Sunday, March 3, 2019

തീവ്രത വിഷപ്പാമ്പ് പോലെ. ആരെയും കടിക്കും. വളർത്തിയവനെയും.

തീവ്രത വിഷപ്പാമ്പ് പോലെ.
ആരെയും കടിക്കും. വളർത്തിയവനെയും.
ഭീകരനെ പൂജിക്കാനും വെറുപ്പിനെ
വോട്ടാക്കാനും ദേശീയതയെ വഴിയാക്കരുത്.

********

കൊലവിളികളും കലാപങ്ങളും ആഘോഷിക്കരുത്,
പാർട്ടികൾക്ക് ഭരണത്തിലെത്താൻ വഴിയാക്കരുത്.
ഭരണകൂടം ഇരകളോടൊപ്പമാവണം.

**********

രാജ്യത്തിന്റെ മറപിടിച്ചു പറയുന്ന കളവുകൾ  
സത്യമാവുന്നു, എല്ലായിടവുമെത്തുന്നു.
യഥാർത്ഥ സത്യങ്ങൾ കളവുകൾ ആവുന്നു

എവിടെയുമെത്തുന്നില്ല.

*********

അഴിമതിയുടെ വേര്ഇന്ത്യ വലിയ രാജ്യം.
പ്രചാരണത്തിന് മാത്രം പാർട്ടികൾക്ക് നല്ല ചെലവ് വരും.
അതുണ്ടാക്കാൻ അഴിമതിയല്ലാതെന്തു വഴി
ജനാധിപത്യത്തിന്റെ ദുര്യോഗം!! 

*******

പുൽവാമ: ജെയ്ഷെ മുഹമ്മദ് തന്നെ.
പക്ഷെ ഇലക്ഷന് വേണ്ടി അവരെക്കൊണ്ട് ചെയ്യിപ്പിച്ചത്
ദേശീയ പാർട്ടികൾ അല്ലെന്നും അന്വേഷിച്ചുറപ്പിക്കണം.

*****

ബാക്കിയെല്ലാ തീവ്ര-ഭീകരവാദങ്ങളും
സ്ഥലകാലബന്ധിതം. പരിഹരിക്കാം.
മതതീവ്രവാദം സ്ഥലകാലാതീതം.
പരിഹരിക്കാനാവില്ല, തീരില്ല

********

കുറ്റവാളി മനശാസ്ത്രം. തനിക്കു ന്യായം കിട്ടാൻ
എല്ലാവരിലും കുറ്റം കണ്ടെത്തുക, ആരോപിക്കുക.
ഒരുതരം ഇന്ത്യൻ രാഷ്ട്രീയ വഴി.

********

ഇന്ത്യ പാക്കിസ്ഥാൻ, ബംഗ്ലാദേശ്.
ഒന്നാവുന്ന സ്വപ്നം വെടിപൊട്ടുന്ന
പേടിസ്വപ്നത്തേക്കാൾ നല്ലത്, പ്രായോഗികം.
നേതൃത്വം സത്യസന്ധരും വിവേകികളുമെങ്കിൽ.

**********

രാജ്യത്തിന്റെ മറയിലും ചെലവിലും
കളവു പറയുക, ചെയ്യുക.
അതിനേക്കാൾ വലിയ വഞ്ചനയും
അക്രമവും രാജ്യദ്രോഹവും ഉണ്ടോ?
അതാര്  ചെയ്താലും.

********

കുറ്റവാളികൾ തന്നെ കാവലാളുകൾ ആവുന്ന 
നാടും ജനാധിപത്യവും.
കോഴിക്ക് കാവൽ കുറുക്കൻ

പിന്നെന്ത് പറഞ്ഞിട്ടും എന്ത് കാര്യം?


**********

ലൂയി 14:  ഞാനാണ് രാജ്യം.
മോഡി: എന്നെ എതിർക്കുന്നവർ രാജ്യത്തെ എതിർക്കുന്നു.
എന്ത് വ്യത്യാസം? സ്വേച്ഛാധിപത്യം. ആത്മപ്രശംസ.
ചോദ്യം ചെയ്യപ്പെടുന്നതിലെ ഭയം.
ചോദ്യം ചെയ്യരുതെന്നും സ്വരം.

********

പാക്കിസ്ഥാനിലെ പഞ്ചസാര പറ്റും, പക്ഷെ 
നന്മയെ നന്മയായി അംഗീകരിക്കാനാവില്ല
പിന്നെങ്ങിനെ നാം നന്മയെ വിതറും വളർത്തും.

***********

ഹിന്ദുവാണ്, ഇന്ത്യനാണ്. അഭിമാനവുമുണ്ട്.
എന്ന് വെച്ച് ഭരണകൂടം നടത്തുന്ന 
എല്ലാ നെറികേടുകളെയും കണ്ടില്ലെന്നു നടിക്കേണമോ?
അങ്ങനെയാണോ രാജ്യസ്നേഹം?

*********


നിർബന്ധങ്ങളില്ലാത്ത ഹൈന്ദവത. അതിലാണ് യഥാർത്ഥ മതേതരത്വം. അത് ഉയർത്തിപ്പിടിക്കാൻ കഴിയാഞ്ഞിടത്താണ് ഇന്ത്യൻ മതേതര പാർട്ടികളുടെ പരാജയം.

***********

ഇന്ത്യൻ പത്രങ്ങളോട് (ദി ഹിന്ദു ഒഴികെ).
പത്രധർമ്മം എന്നൊന്നില്ല
അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഇല്ലെന്നോ ധാരണ?
ദേശീയതയെന്നാൽ എന്ത് കളവും പറയുകയോ?

***********

ഇന്ത്യയിലായാലും പാകിസ്ഥാനിലായാലും
തീവ്രവാദത്തിനു കാരണം മതം.
എങ്കിൽ മതത്തെ അങ്ങൊഴിവാക്കിയാൽ പോരെ.
ഭരണകൂടങ്ങളെങ്കിലും

*********

ഇന്ത്യയെ മൊത്തം പാട്ടത്തിനെടുത്തവരാണ്  ശാപം.
ഇന്ത്യയെ വിറ്റും വ്യപിചാരിച്ചും സ്നേഹിക്കുന്നവർ
മുളകിന് പഞ്ചസാരയെന്നു പേരിടുന്നവർ.

*********

പാകിസ്ഥാനും ഇന്ത്യയും സൗഹൃദമരുത്.
ശക്തരായിപ്പോകും. രാഷ്ട്രീയവും ആയുധവ്യാപാരവും 
പിന്നെ അഴിമതിയും നടക്കില്ല.
നമ്മൾ വഴിതെറ്റിക്കപ്പെടേണം.

*********

നമ്മൾ തെളിയിച്ചത്.
പാക്കിസ്ഥാനിലാണേൽ,  
മരങ്ങളും തീവ്ര-ഭീകര വാദികൾ.
മരങ്ങളായതിനാൽ പേടിക്കാനില്ല.
എണ്ണമെത്രയും തോന്നും പോലെ പറയാം.

*********


"മതം, ജാതി, പാകിസ്ഥാൻ”. 
ബ്രിട്ടീഷുകാരുടെ മാത്രമല്ല ഏവരുടെയും തന്ത്രം 
"വിഭജിച്ചു ഭരിക്കുക". 
വിഭജിക്കാതെങ്ങിനെ ഭരിക്കും? ഭരണം നേടും?

********

നമ്മൾ തെരഞ്ഞെടുത്തത് ആരെ
എങ്കിൽ നമ്മൾ വിമർശിക്കേണ്ടതും തിരുത്താനാവുന്നതും ആരെ?
നമ്മുടെ സർക്കാരിനെ. പാക്കിസ്ഥാനെ അല്ല.

*********

മൃഗത്തിന്റെ പേരിലായാലും 
മതത്തിന്റെയും രാജ്യത്തിന്റെയും  പേരിലായാലും
കൊല്ലുന്നത് തെറ്റ്.
അത് പാകിസ്ഥാനി ആയാലും ഇന്ത്യക്കാരനായാലും.

*********

നമ്മൾ തെരഞ്ഞെടുത്തത് ആരെ
എങ്കിൽ നമ്മൾ വിമര്ശിക്കേണ്ടതും തിരുത്തേണ്ടതും ആരെ?
നമ്മുടെ സർക്കാരിനെ. പാകിസ്താനെ അല്ല.

**********

നാം ഇന്ത്യൻ പൗരന്മാർക്ക് തിരുത്താനാവുക ആരെ
ഏതു സർക്കാരിനെ? ഇന്ത്യയുടെതോ, പാകിസ്ഥാന്റെയോ?
എങ്കിൽ നമ്മൾ വിമര്ശിക്കേണ്ടത് ആരെ, ആരുടെ തെറ്റിനെ?

**********

ഭീകരരും തീവ്രവാദികളും പാക്കിസ്താനിലുണ്ട്. ഉറപ്പ്.
പക്ഷെ ഇന്ത്യയിലും ഇല്ലേ?
രണ്ടും ഭരണകൂടങ്ങളുടെ തണലിൽ തന്നെയല്ലേ?
പിന്നെ എന്ത് വ്യത്യാസം?

**********

ഇന്ത്യൻ പട്ടാളക്കാർ വീണ്ടു വീണ്ടും കൊല്ലപ്പെടുന്നു.
ഇതെന്താണ് വെള്ളരിക്ക പട്ടണമോ
പിന്നെന്ത് കുന്തമാ നമ്മുടെ ഭരണകൂടം നമ്മോടു പറയുന്നത്?

**********

ഇപ്പോഴത്തെ ചിത്രം. പാകിസ്ഥാൻ സഹിഷ്ണുതയും 
സംസ്കാരവും ഉള്ള ഭാരതമാവുന്നു.
ഭാരതം വെറുപ്പും തീവ്രതയും സ്വന്തമാക്കി 
പാകിസ്ഥാൻ ആവുന്നു

**********

നൂറ്റിമുപ്പത് കൊടിയുണ്ടെങ്കിലും
എങ്ങിനെ ഒരു വിഡ്ഢിയെ തന്നെ
പ്രധാനമത്രിയായി തെരഞ്ഞെടുക്കാൻ കഴിയുന്നു?

**********

ഉള്ളുപൊള്ളയായതിനു ശബ്ദം കൂടും.
ഭാരമില്ലാത്തത്  പൊങ്ങിപ്പാറും.
ഇങ്ങനെയൊക്കെയാണോ നമ്മുടെ നേതാക്കളും 
പ്രധാനമന്ത്രിമാരും ഉണ്ടാവുന്നത്?

********

ഇമ്രാൻഖാൻ മനസ്സിലാക്കിത്തരുന്നു
ഭരണാധികാരിക്ക് സ്പോർട്സ്മാൻ സ്പിരിറ്റും 
വിവേകവും വേണം. വെറും ഇലക്ഷൻ സ്പിരിറ്റും 
ഗാലറിക്ക് വേണ്ടിയുള്ള വായാടിത്തവും പോരാ

*********

മോഡി ചെയ്ത വലിയ ഉപകാരം.
ഇമ്രാൻഖാന് ഇന്ത്യയിലും 
സ്വീകാര്യത വാങ്ങിക്കൊടുത്തു

********

ചരിത്രത്തിലും പാഠപുസ്തകത്തിലും 
പതിയൊരു തലക്കെട്ട്, ചോദ്യം:
"ഇന്ത്യ കണ്ട ഏറ്റവും വലിയ വിഡ്ഢിയായ
ഭരണാധികാരി ആര്?”

**********

രാജ്യം സ്നേഹം എന്നാൽ 
രാജ്യം ഭരിക്കാനുള്ള മോഹം ആവരുത്
രാജ്യനിവാസികളെ കുരുതി കൊടുക്കാതെ 
സ്നേഹിക്കലാവണം

******

നോട്ടുനിരോധം - കാട്ടിൽ ബോംബിടൽ.
നേട്ടമില്ല. നഷ്ടവും ആളപായവും 
നമുക്ക് മാത്രം. ക്രൂരമായ കളവും 
വിഡ്ഢിത്തവും കൈമുതലായ ഭരണാധിപർ.

********

സമാധാനമുള്ള നാട് സുരക്ഷിത നാട്.
യുദ്ധമുണ്ടാക്കാത്ത കരങ്ങൾ സുരക്ഷിത കരങ്ങൾ.
യുദ്ധമൊഴിവാക്കുക, സമാധാനം തരിക
ഭരണാധിപ ധർമം.

*********

ഒരുനൂറു പ്രശ്നം പരിഹർക്കാൻ ഭരണത്തിലേറിയവർ,
ഒന്നും പരിഹരിക്കാതെ, ഒരുനൂറു പ്രശ്നം നമ്മോടു പറയരുത്.
ഒരുനൂറു പ്രശ്നം നമുക്ക് ഉണ്ടാക്കിത്തരരുത്.

********* 

പാക്കിസ്ഥാനെ കാണിച്ചല്ല ഇന്ത്യയുടെ 
രാഷ്ട്രീയവും പദ്ധതികളും രൂപപ്പെടുത്തേണ്ടത്
വീട്ടിലെ പരാജയം വീട്ടിൽ തന്നെ നിൽക്കേണം.

*********

ദേശത്തെയും ദേശവാസികളെയും 
വിലകൊടുത്തു കളിക്കുന്നതാവരുത് 
ഒരു രാഷ്ട്രീയവും രാജ്യസ്നേഹവും

*******

നമ്മളെ വഞ്ചിക്കുന്നതിന്റെയും 
നമ്മൾ വഞ്ചിക്കപെടുന്നതിന്റെയും 
പേര് ആവരുത് രാജ്യസ്നേഹം.

******** 

പ്രശ്നം പരിഹർക്കാൻ ഭരണത്തിലേറിയവൻ
ഒരുനൂറു പ്രശ്നം നമ്മോടു പറയരുത്.
ഒരുനൂറു പ്രശ്നം നമുക്ക് ഉണ്ടാക്കിത്തരരുത്.

*********

കാശ്മീർ: യഥാർത്ഥ കുറ്റവാളി
കുറ്റം ചെയ്യുക മാത്രമല്ല; അതിനൊത്ത ന്യായവും 
കാരണവും പശ്ചാത്തലവും  
ബലിയാടുകളെയും കൂടി ഒരുക്കുന്നു.

********

രാജ്യം ഏറ്റവും വലുത്. രാജ്യത്തിന് വേണ്ടി 
മതവും പാർട്ടിയും പുല്ലെന്നു കരുതാനും 
വേണ്ടെന്നു വെക്കാനും 
ഇയ്യുള്ളവൻ ഒരുക്കം. നിങ്ങളോ?

**********

കാശ്മീർ: വ്രണമാക്കി നിർത്തിയത് തെറ്റ്.
പരിഹാരം യുദ്ധമല്ല.
പരിഹാരം തന്നെയാണ് പരിഹാരം
യുദ്ധം വ്രണത്തെ പഴുപ്പിക്കും. അതും തെറ്റ്.

*********

മതേതര പാർട്ടികൾ
മതേതരത്വമോ ദേശീയതയോ പഠിപ്പിക്കുന്നില്ല.
എന്നാലോ, പള്ളികളാസ്സുകൾ 
സ്ത്രീകൾക്കായി വരെ തകർക്കുന്നു. 

********

ചോദ്യം ചോദിക്കരുത് എന്ന് പറഞ്ഞാൽ മനസ്സിലാക്കുക,
ചോദ്യം ചോദിക്കാൻ ഏറ്റവും യോഗ്യമായ 
സമയവും വിഷയവുമാണ് അതെന്നു. 
രാജ്യസ്നേഹവും സുരക്ഷയുമാണ് വിഷയമെങ്കിലും. 

********

അഞ്ചുവർഷ രാജ്യഭരണത്തിന്റെ നേട്ടം.
ഡൽഹിയിൽ ലോകത്തെ ഏറ്റവും വലിയ 
ഫൈവ്സ്റ്റാർ പാർട്ടി ഓഫീസ്.
എല്ലാ ജില്ലകളിലും പാർട്ടി സൗധങ്ങൾ. 

********

ഒരു ചെറിയ സംശയം.
ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ വിശ്വസിക്കുന്നതിനേക്കാൾ
വലിയ വിഡ്ഢിത്തം ഉണ്ടാവുമോ?
ജനാധിപത്യതിന്റെ ഒരു വില!!!

*********

രാജ്യസ്നേഹം വാക്കിലുണ്ടായാൽ മതി.
രാജ്യദ്രോഹികളെയും നാം രാജ്യഭരണം ഏല്പിക്കും.
അത്രയ്ക്ക് വിഡ്ഢികളാണ് നാം ഭാരതീയർ.
രാഷ്ട്രീയമായ്.

*******

രാജ്യദ്രോഹികൾക്കും വജ്രായുധം രാജ്യസ്നേഹം.
സ്നേഹം നടിച്ചു അമ്മയെ വെട്ടിനുറുക്കി വിറ്റു
കാശാക്കും വരെ.

********

രാജ്യദ്രോഹിയെ നമുക്ക് കണ്ടെത്താം.
പക്ഷെ നാട് ഭരിക്കുന്ന പാർട്ടികൾ തന്നെ 
രാജ്യദ്രോഹികൾ ആണെങ്കിലോ?
വില തിന്നുന്ന രാജ്യദ്രോഹികളായ വേലികൾ.

********

മതേതര പാർട്ടികൾ
മതേതരത്വമോ ദേശീയതയോ പഠിപ്പിക്കുന്നില്ല.
എന്നാലോ, പള്ളികളാസ്സുകൾ 
സ്ത്രീകൾക്കായി വരെ തകർക്കുന്നു.


********


ചോദ്യം ചോദിക്കരുത് എന്ന് പറഞ്ഞാൽ മനസ്സിലാക്കുക,
ചോദ്യം ചോദിക്കാൻ ഏറ്റവും യോഗ്യമായ 
സമയവും വിഷയവുമായിരുന്നു അതെന്നു. 
രാജ്യസ്നേഹവും സുരക്ഷയുമാണ് വിഷയമെങ്കിലും. 

********

അഞ്ചുവർഷ രാജ്യഭരണത്തിന്റെ നേട്ടം.
ഡൽഹിയിൽ ലോകത്തെ ഏറ്റവും വലിയ 
ഫൈവ്സ്റ്റാർ പാർട്ടി ഓഫീസ്.
എല്ലാ ജില്ലകളിലും പാർട്ടി സൗധങ്ങൾ. 

********

ഒരു ചെറിയ സംശയം.
ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ വിശ്വസിക്കുന്നതിനേക്കാൾ
വലിയ വിഡ്ഢിത്തം ഉണ്ടാവുമോ?
ജനാധിപത്യതിന്റെ ഒരു വില!!!

*********

രാജ്യസ്നേഹം വാക്കിലുണ്ടായാൽ മതി.
രാജ്യദ്രോഹികളെയും നാം രാജ്യഭരണം ഏല്പിക്കും.
അത്രയ്ക്ക് വിഡ്ഢികളാണ് നാം ഭാരതീയർ.
രാഷ്ട്രീയമായ്.

*******

രാജ്യദ്രോഹികൾക്കും വജ്രായുധം രാജ്യസ്നേഹം.
സ്നേഹം നടിച്ചു അമ്മയെ വെട്ടിനുറുക്കി വിറ്റു
കാശാക്കും വരെ.

********

രാജ്യദ്രോഹിയെ നമുക്ക് കണ്ടെത്താം.
പക്ഷെ നാട് ഭരിക്കുന്ന പാർട്ടികൾ തന്നെ 
രാജ്യദ്രോഹികൾ ആണെങ്കിലോ?
വില തിന്നുന്ന രാജ്യദ്രോഹികളായ വേലികൾ.

*******




No comments: