല്ല.

യാചിച്ച് ചോദിച്ചുവരുന്നവന് എന്തെങ്കിലും കൊടുക്കുന്നത് നിനക്ക് കൊട്ടാരം നഷ്ടമാക്കില്ലല്ലോ? 

എങ്കിൽ നീ കൊടുക്കുക.

നീ കൊടുക്കുന്നത് അവന് കൊട്ടാരം ഉണ്ടാക്കാൻ മാത്രമുള്ളതുമില്ലല്ലോ? 

എങ്കിലും നീ കൊടുക്കുക.

ചോദിച്ചുവരുന്നവൻ്റെ മേൽ വിധികളും മുൻവിധികളും ഉണ്ടാക്കുക നിനക്ക് പണിയല്ല. 

വിധികളും മുൻവിധികളും ഉണ്ടാക്കി കൊടുക്കാതിരിക്കാൻ ന്യായം ഉണ്ടാക്കുകയും നിനക്ക് പണിയാവരുത്. 

വിധികളും മുൻവിധികളും ഉണ്ടാക്കി സ്വയം വൃത്തികെടുകയല്ല നീ വേണ്ടത്. 

കൊടുക്കാനുള്ള ഒരു ന്യായമെങ്കിലും കണ്ടെത്തുകയാണ്, കൊടുത്ത് വൃത്തിയാവുകയാണ് നീ വേണ്ടത്. 

കൊടുക്കാതിരിക്കാനുള്ള നൂറ് ന്യായങ്ങൾ കണ്ടെത്തുകയല്ല, വൃത്തികെടുകയല്ല നീ വേണ്ടത്. 

Monday, September 23, 2024

ഇസ്‌ലാമികമായി പോലും വിവാഹം രജിസ്റ്റർ ആപ്പീസിലും ശവമടക്ക് പൊതുശ്മശാനത്തിലും ആകാം

വധൂവരൻമാരും രണ്ട് സാക്ഷിയും വധുവിൻ്റെ പിതാവും വേണമെന്നതല്ലാത്ത ഒരു ചടങ്ങും നിർബന്ധവും നിർദേശവും ഇസ്‌ലാമികമായി പോലും വിവാഹത്തിനില്ല. 

എങ്കിൽ വിവാഹം എന്തുകൊണ്ട് രജിസ്റ്റർ ആപ്പീസിൽ വെച്ചായിക്കൂട?

ഇതുപോലെ തന്നെ, മരിച്ചാൽ പള്ളിപ്പറമ്പിൽ തന്നെ മറവുചെയ്യണം എന്ന് ഇസ്‌ലാമികമായി നിർബന്ധമില്ല. 

ശവം (മയ്യത്ത്) നാടും നാട്ടുകാരും അനുവദിക്കുന്ന എവിടെയും മറവുചെയ്യാം.

ശവം (മയ്യത്ത്) മറവുചെയ്യുന്നതിന് മുൻപ് എവിടെവെച്ചും നടത്താവുന്ന ഒരു മയ്യത്ത് നിസ്കാര പ്രാർത്ഥന ഒഴികെ മരണാനന്തരം നിർബന്ധമായ ഒരു ചടങ്ങും ഇസ്‌ലാമിൽ ഇല്ല, 

എങ്കിൽ എന്തുകൊണ്ട് ശവമടക്ക് പൊതുശ്മശാനത്തിൽ ആയിക്കൂട?

ഇത് രണ്ടും പൊതുസ്ഥലത്ത് വെച്ച് നടത്താനായാൽ സംഗതികൾ ലളിതമായി, 

മതത്തെ ലംഘിക്കുന്നുമില്ല, വിവാഹ-മരണ വേളയിൽ ഉടലെടുക്കുന്ന മത വിഭജനവും പൗരോഹിത്യ ചൂഷണവും ഒഴിവാക്കിക്കിട്ടുകയും ചെയ്യും.

ഇത് തന്നെ ഹിന്ദുവിൻ്റെയും കഥ.

ഹിന്ദുവിനും മതപരമായ നിർബന്ധങ്ങൾ വിവാഹവും മരണവുമായി ബന്ധപ്പെട്ട് ഇല്ല, ഉണ്ടാവുക സാധ്യമല്ല. 

മറ്റൊന്ന് കൊണ്ടുമല്ല. ഒന്നാമതായി ഹിന്ദു എന്നത് ഒരു മതം അല്ലാത്തത് കൊണ്ട്. 

രണ്ടാതായി  നിർബന്ധമായും പിന്തുടരേണ്ട ഗ്രന്ഥമോ വ്യക്തിയോ മാതൃകയോ ഹിന്ദുവിന് ഇല്ലാത്തത് കൊണ്ട്.

ക്രിസ്ത്യാനിയുടെ കാര്യം പറയുകയേ വേണ്ട. 

യേശു അങ്ങനെ ഒരു കാര്യവും നിർബന്ധമാക്കിയിട്ടില്ല, മാതൃകയാക്കി കാണിച്ചിട്ടില്ല, നിർദേശിച്ചിട്ടില്ല. 

 യേശു അറിയുക പോലും ഇല്ലാത്ത സഭ പിന്നീട് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ആചാര നടപടി ക്രമങ്ങൾ മാത്രമേ ക്രിസ്ത്യാനിക്കും ഉള്ളൂ. 

അല്ലാതെ മതപരമായി നിർബന്ധമുള്ള ഒരു ചടങ്ങും ആചാരവും നടപടിക്രമങ്ങളും മരണവും വിവാഹവും മരണാനന്തരവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനിക്കും ഇല്ല

Saturday, September 21, 2024

ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് മുസ്‌ലിം വിരുദ്ധരാവുന്നത് എന്തുകൊണ്ടാണ്?

ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും അറിയാതെയും അറിഞ്ഞും വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് മുസ്‌ലിം വിരുദ്ധരാവുന്നത് എന്തുകൊണ്ട്? 

ഇന്ത്യയിൽ അവർ സ്വയം ഒരു ന്യൂനപക്ഷ സമുദായമായിട്ടും ന്യൂനപക്ഷ വിരുദ്ധ, മുസ്‌ലിം വിരുദ്ധ വലതുപക്ഷ രാഷ്ടീയം മുന്നോട്ട് വെക്കുന്ന വലയിൽ ക്രിസ്ത്യാനിയും ക്രിസ്തീയ പുരോഹിതരും എന്തുകൊണ്ട് വീഴുന്നു? 

ഇന്ത്യയുടെ പല ഭാഗങ്ങളിലും വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ പീഢനം നേരിടുന്നവർ തന്നെയായിട്ടും, ഇനി ഭാവിയിൽ മുസ്‌ലിംകളെ കഴിഞ്ഞാൽ തങ്ങളെ അടുത്ത ഇരയാക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ക്രിസ്ത്യാനികളും ക്രിസ്തീയ പുരോഹിതന്മാരും അഭയം കിട്ടുമെന്ന് കരുതി മുതലയുടെ വായിൽ പ്രവേശിക്കുന്നു? 

മുതലയുടെ കണ്ണീര് ആ കണ്ണീര് കാണുന്നവരോടുള്ള സ്നേഹമാണെന്ന് മനസ്സിലാക്കിയാണോ ക്രിസ്ത്യാനികളും ക്രിസ്തീയ പുരോഹിതന്മാരും മുതലയുടെ വായിൽ തന്നെ സ്നേഹവും സംരക്ഷണവും പ്രതീക്ഷിച്ച് അഭയം തേടുന്നത്?

അധികാരപക്ഷത്ത് റാൻമൂളി സുഖിപ്പിച്ച്  നിന്ന് താൽക്കാലിക അപ്പക്കഷണ നേട്ടം ഉണ്ടാക്കുക എന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ചരിത്രപരമായ പതിവുരീതി ആയത് കൊണ്ടാണ്?

ക്രിസ്ത്യൻ സമൂഹത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ചരിത്രപരമായ ഈ അധിനിവേശ, അധികാരപക്ഷത്തിൻ്റെ ഓരംചേർന്ന് നിൽക്കുന്ന പതിവുരീതി കൊണ്ട് മാത്രം അവർക്ക് കിട്ടിയതാണ് നാടായ നാട് മുഴുക്കെയും, ഇന്ത്യയിലും, പിന്നെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പോർട്ടുഗീസുകാരും സ്പെയിൻകാരും ഡച്ചുകാരും ഭരിച്ച എല്ലാ നാട്ടിലും ഏറ്റവും കണ്ണായ മൂല്യമുള്ള സ്ഥലങ്ങളും ആ സ്ഥലങ്ങളിലൊക്കെയും വലിയ വലിയ ചർച്ചുകളും വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളും.

ഈ പതിവുരീതിക്കപ്പുറം, പുറത്ത് മനസ്സിലാവാത്ത, പുറത്ത് പറയാനാവാത്ത ന്യായമായ, മതപരമായ പല കാരണങ്ങളുണ്ട് ക്രിസ്ത്യാനിക്കും ക്രിസ്തീയ പുരോഹിതന്മാർക്കും അവരുടെ മുസ്‌ലിം വിരുദ്ധതക്ക്. 

ഇസ്‌ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മകൻ ചത്തിട്ടായാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്ന മാനസികരോഗത്തിന് ഇന്ത്യയിലെ (പ്രത്യേകിച്ചും കേരളത്തിലെ) ക്രിസ്ത്യൻ സമുദായവും പൗരോഹിത്യവും വിധേയമായിരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം. 

അത്തരം രോഗത്തിന് വിധേയപ്പെടുന്നതിനും ഒരു കുറേ കാരണങ്ങൾ അവർക്കുണ്ട്.

മതം എന്നത് വെറും അസംബന്ധം. ശരിയാണ്. പക്ഷേ അത് നമ്മെ സംബന്ധിച്ചേടത്തോളം മാത്രം.

മതം എന്നത് ദൈവവും സത്യവുമായി ഒരു ബന്ധവും ഇല്ലാത്തത്. പക്ഷേ, അതും മതം അസംബന്ധം എന്ന് മനസ്സിലാക്കാനുള്ള ഉയർന്നതലമുള്ളവർക്ക് മാത്രം. 

മതം വലിയൊരു അസംബന്ധമാണെങ്കിലും മതത്തിനുള്ളിൽ കുടുങ്ങിയവന് മതം മാത്രമാണ് മതം, ലോകം. 

അവന് മതം പറയുന്നത് പോലെയാണ് ലോകവും അതിലെ സർവ്വകാര്യങ്ങളും. 

മതം മാത്രം അവന് സംബന്ധമായതും സംഗതമായതും. 

അതുകൊണ്ട് തന്നെ അവന്, മതം എന്നത് ജനിച്ചത് കൊണ്ട് വീണുകിട്ടിയത് മാത്രണമെങ്കിലും, മതങ്ങൾ തമ്മിലുള്ള താരതമ്യമുണ്ട്. മതങ്ങളിൽ മെച്ചപ്പെട്ടതുണ്ട്.

ആ താരതമ്യത്തിലും, മെച്ചപ്പെട്ടത് മനസ്സിലാക്കിയെടുക്കാനുള്ള ന്യായവാദങ്ങളിലും ഇസ്‌ലാമുമായി മുട്ടിനിൽക്കാനും പിടിച്ചുനിൽക്കാനും ക്രിസ്തുമതത്തിന് ഒരുനിലക്കും സാധിക്കുന്നില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട, എന്നാൽ പുറത്ത് പറയാൻ സാധിക്കാത്ത, ക്രിസ്തീയ പുരോഹിതരെ വല്ലാതെ വേട്ടയാടുന്ന കാരണം.

ക്രിസ്ത്യാനി സ്വന്തം വിശ്വാസങ്ങളെ കുറിച്ച് നന്നായി പഠിക്കാനിട വന്നാൽ ഒന്നുകിൽ നിർമ്മതനാവും, അല്ലെങ്കിൽ അതേ ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ ന്യായവും യുക്തിയും ചേർന്ന സംശുദ്ധഭാവമായ ഇസ്‌ലാമിൽ എത്തിപ്പെടും.

എന്നത് കൊണ്ട് തന്നെ, സ്വയം പിടിച്ചുനിൽക്കാനും, വിശ്വാസികളെ സാമൂദായിക വിശ്വാസത്തിൽ പിടിച്ചുനിർത്താനും വേണ്ടി അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നത് പോലെയായിരിക്കുന്നു ക്രിസ്ത്യാനിയും ക്രിസ്ത്യൻ പാതിരിമാരും മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും കാര്യത്തിൽ. 

വലിയ ശത്രുവായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കണ്ട്, സ്വയം വിഷം കുടിക്കുന്നത് പോലെ ക്രിസ്ത്യാനിയും ക്രിസ്ത്യൻ പാതിരിമാരും. 

തങ്ങളെ കാർന്നുതിന്നുന്ന ചിതലിനെ സംരക്ഷകരായി കണ്ട് പെരുമാറാൻ വരെ അതിനാൽ ക്രിസ്ത്യാനിയും ക്രിസ്ത്യൻ പാതിരിമാരും ഇപ്പോൾ തയ്യാറാവുന്നു. 

ഉഗ്രവിഷമുള്ള പാമ്പിനെ സ്വന്തം കഴുത്തിൽ ചുറ്റാൻ തയ്യാറാവുന്നത്ര ചുരുങ്ങിയത് കേരളത്തിലെ ക്രിസ്തീയ സമൂഹവും പൗരോഹിത്യവും ഒരുമ്പെടുന്നു.

കടലിനെ പേടിച്ച് ചെകുത്താൻ്റെ വായിലകപ്പെടാൻ തയാറയിക്കൊണ്ട് തന്നെ.

ഏത് ശത്രുവിനെയും കൂടെ കൂട്ടി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒറ്റപ്പെടുത്താനും, ഒറ്റപ്പെടുത്തി ദുർബ്ബലരാക്കി കൈകാര്യം ചെയ്യാനുമാണ് പദ്ധതി. 

ഒരുപക്ഷേ ആഗോളാടിസ്ഥാനത്തിൽ തന്നെയുള്ളതിൻ്റെ മറ്റൊരു പതിപ്പ്.

അതിനുവേണ്ടി മാത്രം ലവ് ജിഹാദ് പോലുള്ള ആരോപണങ്ങൾ ഇവിടെ കൃത്രിമമായി പടചുണ്ടാക്കി ആടിനെ പട്ടിയാക്കുക. 

പട്ടിയെ തല്ലിക്കൊല്ലുന്നു എന്ന വ്യാജേന ആടിനെ കൊല്ലുക. 

ഇതും കൂടിയതാണ് ആ പദ്ധതി. 

അതും ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നവരും നടത്താൻ വേണ്ടി സകലവിധ നീക്കങ്ങളും പൗരോഹിത്യവും മിഷനറി പ്രവർത്തനങ്ങളും നടത്തുന്ന ക്രിസ്തീയ വിഭാഗവും പൗരോഹിത്യവും.

മതപരവും ആശയപരവും വിശ്വാസപരവും ചരിത്രപരവും ആയ സ്വന്തം പോരായ്മയും പരാജയവും ഉൾക്കരുത്തില്ലായ്മയും കാരണം  വിശ്വാസികൾ സ്വയം നഷ്ടപ്പെടുന്നതിനെ, പ്രത്യേകിച്ചും ഇലാമിലേക്ക് വിശ്വാസികൾ പോകും വിധം നഷ്ടപ്പെടുന്നതിനെ, ലവ് ജിഹാദ് എന്ന ആരോപണമാക്കി മാറ്റുക.

മരുമകളുടെ (ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും) കണ്ണീര് കാണാൻ, മരുമകളെ കണ്ണീര് കുടിപ്പിക്കുന്നതിൽ ചരിത്രപരമായി തന്നെ ജാതീയതയും ഉച്ചനീചത്വങ്ങളും കലാപങ്ങളും ഉണ്ടാക്കിക്കളിച്ച് കഴിവ് തെളിയിച്ച് പ്രാവീണ്യം നേടിയവരെ തന്നെ അതിന് വേണ്ടി കൂട്ടായി കണ്ടെത്തുക, ഉപയോഗിക്കുക. 

ഇന്ത്യയിൽ അത് വലതുപക്ഷത്തുള്ള നിലവിലെ ഭരണപക്ഷ പാർട്ടിയാണ് എന്ന് അവർ വിലയിരുത്തി മനസ്സിലാക്കുന്നു, അവരുടെ ഓരം ചേരുന്നു. 

അല്ലെങ്കിലും ഭരണപക്ഷവുമായി കാലാകാലമായി ഒത്തുതീർപ്പായി ചേർന്നുനിന്നതിൻ്റെ പാരമ്പര്യവും അപ്പാക്കഷണം രുചിച്ചതിൻ്റെ അനുഭവപരിചയവും അവർക്കതിന് ഒരുകുറേ കൂട്ടുമുണ്ട്. 

അതിനാൽ തന്നെ ഇസ്‌ലാംവിരുദ്ധത സാധ്യമാക്കാൻ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൂടെ  അവർ ന്യായമായും  വന്നുചേരുന്നു, അതിനുവേണ്ട പദ്ധതികൾ തയ്യാറാക്കുന്നു. 

നിരാശ ആരെയും പിശാചാക്കും എന്നത് പോലെ നിരാശ ക്രിസ്തീയ പുരോഹിത വിഭാഗത്തെയും പൗരോഹിത്യത്തെയും പിശാചുക്കളെ പോലെയാക്കുന്നു.

സെമിറ്റിക് മതങ്ങൾക്കിടയിൽ സെമിറ്റിക് മതവിശ്വാസത്തിൻ്റെ തന്നെ അളവുകോലും അടിസ്ഥാനമൂല്യങ്ങളും ചരിത്രവഴിയും വെച്ച് നോക്കിയാൽ ബുദ്ധിപരമോ വിശ്വാസപരമോ ചരിത്രപരമോ ആയ ന്യായങ്ങളും അടിസ്ഥാനങ്ങളുമില്ലാത്ത മതമാണ് ക്രിസ്തുമതം എന്നത് കൊണ്ട് മാത്രം. 

അങ്ങനെയുള്ള ബുദ്ധിപരമോ വിശ്വാസപരമോ ചരിത്രപരമോ ആയ ഒരാടിസ്ഥാനവും ഇല്ലാത്ത വിശ്വാസക്രമമാണ്, ആചാരക്രമങ്ങളാണ് ക്രിസ്തുമതത്തിൻ്റെത് എന്നതിനാൽ. 

യേശുവിൻ്റെ പേരിലുണ്ടായ മതത്തിലെ ഒരാചാരവും ആരാധനാരീതിയും യേശു പറഞ്ഞതോ, പ്രവൃത്തിച്ചു കാണിച്ചതോ അല്ല എന്ന് പകൽ വെളിച്ചം പോലെ ഏതൊരു സത്യസന്ധമായി അന്വേഷിക്കുന്ന ക്രിസ്തീയ വിശ്വാസിക്കും മനസ്സിലാവും എന്നതിനാൽ.

അതുവരെ സെമിറ്റിക് മതങ്ങളുടെ വിശ്വാസപ്രകാരം മനസ്സിലാക്കപ്പെട്ട വിശ്വാസത്തിൽ നിന്നും തീർത്തും എതിരായത് ക്രിസ്തുമതം, അതിൻ്റെ വിശ്വാസ, ആചാര ക്രമങ്ങൾ എന്നുവരുമ്പോൾ. 

1. സെമിറ്റിക് മതങ്ങൾ സൂക്ഷിക്കുന്ന ശുദ്ധ ഏകദൈവവിശ്വാസത്തിൽ വ്യതിചലനം വന്നത് ക്രിസ്തുമതം.

2. ബിംബാരാധാന കടന്നുവന്നു, പൗരോഹിത്യം പൂർവ്വാധികം ശക്തിയോടെ കുടികൊണ്ടത് ക്രിസ്തുമതം.

3. യേശുക്രിസ്തു പോരാടിയത് പുതിയ വിശ്വാസവും ദർശനവും കൊണ്ടുവന്ന് കൊണ്ടല്ല, കൊണ്ടുവരാനല്ല. പകരം അവിടെ അക്കാലത്ത് നിലനിന്നിരുന്ന ജൂതമതത്തിൽ ചേക്കേറിയ പൗരോഹിത്യത്തിനും പൗരോഹിത്യ മേൽക്കോയ്മക്കും എതിരെയാണ് യേശു പോരാടിയത്. 

4. പക്ഷേ, അങ്ങനെ പൗരോഹിത്യത്തിനും പൗരോഹിത്യ മേൽക്കോയ്മക്കും എതിരെ പോരാടിയ യേശുവിൻ്റെ പേരിലുണ്ടായ ക്രിസ്തുമതം പൗരോഹിത്യം കൊണ്ട് പിരമിഡ് കണക്കെ ആയി. മുകളിൽ തൊട്ട് താഴെ വരെ നിറച്ചും പുരോഹിതന്മാർ നിയന്ത്രിക്കുന്നത്ര പൗരോഹിത്യം നിറഞ്ഞതായി.

5. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ (എന്നുവെച്ചാൽ പഴയതും പുതിയതുമായ രണ്ട് ബൈബിളിലും) എവിടെയും ക്രിസ്തുമതം എന്ന പേരിലുള്ള ഒരു മതത്തെ പരാമർശിക്കുന്നില്ല, യേശു അങ്ങനെയൊരു മതത്തെ സ്ഥാപിച്ചതായോ സ്ഥാപിക്കാൻ വന്നവനായോ അവകാശപ്പെടുന്നുമില്ല.

"ഞാൻ ന്യായപ്രമാണം തിരുത്താൻ വന്നവനല്ല, നിവർത്തിപ്പാൻ വന്നവനാണ്" എന്ന് യേശുക്രിസ്തു തന്നെ വ്യക്തമായി പറയുന്നതായും കാണുന്നു. 

അതായത് താൻ ഒന്നും പുതുതായി കൊണ്ടുവന്ന് പുതിയ മതവും വഴിയും ഉണ്ടാക്കുന്നവനല്ല എന്ന് യേശുക്രിസ്തു കൃത്യമായി പറഞ്ഞതായി സാരം. 

പുതിയ നിയമമെന്ന് ക്രിസ്ത്യാനികൾ അവകാശപ്പെടുന്ന പുതിയ ബൈബിൾ കൊണ്ടുവരാൻ പോലും യേശു ഉദ്ദേശിച്ചിട്ടില്ല, പകരം പഴയ നിയമത്തെയും അതിൽ വിശ്വസിക്കുന്ന സമൂഹത്തേയും പുരോഹിതന്മാരുടെ പിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ മാത്രം യേശുക്രിസ്തു ഉദ്ദേശിച്ചു. 

യേശു നിവർത്തിപ്പാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ഉദ്ദേശിച്ച ന്യായപ്രമാണമായ പഴയ നിയമത്തിൽ എവിടെയും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന വിശ്വാസവും പ്രയോഗവും വിഭജനവും ഇല്ല. 

ന്യായപ്രമാണമായ പഴയ നിയമത്തിൽ ക്രിസ്തീയ ത്രിയേകത്വത്തിനും വിശ്വാസത്തിനും ബിംബാരാധനക്കും പൗരോഹിത്യത്തിത്തിനും ന്യായമില്ല, തെളിവില്ല എന്നിടത്താണ് ക്രിസ്തുമതവും ക്രിസ്ത്യൻ പുരോഹിതരും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും മുന്നിൽ വിശ്വാസപരമായ കാര്യങ്ങളിൽ പതറിവീഴുന്നത്. 

പഴയ നിയമവും യേശുവും ഉയർത്തിപ്പിടിച്ചതനുസരിച്ച് ജൂതമതവും ഇല്ല. കാരണം ജൂതമതം എന്ന പരാമർശം പഴയ നിയമത്തിൽ എവിടെയും ഇല്ല. ഏലോഹി എന്ന യഹോവ എന്ന മുസ്ലിംകൾ ഇലാഹ് എന്നോ അല്ലാഹു എന്നോ വിളിക്കുന്ന രൂപവും ഭാവവും പറയാത്ത സർവ്വശക്തനിൽ വിശ്വസിക്കുക മാത്രം യേശുക്രിസ്തു ന്യായപ്രമാണം എന്ന് വിശേഷിപ്പിച്ച പഴയ നിയമം ഉയർത്തിപ്പിടിക്കുന്നു.

ഇവിടെയാണ് ഇസ്‌ലാം മതം, സെമിറ്റിക് മതങ്ങൾക്കിടയിലുള്ള താരതമ്യത്തിൽ ശരി എന്ന് വരുന്നത്.

ശുദ്ധ ഏകദൈവത്വവും പൗരോഹിത്യമില്ലായ്മയും തീർത്തും ബിംബാരാധന ഇല്ലാത്ത വിശ്വാസ ആരാധനാ രീതികളും ഇസ്‌ലാമിൽ മാത്രമാണുള്ളത് എന്നത് കൊണ്ട്. 

ഒപ്പം മുസ്ലിംകൾ ദൈവികമെന്ന് അവകാശപ്പെടുന്ന  ഗ്രന്ഥമായ ഖുർആനിൽ ഇസ്‌ലാം എന്ന മതം പരാമർശിക്കപ്പെടുന്നു, മുഹമ്മദ് അതിൻ്റെ അവസാന പ്രവാചകൻ ആയി പറയപ്പെടുന്നു എന്നതും, അതിൽ അർഥശങ്കക്കിടയില്ല എന്നതും അതിന് ശക്തി പകരുന്നു.

ജൂത മതത്തിനും ഇസ്‌ലാമിനും ഇടയിൽ വന്ന ക്രിസ്തു മതത്തിൽ മാത്രം, അതുവരെ ഇല്ലാതിരുന്ന ദൈവപുത്ര സങ്കല്പം കടന്നുവന്നു. ത്രിയേകത്വം എന്ന പുതിയ വിശ്വാസസിദ്ധാന്തം വന്നു.

യേശു ക്രിസ്തു ദൈവപുത്രനാണ് എന്ന സങ്കല്പം ഒരിക്കലും യേശുക്രിസ്തു സ്ഥാപിക്കാതെ ഉണ്ടായ ക്രിസ്തുമതത്തിൽ റോമാ സാമ്രാജ്യം വഴി തിരുകിവന്നു.

എന്നാലോ, പഴയ നിയമത്തിൽ പലയിടത്തായി ആലങ്കാരികമായി ഒരുപാട് പേരെ ദൈവം മകനായി വിശേഷിപ്പിച്ചതായി കാണാം എന്നല്ലാതെ ദൈവത്തിന് ഒരേയൊരു മകനും ത്രിയേകത്വവും സങ്കല്പവും പഴയനിയമത്തിൽ എവിടെയും ഇല്ല തന്നെ. 

പഴയ നിയമത്തിൽ പലയിടത്തായി ആലങ്കാരികമായി ഒരുപാട് പേരെ ദൈവം മകനായി വിശേഷിപ്പിച്ചതിൽ ആദാം മുതൽ എബ്രഹാമും യാഖൂബും സോളമനും ദാവീദും ഒക്കെ പെടുന്നു. യേശുക്രിസ്തു വരുന്നുമില്ല.

ജൂതമതത്തിൽ നിന്ന് ഇല്ലാതാക്കാൻ യേശുക്രിസ്തു എതിർത്ത പൗരോഹിത്യവും, പഴയനിയമത്തിൽ ഇല്ലാത്ത ബിംബാരാധനയും ത്രിയേകത്വവും അതേ റോമാ സാമ്രാജ്യം വഴി തന്നെ യേശുവിൻ്റെ പേരിൽ പിന്നീടുണ്ടായ ക്രിസ്തുമതത്തിൽ കടന്നുവന്നു.

ഇവിടെയാണ്, ഇതുകൊണ്ടാണ് ക്രിസ്തുമതത്തിന് അവരുടെ തന്നെ അടിസ്ഥാന വേദം വെച്ച് (പഴയ നിയമം വെച്ച്) ഇസ്‌ലാമിൻ്റെ മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തത്.

എന്നാലോ യേശുവിനും കന്യാമറിയത്തിനും ക്രിസ്ത്യാനിയും ക്രിസ്തുമതവും കൊടുക്കുന്നതിനേക്കാൾ മാന്യതയും പരിശുദ്ധതയും മഹത്വവും ചരിത്രവഴിയും നല്ല വിശദീകരണവും ഇസ്‌ലാമും ഖുർആനും നൽകുന്നതായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞുപോവുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ ഒരു സത്യസന്ധനായ ക്രിസ്ത്യാനിയുടെ വിശ്വാസത്തിൻ്റെ പൂർണ്ണതയും പരിശുദ്ധതയും ഇസ്ലാമിൽ ആണെന്ന് വരുന്നു. 

ഇത് ക്രിസ്ത്യാനികൾ എളുപ്പം ഇസ്‌ലാമിലേക്ക് മതം മാറാൻ കാരണമാകുന്നു. 

ക്രിസ്ത്യൻ മതവിശ്വാസിയുടെ ഈ സ്വാഭാവിക വളർച്ചയിലൂടെയും പൂർണ്ണത തേടുന്നതിലൂടെയും രൂപപ്പെടുന്ന ഇസ്ലാമിലേക്കുള്ള മതം മാറ്റം തടയാൻ സാധിക്കാത്തത് കൊണ്ടാണ് അതിനെ വിരോധമാക്കി "ലൗ ജിഹാദ്" എന്ന ഇല്ലാത്ത പേര് വിളിച്ച്, വലതുപക്ഷ മുസ്‌ലിം വിരുദ്ധ പക്ഷത്ത് പോലും ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ പുരോഹിതന്മാർക്കും നിലകൊള്ളേണ്ടി വരുന്നത്. 

അതുകൊണ്ട് മാത്രം തന്നെയാണ് മുസ്‌ലിംകളുമായി ഒരുതരം ബന്ധവും തങ്ങളുടെ വിശ്വാസി സമൂഹം സ്ഥാപിക്കാത്ത വിധം ക്രിസ്ത്യൻ സമുദായത്തെ ഒരു തെറ്റിദ്ധാരണകൾ കൊണ്ട് ചുറ്റപ്പെട്ട ഒരു  ദ്വീപ് പോലെയാക്കി കൊണ്ടുനടക്കാൻ ക്രിസ്ത്യൻ പൗരോഹിത്യം ശ്രമിക്കുന്നത്. 

മതപരിവർത്തനം മാത്രം മുഖ്യഅജണ്ടയുള്ള ക്രിസ്ത്യൻ പൗരോഹിത്യത്തിന് മുസ്ലിംകളുമായുള്ള ക്രിസ്ത്യാനികളുടെ ഇടപഴകലുകൾ സ്വന്തം വിശ്വാസികളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന് കാരണമാകുമോ എന്ന് പേടിയാവുന്നു. 

അതും പൗരോഹിത്യമില്ലാത്ത, അതുമൂലം സഭയും ചർച്ചും പണവും മിഷനറിയും ഇല്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നു.

സ്വന്തം കാലിനടിയിലെ മണ്ണ് മസ്‌ലിംകളുമായി ഇടപഴകാനിടവന്നാൽ സ്വാഭാവികമായും ഇങ്ങനെ ഒലിച്ചുപോകുന്നു, ഒലിച്ചുപോകും എന്ന ക്രിസ്ത്യൻ പൗരോഹിത്യത്തിൻ്റെ കൃത്യമായ കാഴ്ചയും തിരിച്ചറിവും തന്നെ കാരണം. 

അതിന് തെളിവാണ് കേരളത്തിലെ തന്നെ പാല പോലുള്ള സ്ഥലങ്ങൾ. 

മുസ്‌ലിംകൾക്ക് പാല പോലുള്ള അവരുടേതായ സ്ഥലത്ത് ഭൂമിയും സ്ഥാപനവും കച്ചവടസ്ഥാപനങ്ങളും നൽകാതിരിക്കുന്നതിൽ ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും വല്ലാതെ ജാഗരൂകരാകുന്നത് ഇതുകൊണ്ടാണ്.

മുസ്‌ലിംകളുമായുള്ള ഇടപഴകൽ ക്രിസ്തീയ സമൂഹത്തിന് അവരുടെ ആശയപരവും വിശ്വാസപവുരമായ ഉള്ളുപൊള്ളത്തരം കാരണം ഒരു വലിയ നഷ്ടക്കച്ചവടമാണെന്ന് ക്രിസ്ത്യൻ മതനേതൃത്വവും പൗരോഹിത്യവും സഭയും ഒരുപോലെ തിരിച്ചറിയുന്നു. 

അതവരിൽ കുരിശുയുദ്ധത്തിന് മുൻപും പിൻപും എക്കാലത്തും വല്ലാത്തൊരു പരാജിതബോധം നിറക്കുകയും മുസ്ലിംകളോട് പ്രതിലോമപരമായ ശത്രുതയോടെ മാത്രം പെരുമാറാനും പ്രവർത്തിപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

എന്നാലോ മുസ്‌ലിംകളുമായുള്ള ഇടപഴകൽ ഒരു ജനാധിപത്യ മതേതര സമൂഹത്തിൽ സാഭാവികമായും സംഭവിച്ചുപോകും എന്നവരറിയുന്നു.

അത്തരം സ്വാഭാവിക ഇടപഴകൽ സ്വന്തം കാലിനടിയിലെ മണ്ണ് നഷ്ടപ്പെടുത്തിക്കളയുന്നുവെന്നറിയുന്ന ക്രിസ്ത്യൻ സംഘടനകളും പൗരോഹിത്യവും അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി പിന്നീട് കണ്ടതും ഉണ്ടാക്കുന്നതുമായ പ്രധാന വഴിയും തന്ത്രവുമാണ് മുസ്‌ലിംകളെ കുറിച്ച് ഇല്ലാക്കഥകകളും നുണകളും പടച്ചുവിടുക എന്നത്. 

ഇത് കുരിശുയുദ്ധത്തിന് മുൻപും പിൻപും എക്കാലത്തും ആഗോളതലത്തിൽ തന്നെ നടത്തി. ഇന്ന് ഇന്ത്യയിലും അതുപോലെ തന്നെ നടത്തുന്നു. 

ഇതേ കാരണം കൊണ്ടും പേടി കൊണ്ടും മുസ്‌ലിംകളെ കുറിച്ച് ഇല്ലാക്കഥകകളും നുണകളും പടച്ചുവിടുന്ന കാര്യത്തിൽ അങ്ങേയറ്റം പ്രാവീണ്യം തെളിയിച്ച ഇന്ത്യയിലെ വലതുപക്ഷ ഭരണപക്ഷ രാഷ്ട്രീയം അക്കാര്യത്തിൽ ക്രിസ്ത്യൻ സമൂഹത്തിനും പൗരോഹിത്വത്തിനും കരുത്തുറ്റ വഴികാട്ടിയും കൂട്ടുമാകുന്നു. 

തൽക്കാലം ഇന്ത്യയിലെ അധികാരപക്ഷമായ പുലിയുടെ മുകളിൽ വിജയീഭാവം കൊണ്ട് ചിരിക്കുന്ന ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും അതേ പുലി നിശ്ചയിക്കുന്ന സമയത്ത് അതേ പുലിയുടെ തന്നെ ഇരയാണ് എന്ന് മനസ്സിലാക്കാൻ തയ്യാറാവാതെ പോകുന്നു എന്ന് മാത്രം.

Thursday, September 19, 2024

കോളേജ് അദ്ധ്യാപകരിൽ നിന്ന് ആരും പഠിക്കുന്നില്ല.

അനുഭവം കൊണ്ട് പറയുകയാണ്.

കോളേജ് ലെവലിൽ അധ്യാപകർ കാര്യമായൊന്നും പഠിപ്പിക്കുന്നില്ല. 

കോളേജ് അദ്ധ്യാപകരിൽ നിന്ന്  ആരും കാര്യമായൊന്നും പഠിക്കുന്നില്ല. 

വന്നുപോകുന്നതല്ലാത്ത കാര്യമായ പണിയൊന്നും കോളേജ് അധ്യാപകർ ചെയ്യുന്നില്ല, അവർക്ക് ചെയ്യേണ്ടിവരുന്നില്ല. 

കോളേജ് ലെവലിൽ അധ്യാപകരെ തന്നെ ആവശ്യമില്ല. 

ആർട്സ് കോളേജുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും അധ്യാപകരെ ആവശ്യമെയില്ല.  ലോ കോളേജുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

വളരെ കുറച്ച് മാർഗ്ഗദർശകരും നല്ല ലൈബ്രറിയും ലാബും മാത്രമേ കോളേജുകളിൽ കാര്യമായും വേണ്ടൂ. ആർട്സ് കോളേജുകളിലും ലോ കോളേജുകളുടെ കാര്യത്തിൽ പറയേണ്ട. സാധാരണക്കാരൻ്റെ മുത്തുകൊടിക്കുന്ന സർക്കാറിന് വെറുതേ ചിലവുണ്ടാക്കുക മാത്രം.

ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കേണ്ടതും ഏറ്റവും ബുദ്ധിയും യോഗ്യതയുമുള്ളവർ വേണ്ടതും കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന എൽപി, യുപി സ്കൂളുകളിലാണ്, എൽപി യുപി സ്കൂൾ അധ്യാപകർക്കാണ്. 

അവിടെ മാത്രമാണ് കാര്യമായും എന്തെങ്കിലും പഠിക്കുന്നത്, പഠിപ്പിക്കാനുള്ളത്. 

ഉയർന്ന ക്ലാസ്സുകളിൽ ആരും പഠിപ്പിക്കുന്നതല്ല, എല്ലാവരും സ്വയം പഠിക്കുന്നതാണ്.

Sunday, September 15, 2024

മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്, ജീവിതം വരും പോലെ സ്വീകരിക്കുക

വെറും വെറുതെയങ്ങ് പറയാം. 

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതെന്ന്, നല്ലതിനെന്ന്. 

മോശം, ഒരർത്ഥവുമില്ല എന്നൊക്കെയുള്ള വിപരീതം സൗകര്യപൂർവ്വം ഇല്ലാതാക്കിയും മറന്നും വെറും വെറുതേ നമുക്കങ്ങ് പറയാം. 

സ്വന്തം മനസ്സാക്ഷിയെ പോലും ബോധ്യപ്പെടുത്താൻ സാധിക്കാതെ, സ്വന്തം മനസ്സാക്ഷിയിൽ പോലും എല്ലാം നല്ലതെന്ന് പറയാനൊരു ന്യായമില്ലാതെ വെറും വെറുതേ പറയാം എല്ലാം നല്ലതെന്ന്, എല്ലാം നല്ലതിനെന്ന്. 

സ്വന്തത്തെ കബളിപ്പിക്കാൻ നമ്മൾക്കല്ലാതെ മറ്റാർക്ക് മിടുക്ക്?

********

പ്രാപഞ്ചികത തന്നെ മഹാഅൽഭുതം. 

അണുവും കോശവും സ്വയം വൻപ്രപഞ്ചങ്ങൾ. 

പക്ഷേ, അതുകൊണ്ടൊന്നും ഈ ജീവിത്തിന് എന്തെങ്കിലും അർത്ഥം വരുന്നില്ല. 

അവയൊന്നും ഈ ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കിത്തരുന്നില്ല. 

ജീവിതം എന്തെന്നതും എന്തിനെന്നതും എപ്പോഴും പിടികിട്ടാപുള്ളി.

******

ജീവിതം വരും പോലെ സ്വീകരിക്കുക എന്നത് അതല്ലാത്ത മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്.

രോഗവും പട്ടിണിയും വേദനയും പ്രതിസന്ധികളും വരുമ്പോൾ ഇങ്ങനെ വരും പോലെ സ്വീകരിക്കുക എന്ന് എളുപ്പം പറയാനും വരുമ്പോലെ എളുപ്പം സ്വീകരിക്കാനും സാധിക്കില്ല. 

നാമെല്ലാവരും ജീവിതത്തെ കുറിച്ച് പലതും പറയുന്നത് ഗാലറിയിൽ നിന്ന്. ഒരുപിടുത്തവും ഇല്ലാതെ.

ഗാലറിയിൽ നിന്നങ്ങനെ പറയാൻ എന്തെളുപ്പം?

കളിക്കളത്തിൽ നിന്ന് കഴിക്കുമ്പോഴും തിരമാലകൾക്കിടയിൽ കിടന്ന് പിടഞ്ഞ് നീന്തുമ്പോഴും മുങ്ങിത്താഴുമ്പോഴും സംഗതികൾ ആസ്വദിക്കുകയും വരുംപോലെ ആസ്വദിച്ച് സ്വീകരിക്കുക എന്ന് പറയുകയും നടപ്പാക്കുകയും എളുപ്പമല്ല.

*******

നമുക്ക് നമ്മളെ കുറിച്ച് അസംബന്ധം, ഒരർത്ഥവും ഇല്ലാത്തത് എന്ന് കരുതാനുള്ള, പറയാനുള്ള മടിയും വൈമനസ്യവും തന്നെ.


വരുമാന നികുതി നൽകുന്നവർക്ക് പെൻഷൻ നൽകുമെങ്കിൽ....

ഇന്ത്യ: 

സർക്കാർ മേഖലയിൽ ഉള്ളതല്ലാത്ത തൊഴിലാളികൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ബഹുമാനവും ഒട്ടും ഉറപ്പുവരുത്താത്ത, അതിനുവേണ്ട നിയമങ്ങളില്ലാത്ത, അതുണ്ടാക്കാത്ത രാജ്യം. 

അതുകൊണ്ട് തന്നെ, വലിയ ബഹുരാഷ്ട്ര കമ്പനികൾ വരെ (ഇന്ത്യൻ കമ്പനികളുടെ കാര്യം പറയാനില്ല) മറ്റു രാജ്യങ്ങളിൽ ആ രാജ്യങ്ങളുടെ നിയമങ്ങൾ കാരണം തൊഴിലാളികൾക്ക് നിർബന്ധമായും നൽകുന്ന സുരക്ഷിതത്വവും സംരക്ഷണവും ബഹുമാനവും ഇന്ത്യയിലെ തൊഴിലാളികൾക്ക് നൽകാതെ മുതലെടുക്കുന്നു. 

മറുഭാഗത്ത് തൊഴിലാളിയൂണിയനുകൾ തെറ്റായ രീതിയിൽ, തെറ്റായ വഴിയിൽ (പ്രത്യേകിച്ചും സർക്കാർ മേഖലയെ) നയിക്കുകയും ചെയ്യുന്നു.

*******

വരുമാനനികുതി നൽകുന്നവർക്ക് പെൻഷൻ നൽകുമെങ്കിൽ, കഷ്ടകാലത്ത് ക്ഷേമം ഉറപ്പ് വരുത്തുമെങ്കിൽ എല്ലാവരും കൃത്യമായി വരുമാനനികുതി നൽകാൻ മത്സരിക്കും. 

സർക്കാർ മേഖലയിലുള്ളവരെക്കാൾ വരുമാനനികുതി നൽകുന്നത് സ്വകാര്യമേഖലയിലുള്ളവർ. 

പക്ഷേ, പെൻഷനും ആരോഗ്യ ഇൻഷുറൻസും മറ്റാനുകൂല്യങ്ങളും കിട്ടുന്നത് സർക്കാർ മേഖലയിലുള്ളവർക്ക് മാത്രം. 

സ്വകാര്യമേഖലയിലുള്ളവർക്ക് ഒന്നും തിരിച്ചുകിട്ടുന്നില്ല.

Tuesday, September 10, 2024

സാമ്പത്തികം അങ്ങനെ. മഴ കുറേ പെയ്തിട്ടുണ്ടാവും.

സാമ്പത്തികം അങ്ങനെ. 

മഴ കുറേ പെയ്തിട്ടുണ്ടാവും. 

എന്നുവെച്ച് പെയ്ത മഴയിലെ മുഴുവൻ വെള്ളവും ശേഖരിക്കാനായവരും സമ്പാദിച്ചവരും ഇല്ല.

എന്നല്ല അതിൽ പത്ത് ശതമാനം പോലും ശേഖരിച്ചവരും സമ്പാദിച്ചവരും ഉണ്ടാവില്ല. 

പെയ്തതിലധികവും ഒഴുകിപ്പോയിട്ടുണ്ടാവും.  

സ്വന്തമായ കിണറുള്ളവൻ മാത്രം, അതും ആ കിണറിൽ സ്വന്തമായ ഉറവയൂണ്ടെങ്കിൽ മാത്രം, ഉഷ്ണകാലത്ത് വെളളം കുടിക്കാം. 

കിണറിലെ വെളളം ആരെങ്കിലും ബോധപൂർവ്വം ഒഴിച്ച് നിറച്ചത് കൊണ്ട് ഉണ്ടായതും കിട്ടുന്നതുമല്ല താനും.

********

സാമ്പത്തികം പിന്നങ്ങനെയും. 

ഉറച്ച മണ്ണ് പോലെയെങ്കിൽ, ഒരു കണ്ടമായി നിന്നാൽ എത്ര കാലവും നിൽക്കും. 

ഏത് ദുരിതവും പേമാരിയും മറികടക്കും. 

പക്ഷേ അതേ മണ്ണ് കിളച്ചുവെച്ചാലോ? 

ഒലിച്ചുപോകും. 

ആരെൻ്റെ മണ്ണ് (സമ്പത്ത്) കൊണ്ടുപോയെന്ന് ചോദിക്കരുത്. 

ഏത് മഴയിലും കാറ്റിലും കിളച്ചമണ്ണ് ഒലിച്ചുപോകും. 

ആരെന്നില്ലാതെ അതെല്ലാരിലേക്കും ഒലിച്ചുപോയിട്ടുണ്ടാവും.

********

കൃഷിക്ക് വേണ്ടി കിളക്കുന്നതല്ല ഉദ്ദേശിച്ചത്.

അങ്ങനെ കൃഷിക്ക് വേണ്ടി കിളക്കുന്നത് മണ്ണിനെ വളർത്തലും പരിവർത്തിപ്പിക്കലും ആണല്ലോ?

മണ്ണിനെ മാത്രം തന്നെ സമ്പത്തായി കണ്ട്, ഉപമിച്ച് പറഞ്ഞതാണ്. അങ്ങനെ കാണുമ്പോഴുള്ള കാര്യം പറഞ്ഞതാണ്.

അങ്ങനെ വരുമ്പോൾ, വെറുതേ, കൃഷിക്ക് വേണ്ടിയല്ലാതെ മുഴുവൻ കിളച്ചിട്ട്, മഴയും കാറ്റും മണ്ണ് കൊണ്ടുപോയിട്ട് എവിടെപ്പോയി എൻ്റെ മണ്ണെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്ന് പറയുകയായിരുന്നു.


Friday, September 6, 2024

Too much planning and thinking is not the planning, it is rather spoiling... Spoiling the life.

Too much of planning and too much of thinking about planning is not planning, it is rather spoiling...

Spoiling the life, spoiling the present.

Distasting the real nectar and juice of life.

Because, after all too much of thinking and planning about investment is too much of heating yourself.

Too much heating causes the real water that is meant to quench your real time thirst to evaporate.

It evaporates quenching no one's thirst, rather keeping everyone always thirsty.

No Bill Gates or Steve Jobs or Jesus Christ happened because of pre-planning. 

They didn't know and plan to be the Bill Gates or Steve Jobs or Jesus Christ of today we know.

Things happen spontaneously, and nobody can ever repeat or ever think of repeating it.

Happened because it happened.

We talk about it after it happened, only because it happened. 

Failed are in millions than the ones succeeded in spite of all preplanning and heavily forethought investments. 

Still we talk of pre-planning taking the examples of very few who succeeded forgetting a lot who failed. 

All the talks of plans and planned investments are only the post-event stories.

Living is your best investment and the biggest investment.

After living and meeting all living cost is the mere fact of plans and investment arises.

And after all, for living and securing life is all your investments are...

Investment by sacrificing life is a big nonsense...

After all, everything is for living and is by and because of living.

If one is unable to make an investment after living his life and its living costs, no one to blame... 

It is the sheer helplessness of the brute majority...

One has to know that the life lived by him is the best of his investment and saving.... 

Just abstract feelings and beautiful memories of life are his best investments and savings.

That's where one has to think, if at all possible and if need be at the maximum, of other options of cutting the cost, but never cutting the life for cutting the cost.

And that is done by having a clear cut distinction and discrimination line between his actual needs and no needs.

Because, most of one's needs are not really his needs, but mostly unnecessarily influenced needs.

Running inside the running train won't put any one in more speed... 

Hence your too much of tensioning about saving and making investments too the same way.

Actual results of such running inside the running train will be only the tiresomeness and exhaustion during your actual tour and afterwards....

One has to clearly know for sure that no one can have all the water of rain or heavy rain saved or invested.

That is how one's earning too...

Rather than trying nonsensically to save and invest all the water of rain, experience the fact, coolness and the beauty rain, enjoy and celebrate in the rain costlessly, and costing no further loss to yourself and any others.

It is an inevitability that most of the rain water will be flowing and wasted to no where and for no one's use.

At least you can be happy with the fact that you are able to think of saving and doing investments just because you don't have too many backlogs of financial liabilities and family obligations, as of now.

And you are able at least to think and do, even if it is at the minimum level, at this very early stage of your life too.....

No one is against your such plans, but it shouldn't be at one's own cost of getting confined and suffocating too much in your very tight complaining and comparing compartment.

Sometimes, for example, only one your wrong decision, if at all, may be or will be buying a new car, at the early stage of your career.

But it was because of all your family members insistence which you yourself too couldn't resist, to the extent the you were all wary of backing off from such a plan, when someone of your elders hinted once during your long discussions and consultations among yourselves...

But once decided and implemented, you should be be steadfast and strong without any further doubts and regrets of very weak ifs and perhaps.

The very pessimistic and negative thinking of ifs and perhaps will only put all of you in depression and heavy tension... For no otherwise benefits.

It will reach and result in blame game too, one or other way for no other benefit.

Don't put your present and today in the darkness of doubts, fears and suspicion of ifs and perhaps, and don't get your present and today into burning heat also by too much thinking and planning for litting the future or by thinking about litting the future.

Tension spreads and radiates tension around and to all others among your close and near too..

Fear and hatred also are the same way... 

They too radiate around and to all others among your close and  near...

Too much of planning and too much of thinking about planning is not planning, it is rather spoiling...

Spoiling the life.

Distasting the real nectar and juice of life..

Thursday, September 5, 2024

ഭാഗം 2: "അന ഇന്ത ദ്വന്നി അബ്ദീ ബീ". എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ.

"അന ഇന്ത ദ്വന്നി അബ്ദീ ബീ"

സാരം:

"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."

അല്ലെങ്കിൽ,

"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

ചോദ്യം : മേൽവാചകത്തിൽ മനുഷ്യരെ കുറിച്ച് അടിമ എന്ന പ്രയോഗം അത്ര സഹിക്കുന്നില്ല. എന്ത് പറയുന്നു?

മറുപടി : മേൽവാചകത്തിൽ സൃഷ്ടി എന്ന പ്രയോഗം ഇല്ലാതിരുന്നതും സൃഷ്ടി എന്ന് മാത്രം പറയാതിരുന്നതും പകരം അടിമ എന്ന് മാത്രം പ്രയോഗിച്ചതും കൊണ്ട് കുറച്ച് കൂടി യുക്തിപരമായെന്നും നന്നായെന്നും തോന്നുന്നു. 

ഒന്നാമതായി, നമ്മുടെ ഇടയിൽ നമുക്ക് മനസ്സിലാവുന്നതും ആകാവുന്നതും പോലെ ദൈവം എന്ന് അതുകൊണ്ട് വന്നു, പറഞ്ഞു.

രണ്ടാമതായി, സൃഷ്ടിയിൽ ചരവും അചരവും ഉണ്ട്. 

അചരം നാം മനുഷ്യരെ പോലെ സങ്കൽപിക്കുന്നും ഊഹിക്കുന്നും ഇല്ല. ചാരത്തിൽ തന്നെ മുഴുവനും സങ്കല്പിക്കാനും ഊഹിക്കാനും സാധിക്കുന്നവരാണോ എന്നും അറിയില്ല

സങ്കൽപിക്കുന്നവർക്കല്ലേ ദൈവം ഉണ്ടെന്നതും ഇല്ലെന്നതും ഉള്ളൂ.

നമ്മുടെ മാനത്തിൽ നിന്ന് നോക്കുമ്പോൾ സൃഷ്ടികളായ പ്രാപഞ്ചിക സംഗതികൾക്കിടയിൽ നമുക്കുള്ളത് പോലുള്ള ബോധം ഉള്ളതും ഇല്ലാത്തതും ഉണ്ട്. 

ബോധമുള്ളതിന് മാത്രമേ അടിമ എന്നത് ബാധകമാവുന്നുള്ളൂ, അടിമത്വം ബോധ്യമാകുന്നുള്ളൂ

ബോധമുള്ളവരോട് പറയുമ്പോൾ ബോധമുള്ളവന് ബാധകനായ കോലത്തിൽ പറയുക, പറയുന്നു എന്നത് ദൈവം മനുഷ്യനോളം താഴുമെന്നും മനുഷ്യന് ദൈവത്തോളം ഉയരാമെന്നും അർത്ഥം തരുന്നു.

അടിമ എന്നാവുമ്പോൾ മനുഷ്യൻ എന്നും, ബോധമുള്ളവൻ എന്നും, സാഹചര്യവശാൽ താൽകാലികമായി അടിമയാകേണ്ടി വന്നവനെന്നും, വളർന്നുവളർന്ന് ഉടമയും ഉടമയോളവും ആകാവുന്നവനെന്നും അർത്ഥം ഉണ്ട്, ഉണ്ടാക്കാം.

നമ്മുടെ തന്നെ വ്യാവഹാരിക കർമ്മജീവിതത്തിലും എല്ലാവരും ഏതല്ലോ അർഥത്തിൽ അടിമകൾ തന്നെ. ചരവും അചരവും ഒരുപോലെ.

അതുകൊണ്ട് തന്നെ മറ്റൊരു സൂക്തം ഇവിടെ ഉദ്ധരിക്കട്ടെ.

"ആകാശഭൂമികളിലുള്ളത് മുഴുവൻ നിർബന്ധിത മായോ ഐച്ഛികമായോ അവന് (അതിന്) വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" (ഖുർആൻ)

അറിയണം: വഴക്കം, സമർപ്പണം എന്നാണ് ഇസ്‌ലാം എന്ന വാക്കിനും അർത്ഥം. 

ഇസ്‌ലാം എന്ന അടിസ്ഥാനധാതു വാക്കിൽ നിന്നും ഉണ്ടായ ക്രിയാരൂപമായ അസ്‌ലമ എന്ന വാക്കാണ് മേൽസൂക്തത്തിൽ "വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" എന്നതിനെ സൂചിപ്പിക്കാനും പ്രയോഗിച്ചത്.

വ്യത്യസ്തമായ തട്ടുകളിൽ നിൽക്കുന്ന സമർപ്പണം മാത്രമായ അടിമകൾ തന്നെ നാം എല്ലാവരും. 

സ്വാതന്ത്ര്യമുണ്ട് ഉണ്ടെന്ന് തോന്നുന്ന അസ്വതന്ത്രർ തന്നെ നാമെല്ലാവരും.

ഉള്ളിൽ കെണിഞ്ഞവർ പുറത്താണെന്ന് കരുതുന്നു എന്നത് മാത്രം മിച്ചം.

എത്രയെല്ലാം അല്ലെന്ന് വരുത്തിയാലും നാമെല്ലാം അടിമകൾ, സമർപ്പിതർ. 

ആദ്യമായി, നാമെല്ലാവരും നമ്മൾ ജനിച്ചു വീണ ജീവിതത്തിൻ്റെയും അവസ്ഥകളുടെയും അടിമകൾ. ജീവിതത്തിനും അതിൻ്റെ അവസ്ഥകൾക്കും അവസ്ഥാന്തരങ്ങൾക്കും സമർപ്പിതർ.

എത്രയെല്ലാം സ്വതന്ത്രരെന്ന് നമ്മേക്കുറിച്ച് നാം മനസ്സിലാക്കിയാലും എകപക്ഷീയമായി പറഞ്ഞുനടന്നാലും നമ്മളകപ്പെട്ട വണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവർ തന്നെ നാമെല്ലാവരും. തീർത്തും സമർപ്പിതരായി, അടിമകളെ പോലെ.

ഏത്രയെല്ലാം സ്വതന്ത്രരാണെന്ന് വീമ്പിളക്കി ഓടുന്നുന്നുണ്ടെങ്കിലും അതൊക്കെയും നമ്മൾ അകപ്പെട്ട വണ്ടിക്കുള്ളിലെ ഓട്ടം മാത്രം. 

എത്രയെല്ലാം വേഗത സ്വയം കൂട്ടിയാലും അവകാശപ്പെട്ടാലും നമ്മളൊക്കയും നമ്മൾ അകപ്പെട്ട വണ്ടിയുടെ വേഗതയിൽ മാത്രം യാത്ര ചെയ്യുന്നവർ. 

എങ്ങോട്ടെല്ലാം തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും ദിശ മാറ്റിയെന്ന് വരുത്തിത്തീർത്താലും നമ്മളൊക്കെയും യാത്ര ചെയ്യുന്നത് നാം അകപ്പെട്ട വണ്ടി പോകുന്ന ദിശയിലേക്ക്, വണ്ടിയുടെ മുഖം മാത്രം നമ്മുടെ മുഖം ആക്കിക്കൊണ്ട്.

എല്ലാം, പോകട്ടെ, നമ്മുടെ തന്നെ വ്യാവഹാരിക കർമ്മലോകത്ത് അധികാരികളുടെ വിരട്ടലുകൾ ഭയക്കുന്ന അടിമകൾ, സമർപ്പിതർ നാം. 

നമുക്ക് പ്രധാനമന്ത്രി വേറെ പ്യൂൺ വേറെ. 

ചെയർമാൻ വേറെ സെക്രട്ടറി വേറെ. 

സ്റ്റിയറിംഗ് വേറെ ടയർ വേറെ. 

നമ്മളിൽ ചിലർ സ്റ്റിയറിംഗ് മറ്റുചിലർ ടയർ വേറെയും കുറേ ചിലർ നട്ടും ബോൾട്ടും മറ്റും മറ്റും.

മുൻകൂട്ടി നിശ്ചയിച്ച, നിശ്ചയിക്കപ്പെട്ട വിശേഷങ്ങളും വിശേഷണങ്ങളും ഇന്ദ്രിയങ്ങളും മാനങ്ങളും അവയുടെ സാധ്യതകളും വെച്ച്, അവ തരുന്ന വൃത്തത്തിനുള്ളിൽ ആവുന്നത് പോലെ ആവാനും ചെയ്യാനും തന്നെയേ അടിമകളായ നമുക്കാവുന്നുള്ളൂ. 

ജനനവും മരണവും നമ്മുടേതായ തെരഞ്ഞെടുപ്പല്ല. 

അടിമകളെ പോലെ തെരഞെടുപ്പില്ലാതെ നമുക്ക് സ്വീകരിക്കേണ്ടി വന്നത് ജനനവും മരണവും. 

സിദ്ധിയും കഴിവും രോഗവും ആരോഗ്യവും അവസരങ്ങളും എല്ലാം അപ്പടി അടിമക്ക് കിട്ടുന്നത് പോലെ, തെരഞ്ഞെടുപ്പില്ലാതെ, കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി എന്നത് പോലെ മാത്രം.

മനുഷ്യർക്കിടയിൽ നടമാടിയ അടിമ സമ്പ്രദായം വെച്ച് മാത്രം മനസ്സിലാക്കുന്ന തകരാറിൽ അകപ്പെട്ട പ്രശ്നം നമുക്കും അടിമയെന്ന് പറയുന്നത് കേൾക്കുമ്പോൾ ഉണ്ടെന്ന് നാം മനസ്സിലാക്കിയാൽ മാത്രം മതി. 

എങ്കിൽ മേൽപറഞ്ഞ വാചകത്തിലെ അടിമ പ്രയോഗത്തിൽ തട്ടിമുട്ടി മനസ്സിലാക്കാൻ തയ്യാറാവാതെ നിൽക്കില്ല.

രാജ്യം സംരക്ഷണമാകുന്നതിന് പകരം ബാധ്യതയും ഭാരവും ആവുകയോ?

വരുമാനവും ലാഭവുമുണ്ടാകുമ്പോൾ ഇരുപതും മുപ്പതും ശതമാനം നികുതി വാങ്ങാൻ രാജ്യം. 

കഷ്ടവും നഷ്ടവുമുണ്ടാകുമ്പോൾ നഷ്ടം നികത്താനും വാങ്ങിയ നികുതിയെങ്കിലും തിരിച്ചുനൽകാനും രാജ്യമില്ല. 

വരുമാനനികുതിയടച്ച് ബാക്കി വന്ന തുച്ഛം പൈസ കൊണ്ട് എന്തെങ്കിലും വാങ്ങുമ്പോഴോ? 

വീണ്ടും രാജ്യം ഈടക്കുന്നു പതിനെട്ടും ഇരുപത്തിയെട്ടും ശതമാനം നികുതി. 

രാജ്യം സംരക്ഷണമാകുന്നതിന് പകരം ബാധ്യതയും ഭാരവും ആവുകയോ?

******

ഈ പറയുന്നതിൽ വെറുപ്പിക്കുന്ന കാര്യം എന്താണ്?

നാട്ടിലെ മൊത്തം ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം പറയുന്നത് വെറുപ്പിക്കലാണോ? 

അങ്ങനെ പറയാൻ സാധിക്കുകയല്ലേ രാജ്യനിവാസികളോടുള്ള സ്നേഹം?

രാജ്യനിവാസികളോടുള്ള സ്നേഹമല്ലേ യഥാർത്ഥ രാജ്യസ്നേഹം?

അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ അന്ധനായ ഭക്തനായി ശരിയും തെറ്റും നീതിയും അനീതിയും മനസ്സിലാകാതിരിക്കലല്ല രാജ്യസ്നേഹം

അതുമൂലമുള്ള അഹിഷ്ണുതയും തീവ്രതയും അല്ല രാജ്യസ്നേഹം.

********

അനർഹത സ്ഥാനവും അധികാരവും നേടുമ്പോൾ, കാര്യങ്ങൾ നടത്തുമ്പോൾ, ശരിയും തെറ്റും നിശ്ചയിക്കുമ്പോൾ അർഹതയെ നിശ്ചയിക്കുന്ന, ശരി തെറ്റുകളെ മനസ്സിലാക്കേണ്ട മാനദണ്ഡങ്ങൾ നഷ്ടമാവുന്നു.

********

എല്ലാ പ്രവൃത്തിക്കും കൃത്യമായ വിപരീത ഫലം ഉണ്ടാവും എന്ന ന്യൂട്ടൻ്റെ പറച്ചിൽ ശരിയാവുന്ന പ്രായോഗിക രൂപം. 

അനർഹത അധികാരം വാഴുമ്പോൾ അർഹതയുള്ളവർക്ക് അർഹമായത് നിഷേധിക്കപ്പെടുന്നു. 

കൃത്യമായ വിപരീത ഫലം.

Tuesday, September 3, 2024

'സർക്കാർ അധ്യാപഹയാ, ശമ്പളം മുഴുവനും കിട്ടുന്നുണ്ടല്ലോ, അല്ലേ?' 'ഓ... കിട്ടുന്നുണ്ടപ്പാ ...'

ഒരു സർക്കാർ സ്കൂൾ അധ്യാപകനോട് ചോദിച്ചു.

'ഒരു ദിവസം എത്രസമയം ചെലവഴിക്കുന്നു കുട്ടികള്‍ക്കും സ്കൂളിനും വേണ്ടി?' 

'ഒന്ന്, ഏറിയാല്‍ രണ്ട് മണിക്കൂര്‍'. 

'ശമ്പളം മുഴുവനും കിട്ടുന്നുണ്ടല്ലോ, അല്ലേ?' 

'ഓ... കിട്ടുന്നുണ്ടണ്ടപ്പാ...'

********

ശരിയാണ്. 

മഹാഭൂരിപക്ഷം അധ്യാപകരും എന്തോ കുറേ ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുണ്ട്. 

പക്ഷേ, ആ അധ്യാപകരുടെ തന്നെ നിലവാരവും അവർ ചെയ്യുന്നതിൻ്റെ ഗുണവും ഫലവും വളരെ കുറവും മോശവുമാണ്. 

എല്ലാം ചടങ്ങ് പോലെ തത്തമ്മേ പൂച്ച പൂച്ചയായി മാത്രം. 

ദിശയും മുഖവും ഇല്ലാതെ. 

തെറ്റായ ദിശയിൽ വേണ്ടത്ര യോഗ്യതയും വിവരവും സത്യസന്ധതയും ഇല്ലാതെ കുറേ ശ്രമിക്കുന്നു എന്നത് ഗണഫലത്തെ ഉറപ്പാക്കില്ല.

സ്വന്തം മക്കളെ പോലും ആ രീതി മാത്രം വെച്ച് വഴിനടത്താനാവാതെ വരികയും ചെയ്യുന്നു.

*********

നേരിട്ട് പറഞ്ഞുകേട്ട അനുഭവമാണ്. 

ആളുടെ പേരും സ്കൂളിൻ്റെ പേരും പറയുന്നത് ശരിയല്ല. 

നമുക്ക് വേണ്ടത് പാഠവും അറിവുമാണ്; ആളെയല്ല.

പറഞ്ഞ ആളാരും ആയിക്കൊള്ളട്ടെ, പറയുന്ന കാര്യം ശരിയോ അല്ലേ എന്നത് മാത്രമേ വിഷയം ആകേണ്ടതുള്ളൂ? 

അധ്യാപകർ സ്കൂളിൽ വന്ന് സമയം ചിലവഴിക്കുന്ന നാടകം നടത്തുന്നില്ല എന്ന അർത്ഥം മേൽപറഞ്ഞതിന് ഇല്ല. 

അതൊക്കെ ഒരു സർക്കീറ്റ് പോലെ കുട്ടികളുടെ പേരിൽ കിട്ടുന്ന വൻശമ്പളം കൈക്കലാക്കാൻ നടക്കുന്നുണ്ട്. 

കുട്ടികൾക്ക് കാര്യമായ ഒരുപകാരവും ഇല്ലാതെ. 

കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടും, എപ്ലസ് എന്ന മിഥ്യാധാരണയിൽ അകപ്പെടുത്തി അപകടപ്പെടുത്തിക്കൊണ്ടും ഏറെക്കുറെ തത്തമ്മേ പൂച്ച പൂച്ചകൾ ആവർത്തിച്ചുകൊണ്ടും അത് നടക്കുന്നു. എന്ത് എന്തിനെന്ന് കൃത്യമായ ലക്ഷ്യബോധമോ അതിന് വേണ്ട കരുത്തോ നിലവാരമോ ഇല്ലാതെ, ഉണ്ടാക്കാതെ. ഡൽഹിക്ക് പോകേണ്ടവൻ ചെന്നൈ ക്കുള്ള വണ്ടിയിൽ കയറി ശ്രമിച്ചിട്ട്, വല്ലാതെ ശ്രമിക്കുന്നുണ്ട് എന്ന് പറയുമ്പോലെയും, വരുത്തുമ്പോലെയും.

അറിവിൽ , ഒന്നിലധികം സമർത്ഥരായ കുട്ടികൾ സ്കൂളിൽ പോകുന്നത് സയത്തെ വെറുതെ വേസ്റ്റ് ആക്കലാണ് എന്ന് സ്വയം മനസ്സിലാക്കി സ്വയം സ്കൂളിൽ പോകാതെ ഒൻപതും പത്തും പ്ലസ് വണ്ണും പ്ലസ് ടൂവും പഠിച്ചവരാണ്. 

അധ്യാപകരോട് കാര്യം പറഞ്ഞ് മുൻകൂട്ടി അനുവാദം വാങ്ങി, ഹാജരല്ലല്ലോ പ്രധാനം കുട്ടികൾ ശരിക്കും പഠിക്കുകയും പഠിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും അല്ലേ പ്രധാനം, സ്കൂളിൽ വരുന്ന കുട്ടികളെക്കാൾ എല്ലാ മേഖലയിലും തിളങ്ങുന്നു എന്ന് ഉറപ്പ് വരുത്തിയാൽ പോരേ എന്നവരോട് ചോദിച്ചു. 

അവർ ഏറ്റവും നല്ല റിസൾട്ട് വാങ്ങിക്കൊടുക്കുകയും ചെയ്തും. 

സ്കൂളിൽ നിന്ന് എട്ടും പത്തും മണിക്കൂർ പഠിപ്പിച്ചെങ്കിൽ പഠിപ്പിച്ചു എന്ന് വരുത്തുന്നത് പഠിക്കാൻ അവർക്ക് വീട്ടിൽ അര മണിക്കൂർ പോലും വേണ്ടിവന്നില്ല, വരുന്നില്ല. 

ബാക്കി സമയം അവർ മറ്റുനിലക്ക് ഒരുങ്ങാനും വളരാനും ഉപയോഗപ്പെടുത്തി. 

JEE പോലുള്ള മത്സരപരീക്ഷഹൽക്കുള്ള ഒരുക്കവും മറ്റും നടത്താൻ ആ വഴിയിൽ സമയം കണ്ടെത്തി.

ഒപ്പം റൗളിങ്ങും കാഫ്കയും ഓർവലും കമ്യൂവും ദാസ്തേവസ്കിയും ഹെമിംഗ്വേയൂം ചെക്കോവും ഹ്യൂഗോയും കുന്ദേരയും പൗലോ കൊയ്‌ലോയും ജിബ്രാനും ഹെസ്സെയും ഖാലിദ് ഹുസൈനും അടങ്ങുന്ന മെച്ചപ്പെട്ട ലോകസാഹിത്യം വളരെ ചെറിയ പ്രായത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷയിൽ തന്നെ വായിക്കാനും വളരാനും അവർക്ക് സാധിക്കുകയും ചെയ്തു. 

അവരിൽ രണ്ടുപേർ ഇപ്പൊൾ എറ്റവും വലിയ MNCകളിൽ ഉയർന്ന സ്ഥാനം വഹിച്ച് വളരെ ഉയർന്ന ശമ്പളം വാങ്ങുന്നു. 

വെറും ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വയസ്സ് ആകുമ്പോഴേക്കും.

*******

ഒറ്റപ്പെട്ടുള്ളത് നല്ല വളരെ കുറച്ച് അധ്യാപകർ. 

അവർക്കൊന്നും ചെയ്യാൻ സാധിക്കാതെ. അവരും അജപ്പെട്ടിരിക്കുന്നത് തെറ്റായ വണ്ടിയിൽ തേട്ടായ ദിശയിൽ.

മഹാഭൂരപക്ഷവും വൻശമ്പളം കൈക്കലാക്കാൻ വേഷംകെട്ടി സമയം തള്ളുന്നവർ.

*******

പ്രൈമറി അധ്യാപകരുടെ കാര്യം വേറെ തന്നെയാണ്. അവരാണ് എന്തെങ്കിലും സത്യസന്ധമായി ചെയ്യുന്നത്. അവർക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്. പക്ഷേ, അവരിലും യോഗ്യർ വളരെ കുറവാണ്. ഏറ്റവും യോഗ്യതയും മനശ്ശാസ്ത്രം വും അറിയുന്നവർ വേണ്ടത് പ്രൈമറി തലത്തിലാണ്. കോളേജ് തലത്തിലുള്ള അദ്ധ്യാപകരിൽ അധികവും വെറും വെറുതെയാണ്. പ്രത്യേകിച്ചും ആർട്സ് കോളേജിലെ അധ്യാപക ർ. വിദ്യാർത്ഥികൾ മഹാഭൂരിപക്ഷവും ഒറ്റക്ക് തന്നെ പഠിക്കുകയാണ്.

********

അഞ്ചും ആറും മണിക്കൂറുകൾ സ്കൂളിൽ അധ്യാപകർ ചിലവഴിക്കുന്നു എന്നത് ഒന്നിനും തെളിവല്ല, ന്യായമല്ല. 

ഗുണനിലവാരത്തെയൂം സത്യസന്ധതയെയും ആത്മാർഥതയെയും അത് സൂചിപ്പിക്കില്ല. 

വെറുതേയും ഡ്യൂട്ടി പോലെയും സമയം ചിലവഴിക്കാൻ ആർക്കും സാധിക്കും. 

ചിലവഴിച്ചുവെന്ന് വരുത്തിയാൽ മാത്രം മതി. 

കുട്ടികൾക്ക് അവരുടെ അവകാശം അറിഞ്ഞ് ചോദിച്ച് വാങ്ങാൻ അറിയില്ല എന്നത് അധ്യാപകരെ രക്ഷപ്പെടുത്തുന്നു.

********

കളി: 

അതും ആരെയും സ്കൂളിൽ നിന്ന് പഠിപ്പിച്ചതല്ല, പഠിപ്പിക്കുന്നില്ല. 

PT, drill സമയത്തെ കുട്ടികൾ പുറത്ത് പോയി എന്തെങ്കിലും കളിക്കാനുള്ള സമയമായി കണ്ടതാണ്. 

സ്കൂളിൽ നിന്നുള്ള പഠിപ്പിക്കൽ കൊണ്ടും പരിശീലനം കൊണ്ടും കളിക്കാരനായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കില്ല. 

സ്കൂളിൽ എല്ലാം "കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി" എന്ന മട്ടിലാണ്. 

അതിന് മാത്രം നിലവാരവും ആത്മാർഥതയും ഉള്ള pt, drill അധ്യാപകരെ ഒരു സ്‌കൂളിലും കാണിക്കാനും പറ്റില്ല. 

ഒരു പണിയും ഇല്ലാതെ വെറും വെറുതേ ശമ്പളം വാങ്ങി തടിച്ചു കൊഴുക്കുന്ന ഒരു വിഭാഗം കൂടിയാണ് pt, drill അദ്ധ്യാപകർ.

*******

ചിലരെ മാനിക്കുന്നു. പക്ഷേ, ആ ചിലർ ഒരപവാദമാണ്, ആ നിലക്ക് ബഹുമാനവും അർഹിക്കുന്നു.

പക്ഷേ അപവാദങ്ങളെ വെറും അപവാദങ്ങൾ മാത്രമായ് മാത്രമേ ഏത് പഠന ശാസ്ത്ര തൊഴിൽ  രംഗത്തും കാണൂ. 

മഹാഭൂരിപക്ഷവും തത്തമ്മേ പൂച്ചപൂച്ച എന്ന പോലെ വളരെ കൃത്രിമവും യാന്ത്രികവും ആയി പോകുന്നു, ചുരുങ്ങിയത് മാറ്റപ്പെടുന്നു.

അനുഭവം സാക്ഷി.

വ്യക്തിപരമായല്ല ഇവിടെ വിഷയം എടുക്കേണ്ടത്.

അതുകൊണ്ട് തന്നെയാണ് ഒരു സംഭാഷണം വഴി പൊതുവായ കാര്യം ധ്വനിപ്പിച്ചപ്പോൾ ആ വ്യക്തിയുടെയോ സ്‌കൂളിൻ്റെയോ പേര് പറയുന്നത് അപ്രസക്തമായതും.

Sunday, September 1, 2024

"അന ഇന്ത ദ്വന്നി അബ്ദീ ബീ". എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

"അന ഇന്ത ദ്വന്നി അബ്ദീ ബീ"

സാരം:

"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."

അല്ലെങ്കിൽ,

"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

ദൈവം ദൈവത്തെ വിശേഷിപ്പിച്ച് പറഞ്ഞ (പറഞ്ഞെന്ന് പറയുന്ന) ഖുദ്സീയായ ഹദീസ് ആണ് മേൽ ഉദ്ധരിച്ചത്.

വിശ്വാസ വൈവിധ്യവും സങ്കല്പ സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇതിനേക്കാൾ വലിയ ദൈവിക വചനം ഉണ്ടാവാനില്ല.

ദൈവം എങ്ങനെയുമാണ്, ദൈവം എങ്ങനെയുമാവും, ദൈവത്തെ എങ്ങനെയും സങ്കല്പിക്കാം, കരുതാം എന്ന് പറഞ്ഞുതരുന്ന ദൈവത്തിൻ്റേത് തന്നെയെന്ന് പറയുന്ന, പറയാവുന്ന മൊഴി.

എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ദൈവവിശ്വാസം ആയിക്കൊള്ളണം എന്നില്ലെന്ന് ദൈവം തന്നെ പറയുന്ന തെളിവായ മൊഴി.

അങ്ങനെ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞത് മാത്രമായ നിർവചനവും രൂപവും ഭാവവും മാത്രമല്ല ദൈവത്തിനെന്ന് പറഞ്ഞുറപ്പിക്കുന്ന മൊഴി.

എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ആരും നിർബന്ധമായും ദൈവത്തെ മനസ്സിലാക്കേണ്ടതില്ലെന്നർത്ഥം തരുന്ന മൊഴി.

ഒരു പ്രത്യേക രീതിയിൽ തന്നെ എല്ലാവരും ദൈവത്തെ കാണണം, മനസ്സിലാക്കണം വിശ്വസിക്കണം എന്നൊരു അവസാനമൊഴിയില്ല,  ദൈവത്തിന് അങ്ങനെയൊരു നിർബന്ധവുമില്ലെന്ന് അർത്ഥം തരുന്ന മൊഴി.

ദൈവത്തെ എങ്ങനേയും കാണാനും മനസ്സിലാക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട് എന്നർത്ഥം തരുന്ന മൊഴി. 

ദൈവം രൂപമായിട്ടായാലും രൂപമില്ലാതെയായാലും. ഗുണങ്ങളോടെയായാലും നിർഗുണമായായാലും ഉണ്ടെന്നായാലും ഇല്ലെന്നായാലും ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഊഹങ്ങളും ഒരുപോലെ ശരിയാവും എന്നർത്ഥം തരുന്ന മൊഴി.

ആരെങ്കിലും എങ്ങനെ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു, വിശ്വസിക്കാതിരിക്കുന്നു, മനസ്സിലാക്കാതിരിക്കുന്നു എന്നത് ദൈവത്തെ ബാധിക്കുന്ന കാര്യമല്ലെന്നർത്ഥം തരുന്ന മൊഴി. 

ആരെങ്കിലും വിശ്വസിച്ചത് കൊണ്ട് കൂടുതലായി ഉണ്ടാവുന്നില്ല, ആരെങ്കിലും നിഷേധിച്ചത് കൊണ്ട് കൂടുതലായി ഇല്ലാതാവുന്നില്ല ദൈവം എന്നർത്ഥം തരുന്ന മൊഴി.

ആർക്കും അവർക്കാവുമ്പോലെ ദൈവത്തെ സങ്കല്പിക്കാം, സങ്കല്പിക്കാതിരിക്കാം എന്നർത്ഥം തരുന്ന മൊഴി. 

ഓരോരുത്തർക്കും അവരകപ്പെട്ട മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാക്കാനും ഭാവിക്കാനും സങ്കല്പിക്കാനും സാധിക്കുന്നത് പോലെയാണ് ദൈവം എന്നർത്ഥം തരുന്ന മൊഴി.

ഓരോരുത്തരുടെയും മാനത്തിൻ്റെയും തലച്ചോറിൻ്റെയും പരിമിതികളുടെയും തടവറയിലാണ് ഓരോരുത്തരും എന്ന് ദൈവമറിയും എന്നറിയിക്കുന്ന മൊഴി. 

ആ മാനവും പരിമിതിയും തലച്ചോറും അനുസരിച്ച് മനസ്സിലാകുന്നത് പോലെയും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആവുന്നത് പോലെയും തന്നെ അവരുടെ ദൈവവും ദൈവമില്ലായ്മയും അവർക്ക് എന്നർത്ഥം തരുന്ന മൊഴി.

ദൈവമില്ലെന്നാണ് ഒരാൾക്ക് അവൻ്റെ മാനവും പരിമിതിയും തലച്ചോറും വെച്ച് ന്യായമായും തോന്നുന്നതെങ്കിൽ അതയാൾക്ക് ശരിയെന്ന് പറഞ്ഞുതരുന്ന മൊഴി.

ആരെയും അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് ദൈവം ഉൾകൊള്ളും എന്നർത്ഥം തരുന്ന മൊഴി. 

അങ്ങനെ ഒരാൾക്ക് ദൈവമില്ലെന്നു തോന്നിയാൽ ഇല്ലാത്തത് പോലെ അയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി.

അങ്ങനെ ഒരാൾക്ക് ദൈവമുണ്ടെന്നാണ് അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് തോന്നുന്നതെങ്കിൽ അങ്ങനെ ഉള്ളത് പോലെ തയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി. 

ഒരാൾക്ക് തോന്നുന്നത് പോലെ, അയാൾ കരുതും പോലെ തന്നെ ഉള്ളതും ഇല്ലാത്തതുമായി ശരിയാകും, ദൈവമാകും എന്ന് പറയുന്ന മൊഴി.

ജനിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് കിട്ടിയത് മാത്രം ഉപബോധമനസ്സിനെ പിന്തുടർന്ന് മാത്രം സങ്കല്പിക്കാനും വിശ്വസിക്കാനും മാത്രമേ ഒരാൾക്ക് സാധിന്നുള്ളൂവെങ്കിൽ (മഹാഭൂരിപക്ഷത്തിൻ്റെയും കാര്യം പോലെ) അവർക്കാവരുടെ ദൈവം അപ്പോലെ തന്നെ എന്നോതിത്തരുന്ന വലിയമൊഴി.

എല്ലാറ്റിലും എവിടെയും എപ്പോഴും ദൈവമുണ്ട് എന്നാണ് ഒരാൾക്ക് തോന്നുന്നതെങ്കിൽ അയാൾക്ക് ദൈവം അങ്ങനെ തന്നെ എല്ലാറ്റിലും എവിടെയും ഭവിക്കും എന്നറിയിക്കുന്ന തിരുമൊഴി.

പലതായും എല്ലാമായും ഒരാൾക്ക് ദൈവത്തെ തോന്നുന്നുവെങ്കിൽ അയാൾക്ക് ദൈവം അങ്ങനെയുമെന്ന് ഉറപ്പിക്കുന്ന ഉറച്ചമൊഴി.

ഓരോരുത്തർക്കും അവർക്കാവും പോലെ ദൈവം. 

ഇല്ലെന്നാണെങ്കിൽ ഇല്ലാത്തത് പോലെ. 

ഉണ്ടെന്നാണെങ്കിൽ ഉള്ളത് പോലെ. 

പലതെന്നാണെങ്കിൽ പലത് പോലെ.

ഒന്നെന്നാണെങ്കിൽ ഒന്ന് പോലെ.

പശുവായും പർവ്വതമായും തോന്നുന്നുണ്ടെങ്കിൽ അങ്ങനെ.

പശുവായും പാർവ്വതമായും തോന്നുന്നില്ലെങ്കിൽ അങ്ങനെ.

ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും ഇല്ല. 

നിർബന്ധങ്ങളുളും ആവശ്യങ്ങളും ഉണ്ടെങ്കിൽ ദൈവം ദൈവമല്ല. 

ദൈവമല്ലാത്ത ഒന്നും നടക്കില്ലെങ്കിൽ, ദൈവം ഉദ്ദേശിക്കാത്തത് നടക്കില്ല എന്നുണ്ടെങ്കിൽ പിന്നെന്തിന് ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും?

എന്നൊക്കെയും പറഞ്ഞുപഠിപ്പിക്കുന്ന ദൈവികമൊഴി.

ദൈവസങ്കൽപത്തിലെയും വിശ്വാസത്തിലെയും വ്യത്യസത്തിൻ്റെ പേരിൽ മത്സരിക്കുകയും സംഘർഷപ്പെടുകയും വേർതിരിയുകയും വിഭജിക്കപ്പെടുകയും തമ്മിലടിക്കുകയും  വേണ്ടതില്ല എന്ന് വ്യക്തമാക്കുന്ന കറകളഞ്ഞ മൊഴി.