Wednesday, March 20, 2019

രാജ്യത്തിന്റെ മറപിടിച്ചു പറയുന്ന കളവുകൾ സത്യമാവുന്നു,

സ്വപ്നത്തിലെ ഭാരതവും വിശാലതയും
ന്യൂസിലാൻഡിൽ പൂത്തുലയുന്നു.
വർത്തമാന ഇന്ത്യയും കുടിലതയും
പാകിസ്താനിലും ഇസ്റായേലിലും കൃഷിയിറങ്ങുന്നു.

********* 

ആരാണ് കപടൻ? നേരും ശരിയും നേരെവന്നാലും
നിഷ്പക്ഷത പറഞ്ഞു മുഖംതിരിഞ്ഞു നിൽക്കുന്നവൻ
കഥയിൽ മാത്രം നേരിനെയും ശരിയേയും പൂജിക്കുന്നവൻ.

*******

അവനവന്റെ പരാജയം ആരോടെങ്കിലുമുള്ള 
ശത്രുതയും വെറുപ്പുമാകുന്നു
തീവ്രതയും വർഗീയതയുമായത് മാറുന്നു
അത്തരം പാർട്ടികൾ അതുപയോഗിക്കുന്നു.

*******

ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു.
കാണുമ്പോൾ തോന്നുന്ന സൗന്ദര്യം,
കാമം, ലൈംഗികത, അനുഭവിക്കുമ്പോൾ
നശിക്കുന്നു, വികൃതമാകുന്നു. 

***********

നിഷ്പക്ഷതത എന്നതില്ല. അതും ഒരു പക്ഷമാണ്
ശരി ഏതു പക്ഷത്താണോ അതായിരിക്കണം പക്ഷം.
മാറിമറിയുന്ന പക്ഷം.

*********  

എല്ലാവരും ആശംസിക്കുന്ന ദീര്ഘായുസ്സ് എന്താണ്?
കുടിയും തീറ്റയും ഭോഗവും ശ്വാസോഛ്വാസവും 
ആവർത്തിക്കുന്ന, നീട്ടുന്ന പ്രക്രിയയോ?

************

കാശ്മീരിലും ഫസ്തീനിലും ഉള്ള 
കുഞ്ഞിന് വേണ്ടി നിലവിളിക്കും
സ്വന്തം മകനോ പുരോഹിതനോ അവിഹിതമായുണ്ടാവുന്ന
കുഞ്ഞിനെ അവഗണിക്കും.

************

അതിജീവന കല. കുട്ടികളോട് ചോദിക്കൂ
മാർക് എങ്ങിനെയുണ്ടെന്നു. കുറവ് വാങ്ങിയവരുടെ
മൊത്തം ലിസ്റ്റ് തരും. കൂടുതൽ വാങ്ങിയ 
ഒരാളെയും ഓർമയുണ്ടാവില്ല.

*********

തീവ്രഭീകരവാദികളും ആസൂത്രകരും 
എന്തുകൊണ്ട് എപ്പോഴും കൊല്ലപ്പെടുന്നു, പിടിക്കപ്പെടുന്നില്ല?  
അവിടിയാണ് ഇന്ത്യൻ രാഷ്ട്രീയ മാറിമായം.

**********

നിങ്ങളോളം ഇല്ലാത്തവരുമായും അയോഗ്യരുമായും
മത്സരിക്കാതിരിക്കുക. തങ്ങളുടെ കഴിവുകേടിനെ 
അവർ നിങ്ങളുടെമേൽ ആരോപണമാക്കും.
നിങ്ങളെ കുറ്റവാളിയാക്കും

*******

ഏകമാനത്തിലുള്ളവന് ദ്വി-ത്രിമാനങ്ങൾ മനസ്സിലാവില്ല
ത്രിമാനത്തിലുള്ളവന്നു പിന്നെങ്ങിനെ 
ചതുര്മാനത്തെയും പഞ്ചമാനത്തെയും
മാനങ്ങൾക്കതീതനായവനെയും മനസ്സിലാവും?

********

മുഖംമറക്കുന്നവർ പുരുഷന്മാരെയാകെ 
മോശക്കാരാക്കുന്നു. ആണോ പെണ്ണോ
പരിചിതരോ അപരിചിതരോ എന്നറിയാനുള്ള
പൗരന്റെ മൗലികാവകാശം നിഷേധിക്കുന്നു

********

അന്യതത്വം സൂക്ഷിക്കണം
അപരിചിതത്വം നിലനിർത്തണം
സൗന്ദര്യവും പുതുമയും ദർശിക്കാനാവും.
ഭാര്യയിലാണേലും ജീവിതത്തിലാണേലും

*********

ന്യൂസിലാൻഡ്: തീവ്രത വിഷപ്പാമ്പ് പോലെ
ആരെയും കടിക്കും വളർത്തിയവനെയും.
ഭീകരനെ പൂജിക്കാനും വെറുപ്പിനെ   
വോട്ടാക്കാനും ദേശീയതയെ വഴിയാക്കരുത്


ഒരുഭാഗത്ത് നല്ല വിശ്വാസി.
മറുഭാഗത്ത് നല്ല നിഷേധി
നിഷേധിക്കാതെ വിശ്വസിക്കാനും
വിശ്വസിക്കാതെ നിഷേധിക്കാനും ആവില്ല

*********

രാജ്യത്തിന്റെ മറപിടിച്ചു പറയുന്ന കളവുകൾ  
സത്യമാവുന്നു, എല്ലായിടവുമെത്തുന്നു.
യഥാർത്ഥ സത്യങ്ങൾ കളവുകൾ ആവുന്നു
എവിടെയുമെത്തുന്നില്ല.

**********

ശരീരത്തിന് വേണ്ട പ്രണയമേ ഉള്ളു.
ജീവനു തുടർച്ചയുണ്ടാക്കുന്ന കെണി.
വേണ്ടെന്നു വെക്കാമോ? വെക്കാം
വേണ്ടെന്നു വെച്ചാലോ? പ്രശ്നമില്ല.

*********

നോക്കൂ: കാക്ക, പൂച്ച, പശു. ആട്, നായ
അവ ഇരതേടും. അല്ലാത്തപ്പോഴെല്ലാം 
ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും
ആവുമ്പോലെ ആയിക്കൊണ്ട്.

********

ഖുർആനിൽ എല്ലാമുണ്ട്. ഖുർആൻ പറയുന്നത് മാത്രം 
വിശ്വസിക്കേണം, പിന്തുടരണം.
ഇതിനപ്പുറം ഒരു തീവ്രവാദവും അസഹിഷ്ണുതയും 
എങ്ങനെയുണ്ടാവും?

********

ഒരലിഖിത ഇന്ത്യൻ രാഷ്ട്രീയതൊഴിലാളി യൂണിയനുണ്ട്-
പരസ്പരം സംരക്ഷിക്കാൻ
ഏറിയാൽ ആരോപിക്കും. പിടിക്കില്ല, ശിക്ഷിക്കില്ല

അപവാദമായല്ലാതെ.

No comments: