ആരുടെയൊക്കെയോ നമ്മേക്കുറിച്ചുള്ള മനസ്സിലാക്കലാണോ നമ്മെ നമ്മളാക്കുന്നത്?
അല്ല.
നമ്മേക്കുറിച്ച് മറ്റുള്ളവരിൽ ഉണ്ടാവുന്ന മനസ്സിലാക്കലിനെ ഒരു പ്രതിഷ്ഠയാക്കി നിലനിർത്തുക നമുക്ക് ബാധ്യതയോ?
അല്ല.
നമ്മേക്കുറിച്ച് മറ്റുള്ളവരിൽ ഉണ്ടാവുന്ന നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ ആ പ്രതിഷ്ഠയെ നിലനിർത്താൻ വേണ്ടി നടത്തുന്ന പൂജയും ചുറ്റലുമാണോ ജീവതം?
അല്ല.
ആ നിലക്ക് നമ്മെക്കുറിച്ച് ആരോ എന്തോ മനസ്സിലാക്കണമെന്ന് നിശ്ചയിച്ചുള്ള സ്ഥിരമായ അഭിനയമാണോ ജിവിതം?
അല്ല.
നമ്മെ മനസ്സിലാക്കിയെന്ന് പറയുന്നവരുടെ മനസ്സിലാക്കൽ നിലനിർത്താൻ അവർ നൽകുന്ന തിട്ടൂരമനുസരിക്കുക ബാധ്യതയാക്കുകയാണോ ജീവിതം?
അല്ല.
അങ്ങനെ മനസ്സിലാക്കുന്നവർ നമ്മുടെ ഉടമസ്ഥരും യജമാനരും ആയിത്തീരുന്ന, നാം നമ്മെ മനസ്സിലാക്കുന്നവരുടെ അടിമകളും വേലക്കാരും ആയിത്തീരുന്നു പരിപാടിയാണോ ജീവിതം?
അല്ല.
യഥാർത്ഥത്തിൽ നമ്മെ ആരെങ്കിലും മനസിലാക്കുന്നുണ്ടോ?
ഇല്ല.
യഥാർത്ഥത്തിൽ നമ്മെ ആർക്കെങ്കിലും മനസ്സിലാക്കാനാവുമോ?
ഇല്ല.
അതുകൊണ്ട് തന്നെ നാം നടത്തിയെന്നും അവർ ഉണ്ടാക്കിയെന്നും പറയുന്ന നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ പ്രതിഷ്ഠ ഇല്ലാത്തതാണ്.
നമ്മെക്കുറിച്ചുള്ള മനസ്സിലാക്കലായ പ്രതിഷ്ഠയെ പരിപാലിക്കാനും പ്രീതിപ്പെടുത്താനും നടത്തുന്ന പൂജകളും നടന്നുചുറ്റലുമായ സർവ്വവിധ അഭിനയപ്രവൃത്തികളും വെറും വെറുതെയാണ്
No comments:
Post a Comment