കൊതുകുകളും ഈച്ചകളും നാട് ഭരിക്കുന്ന കാലം.
അവർക്ക് വ്രണം വേണം.
എവിടെയും എല്ലായിടത്തും.
എവിടെയും എല്ലായിടത്തും.
അഴുക്ക് ചാലുകള്‍ വേണം.
നാട് തന്നെയും ഒരഴുക്ക് ചാലായി മാറണം.
നാട് തന്നെയും ഒരഴുക്ക് ചാലായി മാറണം.
അവിടെ അഭിഭാഷകര്‍ ഓരോ കേസിനെയും തനിക്ക് ചലവും രക്തവും കുടിക്കാനുള്ള വ്രണമായി മാത്രം കാണും.
കോടതിയെ തനിക്ക് അഴുക്ക് വെള്ളം കിട്ടുന്ന അഴുക്ക്ചാലായ് മാത്രം കാണും.
അങ്ങനെയല്ലാതെ പെരുമാറിയാല്‍ അവന് ദാരിദ്ര്യം സമ്മാനമാവും.
ഇതേ പ്രശ്‌നം വൈദ്യന്‍മാരുടെ കാര്യത്തിലും.
അവർ രോഗത്തെയും രോഗിയെയും ഇങ്ങനെ തന്നെ വ്രണമായി കാണുന്നു. തങ്ങൾക്ക് രക്തവും ചലവും കുടിക്കാന്‍ മാത്രം. ആശുപത്രി സ്ഥിരമായി അവര്‍ക്ക് കുടിക്കാനുള്ള അഴുക്ക് വെള്ളം ഒഴുക്കുന്ന അഴുക്ക്ചാലും.
രാഷ്ട്രീയക്കാര്‍ നാട്ടാരെയും നാട്ടാരുടെ പ്രശ്നങ്ങളെയും കാണുന്നതും ഇത് പോലെ തന്നെ. വ്രണമായ്. തങ്ങൾക്ക് രക്തവും ചലവും ഉറപ്പ് നല്‍കുന്ന വ്രണങ്ങള്‍. നാടിനെ തങ്ങൾക്ക് കുടിക്കാന്‍ വേണ്ട അഴുക്ക് വെള്ളം ഒഴുക്കുന്ന അഴുക്ക് ചാലായും.
അതിനാലവർ സ്വയം കൊതുകുകളെ പോലെയായി യോഗ്യത നേടുന്നു. നാടിനെ അഴുക്ക്ചാലായും നാട്ടാരെ അവര്‍ക്ക് ചലവും രക്തവും കുടിക്കാനുള്ള വ്രണമായും മാത്രം കാണുന്നു. അല്ലെങ്കിൽ അവരങ്ങനെ ആക്കുന്നു. നാടിനെയും നാട്ടാരെയും. ഉദ്യോഗസ്ഥര്‍ അങ്ങനെ അവര്‍ക്കത് ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.
എല്ലാവരും അതാത് രംഗത്ത് ചൂഷണം മാത്രം ചെയത് ജീവിക്കുന്ന പുരോഹിതന്‍മാര്‍.
വേഷം കെട്ടുന്ന കൊതുകുകള്‍.
യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകനെയും കോഴിവളര്‍ത്തുകാരനെയും മീൻപിടിക്കുന്നവരേയും വഞ്ചിച്ച് ചൂഷണം ചെയത് വ്രണമുള്ള രോഗികളാക്കി വീണ്ടും ചൂഷണം ചെയത് കൊഴുക്കുന്ന കൊതുകുകള്‍. ഈച്ചകള്‍. പുരോഹിതന്‍മാര്
No comments:
Post a Comment