ആരെങ്കിലും നൽകുന്ന ആദരവ് നിങ്ങളുടെ മേലുള്ള അവരുടെ കല്പനയും അധികാരവുമാകരുത്.
ആദരവിനെ ആയുധമാക്കി, ആദരവിന് വിലപറഞ്ഞ് നിങ്ങളെ ആരും നിയന്ത്രിക്കരുത്.
"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" എന്ന് പറയുന്നവരെ കരുതിയിരിക്കുക.
"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" എന്ന് പറയുന്നതിലെ ഒളിഞ്ഞ കത്തിയും വിഷവും കാണാൻ പഠിക്കുക..
"ഞാൻ നിങ്ങളെ കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചത്" പറഞ്ഞ് പോലും നിങ്ങളെയാരും അവരുടെ ആദരവിന് വേണ്ടി അഭിനയിക്കുന്ന അടിമയാക്കരുത്.
ആരുടെയും ആദരവ് നിങ്ങൾക്ക് അവർ നൽകുന്ന ഔദാര്യം എന്ന് വരരുത്, വരുത്താൻ അനുവദിക്കരുത്.
ആദരവിനെ അവരുടെ ഔദാര്യമാക്കിത്തരുന്നവർക്ക് നിങ്ങളുടെമേൽ എന്ത് വിധിയും എഴുതാനുള്ള അനുമതിപത്രമുണ്ടെന്ന് അവർ കരുതും, വരുത്തും.
അങ്ങനെയുള്ളവരുടെ വിധിയെഴുത്തിനു മുൻപിൽ നിങൾക്ക് ആയുധം നഷ്ടപ്പെട്ട് വിവസ്ത്രനായി പകച്ചു നിൽക്കേണ്ടിവരും.
പിന്നീടങ്ങോട്ട് നിങ്ങൾക്ക്, ആദരവ് തരുന്നവരെ അനുസരിച്ച്, അഭിനയിച്ച്, സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താഴ്ന്നുനിൽക്കേണ്ടിവരും.
ആദരവ് തരുന്നവരെ അനുസരിച്ച്, അഭിനയിച്ച് സ്വാതന്ത്ര്യം നഷ്ടപ്പെട്ട് താഴ്ന്നുനിൽക്കേണ്ടിവരുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത് അപമാനിക്കപ്പെട്ട്, അഭിനയിക്കേണ്ടതില്ലാതെ സ്വതന്ത്രനായി ഉയർന്നുനിൽക്കുന്നതാണ്.
No comments:
Post a Comment