Saturday, October 12, 2024

വഖഫ് സ്വത്ത്: ആരെങ്കിലും എങ്ങനെയെങ്കിലും കൊടുത്തതും കൊടുക്കുന്നതുമല്ല.

വഖഫ് സ്വത്ത്: ആരെങ്കിലും എങ്ങനെയെങ്കിലും കൊടുത്തതും കൊടുക്കുന്നതുമല്ല..

മുസ്ലിംകൾ മുസ്‌ലിംകൾക്ക് വേണ്ടി, പള്ളിപരിപാലനത്തിനും വിദ്യാഭാസത്തിനും ശ്മശാനത്തിനും മറ്റും മറ്റും വേണ്ടി സ്വയം അവരുടെ വ്യക്തിപരമായ സമ്പാദ്യങ്ങളിൽ നിന്നും മാറ്റിവെക്കുന്ന സ്വത്തും സമ്പത്തും മാത്രമാണ് വഖഫ് സ്വത്തുക്കൾ. 

എന്നുവെച്ചാൽ ഓരോ മുസ്‌ലിം വ്യക്തിയും പല കാലങ്ങളിലായി അവരുടെ സ്വന്തം പേരിലുള്ള സ്വത്ത് വകകൾ നിയമപരമായി കൊടുത്തതും, കൊടുക്കുന്നതും മാത്രമാണ് വഖഫ് സ്വത്തുക്കൾ.

നിയമാപരമല്ലാതെ കുടിയേറിയതോ കയ്യേറിയതോ കട്ടെടുത്തതോ വഖഫ് സ്വത്തായിക്കൂട, ആർക്കും വഖഫ് ചെയ്തുകൂടാ. 

നിയമപരമല്ലാതെ കയ്യേറിയും കട്ടെടുത്തും വഖഫ് സ്വത്തുക്കൾ ഉണ്ടാവുകയും ഉണ്ടാക്കുകയും അതിനാൽ തന്നെ സാധ്യമല്ല, പാടില്ല. 

എങ്ങനെയെങ്കിലും കയ്യേറിയും കുടിയേറിയും കാട്ടെടുത്തും കാലാകാലം നേട്ടം ഉണ്ടാക്കിയ ഏതെങ്കിലും വിഭാഗം വഖഫ് സ്വത്തുക്കളും അങ്ങനെ തന്നെയായിരിക്കും നേടിയത് എന്ന് തെളിവില്ലാതെ ചരിത്രമറിയാതെ വസ്തുതകൾ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കുന്നുവെങ്കിൽ അൽഭുതപ്പെടേണ്ടതില്ല. 

ഓരോ വിഭാഗവും അവരുടെ സംസ്കാരവും പാരമ്പര്യവും വെച്ച് എല്ലാവരെ കുറിച്ചും സാമാന്യവൽക്കരിച്ച് ചിന്തിച്ചുപോകുന്നു എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.

വഖഫ് എന്ന വാക്കിനർത്ഥം നിർത്തുക, ഒഴിച്ചുനിർത്തുക, മാറ്റിനിർത്തുക എന്നതൊക്കെയാണ്. 

മുസ്ലീം മതവിശ്വാസികൾ പള്ളിക്കും പളളിപരിപാലനത്തിനും ശ്മശാനത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മറ്റും വേണ്ടി നിയമപരമായ അവരുടെ സ്വന്തം സ്വത്തുവകകളിൽ നിന്ന് വ്യക്തിപരമായി ഒഴിച്ചും മാറ്റിയും നിർത്തുന്ന സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കൾ.

അവയെ ഏകോപിപ്പിക്കാൻ പിന്നീട് സർക്കാരുകൾ എടുത്തുണ്ടാക്കിയ ബോർഡ് മാത്രമാണ് വഖഫ് ബോർഡ്. 

അല്ലാതെ വഖഫ്ബോർഡ് സ്വന്തമായി കയ്യേറിയും കട്ടെടുത്തും കയറിപ്പിടിച്ചുമുണ്ടാക്കിയ സ്വത്തുക്കൾ അല്ല വഖഫ് സ്വത്തുക്കൾ. 

വഖഫ് ബോർഡിന് ഏതെങ്കിലും സർക്കാർ സൗജന്യമായി നൽകിയത് കൊണ്ടുണ്ടായ സ്വത്തുവകകളും അല്ല വഖഫ് സ്വത്തുക്കൾ.

വഖഫ് സ്വത്തുക്കൾ സർക്കാരോ മറ്റാരെങ്കിലുമോ എങ്ങനെയെങ്കിലും കൊടുത്താൽ ഉണ്ടാവുന്നതുമല്ല. 

അതുകൊണ്ട് തന്നെ വഖഫ് സ്വത്തുക്കളുടെ പേരിൽ അസൂയ പൂണ്ട്, വികാരം കൊണ്ട്, ശത്രുതയും വെറുപ്പും വിഭജനവും വീണ്ടും ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവർ മാത്രമല്ല, ചരിത്രവും നിയമവും അറിയാത്തവരും പാലിക്കാത്തവരും കൂടിയാണ്. 

അവർ കഥയറിയാത്തവർക്ക് ആട്ടം കാണിച്ചുകൊടുക്കുന്നവർ കൂടിയാണ്.

അങ്ങനെ ആരെങ്കിലും എങ്ങനെയെങ്കിലും കൊടുക്കുന്നത് വഖഫ് സ്വത്ത് ആവില്ല,  ആക്കിക്കൂട.

കൃത്യമായ പൗരോഹിത്യം ഒരു സ്ഥാപനം പോലെ (താഴെ നിന്ന് തുടങ്ങി മുകളിലേക്ക് പോകുന്ന പിരമിഡ് പോലെ ഒന്ന്) മുസ്ലിംകൾക്ക് ഇല്ല, പാടില്ല. 

അതുകൊണ്ട് തന്നെ പൗരോഹിത്യം തട്ടിക്കൂട്ടി ഉണ്ടാക്കിയെടുത്ത സ്വത്തുവകകളുമല്ല വഖഫ് സ്വത്തുക്കൾ.

ഉണ്ടെന്നും ഉള്ളതെന്നും തോന്നുന്ന മുസ്ലിംകളിലെ പൗരോഹിത്യം പ്രാദേശികം മാത്രം, അത് ഇസ്‌കാമികവും അല്ല.

പള്ളിക്ക് വേണ്ടിയും അല്ലാതെയും സ്വത്ത് എങ്ങിനെയെങ്കിലും നേടിക്കൂട മുസ്‌ലിംകൾക്ക്. 

ഹറാമും ഹലാലും (അനുവദനീയായതും അനുവദനീയമല്ലാത്തതും എന്തെന്നത്) കൃത്യമായും ഉള്ളവരാണ് മുസ്ലിംകൾ. 

പള്ളിക്ക് വേണ്ടി ആരെങ്കിലും എങ്ങിനെയെങ്കിലും ഉണ്ടാക്കിയതും കൊടുത്തതും കൊടുക്കുന്നതും ഒന്നും മുസ്‌ലിംകൾക്ക് വഖഫ് സ്വത്തായി വകയിരുത്തിക്കൂട, സ്വീകരിച്ചുകൂട. 

അവരുടേതായ വിശ്വാസവും അതിൻ്റെ മാനദണ്ഡങ്ങളും വെച്ചുള്ള ശരിയും തെറ്റും അവയ്ക്കുള്ള അളവുകോലുകളും കല്പനകളും ഉള്ളവരാണ് മുസ്ലിംകൾ. 

അതുകൊണ്ടുതന്നെ എന്തും എങ്ങനേയും മുസ്‌ലിംകളുടെ മേലും വഖഫ് സ്വത്തുക്കളുടെ മേലും ആരോപിച്ച് പറയുന്നതിൽ കാര്യമില്ല. 

ശരിയുടെ പക്ഷത്ത് നിന്ന്, ശരി ആരുടെ പക്ഷത്താണെങ്കിലും പറയണം. 

തെറ്റിദ്ധാരണയുടെയും തെറ്റിദ്ധാരണകൾ ഉണ്ടാക്കാനുള്ള തെറ്റായ വാർത്തകളുടെയും കാറ്റ് വീശി പൊടിപാറ്റി പുകമറയുണ്ടാക്കി അതിൻ്റെ മറയിൽ വെറുപ്പും വിഭജനവും ശത്രുതയും ഉണ്ടാക്കി നേട്ടമുണ്ടാക്കുകയല്ല വേണ്ടത്.

അതുകൊണ്ട് തന്നെ പലരും ഇക്കാര്യത്തിൽ ഏതോ പാഠം കേട്ട് എന്തോ തെറ്റിദ്ധരിച്ചിട്ടുണ്ട്. 

പലരെയും എങ്ങനെയൊക്കെയോ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. 

വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയൂം രാഷ്ട്രീയ താൽപര്യങ്ങൾ ഉളളവർ പ്രത്യേകിച്ചും.

അത്തരം പാഠങ്ങൾ തന്നെയാണ് ഇവിടെ വിഷം നിറക്കുന്നത്. വെറുപ്പ് ഉണ്ടാക്കുന്നത്.

കൊതുകിന് എവിടെയും ചോരയും അഴുക്കും ചലവും തന്നെയല്ലേ മുഖ്യം???

No comments: