പ്രീണനം കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിം പ്രീണനം എന്നാണെങ്കിൽ ഒന്നറിയുക.
മുസ്ലിംകൾക്ക് ഇന്ത്യയിൽ എവിടെയും ഒന്നും കൂടുതൽ കിട്ടിയിട്ടില്ല എന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ പ്രീണനം നടക്കുന്നുവെന്ന് വെറുപ്പിൻ്റെ രാഷ്ട്രീയം പറയുന്നവർ പറയുന്ന ഇങ്ങ് കേരളത്തിൽ പോലും മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിംകൾ സർക്കാർ മേഖലകളിൽ നേടിയ പ്രാതിനിധ്യം വളരെ കുറവാണ്.
കേരളത്തിൽ ഏകദേശം 26 ശതമാനമുള്ള മുസ്‌ലിംകളുടെ എല്ലാ മേഖലകളിലും മൊത്തമുള്ള പ്രാതിനിധ്യം പതിമൂന്ന് ശതമാനത്തിന് താഴെയാണ്. സർക്കാർ രേഖകൾ വെച്ച് തന്നെ ഇത് മനസ്സിലാക്കാം. എംഎൽഎ എംപിമാരുടെ കാര്യത്തിൽ വരെ ഇത് ശരിയുമാണ്, തുലനം ചെയ്തുനോക്കാവുന്നതുമാണ്.
മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ടുപോകുന്ന ഒരു കുറേ വിഭാഗങ്ങളുണ്ട് ഇവിടെ.
പേട്ടടി കൊള്ളുന്നത് മുസ്ലിംകളും കാര്യം നേടുന്നത് മറ്റുള്ളവരും.
മുസ്ലിംകൾ എന്തെങ്കിലും നേട്ടം കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ നടത്തുന്ന പ്രവാസം കൊണ്ടും സ്വന്തമായ കച്ചവടസംരംഭങ്ങൾ കൊണ്ടും മാത്രമാണ്. അല്ലാതെ സർക്കാർ വകയിലും മേഖലയിലും അവിഹിതമായോ വിഹിതമായോ എന്തെങ്കിലും നൽകിയതും നേടിയതും കൊണ്ടല്ല.
No comments:
Post a Comment