മിഷൻ ശക്തി: രാജ്യത്തിന്റേത്; പാർട്ടിയുടേതല്ല.
2012 മുതലുള്ളത്. 2014 മുതൽ ഭരണം, പരീക്ഷിക്കുന്നതിപ്പോൾ?
നമ്മുടേത് 300 km, ചൈനയുടേത് 35000 km.
********
മിഷൻ ശക്തി: പുല്ല് വന്‍വൃക്ഷമോ? പാർട്ടിയോ രാജ്യം?
പ്രധാനമന്ത്രി ഇത്രയും തരംതാഴുകയോ?
വിഡ്ഢികളുടെ മുൻപിൽ വിഡ്ഢിക്കു
വിടുവായത്തവും ആയുധമാവും
മിഷൻ ശക്തി: പ്രധാനമന്ത്രിയും തരംതാഴാമോ?
ചോദ്യം തെറ്റ്. കാരണം,
പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിനുമേല്‍
എന്തും പ്രതിഷ്ഠിക്കുന്ന തരംതാണവര്‍.
********
പടക്കം പൊട്ടിക്കുന്നതിനു വരെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ ആശ്ചര്യപ്പെട്ടു പോകുകയാണ്. ഇങ്ങനെ ഒന്ന് ഇതാദ്യം. അതും തെരഞ്ഞെടുപ്പ് മുന്പില് നില്ക്കേ. രാജ്യത്ത് പട്ടാള, പ്രതിരോധ രംഗത്ത് പല ഒരുക്കങ്ങളും പരിപാടികളും നടക്കും. അതൊക്കെയും നടുറോഡിൽ ഒന്നും അറിയാത്ത ജനങ്ങളുടെ ഇടയില് ഇതുപോലെ ഇട്ടു വോട്ട് നേടുന്ന, അങ്ങിനെ വികാരം ഉണ്ടാക്കുന്ന രീതി ശരിയല്ല. അതൊന്നും ഒരു പാര്ട്ടിയുടെയും പ്രധാനമന്ത്രിയുടെയും മാത്രം നേട്ടം അല്ല. രാജ്യത്തിന്റെ മൊത്തം ആണ്. കാലാകാലങ്ങളിലായി ഉണ്ടായ ശ്രമത്തിന്റെ ഭാഗമായി ഉണ്ടായത്. അതും ഈ ഒരു ശേഷി 2012 മുതലുള്ള നേട്ടവും ശേഷിയും എന്ന് അറിയുക കൂടി ചെയ്യുമ്പോൾ അങ്ങനെ തന്നെ കരുതണം പറയണം . നമ്മുടെ ഇന്നലെ പരീക്ഷിച്ച മിസൈല് വെറും 300 കിലോമീറ്റര് ദൂരം മാത്രം പോകുന്നത്. വളരെ സാധാരണം ആയത്. ചൈനയുടെ അടുക്കല് ഉള്ളത് 35000 കിലോമീറ്റര് ദൂരം വരെ പോകുന്നത്. എന്നിട്ടും വീരവാദം. ഒന്നും അറിയാത്തവരുടെ ഇടയില്. അതും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ. സന്ദര്ഭവും സാഹചര്യവും സംശയം ജനിപ്പിക്കുന്നത്. ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഈ 5 വര്ഷവും ഭരണത്തില് ഉണ്ടായിരുന്നിട്ടും, 2012 മുതലേ നമ്മുടെ കൈയിൽ ഉള്ള ഇതേ കഴിവ് വെച്ചു എന്തിന് ഇതുവരെ പരീക്ഷണം ഒന്നും നടത്താതെ, ഇപ്പോൾ തന്നെ നടത്തി? ഈ നിസ്സാര കാര്യത്തെ വലുതാക്കി കാണിക്കും വിധം നാടിനെ എന്തിന് അഭിസംബോധന ചെയതു? അതിൽ ഒരു തരം തരംതാണ മൂന്നാം തരം രാഷ്ട്രീയം മാത്രം ആരും കൊണ്ടുപോകുന്നു. ഉത്തരഇന്ത്യയില് അത് വോട്ട് ആയേക്കാം. പക്ഷേ അതിൽ രാജ്യ താല്പര്യത്തിനപ്പുറം വെറും പാർട്ടി താല്പര്യവും വ്യക്തിപരമായ അധികാര താല്പര്യവും മാത്രം വെക്കുന്നത് പോലെ തോന്നുന്നു. ഇതും കൂടി ഇങ്ങനെ കാണുമ്പോൾ ആണ് പുള്വാമയെയും പിന്നീടുണ്ടായ ഒന്നുമല്ലാത്ത surgical strike നെയും ഒന്ന് കൂടി സംശയിക്കേണ്ടി വരുന്നത്.
പരീക്ഷണം നടത്തിയത് വെറും 300 കിലോമീറ്റര് ദൂരം പോകുന്നത് തന്നെ. ഏതെങ്കിലും ഒരു രാഷ്ട്ര നേതാവ് ഇക്കൊലത്തില് ഇത്തരം ഒരു ചെറിയ കാര്യത്തിനു വേണ്ടി രാജ്യത്തെ എപ്പോഴെങ്കിലും അഭിസംബോധന ചെയതത് ചരിത്രത്തില് തന്നെ ഉണ്ടാവുമോ?
*****
That could be true. A party should have a leader. But, for that, can anyone be, even if he is cruel and crooked, a leader? will such a leader represent the feel and passion of the people he wants to represent in and as per the democracy?
A leader who misguiding shouldn't be termed as the one guiding. Misinformation done by him should not be taken as information too..
Ours is such a beautiful country, with a very rich culture and history.. With a very great history with its vedas, scriptures, munis, rishis and saints.
I am and I will be really proud to be a Hindu and to be called a Hindu.
But these ruling group is really raping and murdering this great hindutwa and Hinduism in the same name of hindutva and Hinduism.
There I am and we all are really getting pained. True to say pained.