Monday, October 14, 2019

വ്യത്യാസവും കടകവൈരുദ്ധ്യവും ഇല്ല.

തൊട്ടിലില് കിടന്ന കുഞ്ഞിനെ
അമ്മ താരാട്ടി.

നടുറോഡില്
അശ്രദ്ധനായി കളിച്ച കുട്ടിയെ
അമ്മ ശകാരിച്ചു.

എന്ത്‌ മനസിലാക്കി?

കടകവിരുദ്ധമെന്നോ?

യേശുവും മുഹമ്മദും
ബുദ്ധനും മാര്ക്സും
ഈയുള്ളവനും നിങ്ങളും
പറയുന്നതിലും ചെയ്യുന്നതിലും
വ്യത്യാസവും കടകവൈരുദ്ധ്യവും ഉണ്ടെന്നോ?

ഇല്ല,
എല്ലാം ഒന്ന് തന്നെ.
ഒന്നിന് വേണ്ടി മാത്രം.

എല്ലാം
ജീവിതം പറയിക്കുന്നത്,
ജീവിതം ചെയ്യിക്കുന്നത്.

എല്ലാം
ജീവിതത്തിന്‌ വേണ്ടി പറയുന്നത്,
ജീവിതത്തിന്‌ വേണ്ടി ചെയ്യുന്നത്.

ജീവിതത്തിന്റെ വ്യത്യസ്തമായ
പരിസരവും പശ്ചാത്തലവും
വ്യത്യസ്തമായി പറയിക്കുന്നതും 
ചെയ്യിക്കുന്നുതും.

ശകാരിച്ച അമ്മയും
താരാട്ടിയ അമ്മയും
ഒന്ന്.

അവർ
പറഞ്ഞതും ചെയ്തതും
ഒരേ സത്യം.
ഒരേ ജീവിതം.
ഒരേ ജീവിതം
തുടര്ത്താന് വേണ്ടത്.

കൈവണ്ടി വലിക്കുന്നവനും
കര്ഷകനും
മീന്പിടുത്തക്കാരനും
കവിയും ബുദ്ധനും
ഈയുള്ളവനും നീയും
പറയുന്നതും ചെയ്യുന്നതും
ഒട്ടും കടകവിരുദ്ധമല്ലാത്ത, 
പരസ്പരവിരുദ്ധമല്ലാത്ത
ഒന്നേ ഒന്ന്.

No comments: