നോക്കൂ: കാക്ക, പൂച്ച, പശു. ആട്, നായ....
അവ ഇരതേടും. അല്ലാത്തപ്പോഴെല്ലാം
ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും.
ആവുമ്പോലെ ആയിക്കൊണ്ട്.
**********
Question:
What is this?.....please explain...
Answer:
താങ്കളുടെ സംശയം സ്ഥാനത്താണ്. വിശദീകരണം ആവശ്യമുള്ള പോസ്റ്റ് തന്നെയാണ് അത്.
പറയാൻ ഉദ്ദേശിച്ചതും പറഞ്ഞതും:
രണ്ടില്ലാത്ത ഒന്ന്. രണ്ടല്ലാത്ത ഒന്ന്. രണ്ടിനിടയിൽ ആടിക്കളിക്കേണ്ടി വരാത്ത ഒന്ന്, അവസ്ഥ. അവിടെ നിന്നാൽ ഇവിടേക്കും ഇവിടെ നിന്നാൽ അവിടേക്കും നോക്കിപ്പോവാത്ത അവസ്ഥ. താൻ തന്നിൽ തന്നെ ആയിരിക്കുന്ന നിറഞ്ഞ അവസ്ഥ. ആയിരിക്കുന്ന അവസ്ഥയിൽ തന്നെ ആയിരിക്കുന്ന അവസ്ഥ. ആവുപോലെ എല്ലാം ആയിക്കൊണ്ട്. ഇരയും ഇണയും അല്ലാത്ത ഒന്നും അസ്വസ്ഥപ്പെടുത്താത്ത അവസ്ഥ. ജീവിതം ജീവിതത്തിനു വേണ്ടി നൃത്തം ചവിട്ടുന്ന, സ്വസ്ഥമാവുന്ന അവസ്ഥ. വ്യക്തിത്വവും വ്യക്തിത്വവിഭ്രംശവും പ്രശ്നമാകാത്ത അവസ്ഥ.
***********
നിറഞ്ഞിരിക്കുന്ന അവസ്ഥ അതാണ് ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കൽ. മതിവരുന്ന അവസ്ഥ. ആലസ്യത്തിൽ എന്ന് തോന്നിപ്പോകുന്ന സ്വർഗീയാവസ്ഥ. അതാണ് ആവുംപോലെ ആവൽ. എല്ലാം കണ്ട്, എല്ലാം തന്നിൽ കണ്ട്, തന്നെ എല്ലാറ്റിലും കണ്ട് സായൂജ്യമടയുന്നു അവസ്ഥ. (സ്വർഗ്ഗീയം എന്നത് ബിംബമായി/പ്രതീകമായി മാത്രം ഉപയോഗിക്കുന്നത്).
**********
ആയിരിക്കുന്ന അവസ്ഥയിൽ ആവാൻ കഴിയാതിരിക്കുക. സംഘർഷം ഉണ്ടാവുക. വൈരുദ്ധ്യങ്ങൾക്കു അടിപ്പെടുക. വരുത്തിത്തീർക്കേണ്ടി വരിക. അഭിനയിക്കേണ്ടി വരിക. അതിന്റെ അന്തസ്സംഘർഷം അനുഭവിക്കേണ്ടി വരിക.
അങ്ങനെ ആയിരിക്കുന്ന അവസ്ഥയെ വെറുക്കുക. തനിക്കു താനുമായി പൊരുത്തത്തിൽ ആവാൻ കഴിയാതിരിക്കുക. അതിനെ ബോറടി എന്ന് കരുതുക. തനിക്കു താൻ ശത്രുവും വേണ്ടാത്തതും ആവുക. അതറിയാതെ അതിനെയും ബോറടി എന്ന് കരുതുക, വിളിക്കുക. തനിക്കു താൻ ഭാരവും വെറുത്തതും ആകയാൽ, തനിക്കു തന്നെ സഹിക്കായ്കയെ, സമയം നീങ്ങായ്കയാക്കി ചിത്രീകരിക്കുക. അതിനാൽ, സമയം എങ്ങിനെ ചിലവഴിക്കും എന്നത് വലിയ പ്രശ്നം ആവുക.
ആ നിലക്ക് സമയം കൊല്ലൽ ഒരു വലിയ അജണ്ടയാവുക. അതിനു വേണ്ടി എൻഗേജ്മെന്റ്സ് ആവശ്യമാവുക. എൻഗേജ്മെന്റ്സ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ കഴിയാതിരിക്കുക. അങ്ങിനെ സമയം കൊല്ലുക (ഒരുവിധത്തിൽ തന്നെത്തന്നെ കൊല്ലുക, തള്ളിനീക്കുക) എന്ന പേരിൽ തന്നെ മറക്കാൻ, ഒഴിവാക്കാൻ ഊടുവഴികൾ അന്വേഷിക്കുക. ആ ഊടുവഴികൾക്കു ജോലിയൊന്നും സാമൂഹ്യ സേവനമെന്നും അധികാരമെന്നും ഒക്കെ പേര് വീഴുക. ആ ഊടുവഴികളുടെ മേൽവിലാസമാവുക തന്റെത്. പിന്നീട് ആ ഊടുവഴികളില്ലാതെ, ആ ഊടുവഴികളിയിൽ ആയല്ലാതെ, ജീവിക്കാൻ കഴിയാതാവുക.
തന്നെ നിലനിർത്തുന്നത് പാക്കറ്റ് മാത്രമാണെന്ന് വരിക. അവസാനം ബിസ്കറ്റ് ഇല്ലാതെ വെറും പാക്കറ്റുകളുടെ ജന്മങ്ങളാവുക. വസ്തങ്ങളുടെ വ്യക്തിത്വം മാത്രം തന്റെ വ്യക്തിത്വമാവുക. വസ്ത്രങ്ങളുടെ ജീവിതം മാത്രം, വസ്ത്രങ്ങൾക്കുവേണ്ടിയുള്ള ജീവിതം മാത്രം, തന്റെ ജീവിതം ആവുക. ആയിരിക്കുന്ന അവസ്ഥയിൽ ആവാൻ കഴിയാത്തതിനാൽ ബാഹ്യമായ അവസ്ഥകളിൽ നിഴലിട്ടും പ്രതിബിംബിച്ചും കാണുക.
**********
നോക്കൂ. പ്രകൃതിയിൽ എല്ലാം യോഗയിൽ ആണ്. ആയിരിക്കുന്ന അവസ്ഥയിൽ ആയിക്കൊണ്ട്. സഘർഷമില്ലാതെ. അക്കരപ്പച്ച തോന്നാതെ. തന്നെത്താൻ വെറുക്കാതെ. തന്നെത്താൻ പൊരുത്തത്തിൽ കണ്ടുകൊണ്ട്. ആസ്വദിച്ചും ആഘോഷിച്ചും കൊണ്ട്. യോഗ എന്നാൽ വെറും ആരോഗ്യപരിപാലനത്തിനായുള്ള ആസന/അഭ്യാസ മുറകളല്ല. അത് ഉപരിതല വായന മാത്രമാണ്. ലക്ഷ്യമാണ് യോഗ. ഒരുമിക്കൽ. താദാത്മ്യപ്പെടൽ. രണ്ടില്ലാതാവൽ. അക്കരെയും ഇക്കരെയും ഇല്ലാതാവാൻ. ഇക്കരെയെന്ന ചിന്ത പോലും, അക്കരെ ഇല്ലാതാവുമ്പോൾ, അക്കരെ ഇല്ലെന്നതിനാൽ, ഇല്ലാതാവൽ.
യോഗ എന്നാൽ താനുമായുള്ള, അങ്ങിനെ സകാലതുമായുള്ള, തന്റെ രമിക്കലാണ്. താനുമായി രമിക്കാനുള്ള, തന്നെ തന്നിൽ നിർത്താനുള്ള, താനുമായി യോഗം ചേരാനുള്ളതാണ് യോഗ. താനുമായി രമിക്കുന്നവൻ ആണ് രാമൻ. യോഗയെന്നാൽ സാക്ഷാത്കാരം. പ്രകൃതി മൊത്തം ആ സാക്ഷാത്കാരത്തിലാണ്. രണ്ടല്ലാത്ത, രണ്ടില്ലാത്ത ഒന്നിൽ. അതിനാൽ ആണ് നായയും കോഴിയും പൂച്ചയും ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നു എന്ന് പറഞ്ഞത്. സംഘർഷമില്ലാതെ. അക്കരപ്പച്ചയില്ലാതെ. ആവുംപോലെ ആയിക്കൊണ്ട്. ആയതിൽ ആയിക്കൊണ്ട്.
യോഗ എന്നാൽ താനുമായുള്ള, അങ്ങിനെ സകാലതുമായുള്ള, തന്റെ രമിക്കലാണ്. താനുമായി രമിക്കാനുള്ള, തന്നെ തന്നിൽ നിർത്താനുള്ള, താനുമായി യോഗം ചേരാനുള്ളതാണ് യോഗ. താനുമായി രമിക്കുന്നവൻ ആണ് രാമൻ. യോഗയെന്നാൽ സാക്ഷാത്കാരം. പ്രകൃതി മൊത്തം ആ സാക്ഷാത്കാരത്തിലാണ്. രണ്ടല്ലാത്ത, രണ്ടില്ലാത്ത ഒന്നിൽ. അതിനാൽ ആണ് നായയും കോഴിയും പൂച്ചയും ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നു എന്ന് പറഞ്ഞത്. സംഘർഷമില്ലാതെ. അക്കരപ്പച്ചയില്ലാതെ. ആവുംപോലെ ആയിക്കൊണ്ട്. ആയതിൽ ആയിക്കൊണ്ട്.
വേറൊന്നും അന്വേഷിക്കേണ്ടിയും വേറൊന്നിലും നിഴലിടേണ്ടിയും പ്രതിബിംബിക്കേണ്ടിയും വരാത്ത അവസ്ഥ. ആയിരിക്കുന്ന അവസ്ഥയിൽ തന്നെ ആയിരിക്കുന്ന അവസ്ഥ. ആവുപോലെ എല്ലാം ആയിക്കൊണ്ട്. ഇരയും ഇണയും അല്ലാത്ത ഒന്നും അസ്വസ്ഥപ്പെടുത്താത്ത അവസ്ഥ. ജീവിതം ജീവിതത്തിനു വേണ്ടി നൃത്തം ചവിട്ടുന്ന സ്വസ്ഥമാവുന്ന അവസ്ഥ.
No comments:
Post a Comment