Friday, May 9, 2025

യുദ്ധം കളിയല്ല. യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്.

യുദ്ധം കളിയല്ല. 


യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്, കൈവിട്ട കളിയായി മാറും.


യുദ്ധം ആര് നടത്തിയാലും കളവും അവിവേകവും വികാരവും വാപൊളിക്കും, ജ്വലിച്ച് നിൽക്കും, സത്യത്തിന്റെയും വിവേകത്തിന്റെയും വായടപ്പിക്കും.


ഒന്നോർത്തുനോക്കൂ: ഒന്നും മനസ്സിലാവാത്ത സാധാരണ ജനങ്ങളിൽ കളവും അവിവേകവും വികാരവും സന്നിവേശിപ്പിച്ചാലുണ്ടായേക്കാവുന്ന ദുരന്തം. 


അരാജകത്വം,കലാപം.


അതുകൊണ്ട് തന്നെ ഇന്ത്യയുടെ നിലപാട് കൃത്യമാണ്, വ്യക്തമാണ്, വിവേകപൂർണ്ണമാണ്.


ഇന്ത്യ നടത്തുന്നത് യുദ്ധമല്ല.


എന്നത്തെയും പോലെ ഇന്ത്യ പക്വതയോടെ വിവേകത്തോടെ യുദ്ധം ചെയ്യാതെ പെരുമാറുന്നു. 


ഇന്ത്യ ചെയ്യുന്നതെന്തായാലും ഇന്ത്യ യുദ്ധം ചെയ്യുന്നില്ല, ഇന്ത്യ യുദ്ധമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. 


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ഉന്നംവെച്ചു. 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ മാത്രം ശ്രമിക്കുന്നു, 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ വേണ്ടി മാത്രം കൃത്യമായ ലക്ഷ്യം വെച്ച് ആക്രമിക്കുന്നു.


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ആക്രമിക്കുന്നു.


ഇന്ത്യയിലെ തന്നെയും ഒരു വാർത്താമാധ്യമവും ഇന്ത്യയുടെ പക്വതയും വിവേകവും നിറഞ്ഞ ഈ കാര്യം ഊന്നിപ്പറയുന്നില്ല. 


വാർത്താമാദ്ധ്യമങ്ങൾ ഇവിടെ ഇന്ത്യ നടത്തുന്നത് യുദ്ധമാണെന് തെറ്റായി വരുത്തുന്നു.


യുദ്ധം ആരും കൊതിക്കേണ്ടതും കൊതിയോടെ കാത്തിരിക്കേണ്ടതുമല്ല എന്നത് ഇന്ത്യ കൃത്യമായും സൂചിപ്പിക്കുന്നു, സൂചനയാക്കി മാറ്റുന്നു ഇന്ത്യ. 


പക്ഷേ വിവരംകെട്ട, ദിശയറിയാത്ത വാർത്താമാധ്യമങ്ങൾക്ക് അത് മനസ്സിലാവുന്നില്ല. 


വാർത്താമാധ്യമങ്ങൾ ഇതിനെ യുദ്ധമാക്കി മാറ്റുന്നു.


എന്നിട്ടോ? 


നടക്കാത്ത യുദ്ധത്തെ ഉണ്ടാക്കി ആ യുദ്ധത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയാക്കി മാറ്റുന്നു വാർത്താമാധ്യമങ്ങൾ. ഫുബോൾ കളിയുടെ കമാന്ററി പറയുന്ന ലാഘവത്വത്തോടെ എന്തും ഏതും പറഞ്ഞ് പിരികയറ്റുന്നു.


അങ്ങനെ , ആർക്കും ഇഷ്ടമല്ലാത്ത, ആർക്കും വേണ്ടാത്ത, എല്ലാവർക്കും നഷ്ടവും നാശവും മാത്രം ഫലമാക്കുന്ന യുദ്ധത്തെ വാർത്താമാധ്യങ്ങൾ ഉണ്ടാക്കുന്നു, യുദ്ധമുണ്ടാവാൻ ജനങ്ങളെ കൊതിപ്പിക്കുന്നു, ഉണ്ടാവാത്ത യുദ്ധത്തെ ഉണ്ടെന്ന് വരുത്തുംവിധം പറഞ്ഞുപെരുപ്പിക്കുന്നു. 


വാർത്താമാധ്യങ്ങൾ പറഞ്ഞുപെരുപ്പിച്ച് യുദ്ധമല്ലാത്തതിനെ യുദ്ധമാക്കി നിലവിൽ തന്നെ മാറ്റിക്കഴിഞ്ഞു. 


ഇല്ലാത്തതും ഉള്ളതും വ്യവച്ഛേദിച്ച് പറയാതെ കലക്കിപ്പറഞ്ഞ്, ഇല്ലാത്ത യുദ്ധം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ വാർത്താമാധ്യങ്ങൾ കോരിത്തരിപ്പിക്കുന്നു.


ഇക്കാലമത്രയും ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നത് പോലെ മാത്രമായിരുന്നു യുദ്ധം.


ദൂരെനിന്ന് നോക്കി നിൽക്കുക മാത്രമേ നമുക്ക് യുദ്ധത്തിന്റെ കാര്യത്തിൽ ഇക്കാലമത്രയും ചെയ്യേണ്ടിവന്നിട്ടുള്ളൂവായിരുന്നു.


പക്ഷേ, അങ്ങനെ നോക്കിച്ചിരിക്കുന്ന മട്ടിൽ നോക്കിച്ചിരിക്കേണ്ട കാര്യമല്ല യുദ്ധം നമ്മുടെ വീടുകളിൽ എത്തുമ്പോൾ.


യഥാർത്ഥത്തിൽ പക്വതയും വിവേകവും നിയന്ത്രണവും കാണിക്കുന്ന ഇന്ത്യയെ വരച്ചുകാണിക്കാൻ സാധിക്കാത്തവിധം വാർത്താമാദ്ധ്യങ്ങൾ തന്നെ വാർത്താമാദ്ധ്യങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നു. 


മാറ്റിയൊന്നും പറയാൻ സാധിക്കാത്ത വിധം ഹൈജാക്ക് ചെയ്തിരിക്കുന്നു. 


ഇന്ത്യ യുദ്ധം ചെയ്തേ തീരൂ എന്ന് വരുത്തും വിധം. 


പക്ഷേ ഇന്ത്യയോ ? 


ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും യുദ്ധം ഒരുനിലക്കും അനുഗുണമല്ലെന്ന് കണ്ട് പരമാവധി യുദ്ധം ഒഴിവാക്കും വിധം തീർവാദത്തെയും ഭീകരവാദത്തെയും ഇല്ലായ്മ ചെയ്യാൻ മാത്രം ശ്രമിക്കുന്നു. 


ഗാലറിയെ കളിയുടെ ഗതിയെ മാറ്റാൻ അനുവദിക്കാതെ.


ഗാലറിക്ക് വേണ്ടി കളിയുടെ ഗതിയെ മാറ്റാതെ.

No comments: