അല്ലാഹു എന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിലെ ദൈവം എവിടെയും ഇരിക്കുന്നില്ല, എവിടെയും ഇരുത്താൻ ആവശ്യപ്പെടുന്നില്ല, എവിടെയും ഇരുത്തി ചുരുക്കാനാവുന്നതുമല്ല.
പ്രാപഞ്ചികതയിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നവൻ ഇസ്ലാമിലെ ദൈവം.
“നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അവിടെയെല്ലാം ദൈവത്തിന്റെ മുഖം, പ്രീതി” (ഖുർആൻ)
“കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നതിൽ (പ്രത്യേകിച്ച്) പുണ്യവും നന്മയും ഇല്ല” (ഖുർആൻ)
“അവന്റെ കസേര/സിംഹാസനം (അവൻ ഇരിക്കുന്നയിടം, അവൻ ആയിരിക്കുന്നയിടം) ആകാശ ഭൂമികൾ മുഴുവൻ നിറഞ്ഞിരിക്കുന്നു /വാപിച്ചിരിക്കുന്നും (ഖുർആൻ)
ഈ ഖുർആൻ സൂക്തത്തിന്റെ പശ്ചാലത്തിൽ കൂടി വേണം “സൂര്യൻ എവിടെയാണ് പോയത് /അസ്തമിച്ചത്” എന്ന് ചോദിച്ചപ്പോൾ “അർഷിന്റെ താഴെ സുജൂദ് ചെയ്യാൻ പോയി” എന്ന മുഹമ്മദ് നബിയുടെ പറച്ചിൽ മനസ്സിലാക്കാൻ.
ആ ഹദീസിന്റെ കരുത്തും സ്വീകാര്യതയും ഈയുള്ളവന് അറിയില്ല.
അതുകൊണ്ട് തന്നെ ആ ഹദീസിന്റെ കരുത്തും സ്വീകാര്യതയും എന്ത് തന്നെയായാലും പ്രപഞ്ചം മുഴുവൻ ദൈവിക സിംഹാസനം എന്ന് സൂചിപ്പിക്കുന്ന ഒരു ഗംഭീരൻ പ്രതീകാത്മക പറച്ചിൽ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ ആ പറച്ചിൽ.
********
എന്നിട്ടും എന്തുകൊണ്ട് കാബയിലേക്ക് മാത്രം മുസ്ലിംകൾ തിരിഞ്ഞു നിസ്കരിക്കുന്നു.
നല്ല ചോദ്യമാണ്.
ഉത്തരവും വളരെ ലളിതം
കാബയിലേക്ക് മാത്രം തിരിഞ്ഞു നിസ്കരിക്കുന്നത് ഏകീകരണം മാത്രം ഉദ്ദേശിച്ചുള്ളത്.
ഇസ്ലാം ഏകീകരണത്തിന്റെ മതമാണല്ലോ.
ഏക മനുഷ്യൻ, ഏക ദൈവം, ഏക പ്രപഞ്ചിക വ്യവസ്ഥിക്കുള്ള സമർപ്പണത്തിന്റെ വഴി.
അതാണല്ലോ ഇസ്ലാം.
അതുകൊണ്ട് തന്നെ ദൈവത്തിലേക്ക് വൈവിധ്യങ്ങൾ ഒക്കെയും സമന്വയിക്കുന്ന പ്രാപഞ്ചിക വ്യവസ്ഥിതിക്കുള്ള സമർപ്പണത്തിന്റെ ഒരേയൊരു വഴി.
വെറും സമർപ്പണം തന്നെയായി സമർപ്പണത്തിന്റെ വഴി.
ആ സമർപ്പണമാണ് ഇസ്ലാം.
ഇപ്പറയുന്ന പ്രാപഞ്ചിക വ്യവസ്ഥക്കുള്ള സമർപ്പണം എന്ന ന്യായവും നീതികരണവും ഇല്ലാതെ തന്നെ ഏകസിവിൽകോഡ് ആവശ്യപ്പെടുന്നവർക്ക്, ഒരു രാജ്യം ഒരു ഭാഷ എന്നൊക്കെ പറയുന്നവർക്ക് ഏകീകരണത്തിന്റെ ഈ ഇസ്ലാമിക രീതിശാസ്ത്രം മനസ്സിലാക്കാൻ എളുപ്പമാണ്.
*******
ഇവിടെ എവിടെയും വൈവിധ്യമല്ലേ?
എങ്കിൽ ഇസ്ലാം ഒരേയൊരു വഴി എന്ന് പറയുന്നത് ആ വൈവിധ്യത്തെ അംഗീകരിക്കാതിരിക്കൽ അല്ലേ?
ഉത്തരം: എന്നിട്ടാണോ ഈ ചോദ്യം ഉന്നയിക്കുന്നവർ ഏകസിവിൽ കോഡ് ആവശ്യപ്പെടുന്നത്?
എന്നിട്ടാണോ മാംസാഹാരം കഴിക്കുന്നവരെ ഈ ചോദ്യം ഉന്നയിക്കുന്നവർ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്?
എന്നിട്ടാണോ ഗോരക്ഷയുടെ പേരിൽ ഈ ചോദ്യം ഉന്നയിക്കുന്നവർ കൊലകളും കലാപങ്ങളും അഴിച്ചു വിടുന്നത്?
ഇസ്ലാമിന്റെ ഏകീകരണം വൈവിധ്യങ്ങളെ ഉൾക്കൊണ്ട് കൊണ്ടുള്ള ഏകീകരണമാണ്.
എല്ലാ വൈവിധ്യങ്ങളും ഉൾകൊള്ളുന്ന പ്രാപഞ്ചിക താളത്തിന് സമർപ്പിക്കുകയാണ് ഇസ്ലാം.
ദൈവം ഏകനാണ് എന്നതും ദൈവത്തിലേക്കുള്ള വഴി ഏകമാക്കി വൈവിധ്യങ്ങളുടെ മറപിടിച്ചുള്ള ചൂഷണസാധ്യതകളിൽ നിന്നും മനുഷ്യരെ മുക്തമാക്കുന്നതും അതേ ദൈവം തന്നെ സൃഷ്ടിച്ച് സംവിധാനിച്ച് ഒരുക്കിയ വൈവിധ്യങ്ങളെ നിഷേധിക്കുന്ന വിധത്തിലല്ല.
No comments:
Post a Comment