Friday, March 22, 2019

ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു. കാണുമ്പോൾ തോന്നുന്നത് അനുഭവിക്കുമ്പോൾ നശിക്കുന്നു, വികൃതമാകുന്നു.

ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു
കാണുമ്പോൾ തോന്നുന്ന സൗന്ദര്യം
കാമം, ലൈംഗികത, അനുഭവിക്കുമ്പോൾ
നശിക്കുന്നു, വികൃതമാകുന്നു.

******

Question: 
കുറെ ആയല്ലോ കാമപിരാന്ത് റഹീംക്ക?


Answer 1: 
Dear Asgar Hamnas Puthiya Purayil, as u may know, I do put different posts on a lot and lot of subjects on daily basis. If any doubt, please just scroll down. But, what to do, some people see only those one related to sex. Why? Take the subject and think in a different way. I do put all kinds of sweets. But most of the people see only the five star chocolates. What to do? Because people are haunted by what they are denied of or what they have been suppressing through out due to pseudo morality and its taboos.

*******

People are haunted by only what what they deny and suppress. And they, for an escape, find fault with those talking the naked truth. They don't understand they are haunted, hence they feel it so. It is their disease making them feel others are talking ill and wrong on sex.

********

Answer 2:
ലോകത്ത് നൂറു വിഷയങ്ങളും കാര്യങ്ങളും ഉണ്ട്, നടക്കുന്നുണ്ട്. പക്ഷെ നമ്മെ ആകർഷിക്കുന്നത് അതിൽ ചിലത് മാത്രം. നമ്മൾക്ക് ബാധകമായതും ആവശ്യമുള്ളതും  മാത്രം. നിഷേധിക്കപ്പെട്ടതും വേണ്ടതും മാത്രം. അതാരുടെയും കുറ്റമല്ല, ഒരു കുഴപ്പമല്ല.

ഇയ്യുള്ളവനും നൂറു വിഷയങ്ങളിൽ ഒരു നൂറു പോസ്റ്റുകൾ ഇടുന്നുണ്ട്, ഇട്ടിട്ടുണ്ട്, ഇട്ടുകൊട്ടിരിക്കുന്നുണ്ട്. ജീവിതഗന്ധിയായത്. ജീവിതത്തെ സാധൂകരിക്കുന്നത്. ജീവിതത്തിൽ  ലൈംഗികതയും ഉണ്ടല്ലോ. എന്നല്ല ലൈംഗികത തന്നെയാണല്ലോ അതിൽ പ്രധാനം. എന്നല്ല എന്ന് നമ്മൾ ഒരു പക്ഷെ കപടമാന്യത വെച്ച് നിഷേധിച്ചേക്കും. പക്ഷെ ജന്മങ്ങളുണ്ടാവുന്നത് അത്കൊണ്ട് തന്നെയാണല്ലോ? എന്റേതും നിന്റേതും എന്ന ജീവിതവുംഭാര്യയും ഭർത്താവും പിതാവും മാതാവും  കുഞ്ഞുങ്ങളും ആവുന്നത് അങ്ങനെയാണല്ലോ? അവർക്കു വേണ്ടി മാത്രം ജീവിക്കുന്നതും തൊഴിലെടുക്കുന്നതും ലൈംഗികത നമ്മെ വിട്ടൊഴിയാതെ പിന്തുടരുന്ന ഒരു  വിഷയം തന്നെ ആയതുകൊണ്ടാണല്ലോ? ഇന്നും  എന്നും ഏറ്റവും വലിയ പരിപാടിയായി ആഘോഷിക്കപ്പെടുന്ന കാര്യം വിവാഹം ആയതും അതുകൊണ്ടോക്കെ തന്നെയാണല്ലോ?

പിന്നെ, ഇയ്യുള്ളവൻ ലൈംഗികത മാത്രം എഴുതുന്നു, പറയുന്നു എന്നു തോന്നുന്നത്? അത് ഇയ്യുള്ളവൻ അത് മാത്രം പറയുന്നത് കൊണ്ടല്ല. ഒന്ന് ഇയ്യുള്ളവന്റെ വാളിലൂടെ കീഴോട്ട് പോയിനോക്കിയാൽ മനസ്സിലാവും. പിന്നെ എന്ത് കൊണ്ട് താങ്കൾക്കങ്ങനെ തോന്നി, പറയേണ്ടി വന്നു എന്ന ചോദ്യം വരും. ശരിയാണ് ചോദ്യത്തിന് ഉത്തരം പറയണം.

അത് നമ്മളേവരും അകപ്പെട്ട അവസ്ഥയുടെ പ്രശ്നമാണ്. നിഷേധിച്ചതിന്റെയും നിഷേധിക്കപ്പെട്ടതിന്റെയും അടിച്ചമത്വത്തിന്റെയും അടിച്ചമത്തപ്പെട്ടതിന്റെയും പ്രശ്നമാണ്. ലൈംഗികമായി നിഷേധിക്കാത്ത, നിഷേധിക്കപെടാത്ത, അടിച്ചമർത്താത്തഅടിച്ചമർത്തപ്പെടാത്ത ഒരു വിശ്വാസിയും ഭാരതീയനും ഇല്ല

അത് കൊണ്ട് തന്നെ മറ്റേത് വിഷയം പറഞ്ഞാലും കുറിക്കുകൊള്ളാത്തവന് ഇക്കാര്യം പറഞ്ഞാൽ കുറിക്കു കൊള്ളും. ഏതെല്ലാം മിട്ടായി മുൻപിലിട്ടാലുംകാണാത്തവർ ഫൈവ് സ്റ്റാർ മിഠായി  കണ്ടിരിക്കും.   എന്തിനെ നിഷേധിക്കുന്നു അടിച്ചമർത്തുന്നു, അതിന്റെ പേരിൽ കൃത്രിമ  ധാർമികത അഭിനയിക്കുന്നു, വിഷയം എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. നാം വേണ്ടെന്നു വെച്ചതായിരിക്കും നമുക്ക് ഏറ്റവും വേണ്ടതാവുക. പ്രത്യേകിച്ചും പ്രകൃതിപരമായ വികാര വിചാരങ്ങളുടെ കാര്യത്തിൽഒരു കാര്യവും അർത്ഥവും അതിലില്ലെങ്കിലും അതങ്ങിനെ ഭവിക്കും. ലൈംഗികതയുടെ കാര്യത്തിലാണെങ്കിൽ പ്രകൃതി ഒരുക്കിയ കെണി എന്ന നിലക്ക്, വംശം നിലനിർത്താനുള്ള ഹേതുവായ കെണി എന്ന നിലയിലും അത് വേട്ടയാടിക്കൊണ്ടിരിക്കും.

അതാണ് താങ്കൾക്കും ഇങ്ങനെ തോന്നിയതിനെ ഒരേയൊരു കാരണം. കണ്ണടച്ചെഇരുട്ടാക്കാം നമുക്ക്. പക്ഷെ നമ്മൾ ഇതിന്റെയൊക്കെ പിടുത്തത്തിൽ ഇതൊക്കെ കാന്റർണമായി മാത്രം അദ്ധ്വാന്ദിച്ചു ജീവിക്കുന്നവർ മാത്രമാണ്. മറ്റൊരു ന്യായവും ന്യായെകരണവും ജീവിതത്തിനു കാണാതെകണ്ടെത്താതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് ഒരു വിശ്വാസമായി, പുതപ്പായി, മറയായി കൊണ്ട് നടക്കുമെങ്കിലും.  

No comments: