Wednesday, March 13, 2019

0.1 ശതമാനമെങ്കിലുമുണ്ടോ ഖുർആൻ വായിച്ചു മാർഗദർശനം കിട്ടിയവർ?

സുഹൃത്തേഎല്ലായിടത്തും എല്ലാ കോലത്തിലും ഉള്ള ദൈവത്തിലേക്കും നന്മയിലേക്കും എന്തിനു ഒരു പ്രത്യേക മാർഗം? എങ്ങിനെ പോയാലും എന്ത് ചെയ്താലും എത്തുന്നത്  ദൈവത്തിൽ. എല്ലാ ചെയ്തിയും മാർഗവും നയിക്കുന്നത് ദൈവത്തിലേക്ക്. ദൈവത്തിലേക്കും നന്മയിലേക്കുമുള്ള വഴി ഒഴിവാക്കാനാണ് പ്രയാസം. എല്ലാം നന്മയായി തന്നെ ആത്യന്തികതയിൽ ഭവിക്കുന്നു. നന്മയെന്ന വിളിക്കാനില്ലാത്ത നന്മ. വിപരീതം ഇല്ലാത്ത നന്മ. വിപരീതം ഇല്ലാത്തതിനാൽ ദൈവവും നന്മയും സത്യവും അങ്ങനെ വിളിക്കപ്പെടാത്ത നന്മ , ദൈവം, സത്യം.എല്ലായിടത്തും നിറഞ്ഞു വ്യാപിച്ചു കിടക്കുന്നവനെ എങ്ങിനെ ഒഴിവാക്കുംജീവിതത്തിൽ ജീവിതമായി നിറഞ്ഞു നില്കുന്നവനെ. ഉപ്പിൽ ഉപ്പുരസമായിരിക്കുന്നവനെ. അങ്ങനെ ഒഴിവാക്കാനും പ്രാപിക്കാനും ഉള്ള  പ്രത്യേകമായ ഒരു മാർഗം ഇല്ലാത്തതിനാൽ. അതിനാൽ മാർഗദർശനം നടത്തുന്നു എന്നത് ഒരു പൊള്ളയായായ വാദം. ദൈവത്തെയും സത്യത്തെയും ചുരുക്കിക്കളയുന്ന വാദം


ഖുർആനെ കുറിച്ച താങ്കളുടെ മോഹന സങ്കല്പങ്ങളും വിശദീകരണങ്ങളും നല്ലത് തന്നെ. മുഹമ്മതും ഖുർആനും അറിയാത്ത വാദങ്ങളും വിശദീകരണങ്ങളൂം. താങ്കളുടെ വിശ്വാസം നിലക്ക് താങ്കൾക്കു ആശ്വാസമേകുമല്ലേഒട്ടനവധി ഖുർആൻ സൂക്തം  ശ്രദ്ധിച്ചിട്ടുണ്ടാകും. അത് മുഴുവൻ ഖുർആന്റെ സന്മാർഗ്ഗദര്ശന മികവുമായി ബന്ധപ്പെട്ട സൂക്തങ്ങൾ മാത്രമായിരുന്നു. (അൽബഖറ സൂറ തുടങ്ങുന്നത് അങ്ങനെ ഒരു അവകാശ വാദവുമായാണ് : ദാലിക്ക അൽകിതാബു ലാ റെയ്‌ബ ഫീഹി ഹുദൻ ലിൽ മുത്തഖിൻ). 

എന്നിരുന്നാലും ജന്മം കൊണ്ട് മുസ്ലിംകൾ ആയവരല്ലേ  മഹാഭൂരിപക്ഷവും? 0.1 ശതമാനമെങ്കിലുമുണ്ടോ ഖുർആൻ വായിച്ചു മാർഗദർശനം കിട്ടിയവർ? എങ്കിലല്ലേ ഗ്രൻഥം മാർഗദർശനം നൽകുന്ന ഗ്രൻഥം എന്നൊക്കെ പറയാനാവുക? അങ്ങനെയെങ്കിൽ, പിന്നെയുള്ളത് വെറും പൊള്ളയായ അവകാശവാദം മാത്രമല്ലേ? യാഥാർഥ്യവുമായി ഒരു പുലബന്ധവും പുലർത്താത്തത്? താങ്കളുടെ അടക്കം കാര്യത്തിൽ അതല്ലേ ശരി? ജന്മനാ മുസ്ലിം ആയിപ്പോയതിനു ശേഷം വല്ലാതെ കൃത്രിമമായി ശ്രമിച്ചു അങ്ങിനെ അല്ലെന്നു വരുത്താൻ ശ്രമിക്കുമെങ്കിലുംനമ്മൾ വാസ്തവം വസ്തുതാപരമായി പറയണംകാപട്യവും അഭിനയവും കൂടാതെസ്വന്തം മനസ്സാക്ഷിയോട് സത്യവു നീതിയും പുലർത്തിക്കൊണ്ട്

പ്രവാചകന്റെ കാലത്തു, അന്നത്തെ പ്രത്യേക സാഹചര്യം വെച്ച്, ചിലർ ആകൃഷ്ടരായി എന്ന് ഏറിയാൽ വാദിക്കാം. അതിനെ മാർഗദർശനം എന്നും പേരിനു വിളിക്കാം. അത് തന്നെയും, അന്പതിനാല് വയസ്സ് വരെ മക്കയിൽ ജീവിച്ചിരുന്നിട്ടും, പ്രവാചകന് വ്യക്തിപരമായും, ഖുര്ആന് ദൈവിക സന്ദേശം എന്ന നിലയിലും, ഒരു മാറ്റവും മാജിക്കും നടത്താൻ സാധിച്ചിട്ടില്ല അതല്ലെങ്കിലും ചിലർ ചിലതിലേക്കു എന്തുകൊണ്ടോക്കെയോ ഇപ്പോഴും എപ്പോഴും ആകര്ഷിക്കപ്പെടുന്നുണ്ട് എന്നത് മാറ്റിനിർത്തിയാൽ. ഒരുപക്ഷെ വിജയിച്ചവന്റെ ചരിത്രത്തിൽ സംഭവാനന്തര വ്യാഖ്യാനമായി, വിശദീകരണമായി പലതും എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടാവും എന്നല്ലാതെ.

അത് കൊണ്ടാണല്ലോ സ്വന്തം ഭാര്യ മരിച്ചതോടെ മക്കയിൽ നിന്നും അപമാനിക്കപ്പെട്ട അന്പതിനാലാമത്തെ വയസ്സിൽ ഒളിച്ചു പോകേണ്ടി വന്നത്? ശേഷം രാഷ്ട്രീയമായ വിജയം ഉണ്ടാക്കിയ സ്വീകാര്യതയാണ് മാർഗദർശനം ആയി കൊട്ടിഘോഷിക്കപ്പെടുന്നത് തങ്ങളുടെ മതത്തിന്റെ ഗ്രൻഥംമായിപ്പോയ സ്ഥിതിക്ക് അറിയാതെ ജല്പനം പോലെ പൊക്കിപ്പറയുന്നവരല്ലാതെ

*********

ഒന്നോർത്തുനോക്കൂ. ഏതോ ഒരു ഭാഷയിൽ ഉള്ള ഗ്രൻഥം. അന്യഭാഷയിലായത് കൊണ്ട് എന്തോ ആണെന്ന് മനസ്സിലാക്കുന്നവർ മഹാഭൂരിപക്ഷം. ചുരുങ്ങിയത് ഇക്കാലം വരെയുമെങ്കിലും. ഏതോ കാലത്ത്അന്നത്തെ അവസ്ഥയിൽ, അക്കാലത്തെ വിഷയങ്ങളും വിശേഷങ്ങളും ബിംബങ്ങളും സങ്കല്പങ്ങളും  മാത്രം പരിഗണിച്ചെഴുതപ്പെട്ട ഗ്രാൻഥം. സ്ഥിതിക്ക് എങ്ങിനെയാണാവോ ഗ്രൻഥം വല്ലാത്ത മാർഗദർശനം കൊടുക്കുന്ന ഗ്രൻഥം ആവുന്നത് എന്ന് മനസ്സിലാവുന്നില്ല. അതിനു മാത്രം എന്ത് വ്യത്യസ്തമായ മാർഗ്ഗമാണാവോ ഗ്രൻഥം അവതരിപ്പിച്ചിട്ടുള്ളത്? മുസ്ലിംകളിൽ തന്നെ മഹാഭൂരിപക്ഷവും അത് അന്യഭാഷയിൽ മനസ്സിലാക്കിയില്ല, ഇപ്പോഴും മനസ്സിലാക്കുന്നില്ല. പരിഭാഷ കൊണ്ട് മനസ്സിലാക്കുന്നവരും വളരെ കുറവ്. അഥവാ പരിഭാഷകൊണ്ട് മനസ്സിലാക്കുന്നവർ ഉണ്ടെങ്കിൽ തന്നെ അടുത്ത കാലത്ത് മാത്രം.  

സ്ഥിതിക്ക് ഇതുവരെ ഉള്ള മുസ്ലികളെക്കുറിച്ചു മറ്റും എന്ത് പറയുന്നു? ഖുർആൻ വായിച്ചും അറിഞ്ഞും മാർഗദർശനം കിട്ടിയവർ അവരിൽ എത്രപേരുണ്ടാവും

ദൈവത്തിന്റെയും ദൈവികസന്ദേശം എന്ന് പറയപ്പെടുന്ന ഖുർആനിന്റെയും ഗതികേടൊന്നോർത്തുനോക്കൂ. ദൈവത്തിനു അവന്റെ സൃഷ്ടികളുമായി നേരിട്ട്, വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമില്ലാത്ത വിധം, സംവദിക്കുന്ന കോലത്തിൽ ഒന്ന് അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നല്ലേ വരിക? അതും ദൈവത്തിന്? ഏതോ ഭാഷയിൽ എന്തോ പറഞ്ഞത് എല്ലാവരും മനസ്സിലാക്കണമെന്ന് ദൈവം മനുഷ്യനോട് വാശി പിടിക്കേണ്ടി  വരികയെന്ന്? ചുരുങ്ങിയത് അങ്ങിനെ പറയേണ്ടി വരിക തന്നെ ഒരബദ്ധം അല്ലെ

മനുഷ്യ മസ്തിഷ്കത്തെ സംവിധാനിച്ചവന് അതിനു പറ്റിയ ഒന്നവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്ന്. മനുഷ്യ മസ്തിഷ്കത്തിന്റെ പരിമിതി മനസ്സിലായില്ല എന്ന്. പരിമിതിയെ ദൈവം തന്നെ വലിയ പാപമായും പാതകമാണ് കാണുന്നു എന്ന്  

എന്നാലോ ഗ്രൻഥം പറയപ്പെടുന്ന മുഹമ്മത്തിന്റെ കാലത്ത് ഗ്രന്ധമായി രൂപപ്പെട്ടിട്ടുമില്ല ഗ്രൻഥം ശേഷം വന്ന സർക്കാർ രൂപപ്പെടുത്തിയത്. സർക്കാർ രൂപപ്പെടുത്തിയ ധാരണ തന്നെയാണ് മുഹമ്മദും ഖുർആനും അവസാനത്തേത് എന്നത് അത്തരം സർക്കാരുകൾ ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാൻ.  

മുഹമ്മത് ഭരണകൂടം ഉണ്ടാക്കി. ഭരണകൂടം തിരിച്ചു മുഹമ്മദിനെയും ഖുറാനെയും ഉണ്ടാക്കി. ഒരുതരം യിങ് യാങ്.

ഖുർആൻ  അവസാനം എന്ന് കണക്കാക്കപ്പെടാൻ മാത്രം എന്ത് ആനയും കുതിരയുമാണ് അതിൽ ഉള്ളതെന്ന് നിങ്ങള്ക്ക് പറയാൻ കഴിയുന്നുമില്ല. എല്ലാ ഗ്രന്തങ്ങളിലും ഉള്ള പോലെ ചില സംഗതികൾ അതിലുണ്ടായേക്കുമെന്നല്ലാതെ. പറഞ്ഞും വ്യാഖ്യാനിച്ചും പാര്വതീകരിച്ചും  ആവേശത്തിലാക്കുന്നതൊഴിച്ചാൽസ്വർഗ്ഗവും നരകവും എന്ന ഡെമോക്ലസിന്റെ വാൾ നിലനിർത്തിക്കൊണ്ട്

********

ലോകം മുഴുവൻ ഖുർആൻ മാത്രം പിന്തുടരണം അല്ലെങ്കിൽ വിജയിക്കില്ല നരകത്തിൽ പോകും എന്നത് ഖുർആന്റെയും ഇസ്ലാമിന്റെയും നിലപാട്. ഭരണത്തെ ഖുആൻ വെച്ച് മാത്രം നടത്തണം എന്നും അല്ലെങ്കിൽ നിഷേധിയും തെമ്മാടിയും അക്രമിയും ആകുമെന്നും തന്നെ ഖുർആൻ വ്യക്തമാക്കുന്നത്. (സൂറ: അൽ മായിത). ഇസ്ലാം അല്ലാത്തതെല്ലാം തെറ്റ്, ഉപേഷിക്കപ്പെടേണ്ടതും തകർക്കപ്പെടേണ്ടതും തന്നെ എന്ന വിശ്വാസം തന്നെ ഓരോ മുസ്ലിമും വെച്ച് പുലർത്തേണ്ടത്. ബഹുദൈവവിശ്വാസികൾ വൃത്തികെട്ടവരും ഒരു നിലക്കും അവരുമായി ഒത്തുപോകരുതെന്നും തന്നെ ഇസ്ലാമിന്റെ നിലപാട്. അവരുടെ ഭക്ഷണവും പാനീയവും വരെ പങ്കിടരുതെന്നു

ഭാരതത്തിൽ നിന്നുകൊണ്ട് അതിജീവനാർത്ഥം അഭിനയിച്ചുകൊണ്ട് അത് പറയുന്നുണ്ടോ ഇല്ലേ എന്നതല്ല ഇവിടത്തെ വിഷയം. ഏറിയാൽ ഒത്തുപോകാവുന്നത് വേദക്കാരുമായി മാത്രംഅഥവാ ക്രിസ്ത്യാനികളും ജൂതന്മാറുമായും. കാരണം, ഇസ്ലാം എന്നാൽ ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും തുടർച്ച മാത്രം. ബൈബിളിൽ ഇല്ലാത്തതൊന്നും കാര്യമായി ഖുർആനിൽ ഉണ്ടെന്നു പറയാൻ ഇല്ല. സങ്കൽപം കൊണ്ടും വിശ്വാസം കൊണ്ടും ബൈബിളിനെ തന്നെ കോപ്പി അടിക്കുന്നു ഖുർആൻ. ചരിത്രവും അപ്പടി. ഖുർആൻ കാര്യമായി കൈകാര്യം ചെയ്യുന്നതും ബൈബിളിൽ പറഞ്ഞ പ്രവാച്ചറെ കുറിച്ച് തന്നെ. അറബിയിൽ ആണെന്നത് മാത്രം വ്യത്യാസം. നിലക്ക് ഭാഷാപരമായ വ്യത്യാസം. രചനയിലും ആവിഷ്കാരത്തിലുംഇന്ത്യയിലും ചൈനയിലും ആഫ്രിക്കയിലും അമേരിക്കയിലും europe-ലും ഉള്ള ഒന്നുമായും സവദിക്കുന്നതെ ഇല്ല. ഉണ്ടെന്നു പറയേണമെങ്കിൽ, വ്യാഖ്യാനിച്ചു ഇല്ലാത്ത വെളിപാടുണ്ടാക്കി പറയേണ്ടി വരും. വ്യക്തമായും സാധാരണക്കാർക്കു മനസ്സിലാവുന്ന കോലത്തിലും ഒന്നും പറയുന്നില്ല.  

No comments: