Friday, March 15, 2019

ദൈവത്തെ അല്ല; തടവിലായ ദൈവത്തെയാണ് നിഷേധിക്കുന്നത്.


"ദൈവം വിഷയമല്ലഉണ്ടേൽ ഉണ്ട്ഇല്ലേ ഇല്ല
ഉണ്ടേൽഉള്ളദൈവത്തിനറിയാം
എന്നെ അറിയാത്ത എനിക്ക്
മൂപ്പരെ അറിയാൻ ആവില്ലെന്ന്

*********


സുഹൃത്തേ, താങ്കൾ ചോദിച്ചത് നന്നായി. ചോദ്യങ്ങളാണ് ഉത്തരങ്ങൾ ഉണ്ടാക്കുന്നത്. അല്ലെങ്കിൽ ഉത്തരങ്ങൾ ഉണ്ടാവുകയേ ഇല്ല.  

പലപ്പോഴായി ഉത്തരം പറഞ്ഞ കാര്യങ്ങളാണ്. സംഗതി  നമ്മൾ മനസ്സിലാക്കാത്തതിനാലോ, മനസ്സിലാക്കിയില്ലെന്നു വരുത്തുന്നതിനാലോ മാത്രം ഉണടാവുന്ന ചോദ്യങ്ങൾ. നിലവിലുള്ള വിശ്വാസം ഉണ്ടാക്കുന്ന ഇരുട്ടിനാൽ, വാശിയാൽ. ഇനി മനസ്സിലാക്കില്ലെന്ന വാശിയിലാണെങ്കിൽ , മുൻപ് പറഞ്ഞ പോലുള്ള അവസ്ഥയിൽ  നമ്മൾ ആയെന്നും വരും. "അവരുടെ കാതുകളിലും ഹൃദയത്തിലും സീലും കണ്ണുകളിൽ മറയും വീണവർ”.  "അന്ധരാണ്, ബധിരരാണ്, ഊമാരാണ് - അവർ മടങ്ങുകയില്ല" എന്ന് പറയപ്പെട്ടവരുടെ കൂട്ടത്തിൽ

അക്കാലത്തു വേറെ ആരെയോ ഉദ്ദേശിച്ചു പറഞ്ഞത് ഇപ്പോൾ നമുക്ക് ബാധകമാവും എന്ന് മാത്രം. നമ്മൾ അറിഞ്ഞാലും  ഇല്ലേലും. മറ്റുള്ളവരെ കുറിച്ചു പറയുന്നത് അവർക്കു മാത്രമാണ് എപ്പോഴും ഇപ്പോഴും ബാധകം എന്ന് ധരിച്ചുവശാവുന്നിടത്താണ് നമ്മൾ അഹങ്കാരികളായി വഴികേടിലാവുന്നത്. അറിവിനെ നിഷേധിക്കുന്ന പിശാചുക്കൾ ആവുന്നത്. അതുപോലെ  നമ്മൾക്കും ബാധകം ആണെന്ന് മനസ്സിലാക്കാതെ, മനസ്സിലാക്കാൻ തയ്യാറാവാതെ.  

മുൻപ് സൂചിപ്പിച്ചത് പോലെ, പിശാച് പോലും (ഇസ്ലാമികമായി ) പിശാചായത് നിഷേധം കൊണ്ടോ, അറിവുകേട്കൊണ്ടോ, അജ്ഞതകൊണ്ടോ, ബഹുദൈവ വിശ്വാസം കൊണ്ടോ അല്ല. പകരം അഹങ്കാരം ഉണ്ടാക്കിയ ധിക്കാരത്തിൽ നിന്നും, അത് തന്നെയുണ്ടാക്കിയ അറിവിനെയും അറിയുന്നവനെയും നിഷേധിക്കുന്നതിൽ നിന്നും,  വഴങ്ങാതിരിക്കുന്നതിൽനിന്നും ആണ്. " സജാദൂ ഇല്ലാ ഇബ്ലീസ, അബാ ഇസ്താക്ബറ, കാന മിനൽ കാഫിരീൻ".

********

ഒന്നാമതായി മനസ്സിലാക്കുക, ദൈവത്തെ അല്ല നിഷേധിച്ചതും നിഷേധിക്കുന്നതും. പകരം മതത്തേയാണ്. ഒപ്പം മതം നിർവചിച്ചും പുസ്തകത്തിലാക്കിയും ദൈവത്തെ തടവിലിടുന്നതും. തടവിലായ ദൈവത്തെയാണ് നിഷേധിക്കുന്നത്മതത്തെ നിഷേധിക്കുമ്പോൾ ദൈവത്തെ എന്ന് വരുത്തിത്തീർക്കുന്നത് ഒരുതരം മതപരമായ അജണ്ട

ദൈവത്തെ അറിയാനും ദൈവവുമായി അടുക്കാനും മതത്തിന്റെ ആവശ്യമില്ലെന്നു മാത്രമല്ല, മതം യഥാര്ഥത്തി തടസമാണ്. മതം ദൈവത്തിന് യിടുകയാണ്. ദൈവത്തെ തടവിലിട്ടു നിരാശനായ പിശാചിന് തുല്യം ആക്കുകയാണ്. 

ദൈവം മതത്തിന്റെ സ്വത്തല്ല, പകരം ദൈവം എല്ലാവരുടേതുമാണ്, എല്ലാവർക്കും ആവുമ്പോലെ അവനെ മനസ്സിലാക്കാം. ദൈവം ഏതെങ്കിലും കാലത്തും ആൾക്കും മാത്രം സന്ദേശം കൊടുക്കുന്നവനല്ല, പകരം എപ്പോഴും എല്ലാവരിലൂടെയും സന്ദേശം നൽകി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവനാണ്. എന്ന് പറയാൻ മാത്രമാണ് ശ്രമിച്ചത്

ജീവിക്കുമ്പോൾ ജീവിതം മാത്രം വിഷയമായാൽ മതി എന്ന്. ജീവിക്കുമ്പോൾ എന്തെല്ലാം ചെയ്യുന്നോ അതെല്ലാം ദൈവികേച്ഛയും വേണ്ടുകയും തന്നെയെന്ന്. ജീവിതം തന്നെയാണ് ആരാധനയും പുണ്യവും ധർമവും ധ്യാനവും എല്ലാം എന്ന്. ദൈവം,  അഥവാ ജീവിതം അതിനു വേണ്ടത് എല്ലാവരിലൂടെയും എപ്പോഴും ഉരുത്തിരിയിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴും അത് തുടർത്തുന്നുമുണ്ട്. അതിനാൽ ഏതെങ്കിലും ഒരാളിലൂടെ വന്നത് മാത്രം എന്ന് പറയാനില്ല.  ആചാരങ്ങളായാലും ഉപചാരങ്ങളായാലും നിയമങ്ങളായാലും ജീവിതമൂല്യങ്ങളായാലും. വാദങ്ങളിലൂടെയും പ്രതിവാദങ്ങളിലൂടെയും തിരുത്തിലൂടെയും വിമര്ശങ്ങളിലൂടെയും. 

ജീവിതം അങ്ങിനെയാണ് രസമുള്ള ജീവിതം ആകുന്നതും. ജീവനുള്ള പ്രതികരണപാതയിലൂടെ. പ്രതികരണപരതയാണല്ലോ  ജീവിതം, ജീവിതത്തിന്റെ സൂചിക? ആ നിലക്ക് എല്ലാം ദൈവത്തിന് വേണ്ടി മാത്രം ചെയ്യപ്പെടുന്നതെന്ന്. ആപേക്ഷികമായി നിന്ന് നോക്കിയാൽ തെറ്റും ശരിയുമെന്നു തോന്നാവുന്ന എല്ലാം. ആപേക്ഷികമായി നോക്കിയാൽ ദൈവത്തെ മനസ്സിലാവില്ല. എല്ലാം ദൈവത്തിനുള്ളതാണെന്നും മനസ്സിലാവില്ല.  ദൈവത്തിന് വേണ്ടി ആ നിലക്ക് ആരും വക്കാലത്തും ഏജൻസിയും തുടങ്ങേണ്ടതില്ലെന്നും ഓഫറുകളും സ്കീമുകളും നൽകി മാർക്കറ്റിംഗ് നടത്തേണ്ടതില്ലെന്നും.

നിലക്ക് ആരെങ്കിലും ദൈവത്തെ മനസ്സിലാക്കിയില്ലേൽ, ആർകെങ്കിലും ദൈവത്തെ മനസ്സിലാക്കാൻ സാധിച്ചില്ലേൽ, ദൈവം അതും മനസ്സിലാക്കും എന്നാണു ചർച്ചക്ക് ആസ്പദമായ പോസ്റ്റിലും പറയാൻ ശ്രമിച്ചത്. ദൈവത്തിന് ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും നിഷേധിക്കുന്നതും വിഷയമല്ല എന്നുണർത്താൻ. ("ദൈവം വിഷയമല്ല. ഉണ്ടേൽ ഉണ്ട്. ഇല്ലേ ഇല്ല. ഉണ്ടേൽ, ഉള്ളദൈവത്തിനറിയാം, എന്നെ അറിയാത്ത എനിക്ക്, മൂപ്പരെ അറിയാൻ ആവില്ലെന്ന്”). അത് മനസ്സിലാക്കാൻ കൂട്ടാക്കിയില്ല എന്നിടത്താണ് ചർച്ചയും ചോദ്യവും മറുപടിയും വന്നത് 

******** 

ഇനി താങ്കളുടെ ചോദ്യത്തിലേക്ക്.  

ആപേക്ഷിക വ്യാവഹാരിക ലോകത്തെ കാര്യങ്ങളെ എങ്ങിനെ കാണേണമെന്നതല്ലല്ലോ (our subject was not ow to see and view the relative from relative) വിഷയം? ആപേക്ഷികതയിൽ നിന്നും ആത്യന്തികതയെ (how to look at and view the absolute from the relative) എങ്ങിനെ കാണാം എന്നതല്ലേ വിഷയം? ആത്യന്തികതയെ ആപേക്ഷികന് എങ്ങിനെ ബോധ്യപ്പെടാം എന്നതല്ലേ? ആത്യന്തികത ആപേക്ഷികതയി ഇടപെടൽ എങ്ങിനെ നടത്തുന്നു എന്നതല്ലേ? അതിനു സ്ഥലകാല ബന്ധിത സ്വഭാവമുണ്ടോ? ഏതെങ്കിലും ഭാഷയും വ്യക്തിയും മാത്രം മതിയെന്നുണ്ടോ? 

വസ്തുനിഷ്ടമായ കാര്യങ്ങളെ എങ്ങിനെ കാണാം എന്നതല്ല; ആത്മനിഷ്ടമായ കാര്യത്തിൽ വ്യക്തിപരത അനുവദിക്കണം എന്നിടത്തല്ലേ വിഷയംമധുരത്തെ താങ്കൾ അറിയുന്നത് പോലെ ഞാൻ അറിയുന്നുവെന്ന് ആർക്കും ഉറപ്പിക്കാൻ ആവില്ല നിലക്ക് ആരുടെയെങ്കിലും എപ്പോഴെങ്കിലും ഉള്ള ബോദ്ധ്യത, മാറ്റാരുടേതുമായി പരിവർത്തിപ്പിക്കാൻ കഴിയില്ല. അത് മുഹമ്മദിന്റേതാണെങ്കിലും യേശുവിന്റേതാണെങ്കിലും. വസ്തുനിഷ്മായ കാര്യത്തിലാല്ല; ആത്മനിഷ്ടമായ കാര്യത്തിൽ. വസ്തുനിഷ്ഠതക്കു അളവും മാനദണ്ഡങ്ങളും ഉണ്ട്. തൊട്ടറിയാം. അനുഭവിച്ചറിയാം. ബോധ്യപ്പെട്ടറിയാം. ശഹാദത്തെന്നാൽ ബോധ്യപ്പെട്ടു കണ്ടറിയാൽ ആണ്. അങ്ങനെയുള്ള സാക്ഷ്യപ്പെടുത്തൽ ആണ്അല്ലാതെ ആരോ പറഞ്ഞതുരുവിടലല്ല. അനുകരിച്ചു യാന്ത്രികമായും കളവായും പറയുന്നതല്ല ശഹാദത്.

*********

താങ്കൾ ജീവിക്കുന്ന അതെ ഭൂമിയിൽ അതെ കാര്യങ്ങൾ ചെയ്തു തന്നെയാണ് ഇയ്യുള്ളവനും എല്ലാവരും ജീവിക്കുന്നത്. വളരെ ആപേക്ഷിക മാനത്തിൽ. വസ്തുനിഷ്ഠമായ എല്ലാ അളവുകോലുകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിക്കൊണ്ട്ആപേക്ഷികലോകത്തു, ആപേക്ഷിക മാനത്തിൽ, ശരീരമായും അതുണ്ടാക്കുന്ന ബോധമായും  ജീവിക്കുന്നിടത്തോളം അതിലെ മാനദണ്ഡങ്ങളും മാനങ്ങളും വസ്തുക്കളും വസ്തുതകളും വസ്തുനിഷ്ഠതകളും ഇയ്യുള്ളവനും താക്കൾക്കെന്ന പോലെ ബാധകമാണ്. ഒന്നും ഒന്നും രണ്ടെന്നതും റോഡിലൂടെ വാഹനം ഓടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വിലകൊടുത്തു സാധനം വാങ്ങുന്നതും, വീട് നിർമിക്കുന്നതും ചികില്സിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും ഒക്കെ. അതൊന്നുമായിരുന്നില്ല വിഷയം. അതിൽ സൂക്ഷിക്കേണ്ട അളവുകോലുകളുമല്ല വിഷയം.

എന്നിരുന്നാലുംആപേക്ഷികലോകത്തു തന്നെ, ആനക്ക് ബാധകമായ എല്ലാ കാര്യങ്ങളും അതെ കോലത്തിലും മട്ടിലും ഉറുമ്പിനും, ഉറുമ്പിന് ബാധകമായത് മനുഷ്യനും കുരങ്ങനും പക്ഷിക്കും അതെ കോലത്തിലും മട്ടിലും ബാധകമല്ല. ഓരോന്നിന്റെയും മാനവും (dimension) അതുണ്ടാക്കുന്ന മാനദണ്ഡങ്ങളും (measuring scale) വെച്ചാണ് ഓരോരുത്തന്റെയും ശരിയും തെറ്റും കണക്കും കണക്കുകൂട്ടലും ഉണ്ടാവുന്നത്

നമ്മുടെ ജീവിക്കുന്ന ലോകത്തെ വസ്തുനിഷ്ടമായ കാര്യത്തെ എങ്ങിനെ കണണം എന്നതല്ലല്ലോ ഇവിടത്തെ പ്രശ്നം? പകരം ദൈവവും ദൈവസന്ദേശവും എന്നതല്ലേ? ദൈവത്തെ എങ്ങിനെയൊക്കെ കാണാം എന്നതല്ലേ? ദൈവസന്ദേശം എങ്ങിനെയെല്ലാം നമുക്ക് കിട്ടുന്നു, എങ്ങിനെ നമ്മളിൽ നടപ്പാക്കപ്പെടുന്നു എന്നതല്ലേദൈവത്തെ നമ്മുടെ മാനത്തിൽ നിന്ന് കൊണ്ട് ആർകെങ്കിലും യഥാർത്ഥത്തിൽ കാണാനും മനസ്സിലാക്കാനും കഴിയുന്നുണ്ടോ എന്നതല്ലേ? അങ്ങിനെ കഴിയുന്നില്ലെങ്കിൽ അത് ദൈവത്തിന് മനസ്സിലാവില്ലേ എന്നതല്ലേഅങ്ങിനെ വരുമ്പോൾ ഓരോരുവനും അവന്റെതായ ദൈവവും ദൈവസങ്കല്പവും ശരി എന്നതല്ലേ ശരിയാവുക? ആർക്കും ഒന്നും തീർത്തു കാണിച്ചു പറയാൻ കഴിയാത്തിടത് പിന്നെ ആത്മനിഷ്ടമായ ജല്പനകളും സങ്കല്പങ്ങളും തന്നെയല്ലേ ഓരോരുവനും ശരിയാവുക? അതല്ലാതെ ആരോ എപ്പോഴോ പറഞ്ഞത് ബോദ്ധ്യതയില്ലാതെ കൊണ്ട് നടക്കുകയും വിഷ്വസിക്കുകയുമാണോ വേണ്ടത് ? അതാണോ ദൈവവും നമ്മൾ ഓരോരുവനില്നിന്നും ആവശ്യപ്പെടുക? ദൈവം അത്രയ്ക്ക് അല്പനാവുകയാണോ ചെയ്യുക? ആരോ മനസ്സിലാക്കിയത് പോലെ നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ പാപികളാവുമെന്നും ശിക്ഷിക്കുമെന്നും പറഞ്ഞുപോകുന്നത്ര

**********

ആപേക്ഷികമാനത്തിൽ ജീവിക്കുന്ന നമ്മൾക്ക് പോലും മനസ്സിലാവും, ഒരേ കാര്യത്തിനെ പലർക്കും പലകോലത്തിൽ എടുക്കാനാവുമെന്നുഎങ്ങനെ പല കോലത്തിൽ എടുക്കൽ നിബന്ധമാകുന്നുമെന്നു

നോക്കുകമണ്ണ് ഒന്ന് തന്നെ. ഒരേ ഗുണനിലവാരമുള്ളത് തന്നെഒരേ മണ്ണിൽ  നിന്നും വ്യത്യസ്തമായ പഴങ്ങളും പൂക്കളും വരുന്നു. മാവിന് വേണമെങ്കിൽ മണ്ണിൽ നിന്നും മാങ്ങ മാത്രാമേ കിട്ടു എന്ന് വാദിക്കാം. പേരയ്ക്കു പേരക്ക മാത്രമെന്നും തെങ്ങിന് തേങ്ങയും പ്ലാവിന് ചക്ക മാത്രവുമെന്നും വാദിക്കാം

അത്രക്കങ്ങിനെയെ ഉള്ളു ആപേക്ഷികതയിൽ നിന്നും ആത്യന്തികതയെ നോക്കിക്കാണുമ്പോഴുള്ള വർത്തമാനങ്ങളും അഭിപ്രായങ്ങളും വിശ്വാസങ്ങളും. എല്ലാം ഒരുപോലെ ശരി. എല്ലാം ഒരുപോലെ തെറ്റും. എല്ലാം തെറ്റാണെന്നു പറയുന്നതിനേക്കാൾ നല്ലത്, അവനവന്റെ കോണിലൂടെ, അവനവന്റേത് ശരിയെന്നു പറയുക

അതുപോലെ മാത്രമേ ദൈവവും ദൈവത്തിൽനിന്നു വരുന്നതും ഉള്ളു. ഓരോരുത്തനും അയക്കുന്ന വേരിനനുസരിച്ചു, അന്വേഷിക്കുന്നതിന് അനുസരിച്ചു

കടലിൽ നിന്നും വെള്ളം കപ്പിൽ എടുത്തവന് കടലിലെ വെള്ളം കപ്പിലേതുഅവനു വെള്ളത്തെ അങ്ങനെയും അനുഭവിക്കാൻ കഴിയുന്നു. അവനു വേണമെങ്കിൽ വെള്ളം അങ്ങിനെ മാത്രമാണെന്നും, തനിക്കു മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും, തന്റെ കപ്പു തന്നെയാണ് കടലെന്നും പറഞ്ഞവതരിപ്പിക്കാം. കടല് കാണാത്തവരോടും കടലിനെ അറിയാത്തവരോടും. 

കലത്തിലും ബക്കറ്റിലും കടലിലെ വെള്ളം എടുത്തവൻ അങ്ങിനെയും കടലിനെയും വെള്ളത്തെയും കാണുന്നു. അവനും കടൽ അങ്ങിനെയാണെന്നും വെള്ളം ഇത് മാത്രമാണെന്നും അവതരിപ്പിക്കാം. തന്റേത് മാത്രമാണ് യഥാർത്ഥ വെള്ളമെന്നും. പറഞ്ഞു പറഞ്ഞു കടൽ തന്നെയും തന്റെ വെള്ളവും പാത്രവുമാണെന്നും പറയാം. ചില പ്രവാചകർ അവസാനത്തേതെന്നും താൻ മാത്രമെന്നും അവകാശപ്പെടും പോലെ.   

കടലായിത്തന്നെ കാണുന്നവൻ കടലായിത്തന്നെ കാണുന്നു. ഒന്നും കാണാത്തവർ ആരെങ്കിലും കാണിച്ചു കൊടുക്കുന്നത് പോലെ കാണുന്നു (വിശ്വാസികൾ). 

അത്രയേ ഉള്ളു, അങ്ങനെയേ ഉള്ളുദൈവമാകുന്ന കടൽക്കരയിൽ ആർക്കും ചെല്ലാം, അനുഭവിക്കാം.  വെള്ളമെടുക്കാം. ആത്മനിഷ്ടമായിട്ടു. അതാരുടെയും കുത്തകയല്ല. ആർകെങ്കിലും എപ്പോഴെങ്കിലും മാത്രം നടക്കുന്നതല്ല. തനിക്കു കഴിയുന്ന പാത്രത്തിൽ തനിക്കു കഴിയുന്ന ബിംബവും മാധ്യമവും വെച്ച് ദൈവമാകുന്ന കടലനുഭവത്തെ ഓരോരുത്തനും അവതരിപ്പിക്കാം

ആരും താൻ മാത്രം തന്റേതു മാത്രം, താൻ അവസാനത്തേത്, ദൈവം തന്നിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന് മാത്രം പറയാതിരുന്നാൽ മതി.

1 comment:

Hani kallil said...

Abdul Raheem Puthiya Purayil
ശ്രീ അബ്ദുൽ റഹീം...താങ്കൾ ഒരു ദൈവ നിഷേധിയല്ല എന്ന് സ്വയം വെക്തമാക്കിയതിൽ സന്തോഷം. ഇനി ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇനി നാം രണ്ടു പേരും തമ്മിൽ അഭിപ്രായ വെത്യാസം ഉള്ളത് "ദൈവം" എന്ന പരമ ശക്തിയെ മനസ്സിലാക്കിയോടത്താണ്. ദൈവത്തെ കുറിച്ചുള്ള നമ്മുടെ രണ്ടുപേരുടേയും മനസ്സിലാക്കൽ വെത്യസ്തമായതുകൊണ്ടു ദൈവം എന്ന അസ്തിത്വവും അവൻ്റെ കഴിവുകളും ശക്തിയും സ്ഥാനവും ദൈവത്തെ സംബന്ധിച്ചടത്തോളം വെത്യസ്തമാകുന്നില്ല. നമ്മുടെ ജീവിത സാഹചര്യങ്ങൾ, വിദ്യാഭാസം,വായനകൾ,അനുഭവങ്ങൾ ഇതിനൊയൊക്കെ അടിസ്ഥാനമാക്കിയാണ് നാം രണ്ടു പേരും ദൈവത്തെ വ്യത്യസ്ത രീതിയിൽ മനസ്സിലാക്കിയിട്ടുള്ളത്. അതിനർത്ഥം ദൈവം എന്ന അസ്തിത്വം വെത്യസ്തമാണെന്നല്ല. അങ്ങിനെ വന്നാൽ ദൈവം എന്ന വാക്കിനു തന്നെ അര്ഥമില്ലാതെ പോകും. താങ്കൾ ഇവിടെ വിശദീകരിച്ച ദൈവം താങ്കളുടെ ജീവിത സാഹചര്യങ്ങൾ, വിദ്യാഭാസം,വായനകൾ,അനുഭവങ്ങൾ ഇതിനൊയൊക്കെ അടിസ്ഥാനമാക്കിയാണ്. നാം അടക്കം ബില്ലിൻ ട്രില്യൺ കണക്കിന് ജീവ ജാലങ്ങളെയും വസ്തുക്കളെയും അടങ്ങുന്ന ഭൂമിയേയും ആകാശങ്ങളെയും സൃഷ്ടിച്ച കൂട്ടത്തിലെ എന്നെ പോലെ തന്നെ നിസാര വ്യക്തിയാണ് താങ്കളും. നാം ആരും ആ പരമ ശക്തിയെ നിർവചിക്കാൻ മാത്രം കഴിവ് പോന്നവരല്ല. നാം നമ്മുടെ ഇഷ്ടത്തിന് നിർവചിക്കുമ്പോളാണ് ദൈവം യദാർത്ഥത്തിൽ അവരവരുടെ കൂട്ടിലകപ്പെടുന്നത്. അപ്പോൾ താങ്കളും ദൈവത്തെ ഒരർത്ഥത്തിൽ താങ്കളുടേതായ കൂട്ടിലാക്കിയിരിക്കുന്നു എന്നുവേണം പറയാൻ. മനുഷ്യൻ എന്ന നിലക്ക് നമ്മുടെ വെല്ലുവിളി, ദൈവം എങ്ങനെയാണോ അവനെ സ്വയം നിർവജിച്ചത് എന്ന് മനസ്സിലാക്കുന്നതിൽ, മരണം വരെ നിരന്തരം വ്യാപൃതരാവുകയും അങ്ങിനെ ദൈവത്തെ അറിയുംതോറും അവനോട് കൂടുതൽ കൂടുതൽ അടുക്കുകയും ജീവിത വിശുദ്ദി നേടലുമാണ്. അതുകൊണ്ടാണ് ദൈവം സമയാ സമയം അവൻ തിരഞ്ഞെടുത്ത ദൂതൻമാരിലൂടെ അവനെ കുറിച്ച് നമുക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചതും മാര്ഗനിര്ദേശങ്ങൾ തന്നതും. ഈ സംസാരവും മാർഗനിർദേശങ്ങളും നാം മനുഷ്യർ മനസ്സിലാക്കുന്നതിൽ കാണിച്ച ആത്മാർത്ഥതയിലും പരിശ്രമത്തിലും വന്ന ഏറ്റ കുറച്ചിലുകളാണ് വെത്യസ്തമായ ദൈവിക സങ്കല്പങ്ങൾക്കും മത വിശ്വാസങ്ങളൾക്കും കരണമായിട്ടുള്ളത്. അതുകൊണ്ടു ഏതൊരു വെക്തി ആത്മാർത്ഥയോടെ അവൻ്റെ കഴിവിന് പരമാവധി ദൈവ സത്യത്തിലേക്ക് എത്തിച്ചേരുന്നതിൽ, എത്ര ദുരം സഞ്ചരിച്ചു എന്നതിന് അനുസരിച്ചിരിക്കും അവൻ്റെ വിജയവും പരാജയവും നിർണയിക്കപ്പെടുന്നത്. മാത്രമല്ല ദൈവം ഒരു മനുഷ്യൻ്റെ പ്രവത്തന ഫലത്തേക്കാൾ നോക്കുന്നത് അവൻ്റെ ആത്മാർത്ഥമായ പരിശ്രമത്തെയാണ്. അതിനാണ് പ്രതിഫലം നല്കപ്പെടുന്നതും. അതുകൊണ്ടു ഓരോരുത്തരും വിലയിരുത്തപ്പെടുന്നത് അവർക്കു കിട്ടിയ വിഭവങ്ങൾക്കും അറിവിനും അടിസ്ഥാനത്തിലായിരിക്കും. എന്നെ സംബധിച്ചിടത്തോളം ഇന്നേ വരെയുള്ള അറിവിൻ്റെ സൗകര്യങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ദൈവത്തെ കുറിച്ച് അവൻ്റെ സന്ദേശങ്ങളെ കുറിച് ഞാൻ മനസ്സിലാക്കുന്നത് താഴെ പറയും പ്രകാരമാണ് (ചുരുക്കി പറയുന്നു):

ഒന്ന് : ദൈവം ഏകനാണ് അവൻ എല്ലാത്തിനും കഴിവുള്ളനാണ് അവൻ അല്ലാതെ ആരുടേയും സഹായം തേടാൻ പാടില്ല.
രണ്ട് : മരണത്തിനു ശേഷം ഒരു വിചാരണ ദിവസം നമ്മെ കാത്തിരിക്കുന്നു. നമ്മുക്ക് നൽകപ്പെട്ട വിഭവങ്ങളും കഴിവുകളും അവനെ അറിയുന്നതിൽ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് അറിയാൻ.
മൂന്ന്‌ : ദൈവം മനുഷ്യന് കാലാ കാലങ്ങളിൽ അവൻ്റെ സന്ദേശങ്ങൾ അവൻ്റെ തെരഞ്ഞെടുക്കപ്പെട്ട ദൂതന്മാരിലൂടെ മനുഷ്യർക്കു എത്തിച്ചു തന്നിട്ടുണ്ട്.
നാല് : ആദം മുതൽ ഇബ്രാഹിം, ഇസ്മായിൽ, മൂസ, ഈസ തുടങ്ങിയ എല്ലാ പ്രവാചകന്മാരും വഴി നമുക്ക് എത്തിച്ചു തന്ന ഇഞ്ജീൽ , തൗറാത്തു, സബൂർ തുടങ്ങിയ എല്ലാ ദൈവിക സന്ദേശങ്ങളുടെ സംഗ്രഹം ആണ് ഖുർആൻ. ഖുർആൻ എന്നതിന് വാക്കർത്ഥം നിരന്തരം വായിക്കെപ്പെടുന്നത് എന്നാണ്. ഖുർആൻ ഇറങ്ങുന്നത് തന്നെ " വായിക്കുക നിന്നെ സൃഷ്ടിച്ച നാഥാന്റെ നാമത്തിൽ" എന്ന നിർദേശത്തോട് കൂടിയാണ്. അതായതു ഏതു വിഷയത്തേയും നാം വിലയിരുത്തേണ്ടത് അവൻ്റെ ദൈവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇന്നേ വരെ എൻ്റെ ജീവിതാനുഭവം അടിസ്ഥാനമാക്കി പറയുകയാണ്; ഞാൻ നേരിട്ട എല്ലാ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും എനിക്ക് ഖുർആനിൽ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിരന്തരം വായിക്കെപ്പെടേണ്ട ദൈവിക സന്ദേശമായതുകൊണ്ടു ഞാൻ ഇപ്പോൾ മൂന്നാമത് തവണയാണ് ഖുർആൻ അർത്ഥം മനസ്സിലാക്കി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത്. ഒന്നാമത്തെ തവണ വായിച്ചതിനേക്കാൾ കൂടുതൽ ജ്ഞാനമാണ് മാറ്റങ്ങളാണ് രണ്ടാമത് വായിച്ചപ്പോൾ ജീവിതത്തിൽ ഉണ്ടായത്. രണ്ടാമത് വായിച്ചതിനേക്കാൾ കൂടുതൽ ജ്ഞാനമാണ് മാറ്റങ്ങളാണ് മൂന്നാമത്തെ തവണ വായിച്ചപ്പോൾ ജീവിതത്തിൽ ഉണ്ടായത്. പിന്നെ ഒരു കാര്യം; ഏതൊരു വിജ്ഞാനത്തെയും നാം സമീപിക്കേണ്ടത് ദൈവിക സാമീപ്യം ഉദ്ദേശിച്ചു കൊണ്ടായിരിക്കണം ഇല്ലങ്കിൽ അതിൻ്റെ യെതാർത്ഥ ലക്ഷ്യം നാം നേടുകയില്ല. എല്ലാം നമ്മുടെ ആത്മാർത്ഥയെ അടിസ്ഥാമാക്കിയിരിക്കും.

Hani Kallil